ഈ മാർച്ചിൽ റെനോ കാറുകളിൽ 62,000 രൂപ വരെ ലാഭിക്കൂ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 59 Views
- ഒരു അഭിപ്രായം എഴുതുക
ഈ മാസവും, റെനോ കാറുകളുടെ MY22, MY23 യൂണിറ്റുകൾക്ക് ആനുകൂല്യങ്ങൾ ബാധകമാണ്
-
റെനോ കിഗർ, ട്രൈബർ.എന്നിവയിൽ പരമാവധി 62,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്യുന്നു.
-
കിഗറിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് വിപുലീകൃത വാറന്റി പാക്കേജും ഓഫർ ചെയ്തിട്ടുണ്ട്.
-
റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിൽ ഉപഭോക്താക്കൾക്ക് 57,000 രൂപ വരെ ലാഭിക്കാം.
-
എല്ലാ മോഡലുകളുടെയും MY22 യൂണിറ്റുകളിൽ ഉയർന്ന ആനുകൂല്യങ്ങൾ ലഭ്യമാണ്.
-
2023 മാർച്ച് 31 വരെ എല്ലാ കിഴിവുകളും സാധുവാണ്.
റെനോ മാർച്ച് ഓഫറുകൾ പ്രഖ്യാപിച്ചു, അവ എല്ലാറ്റിലും ലഭ്യമാണ്. ഈ കാർ നിർമ്മാതാവ് ഇപ്പോഴും MY2022 ഇൻവെന്ററി കുറയ്ക്കുകയാണെന്നു തോന്നുന്നു, അത് ഉയർന്ന ലാഭം സാധ്യമാക്കുന്നു. 2023-ൽ നിർമ്മിച്ച മോഡലുകളുടെ, BS6 ഘട്ടം II അപ്ഡേറ്റിന് മുമ്പും ശേഷവുമുള്ളവ, എന്ന അധിക വർഗ്ഗീകരണവുമുണ്ട്.
ബാധ്യതാനിരാകരണം: 2022-ൽ (MY22) നിർമ്മിച്ച വാഹനങ്ങൾക്ക് 2023-ൽ (MY23) നിർമ്മിച്ചവയെക്കാൾ റീസെയിൽ മൂല്യം കുറവായിരുന്നേക്കാം.
മോഡൽ തിരിച്ചുള്ള ഓഫർ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു
ക്വിഡ്
ഓഫറുകൾ |
തുക |
|
BS6 ഘട്ടം I MY22 |
BS6 ഘട്ടം II MY23 |
|
ക്യാഷ് ഡിസ്കൗണ്ട് |
25,000 രൂപ വരെ |
5,000 രൂപ വരെ |
എക്സ്ചേഞ്ച് ബോണസ് |
20,000 രൂപ വരെ |
20,000 രൂപ വരെ |
കോർപ്പറേറ്റ് കിഴിവ് |
12,000 രൂപ വരെ |
12,000 രൂപ വരെ |
മൊത്തം ആനുകൂല്യങ്ങൾ |
57,000 രൂപ വരെ |
37,000 രൂപ വരെ |
-
ക്വിഡിന്റെ BS6 ഘട്ടം 1 MY22 യൂണിറ്റുകൾക്ക് ഉയർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്, AMT വകഭേദങ്ങളുടെ 25,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട് ഇതിൽപെടുന്നു.
-
MY22 യൂണിറ്റുകളുടെ മാനുവൽ ട്രിമ്മുകൾക്കുള്ള ക്യാഷ് ആനുകൂല്യം 20,000 രൂപയായി കുറയുന്നു, അതേസമയം മറ്റെല്ലാ ആനുകൂല്യങ്ങളും അതേപടി നിലകൊള്ളുന്നു.
-
എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ MY23 യൂണിറ്റുകൾക്ക് 5,000 രൂപയുടെ കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ഉണ്ട്. എന്നാൽ, എൻട്രി ലെവൽ RXE ട്രിമ്മിന് മേൽപ്പറഞ്ഞ ഓഫറുകളൊന്നുമില്ല.
-
ക്വിഡിന്റെ വില 4.70 ലക്ഷം രൂപ മുതൽ 6.33 ലക്ഷം രൂപ വരെയാണ്.
