ഈ ഉത്സവ സീസണിൽ EVകൾ ഒഴികെയുള ്ള Tata കാറുകൾക്ക് 2.05 ലക്ഷം രൂപ വരെ കിഴിവ്!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
ഈ വിലകുറവും കിഴിവുകളും 2024 ഒക്ടോബർ അവസാനം വരെ.
ഉത്സവ സീസണിൽ, ടാറ്റ മോട്ടോഴ്‌സ് അവരുടെ ചില ICE (ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിൻ) കാറുകളുടെ വില 1.80 ലക്ഷം രൂപ വരെ കുറച്ചു, ഒപ്പം 45,000 രൂപയുടെ അധിക കിഴിവും. ഈ കിഴിവ് ടാറ്റയുടെ കാറുകളെ കൂടുതൽ വില കുറഞ്ഞവയാക്കുന്നു, എന്നാൽ ഇത് പുതിയ ടാറ്റ കർവ്വ്, ടാറ്റ പഞ്ച്, അല്ലെങ്കിൽ ടാറ്റ ആൾട്രോസ് റേസർ, ടാറ്റ EVകൾ എന്നിവയ്ക്ക് ബാധകമല്ല. പ്രത്യേക വിലകൾ 2024 ഒക്ടോബർ അവസാനം വരെ ലഭ്യമാണ്. ടാറ്റ ICE കാറുകളുടെ പുതുക്കിയ വിലകൾ ഇവിടെ കാണാം
ടാറ്റ ടിയാഗോ
എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ ടാറ്റ ടിയാഗോ ആറ് വിശാലമായ വേരിയൻ്റുകളിൽ ലഭ്യമാണ്: XE, XM, XT(O), XT, XZ, XZ . പുതുക്കിയ പ്രാരംഭ വിലകൾ ഇപ്രകാരമാണ്:
മോഡൽ |
പഴയ വില |
പുതിയ വില |
വ്യത്യാസം |
ടാറ്റ ടിയാഗോ XE |
5.65 ലക്ഷം രൂപ |
5 ലക്ഷം രൂപ |
(-65,000 രൂപ) |
ബേസിക് XE വേരിയൻ്റിൻ്റെ പ്രാരംഭ വില 5.65 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു, അതായത് ഇതിൽ 65,000 രൂപയുടെ കിഴിവ് നല്കിയിരിക്കുന്നു. ഈ വിലക്കുറവ് മറ്റ് വേരിയൻ്റുകളേയും ബാധിച്ചേക്കാം.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോ AC, കൂൾഡ് ഗ്ലോവ്‌ബോക്‌സ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ടാറ്റ ടിയാഗോ വാഗ്ദാനം ചെയ്യുന്നു. 86 PS ഉം 113 Nm ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 73.5 PS ഉം 95 Nm ഉം ഉത്പാദിപ്പിക്കുന്ന CNG എഡിഷൻ എന്നിവയാണ് ഇതിന് പവർ നല്കുന്നത്. രണ്ട് പവർട്രെയിനുകളും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ സഹിതം വരുന്നവയാണ്. സുരക്ഷയ്ക്കായി, ടിയാഗോയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, EBD സഹിതമുള്ള ABS എന്നിവയും ഉൾപ്പെടുന്നു, കൂടാതെ 4-സ്റ്റാർ ഗ്ലോബൽ NCAP ക്രാഷ് സേഫ്റ്റി റേറ്റിംഗും ഈ മോഡലിന് ലഭിക്കുന്നു
ടാറ്റ ടിഗോർ
XE, XM, XZ, XZ എന്നീ നാല് വേരിയൻ്റുകളിൽ ലഭ്യമായ ഒരു സബ് കോംപാക്റ്റ് സെഡാനാണ് ടാറ്റ ടിഗോർ. പുതുക്കിയ പ്രാരംഭ വിലകൾ ഇപ്രകാരമാണ്:
മോഡൽ |
പഴയ വില |
പുതിയ വില |
വ്യത്യാസം |
ടാറ്റ ടിഗോർ XE |
6.30 ലക്ഷം രൂപ |
6 ലക്ഷം രൂപ |
(-30,000 രൂപ) |
പട്ടികയിൽ കാണിച്ചിരിക്കുന്നതുപോലെ, ബേസ്-സ്പെക്ക് ടാറ്റ ടിഗോറിന് 30,000 രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്, ഇത് മറ്റ് വേരിയൻ്റുകളേയും ബാധിച്ചേക്കാം.
