റ്റാറ്റ ഹാരിയർ - ജീപ്പ് കോംമ്പസ് : വേരിയന്റുകളുടെ താരതമ്യ പഠനം
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 363 Views
- ഒരു അഭിപ്രായം എഴുതുക
ഞങ്ങളുടെ പ്രതീക്ഷ റ്റാറ്റ ഹാരിയറിന്റെ വില ജീപ്പിന്റെ വിലയോട് അടുത്തായിരിക്കും എന്നായിരുന്നു. പക്ഷേ റ്റാറ്റ തൊപ്പിയിൽ നിന്ന് മജീഷ്യൻ മുയലിനെ എടുക്കുന്ന പോലെ ഒരു അത്ഭുതമായിരുന്നു കാത്തു വച്ചിരുന്നത്, ജീപ്പിന്റെ വിലയെക്കാൾ ഒരുപാട് താഴെയാണ് ഹാരിയറിന്റെ വില. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ ഈ വിലയ്ക്ക് ഹാരിയർ സ്വന്തമാക്കിയാൽ 20 ലക്ഷം രൂപയുടെ ബഡ്ജറ്റുള്ള എസ് യു വി ഉപഭോതാക്കൾക്ക് മൂല്യത്തിനുതകുന്ന ഒന്നാവും ഈ വാഹനം.
ഇപ്പോൾ ; റ്റാറ്റാ ഹാരിയറിന്റെ ടോപ് - വേരിയന്റിന്റെ വില മാത്രമാണ് ബേസ് - സ്പെസിഫിക്ക് ജീപ്പ് കോംമ്പസിന്റെ വിലയോട് അടുത്ത് നില്ക്കുന്നത് . രണ്ടിനും 16 - ലക്ഷത്തിനും മുകളിലുള്ള വിലയുടെ ടാഗ് ആണ് ഉള്ളത്, പക്ഷേ ഇത് ഞങ്ങളുടെ ഉള്ളിൽ ഉയർത്തുന്ന ചോദ്യം ഇതാണ്? നിങ്ങൾ സർവ്വ സജ്ജമായ റ്റാറ്റായാണോ അതോ പൂജനീയമായ ജീപ്പാണോ സ്വന്തമാക്കുമോ? രണ്ടിൽ ഏത് എസ് യു വി വിതരണക്കാരാണ് മൊത്തത്തിൽ ഏറ്റവും നല്ല പാക്കേജ് നമുക്കായി നല്കുക എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ഞങ്ങൾ. പക്ഷേ അതിനു മുൻപായി രണ്ട് എസ് യു വി - കളൂടെയും പുറമെയുള്ള അളവുകളും , എഞ്ചിൻ സ്പെസിഫിക്കേഷനുകളും ഒന്നു നോക്കാം.
നിങ്ങളുടെ അറിവിലേയ്ക്കായി : നല്ലൊരു താരതമ്യ പഠനത്തിനായി , മുൻഗാമിയെക്കാൾ 35,000 രൂപ കൂടുതൽ വിലയുള്ള ടോപ് സ്പെസിഫിക്ക് റ്റാറ്റാ ഹാരിയർ എക്സ് ഇസഡ് ആണ് ജീപ്പ് കോംമ്പ്പ്സ് സ്പോർട്ടിനൊപ്പം ഞങ്ങൾ പരിഗണിക്കുന്നത്.
