10 ലക്ഷം രൂപയിൽ താഴെ വില ആരംഭിക്കുന്ന ഈ 10 കാറുകൾക്ക് ESC സ്റ്റാൻഡേർഡ് ആയി ലഭിക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 47 Views
- ഒരു അഭിപ്രായം എഴുതുക
ലിസ്റ്റിലെ ഭൂരിഭാഗം കാറുകളും റെനോ, മാരുതി കമ്പനികളുടേതാണ്, എന്നാൽ ഹ്യുണ്ടായിയിൽ നിന്ന് ഏതുമില്ല
സമീപകാല വർഷങ്ങളിൽ ഇന്ത്യയിലെ ഓട്ടോമോട്ടീവ് സ്‌പെയ്‌സിൽ സുരക്ഷക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനാൽ, കാർ നിർമാതാക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ നൽകുന്ന സ്റ്റാൻഡേർഡ് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും വിപുലീകരിക്കുകയും ചെയ്യേണ്ടിവന്നു. നിർബന്ധമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത സുരക്ഷാ ഫീച്ചർ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ആണ്. പുതുക്കിയ ഗ്ലോബൽ NCAP ടെസ്റ്റുകളിൽ ഒരു കാറിന് മാന്യമായ സ്‌കോർ ലഭിക്കേണ്ടത് ഇതിനകംതന്നെ ഒരു അടിസ്ഥാന ആവശ്യകതയായി മാറിക്കഴിഞ്ഞു.
പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ പെട്ടെന്നുള്ള സ്റ്റിയറിംഗ് പ്രയോഗങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് തടയുന്നതു വഴി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് തടയുന്ന ഒരു സജീവ സുരക്ഷാ ഫീച്ചർ ആണ് ESC. ഈ ഫീച്ചർ ഉൾപ്പെടുത്തി കാർ നിർമാതാക്കൾ തങ്ങളുടെ പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്, ESC സ്റ്റാൻഡേർഡ് ആയി നൽകുന്ന, 10 ലക്ഷം രൂപയിൽ താഴെ വില ആരംഭിക്കുന്ന (എക്‌സ്-ഷോറൂം) 10 കാറുകളുടെ ലിസ്റ്റ് കാണൂ.
റെനോ ക്വിഡ്
വില റേഞ്ച്: 4.70 ലക്ഷം രൂപ മുതൽ 6.33 ലക്ഷം രൂപ വരെ
എല്ലാ വേരിയന്റുകളിലും ESC സ്റ്റാൻഡേർഡ് ആയി വരുന്ന ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് ക്വിഡ്. 2023-ന്റെ തുടക്കത്തോടടുത്ത് ലൈനപ്പിലുടനീളം റെനോ വരുത്തിയ ഏറ്റവും പുതിയ അപ്‌ഡേറ്റ് കാരണമാണിത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഇതിന്റെ സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.
ഇതും വായിക്കുക: നിസാന്റെ വരാൻപോകുന്ന MPV റെനോ ട്രൈബറിനോട് യാതൊരു സാമ്യതയുമില്ല
റെനോ ട്രൈബർ
വില റേഞ്ച്: 6.33 ലക്ഷം രൂപ മുതൽ 8.97 ലക്ഷം രൂപ വരെ
റെനോ ട്രൈബർ ഇന്ത്യയുടെ എൻട്രി ലെവൽ കോംപാക്റ്റ് MPV ക്രോസ്ഓവർ ആണ്, എല്ലാ വേരിയന്റുകളിലും ESC സ്റ്റാൻഡേർഡ് ആയി നൽകുന്നു. നാലെണ്ണം വരെയുള്ള എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ വാഹനത്തിലെ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു.
ഇതും വായിക്കുക: നിസ്സാനും റെനോയും ഇന്ത്യയിൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പോകുന്നു - 4 SUV-കളും 2 EV-കളും
മാരുതി സ്വിഫ്റ്റ്
വില റേഞ്ച്: 6 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെ
മാരുതിയുടെ ഏറ്റവും ജനകീയമായ ഹാച്ച്ബാക്ക് ആയ സ്വിഫ്റ്റിൽ ഇപ്പോൾ ESC സ്റ്റാൻഡേർഡ് ആയി നൽകുന്നു. ഇതിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ-ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉൾപ്പെടുന്നു.
നേരത്തെ, ആവശ്യമായ സുരക്ഷാ നടപടികളുടെ അഭാവം കാരണമായി പുതുക്കിയ ഗ്ലോബൽ NCAP പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റിന് ഒരു സ്റ്റാർ മാത്രമാണ് ലഭിച്ചിരുന്നത്. വീണ്ടും ഒരു ക്രാഷ് ടെസ്റ്റ് നടത്തിയാൽ, അപ്‌ഡേറ്റ് ചെയ്‌ത സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റ് ഉള്ളതിനാൽ തന്നെ കാറിന് മെച്ചപ്പെട്ട സുരക്ഷാ റേറ്റിംഗ് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതും വായിക്കുക: മാരുതി: ഗ്രാൻഡ് വിറ്റാര ബുക്കിംഗുകളുടെ നാലിലൊന്നിൽ ശക്തമായ ഹൈബ്രിഡ് അക്കൗണ്ട് ആണ്
മാരുതി ഡിസയർ
വില റേഞ്ച്: 6.44 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെ
ESC സ്റ്റാൻഡേർഡ് ആയി നൽകുന്ന സെഗ്മെന്റിലെ ഏക സബ്കോംപാക്റ്റ് സെഡാനാണ് ഡിസയർ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് സെഡാനിൽ നൽകുന്ന മറ്റ് സുരക്ഷാ ഫീച്ചറുകൾ.