ഇതും പരിശോധിക്കുക: നിസാന്റെ വരാൻപോകുന്ന MPV-യ്ക്ക് റെനോ ട്രൈബറിനോട് യാതൊരു സാമ്യവുമില്ല
ട്രൈബർ
ഓഫറുകൾ |
തുക |
||
BS6 ഘട്ടം I MY22 |
BS6 ഘട്ടം I MY23 |
BS6 ഘട്ടം II MY23 |
|
ക്യാഷ് ഡിസ്കൗണ്ട് |
25,000 രൂപ വരെ |
15,000 രൂപ വരെ |
10,000 രൂപ വരെ |
എക്സ്ചേഞ്ച് ബോണസ് |
25,000 രൂപ വരെ |
25,000 രൂപ വരെ |
25,000 രൂപ വരെ |
കോർപ്പറേറ്റ് കിഴിവ് |
12,000 രൂപ വരെ |
12,000 രൂപ വരെ |
12,000 രൂപ വരെ |
മൊത്തം ആനുകൂല്യങ്ങൾ |
62,000 രൂപ വരെ |
52,000 രൂപ വരെ |
47,000 രൂപ വരെ |
-
ട്രൈബറിന്റെ MY22 യൂണിറ്റുകൾക്ക് 25,000 രൂപയുടെ ഉയർന്ന ക്യാഷ് ഡിസ്കൗണ്ട് ഉണ്ട്, അതേസമയം BS6 ഘട്ടം I MY23 യൂണിറ്റുകൾക്ക് ഇത് 15,000 രൂപയും BS6 ഘട്ടം II MY 23 മോഡലുകൾക്ക് 10,000 രൂപയുമായി കുറയുന്നു.
-
എല്ലാ കേസുകളിലും, RXE വകഭേദം ഈ ഓഫറുകൾക്കൊന്നും അർഹമല്ല.
-
റെനോ ട്രൈബറിന്റെ മൂന്ന് വിഭാഗങ്ങൾക്കും മറ്റെല്ലാ ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരുന്നു.
-
6.34 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെയാണ് റെനോ ട്രൈബർന്റെ വില.
ഇതും വായിക്കുക: 10 ലക്ഷം രൂപയിൽ താഴെ പ്രാരംഭ വിലയുള്ള ഈ 10 കാറുകൾക്ക് ESC സ്റ്റാൻഡേർഡായി ലഭിക്കും
കിഗർ
ഓഫറുകൾ |
തുക |
|
BS6 ഘട്ടം I (MY22 ഉം MY23 ഉം) |
BS6 ഘട്ടം II MY23 |
|
ക്യാഷ് ഡിസ്കൗണ്ട് |
25,000 രൂപ വരെ |
10,000 രൂപ വരെ |
എക്സ്ചേഞ്ച് ബോണസ് |
25,000 രൂപ വരെ |
20,000 രൂപ വരെ |
കോർപ്പറേറ്റ് കിഴിവ് |
12,000 രൂപ വരെ |
12,000 രൂപ വരെ |
മൊത്തം ആനുകൂല്യങ്ങൾ |
62,000 രൂപ വരെ |
42,000 രൂപ വരെ |
-
BS6 ഘട്ടം I മോഡലുകൾക്ക്, MY22, MY23 എന്നീ രണ്ട് യൂണിറ്റുകൾക്കും സമാനമായ ആനുകൂല്യങ്ങളാണുള്ളത്, എന്നിരുന്നാലും ഈ മോഡലുകളുടെ മാനുവൽ, ടർബോ വകഭേദങ്ങൾക്ക് ക്യാഷ് ഡിസ്കൗണ്ട് 15,000 രൂപയായി കുറയുന്നു.
-
BS6 ഘട്ടം II-കംപ്ലയിന്റ് MY23 മോഡലുകളുടെ ചില വകഭേദങ്ങൾക്ക് ഈ കാർ നിർമ്മാതാവ് നാല് വർഷം വരെയുള്ള വിപുലീകൃത വാറന്റിയും നൽകുന്നുണ്ട്, ഇത് 12,000 രൂപയുടെ കൂടുതലായ ലാഭം നൽകുമെന്ന് റെനോ കണക്കാക്കുന്നു.
-
കിഗറിന്റെ കാര്യത്തിൽ പോലും, RXE ട്രിമ്മിന് ഈ ഓഫറുകളൊന്നും ലഭിക്കുന്നില്ല.
-
കിഗറിന്റെ വില 6.50 ലക്ഷം രൂപ മുതൽ 11.23 ലക്ഷം രൂപ വരെയാണ്.
കുറിപ്പുകള്‍
-
എല്ലാ കാറുകൾക്കും 5,000 രൂപയുടെ ഗ്രാമീണ ഓഫറും റെനോ നൽകുന്നുണ്ട്.
-
തിരഞ്ഞെടുത്ത നഗരങ്ങളിലെ സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിലുള്ള സ്ക്രാപ്പേജ് ആനുകൂല്യമായി എല്ലാ കാറുകൾക്കും 10,000 രൂപയുടെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.
-
സംസ്ഥാനം അല്ലെങ്കിൽ നഗരം അനുസരിച്ച് മേൽ പ്രസ്താവിച്ച ഓഫറുകൾ വ്യത്യാസപ്പെടാം, അതുകൊണ്ട് കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള റെനോ ഡീലർഷിപ്പുമായി ബന്ധപ്പെടുക.
-
എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം ആണ്.
ഇവിടെ കൂടുതൽ വായിക്കുക: റെനോ കിഗർ AMT
0 out of 0 found this helpful