റ്റാറ്റാ ഹാരിയർ എക്സ് ഇസഡ്ഡും ജീപ്പ് കോംമ്പസ് സ്പോർട്ടും
റ്റാറ്റാ ഹാരിയർ എക്സ് ഇസ്ഡ്ഡ് |
വില 16.25 ലക്ഷം |
ജീപ്പ് കോംമ്പസ് |
വില 16.60 ലക്ഷം |
വ്യത്യാസം |
35,000 രൂപ |
പൊതുവായ സവിശേഷതകൾ : രണ്ട് കാറിലും നമുക്ക് പ്രൊജക്ടർ ഹെഡ് ലാംമ്പുകൾ ഉണ്ട് എന്നാൽ എച്ച് ഐ ഡി യ്ക്കു പകരം കോംമ്പസിൽ ക്വാഡ് - ഹാലോജൻ യൂണിറ്റുകളാണ് ഉള്ളത്. മറ്റ് സവിശേഷതകൾ ആയ ഡി ആർ എല്ലുകൾ , പുറകിൽ ഉള്ള പാർക്കിങ്ങ് സെൻസറുകൾ , പിൻ ഭാഗത്തെ വൈപ്പറുകൾ , പിൻഭാഗത്തുള്ള വാഷറുകൾ , അതു പോലെ ഡിഫോഗ്ഗർ , ഇലക്ട്രിക്കലായി ക്രമീകരിക്കാൻ സാധിക്കുന്ന ഓ ആർ വി എം , നാല് ഡിസ്ക് ബ്രേക്കുകൾ, ടച്ച് സ്ക്രീൻ , തെന്നി നീങ്ങുന്ന ആം റെസ്റ്റോട് കൂടിയ മുൻഭാഗത്തെ കൺസോൾ , രണ്ട് കപ്പ് ഹോൾഡറുകളോട് കൂടിയ പിൻഭാഗത്ത് മധ്യത്തിൽ ഉള്ള കൈ വയ്ക്കുാനുള്ള ഭാഗം, രണ്ട് എയർ ബാഗുകൾ , എ ബി എസ്സും അതോടൊപ്പം ഇ ബി ഡി , ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി പ്രോഗ്രാം ( ഇ എസ് പി ), ഐസോഫിക്സ് ആങ്കർ പോയിന്റ്സ് അതു പോലെ ട്രാക്ഷൻ നിയന്ത്രണം ഇവ എല്ലാം രണ്ടിലും പൊതുവാണ്.
ജീപ്പ് കോംമ്പസിനും ഉപരിയായി റ്റാറ്റാ ഹാരിയർ നമുക്കായി നല്കുന്നത് : ഹെഡ് ലാംമ്പുകൾക്കായുള്ള ഓട്ടോ എച്ച് ഐ ഡി യൂണിറ്റുകൾ, കോർണറിങ്ങ് ഫങ്ങ്ഷനോട് കൂടിയ ഫോഗ് ലാംമ്പുകൾ , 17 - ഇഞ്ച് അലോയി വീലുകൾ , എൽ ഇ ഡി - ഡി ആർ എല്ലുകൾ , പവർ ഫോൾഡിങ്ങ് ഓ ആർ വി എമ്മുകളിൽ ഉള്ള പുഡ്ഡിൽ ലാംമ്പുകൾ , ക്രൂയിസ് കൺട്രോൾ , പിൻ ഭാഗത്തെ പാർക്കിങ്ങ് ക്യാമറ. അക വശത്തായി മുകൾ ഭാഗത്ത് ലെതർ വർക്കുകൾ ഡാഷ് ബോഡിലെ ലെതറിന്റെ മൃദു സ്പർശനം , കോംമ്പസിലെ ആറു വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാവുന്ന സീറ്റിനു പകരം 8 - വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന ഹാരിയറിലെ ഡ്രൈവർ സീറ്റ്. ആപ്പിൾ കാർ പ്ലേയ്ക്ക് ഒപ്പം ഉള്ള 8.8 - ഇഞ്ച് ടച്ച് സ്ക്രീൻ അതു പോലെ ആമ്പ്ലിഫയറിനൊപ്പമുള്ള 9 - സ്പീക്കർ ജെ ബി എൽ സിസ്റ്റം അതോടൊപ്പം ഉള്ള ആൻഡ്രോയിഡ് അതു പോലെ ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 - ഇഞ്ച് ടി എഫ് ടി സ്ക്രീൻ. അതു പോലെ 4 എയർ ബാഗുകൾ , ഹിൽ ഹോൾഡ് , മാന്യമായ നിയന്ത്രണം , അതു പോലെ റോളോവർ മിറ്റിഗേഷൻ തുടങ്ങിയവ എല്ലാം ചില അധികമായുള്ള സുരക്ഷ ക്രമീകരണങ്ങൾ ആണ്.
- റ്റാറ്റാ ഹാരിയർ ഓട്ടോമാറ്റിക്ക് 2019 പകുതിയ്ക്ക് എത്തുമെന്ന് പ്രതീക്ഷക്കുന്നു.
- റ്റാറ്റാ ഹാരിയർ നിരൂപണം : ആദ്യ ഡ്രൈവ്
എന്താണ് ജീപ്പ് കോമ്പസ് റ്റാറ്റാ ഹാരിയറിനും ഉപരിയായി നമുക്ക് വാഗ്ദാനം ചെയ്യുക : ഒന്നുമില്ല.
അവസാനമായി : തുറന്നതും അടച്ചു വയ്ക്കപ്പെട്ടതുമായ ഒരു പാട് കാര്യങ്ങൾ നമുക്ക് മുൻപിൽ ഉണ്ട് . പ്രതീക്ഷയ്ക്ക് അനുസരിച്ച് തന്നെ ടോപ് - സ്പെസിഫിക്ക് റ്റാറ്റാ ഹാരിയറിൽ ബേസ് വേരിയന്റ് ജീപ്പ് കോംമ്പസിനെക്കാൾ ഒരുപാട് സവിശേഷതകൾ കൂട്ടി ചേർത്തിട്ടുണ്ട്. ഹാരിയറിന്റെ വിലയും നമ്മെ വന്യമായി ആകർഷിക്കുന്ന ഒന്നാണ്, അതാവട്ടെ ഒരു മിഡ് സൈസ് എസ് യു വി സെഗ്മെന്റിലെ വാഹനങ്ങളുടെ വിലയുടെയും കോമ്പാക്ടിന്റെയും വിലയുടെയും ഇടയിൽ വരുന്നു. പക്ഷേ ഇതിന്റെ വലുപ്പത്തെ പറ്റി സംസാരിക്കുകയാണെങ്കിൽ മിഡ് സൈയസിൽ ഉള്ള എസ് യു വി കൽ ആയ കോംമ്പസ് , തുസ്ക്കോൺ എന്നിവയോട് സദൃശ്യപ്പെടുത്താനാവുന്ന ഒന്നാണ്.
ഇതിന്റെ ബേസ് വേരിയന്റുമായി നോക്കുമ്പോൾ ജീപ്പാണ് കൂടുതൽ ബേസ്, പക്ഷേ 5 - ഇഞ്ച് ടച്ച് സ്ക്രീനും ,നമുക്ക് നല്ലതായി തോന്നുന്ന പല സവിശേഷതകളും ഇതിൽ ഉണ്ട്.
നിങ്ങൾ ജീപ്പ് വാങ്ങാൻ ഉറപ്പിച്ചെങ്കിൽ മാത്രമെ ജീപ്പ് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് തോന്നു. ഇനി നിങ്ങൾ 15 ലക്ഷം മുടക്കാൻ തയ്യാറാണെങ്കിൽ റ്റാറ്റാ ഹാരിയർ നിങ്ങളുടെ ബഡ്ജറ്റിലെ ഒരു ആഘോഷം തന്നെയാവും.
വില വിവരങ്ങൾ
റ്റാറ്റാ ഹാരിയർ എക്സ് ഇ : വില 12.69 ലക്ഷം എക്സ് എം : വില 13.75 ലക്ഷം എക്സ് ടി വില : 14.95 ലക്ഷം എക്സ് ഇസ്സ്ഡ് വില : 16.25 ലക്ഷം |
ജീപ്പ് കോംമ്പസ് |
സ്പോർട്ട് : വില 16.60 ലക്ഷം |
|
ലോഞ്ചിറ്റ്യൂട് : വില 17.92 ലക്ഷം |
|
ലോഞ്ചിറ്റ്യൂട് ( ഓ ) : വില 18.78 ലക്ഷം |
|
ലിമിറ്റഡ് 4 X 2 : വില 19.63 ലക്ഷം |
|
ലിമിറ്റഡ് 4 X 2 ( ഓ ) : വില 20.21 ലക്ഷം |
|
ലിമിറ്റഡ് 4 X 4 : വില 21.40 ലക്ഷം |
|
ലിമിറ്റഡ് 4 X 4 ( ഓ ) : വില 21.99 ലക്ഷം |
|
ലിമിറ്റഡ് പ്ലസ് ; വില 21.12 ലക്ഷം |
|
ലിമിറ്റഡ് പ്ലസ് 4 X 4 ; വില 22.90 ലക്ഷം |
0 out of 0 found this helpful