ടിയാഗോയുമായി ഏറ്റവും കൂടുതൽ സവിശേഷതകൾ പങ്കിടുന്ന ഒന്നാണ് ടിഗോർ, എന്നാൽ ടിയാഗോയുടെ 242 ലിറ്റർ ശേഷിയെ അപേക്ഷിച്ച് വലിയ 419 ലിറ്റർ ബൂട്ട് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ടിയാഗോയിൽ ഗ്രേ ഫാബ്രിക് അപ്‌ഹോൾസ്റ്ററി അവതരിപ്പിക്കുമ്പോൾ, ടിഗോർ വെളുത്ത ലെതറെറ്റ് സീറ്റുകളുമായി വരുന്നത്. ടാറ്റയുടെ നിലവിലെ പോർട്ട്‌ഫോളിയോയിലെ ഒരേയൊരു സെഡാനായ ഇതിൽ മറ്റ് ഫീച്ചറുകളോ പവർട്രെയിൻ മാറ്റങ്ങളോ ഏർപ്പെടുത്തിയിട്ടില്ല .
ഇതും വായിക്കൂ: ബോളിവുഡ് നടൻ ജോൺ എബ്രഹാമും ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷും പുതിയ കാറുകൾ സ്വന്തമാക്കുന്നു, എന്നാൽ അവ ആഡംബര മോഡലുകളല്ല
ടാറ്റ ആൾട്രോസ്
ടാറ്റ ആൾട്രോസ് ഒരു പ്രീമിയം ഹാച്ച്ബാക്ക് ആണ്. ഇത് XE, XM, XM, XT, XZ, XZ എന്നിങ്ങനെ ആറ് പ്രധാന വേരിയൻ്റുകളിൽ ലഭ്യമാണ്. ബേസ് സ്‌പെക്ക് മോഡലുകളുടെ പുതുക്കിയ വിലകൾ ഇപ്രകാരമാണ്:
മോഡൽ |
പഴയ വില |
പുതിയ വില |
വ്യത്യാസം |
ടാറ്റ അൾട്രോസ് XE |
6.65 ലക്ഷം രൂപ |
6.50 ലക്ഷം രൂപ |
(-15,000 രൂപ) |
ടാറ്റ അൾട്രോസ്-ന്റെ ബേസ് സ്‌പെക്കില് ഇപ്പോൾ 15,000 രൂപ വരെയും തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ 45,000 രൂപ വരെയും വിലക്കിഴിവ് ലഭിക്കുന്നു.
ഫീച്ചർ സ്യൂട്ടിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ പെയ്ൻ സൺറൂഫ് എന്നിവ ഉൾപ്പെടുന്നു. 88 PS 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 110 PS 1.2 ലിറ്റർ ടർബോ-പെട്രോൾ, 90 PS 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ (73.5 PS/103 Nm) ഉപയോഗിച്ചുള്ള CNG പതിപ്പും ഇതിന് ലഭിക്കുന്നു. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ISOFIX ആങ്കറുകൾ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (DCT മാത്രം), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാ സവിശേഷതകൾ.
