ടോപ് സ്പെസിഫിക്ക് റ്റാറ്റാ ഹരിയറിന്റെ ഓൺ റോഡ് വില 20 ലക്ഷം കടന്നേക്കാം

modified on മാർച്ച് 06, 2019 06:36 pm by cardekho

  • 262 Views
  • ഒരു അഭിപ്രായം എഴുതുക

Tata Harrier Concept

ഏറ്റവും പുതിയ വിവരങ്ങൾ: റ്റാറ്റാ ഹരിയർ ഇന്ത്യയിൽ 12.69 - ലക്ഷത്തിനും 16.25 ലക്ഷത്തിനുമിടയിലുള്ള വിലയിൽ ലോഞ്ച് ചെയ്തു (എക്സ് ഷോറൂം മുംബൈ ). കൂടുതൽ വിവരങ്ങൾക്കായി ലോഞ്ച് സ്റ്റോറി വായിക്കുക

2019 ആദ്യം തന്നെ റ്റാറ്റാ ഹരിയർ എസ് യു വി ലോഞ്ച് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ്‌ റ്റാറ്റാ, ഒരുപക്ഷേ ജനുവരിയിൽ തന്നെ. ടോക്കൺ തുക 30,000 - ത്തിന്‌, വരാൻ പോകുന്ന എസ് യു വി യുടെ ബുക്കിങ്ങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ഓജസ്സുറ്റ കാർ നിരത്തിൽ കാണുന്നതിനായി കുറച്ച് മാസങ്ങൾക്കൂടി നമ്മൾ കാത്തിരുന്നെ മതിയാകൂ അതു പോലെ അതിന്റെ വിലയെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അറിയുന്നതിനും. ഏകദേശം ഓൺ റോഡ് 21 ലക്ഷത്തിനടുത്ത് വിലയുമായി ഇറങ്ങുന്ന ടോപ് - സ്പെസിഫിക്ക് ഹരിയറിൽ നിന്ന് നമ്മൾ എന്താണ്‌ പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് റ്റാറ്റായുടെ ഔദ്യോഗിക ട്വിറ്റർ ആവശ്യപ്പെടുന്നുണ്ട്.

റ്റാറ്റാ മോട്ടേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഒരു ഉപഭോതാവ് ട്വീറ്റ് ചെയ്ത ചോദ്യം ഹരിയറിന്റെ വിലയെ കുറിച്ചായിരുന്നു. അതിന്‌ റ്റാറ്റാ മോട്ടേഴ്സിന്റെ മറുപടി ഇപ്രകാരമായിരുന്നു. “ റ്റാറ്റാ ഹരിയറിന്റെ ഓൺ - റോഡ് വില പ്രതീക്ഷിക്കുന്നത് ഏകദേശം 16 - ലക്ഷത്തിനും  ( ബേസ് മോഡൽ ) 21 - ലക്ഷത്തിനും ( ടോപ് - എൻഡ് വേരിയന്റ് ) ഇടയിൽ ആണ്‌. ഈ വിലയിൽ റജിസ്ട്രേഷൻ ഫീസും, ഇൻഷുറൻസും ഉൾപ്പെടുന്നു. ”

Twitter

ഇനി നമുക്ക് ഹരിയറിന്റെ താത്കാലികമായ വില പ്രമുഖ ശത്രു കോമ്പസിന്റെ വിലയുമായി താരതമ്യം ചെയ്യാം. ഇതു വരെ ഹരിയർ പെട്രോൾ എഞ്ചിനിൽ ലഭിക്കുമോ ഇല്ലയോ എന്ന് റ്റാറ്റാ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഡീസൽ എഞ്ചിനോടു കൂടി വരുന്ന ഒരു കാറാണ്‌ എന്നാണ്‌ ഇതുവരെ നമ്മൾ അനുമാനിച്ചിരിക്കുന്നത് റ്റാറ്റാ ഇതിനകം തന്നെ ഹരിയറിൽ നമുക്ക് ലഭിക്കുക 2.0 - ലിറ്റർ ഡീസൽ എഞ്ചിനാണ്‌ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Jeep Compass

ഇനി ഹരിയറിന്റെ നമ്മൾ പ്രതീക്ഷിക്കുന്ന ഓൺ - റോഡ് വിലയുമായി ഡീസൽ കോമ്പസിന്റെ വിലയുമായി താരതമ്യം ചെയ്യാം.