മാരുതി ബലേനോ
വില റേഞ്ച്: 6.56 ലക്ഷം രൂപ മുതൽ 9.83 ലക്ഷം രൂപ വരെ
മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ആയ ബലേനോ, ESC-യുടെയും ഹിൽ-ഹോൾഡ് അസിസ്റ്റിന്റെയും സ്റ്റാൻഡേർഡൈസേഷൻ ഉൾപ്പെടെ അധിക കണക്റ്റിവിറ്റിയും സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തി ഈയിടെ നവീകരിച്ചു. കൂടാതെ, ആറ് എയർബാഗുകളും 360-ഡിഗ്രി ക്യാമറയും സജ്ജീകരിച്ചാണ് ഇത് വരുന്നത്.
കുറിപ്പ്: ബലെനോയുടെ ക്രോസ്-ബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട ഗ്ലാൻസ, ESC-യും ഹിൽ-ഹോൾഡും സ്റ്റാൻഡേർഡ് ഉൾപ്പെടുത്തിയാണ് വരുന്നത്. ഇതിന്റെ വില 6.66 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ്.
നിസാൻ മാഗ്നൈറ്റ്
വില റേഞ്ച്: 6 ലക്ഷം രൂപ മുതൽ 10.94 ലക്ഷം രൂപ വരെ
നിസാനിന്റെ റെനോ കൈഗർ പതിപ്പായ മാഗ്നൈറ്റും ഈയിടെയുള്ള അപ്ഡേറ്റിലൂടെ എല്ലാ വേരിയന്റിലും ESC സ്റ്റാൻഡേർഡ് ആയി നൽകുന്നു. ഓഫർ ചെയ്യുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങളിൽ 360-ഡിഗ്രി ക്യാമറ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.
റെനോ കൈഗർ
വില റേഞ്ച്: 6.50 ലക്ഷം രൂപ മുതൽ 11.23 ലക്ഷം രൂപ വരെ
റെനോയിൽ നിന്നുള്ള ഒരു സബ് കോംപാക്റ്റ് SUV-വിയാണ് കൈഗർ, ഇതിന്റെ എല്ലാ റേഞ്ചിലും ESC സ്റ്റാൻഡേർഡ് ആയി നൽകുന്നു. ഇതിൽ നാല് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഒരു റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവകൂടി ഉൾപ്പെടുന്നുണ്ട്.
ടാറ്റ നെക്‌സോൺ
വില റേഞ്ച്: 7.80 ലക്ഷം രൂപ മുതൽ 14.30 ലക്ഷം രൂപ വരെ
നെക്സോൺ അതിന്റെ എല്ലാ വേരിയന്റുകളിലും ESC സ്റ്റാൻഡേർഡ് സുരക്ഷാ സജ്ജീകരണമായി നൽകുന്നു. ഗ്ലോബൽ NCAP-യിൽ നിന്ന് ഫൈവ്-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ കാറുകളിലൊന്നായ നെക്‌സോണിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ്-സീറ്റ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സുരക്ഷാ കിറ്റ് നൽകുന്നത് തുടരുന്നു.
മാരുതി ബ്രെസ
വില റേഞ്ച്: 8.19 ലക്ഷം രൂപ മുതൽ 14.04 ലക്ഷം രൂപ വരെ
ബ്രെസ്സ അതിന്റെ ശ്രേണിയിലെല്ലാം ESC സ്റ്റാൻഡേർഡ് ആയി ഉൾപ്പെടുത്തുന്നുണ്ടെങ്കിലും, 10 ലക്ഷം രൂപക്ക് മുകളിലുള്ള അതിന്റെ ഉയർന്ന വേരിയന്റുകളിൽ ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, EBD ഉള്ള ABS, 360-ഡിഗ്രി ക്യാമറ എന്നിവകൂടി ഉൾപ്പെടുന്നു.
മാരുതി എർട്ടിഗ
വില റേഞ്ച്: 8.35 ലക്ഷം രൂപ മുതൽ 12.79 ലക്ഷം രൂപ വരെ
ട്രൈബറിനുശേഷം, ESC സ്റ്റാൻഡേർഡ് ആയി നൽകുന്ന ഒരേയൊരു MPV ആണ്എർട്ടിഗ. വില കൂടിയ ഇതിന്റെ ട്രിമ്മുകളിൽ നാല് എയർബാഗുകളും ഹിൽ ഹോൾഡ് അസിസ്റ്റും വരുന്നു.
ESC സ്റ്റാൻഡേർഡ് ആയി വരുന്ന ഏറ്റവും വിലകുറഞ്ഞ 10 വാഹനങ്ങൾ ഇവയാണ്. എങ്കിലും, ഈ വർഷാവസാനം ഗവൺമെന്റ് ഒരു മാൻഡേറ്റ് അവതരിപ്പിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്, ഇതിലൂടെ എല്ലാ കാറുകളും ആറ് എയർബാഗുകളും ESC സ്റ്റാൻഡേർഡ് ആയും നൽകുന്നത് നിർബന്ധിതമാക്കും.
ഇവിടെ കൂടുതൽ വായിക്കുക: ക്വിഡ് AMT
0 out of 0 found this helpful