ടാറ്റ ഹാരിയർ
സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ നാല് പ്രധാന വേരിയൻ്റുകളിൽ ടാറ്റ ഹാരിയർ ലഭ്യമാണ്. പുതുക്കിയ പ്രാരംഭ വില ഇപ്രകാരമാണ്:
മോഡൽ |
പഴയ വില |
പുതിയ വില |
വ്യത്യാസം |
ടാറ്റ ഹാരിയർ സ്മാർട്ട് |
14.99 ലക്ഷം രൂപ |
14.99 ലക്ഷം രൂപ |
വ്യത്യാസമില്ല |
ബേസ്-സ്പെക്ക് ടാറ്റ ഹാരിയർ വിലയിൽ മാറ്റമില്ലെങ്കിലും, മറ്റ് വേരിയൻ്റുകൾക്ക് 1.60 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് ഹാരിയറിൻ്റെ സവിശേഷത. 170 PS/350 Nm 2-ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് പവർ നല്കുന്നത് , 6-സ്പീഡ് മാനുവലിനും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇടയിൽ തിരഞ്ഞെടുക്കാം. സുരക്ഷയ്ക്കായി, ഏഴ് എയർബാഗുകൾ (ആറ് സ്റ്റാൻഡേർഡ്), 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) സമഗ്രമായ സ്യൂട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതും വായിക്കൂ: ഹാരിയർ, സഫാരി SUVകൾക്കുള്ള ഗ്ലോബൽ NCAP സേഫർ ചോയ്സ് അവാർഡ് ടാറ്റ സ്വന്തമാക്കി
ടാറ്റ സഫാരി
ടാറ്റ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് നിരകളുള്ള SUVയാണ് ടാറ്റ സഫാരി. ഇത് നാല് പ്രധാന വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു: സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അകംപ്ലിഷ്ഡ്. ടാറ്റ സഫാരിയുടെ പുതുക്കിയ ആരംഭ വിലയിൽ മാറ്റമൊന്നുമില്ല:
മോഡൽ |
പഴയ വില |
പുതിയ വില |
വ്യത്യാസം |
ടാറ്റ സഫാരി സ്മാർട്ട് |
15.49 ലക്ഷം രൂപ |
15.49 ലക്ഷം രൂപ |
വ്യത്യാസമില്ല |
ബേസ്-സ്പെക്ക് ടാറ്റ സഫാരിക്ക് മുൻ മോഡലിന് സമാനമായ വിലയാണെങ്കിലും, മറ്റ് വേരിയൻ്റുകൾക്ക് ഇപ്പോൾ 1.80 ലക്ഷം രൂപ വരെ കിഴിവുണ്ട്.
ടാറ്റ ഹാരിയറുമായി സമാനമായ ഫീച്ചർ സ്യൂട്ടും എഞ്ചിൻ ഓപ്ഷനുകളും സഫാരി പങ്കിടുന്നു, എന്നാൽ ജെസ്ചർ എനേബിൾഡ് ടെയിൽഗേറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട്, രണ്ടാം നിര സീറ്റുകൾ (6-സീറ്റർ പതിപ്പിൽ),ഒരു ബോസ് മോഡ് സവിശേഷതയുള്ള 4-വേ പവേർഡ്
കോ ഡ്രൈവര് സീറ്റുകൾ എന്നിവയുൾപ്പെടെ ചില സവിശേഷതകൾ ചേർക്കുന്നു.
എല്ലാ വിലകളും എക്സ്-ഷോറൂം, പാൻ-ഇന്ത്യയാണ്
എതിരാളികൾ
മാരുതി സെലേറിയോ, മാരുതി വാഗൺ ആർ, സിട്രോൺ C3 എന്നിവയോടാണ് ടാറ്റ ടിയാഗോ മത്സരിക്കുന്നത്. മാരുതി ഡിസയർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ് എന്നിവയുടെ അതേ സെഗ്‌മെൻ്റിലാണ് ടാറ്റ ടിഗോറും വരുന്നത്. പ്രീമിയം ഹാച്ച്ബാക്കുകളിൽ താൽപ്പര്യമുള്ളവർക്കായി, ഹ്യുണ്ടായ് i20, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയോട് ടാറ്റ അൾട്രോസ് എതിരിടുന്നുവെന്ന് പറയാം
മിഡ്-സൈസ് SUV വിഭാഗത്തിൽ, ടാറ്റ ഹാരിയർ മഹീന്ദ്ര XUV700, MG ഹെക്ടർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ഉയർന്ന ട്രിമ്മുകളുമായി നേരിട്ട് കിടപിടിക്കുന്നു. അതേസമയം, MG ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ, മഹീന്ദ്ര XUV700 എന്നിവയുമായാണ് ടാറ്റ സഫാരി മത്സരിക്കുന്നത്.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക.
കൂടുതൽ വായിക്കൂ: ടിയാഗോ AMT
0 out of 0 found this helpful