ഏകദേശം 1.2 ലക്ഷം സ്‌കോർപ്പിയോ N, സ്‌കോർപ്പിയോ ക്ലാസിക്കുകൾ ഇനിയും ഡെലിവർ ചെയ്യാനുണ്ട്, മഹീന്ദ്രയുടെ പെൻഡിംഗ് ഓർഡറുകൾ 2.6 ലക്ഷത്തിലധികം യൂണിറ്റുകൾ ആണ്

published on ഫെബ്രുവരി 14, 2023 08:41 pm by rohit for മഹേന്ദ്ര എക്സ്യുവി300

  • 45 Views
  • ഒരു അഭിപ്രായം എഴുതുക

മഹീന്ദ്ര തങ്ങളുടെ ഏറ്റവും ജനപ്രിയ SUV-കൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, ഓർഡർ അത്യധികമായിരിക്കുന്നു

Mahindra pending orders

ഈയിടെയുള്ള ഒരു നിക്ഷേപക മീറ്റിംഗിൽ, 2022 ഡിസംബർ 31-ന് അവസാനിക്കുന്ന മൂന്നാം ക്വാർട്ടറിലെ സാമ്പത്തിക ഫലങ്ങൾ മഹീന്ദ്ര പുറത്തുവിട്ടു, ഈ കാലയളവിൽ തങ്ങളുടെ SUV ശ്രേണി 60 ശതമാനം വളർച്ച കൈവരിച്ചതായി അവർ വെളിപ്പെടുത്തി. ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം 2.66 ലക്ഷം യൂണിറ്റുകൾക്കടുത്ത് മൊത്തം പെൻഡിംഗ് ഓർഡറുകൾ ഉണ്ടെന്നും കാർ നിർമാതാക്കൾ വെളിപ്പെടുത്തി.

70%-ലധികം പെൻഡിംഗ് ഓർഡറുകളുടെ സ്കോർപ്പിയോകളും XUV700 അക്കൗണ്ടും

Mahindra Scorpio N
Mahindra Thar

മോഡലുകൾ

പെൻഡിംഗ് ഓർഡറുകൾ

സ്കോർപിയോ N, സ്കോർപിയോ ക്ലാസിക്

1.19 ലക്ഷം

XUV700

77,000

ഥാർ (ഥാർ RWD ഉൾപ്പെടെ)

37,000

XUV300, XUV400

23,000

ബൊലേറോ, ബൊലേറോ നിയോ

9,000

എന്തുകൊണ്ടാണ് കാലതാമസമുണ്ടാകുന്നത്?

വർദ്ധിച്ചുവരുന്ന ബുക്കിംഗുകൾക്ക് പിന്നിലെ കാരണം മഹീന്ദ്ര നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്രതലത്തിലുള്ള സംഘർഷങ്ങൾ, വിതരണ ശൃംഖലയിലുള്ള പരിമിതികൾ, ചിപ്പ് ക്ഷാമം മുതലായ ആഗോള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ കാരണമായാണ് ഡെലിവറികൾ വൈകുന്നത് എന്ന കാര്യം വ്യക്തമാണ്.

Mahindra XUV700
Mahindra XUV400 EV

മാത്രമല്ല, നിലവിലെ തലമുറ ഥാർ, XUV700 എന്നിവയിൽ തുടങ്ങിയുള്ള മഹീന്ദ്രയുടെ പുതിയ മോഡലുകൾ വിപണിയിൽ പ്രവേശിച്ച സമയം മുതൽതന്നെ വലിയ ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നു. രണ്ടാമത്തേതിന് രണ്ട് വർഷത്തോളം കാത്തിരിപ്പ് സമയമുള്ളതിനാൽ കുപ്രസിദ്ധിയാർജ്ജിക്കുകവരെ ചെയ്തു. ഇതിലേക്ക് ചേർത്തുകൊണ്ട് പറയാവുന്ന മറ്റൊരു കാര്യം, XUV400, സ്കോർപിയോ N പോലുള്ള ഏറ്റവും പുതിയ ലോഞ്ചുകൾ, രണ്ടും അവയുടെ സെഗ്‌മെന്റുകളിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

ഇതും കാണുക: വിന്റേജ് കാലത്തെ ജീപ്പുപോലെ ചോപ്പ്ഡ് റൂഫ് ഉള്ള ഇന്ത്യയിലെ ആദ്യത്തെ മഹീന്ദ്ര ഥാർ

സമാനമായ സാഹചര്യത്തിലുള്ള മറ്റ് ബ്രാൻഡുകൾ

ഓർഡർ ബാക്കിയായി നിൽക്കുന്നത് കൈകാര്യം ചെയ്യുന്നത് മഹീന്ദ്ര മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഒന്നുകൂടി ചിന്തിക്കേണ്ടി വരും. 2023-ന്റെ തുടക്കത്തിൽ തന്നെ, മാരുതിയും ഹ്യുണ്ടായിയും നേരിട്ട് വെളിപ്പെടുത്തിയിരുന്നത് ഡെലിവറികൾ വൈകുന്നത് തങ്ങൾക്ക് വെല്ലുവിളിയായിരുന്നുവെന്നാണ്.

ബന്ധപ്പെട്ടത്: മഹീന്ദ്ര XUV700-ന്റെ ഈ കാർഡ്ബോർഡ് മോഡൽ ഒന്നുനോക്കൂ

ഈ സാഹചര്യങ്ങൾ മറികടക്കാനുള്ള കാർ നിർമാതാക്കളുടെ ഒരു മാർഗ്ഗം അവരുടെ വാർഷിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുക എന്നതാണ്, ഫോർഡിന്റെ പഴയ പ്ലാന്റ് സ്വന്തമാക്കിയതിന് ശേഷം ടാറ്റ ഒരുങ്ങുന്നതും ഇതിനാണ്. ഇത് കാത്തിരിപ്പ് സമയം നിയന്ത്രിക്കുന്നതിനായി സഹായിക്കുന്നു.

ഇവിടെ കൂടുതൽ വായിക്കുക: മഹീന്ദ്ര XUV300 AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മഹേന്ദ്ര എക്സ്യുവി300

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഹോണ്ട റീ-വി
    ഹോണ്ട റീ-വി
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
×
We need your നഗരം to customize your experience