റ്റാറ്റാ ഹരിയർ

ഓൺ - റോഡ് വില

( ഡൽഹിയിൽ  പ്രതീക്ഷിക്കുന്ന വില )

ജീപ്പ്‌ കോംമ്പസ്‌ ഓൺ - റോഡ്‌ വില  ( ഡൽഹി )

വ്യത്യാസം

ബേസ്‌ സ്പെസിഫിക്ക്‌ വില 16 - ലക്ഷം  (ഓൺ - റോഡ്‌ )

സ്പോട്ട് (ബേസ് - സ്പെ) വില 19.83 ലക്ഷം (ഓൺ - റോഡ്‌ ഡൽഹി )

3.83 ലക്ഷം  (കോംമ്പസാണ്‌ വില കൂടിയത്)

ടോപ്‌ - സ്പെസിഫിക്ക്‌ വില 21 - ലക്ഷം  (ഓൺ - റോഡ്‌ )

ലിമിറ്റഡ്  പ്ലസ് ( 4x2 ) വില 25.14 ലക്ഷം ( ഓൺ - റോഡ് )

1.14 ലക്ഷം ( കോംമ്പസാണ്‌ വില കൂടിയത്)

Creta vs Captur vs S Cross

നമ്മൾ പ്രതീക്ഷിക്കുന്ന ഓൺ - റോഡ് വിലയുമായി മുന്നോട്ട് പോകുകയാണെങ്കിൽ കോമ്പസിനെക്കാൾ വലിയ മാർജിനിൽ വില കുറച്ചായിരിക്കും ഹരിയർ വിലപനയ്ക്കെത്തുക ബേസ് മോഡലിൽ  3.83 ലക്ഷത്തിന്റെ വില വിത്യാസം ഉണ്ടെങ്കിൽ ടോപ് വേരിയന്റിൽ അത് 4.14 - ലക്ഷമാണ്‌. ഇങ്ങനെയൊക്കെ ആണെങ്കിലും ഹരിയറിനെക്കാളും ഒരു പടി താഴെ നില്ക്കുന്ന ഹ്യൂണ്ടായ് ക്രേറ്റ യുടെ മിഡ് - സ്പെസിഫിക്ക് വേരിയന്റുമായി താരതമ്യപ്പെടുത്താൻ കഴിയുന്ന വിലയാണ്‌ ഹരിയറിന്റെ ഏറ്റവും താഴ്ന്ന വേരിയന്റുകൾ.

 

റ്റാറ്റാ ഹരിയർ

ഓൺ - റോഡ് വില

( ഡൽഹിയിൽ  പ്രതീക്ഷിക്കുന്ന വില )

ഹ്യൂണ്ടായ് ക്രേറ്റ ഓൺ - റോഡ്‌ വില  ( ഡൽഹി )

വ്യത്യാസം

     

ബേസ്‌ സ്പെസിഫിക്ക്‌ വില 16 - ലക്ഷം  (ഓൺ - റോഡ്‌ )

1.6 എസ് എക്സ് ഡീസൽ വില 15.87 ലക്ഷം (ഓൺ - റോഡ്‌)

13,000  രൂപ (ഹരിയറാണ്‌ വില കൂടിയത്)

     

ടോപ്‌ - സ്പെസിഫിക്ക്‌ വില 21 - ലക്ഷം  (ഓൺ - റോഡ്‌ )

1.6 എസ് എക്സ്  (ഓ) ഡീസൽ (ടോപ്‌ – സ്പെ ) വില 17. 92 ലക്ഷം ( ഓൺ - റോഡ് )

3 ലക്ഷം (ഹരിയറാണ്‌ വില കൂടിയത്)

     

അതുകൊണ്ട് നമ്മൾ പ്രതീക്കുന്നത് പോലെയാണ്‌ ഹരിയറിന്റെ വില റ്റാറ്റാ നിശ്ചയിക്കുന്നതെങ്കിൽ  , ഇത് അവരവരുടെ വിഭാഗത്തിലെ ഏറ്റവും നന്നായി വിറ്റഴിക്കപ്പെടുന്ന എസ് യു വി-കൾ ആയ കോംമ്പസിനും ,ക്രേറ്റയ്ക്കും ഒരു ഭീഷണി ആയിരിക്കും എന്നതിൽ സംശയമില്ല

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience