• ലോഗിൻ / രജിസ്റ്റർ ചെയ്യുക
 • മഹേന്ദ്ര എക്സ്യുവി300 front left side image
1/1
 • Mahindra XUV300
  + 69ചിത്രങ്ങൾ
 • Mahindra XUV300
 • Mahindra XUV300
  + 7നിറങ്ങൾ
 • Mahindra XUV300

മഹേന്ദ്ര XUV300

കാർ മാറ്റുക
1881 അവലോകനങ്ങൾഈ കാർ റേറ്റുചെയ്യുക
Rs.8.3 - 12.68 ലക്ഷം *
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു ഫെബ്രുവരി ഓഫറുകൾ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മഹേന്ദ്ര XUV300

മൈലേജ് (വരെ)20.0 കെഎംപിഎൽ
എഞ്ചിൻ (വരെ)1497 cc
ബിഎച്ച്പി115.0
സംപ്രേഷണംമാനുവൽ/ഓട്ടോമാറ്റിക്
സീറ്റുകൾ5
സേവന ചെലവ്Rs.3,557/yr

XUV300 പുത്തൻ വാർത്തകൾ

ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത: ആഗോള എൻ‌സി‌എപി ക്രാഷ് ടെസ്റ്റുകളിൽ എക്‌സ്‌യുവി 300 5-സ്റ്റാർ റേറ്റിംഗ് നേടിയതാണ് പുതിയ വിശേഷം.

മഹീന്ദ്ര എക്സ് യു വി 300 വേരിയന്റുകൾ: ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എക്സ് യു വി 300 എത്തുന്നത്. വില 8.3 ലക്ഷം രൂപ മുതൽ 11.84 ലക്ഷം രൂപ വരെ (എക്സ്ഷോറൂം ദില്ലി).

മഹീന്ദ്ര എക്സ് യു വി 300 എഞ്ചിൻ: ബിഎസ്6 പ്രകാരമുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവയാണ്  മഹീന്ദ്ര ഈ സബ് -4 എം എസ്‌യുവിയ്ക്കായി നൽകിയിരിക്കുന്നത്. പുതിയ പെട്രോൾ യൂണിറ്റ് 110 പിഎസ് പവറും 170 എൻഎം ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ഡീസൽ എഞ്ചിൻ മഹീന്ദ്ര മറാസോയിൽ നിന്നെടുത്തതാണെങ്കിലും കരുത്തിൽ ഒരൽപ്പം പിന്നിലാണ്, 115 പിഎസ്. പവർ കുറഞ്ഞെങ്കിലും പഴയ 300‌എൻ‌എം ടോർക്ക് തന്നെയാണ് ഈ എഞ്ചിനും നൽകുന്നത്. മാത്രമല്ല, ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ടോർക്ക് ആണിത്. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഡീസൽ എഞ്ചിനായി  എഎംടി ഗിയർബോക്സും മഹീന്ദ്ര നൽകുന്നു. 

മഹീന്ദ്ര എക്സ് യു വി 300യുടെ സവിശേഷതകൾ: ഏഴ് എയർബാഗുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് ഒആർവിഎം എന്നിവ ഈ സെഗ്മെന്റിൽ ആദ്യാമായി എക്സ് യു വി 300 അവതരിപ്പിക്കുന്നു. സൺറൂഫ്, മുൻ‌വശത്തും പിൻ‌വശത്തും  ക്യാമറയുള്ള പാർക്കിംഗ് സെൻസറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡിആർഎൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ ഒക്കുന്നു മറ്റ് സവിശേഷതകളുടെ പട്ടിക. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, നാല് ഡിസ്ക് ബ്രേക്കുകൾ, പവർ വിൻഡോകൾ, സ്റ്റിയറിംഗ് മോഡുകൾ എന്നിവ ഓഫറിന്റെ ഭാഗമായി ലഭിക്കുന്ന സ്റ്റാൻഡേർഡ് സവിശേഷതകളാണ്. 

മഹീന്ദ്ര എക്സ് യു വി 300യുടെ എതിരാളികൾ: ടാറ്റ നെക്സൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടി യു വി 300, ഹ്യുണ്ടായ് വെണ്യു എന്നിവരുമായാണ് എക്സ് യു വി 300 കൊമ്പുകോർക്കുന്നത്. വരാനിരിക്കുന്ന റെനോ എച്ച്ബിസി, കിയ ക്യുവൈഐ എന്നിവയ്ക്കും എക്സ് യു വി 300 വെല്ലുവിളിയാകും. 

മഹീന്ദ്ര എക്സ് യു വി 300 ഇലക്ട്രിക്: ഓട്ടോ എക്സ്പോ 2020 ലാണ് മഹീന്ദ്ര ഇ-എക്സ് യു വി 300 ആദ്യമായി പ്രദർശിപ്പിച്ചത്.

വലിയ സംരക്ഷണം !!
ലാഭിക്കു 20% ! മികച്ച ഡീലുകൾ നോക്കു ഉപയോഗിച്ച വാഹങ്ങളിലെ മഹേന്ദ്ര XUV300 ന്യൂ ഡെൽഹി ൽ വരെ

മഹേന്ദ്ര എക്സ്യുവി300 വില പട്ടിക (variants)

ഡബ്ല്യു 41197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽ2 months waitingRs.8.3 ലക്ഷം *
ഡബ്ല്യു 4 ഡിസൈൻ1497 cc, മാനുവൽ, ഡീസൽ, 20.0 കെഎംപിഎൽ2 months waitingRs.8.69 ലക്ഷം*
ഡബ്ല്യു 61197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.9.15 ലക്ഷം*
ഡബ്ല്യു 6 ഡിസൈൻ1497 cc, മാനുവൽ, ഡീസൽ, 20.0 കെഎംപിഎൽRs.9.5 ലക്ഷം*
ഡ6 അംറ് ഡീസൽ1497 cc, ഓട്ടോമാറ്റിക്, ഡീസൽ, 20.0 കെഎംപിഎൽRs.9.99 ലക്ഷം*
ഡബ്ല്യു 81197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽRs.10.6 ലക്ഷം*
ഡബ്ല്യു 8 ഡിസൈൻ1497 cc, മാനുവൽ, ഡീസൽ, 20.0 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.10.95 ലക്ഷം*
ഡബ്ല്യു 8 എ എം ടി ഡിസൈൻ1497 cc, ഓട്ടോമാറ്റിക്, ഡീസൽ, 17.0 കെഎംപിഎൽRs.11.49 ലക്ഷം*
ഡബ്ല്യു 8 ഓപ്ഷൻ1197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽRs.11.84 ലക്ഷം*
ഡബ്ല്യു 8 ഓപ്ഷൻ ഡ്യുവൽ ടോൺ1197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽRs.11.99 ലക്ഷം*
ഡബ്ല്യു 8 ഓപ്ഷൻ ഡിസൈൻ1497 cc, മാനുവൽ, ഡീസൽ, 20.0 കെഎംപിഎൽRs.12.14 ലക്ഷം*
ഡബ്ല്യു 8 ഓപ്ഷൻ ഡ്യുവൽ ടോൺ ഡിസൈൻ1497 cc, മാനുവൽ, ഡീസൽ, 20.0 കെഎംപിഎൽRs.12.29 ലക്ഷം*
വരാനിരിക്കുന്നടർബോ സ്പോർട്സ്1197 cc, മാനുവൽ, പെടോള്, 17.0 കെഎംപിഎൽRs.12.34 ലക്ഷം*
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 
ഡബ്ല്യു 8 എ എം ടി ഓപ്ഷണൽ ഡിസൈൻ1497 cc, ഓട്ടോമാറ്റിക്, ഡീസൽ, 20.0 കെഎംപിഎൽRs.12.68 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

Recently Asked Questions

മഹേന്ദ്ര XUV300 സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

മഹേന്ദ്ര എക്സ്യുവി300 അവലോകനം

പുറം

Mahindra XUV300

സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര എക്‌സ്‌യുവി 300ന് രൂപം നൽകിയിരിക്കുന്നത്. അ തിനാൽ, അടിസ്ഥാന സവിശേഷതകൾ പലതും സമാനമാണ്. എന്നാൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, ബൂട്ട് ഏരിയ (സി-പില്ലറിന് ശേഷം) വെട്ടിച്ചുരുക്കി മൊത്തത്തിലുള്ള നീളം 4195 മില്ലിമീറ്ററിൽ നിന്ന് 3995 മില്ലിമീറ്ററാക്കി, 200 മില്ലിമീറ്റർ കുറവ്. അതോടെ വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഡിസൈൻ അവസാനിക്കുന്നത് ഒരൽപ്പം വിചിത്രമായി തോന്നാം. 

Mahindra XUV300

കൂടാതെ, ടിവോളിയുടെ  ഗ്രൌണ്ട് ക്ലിയറൻസായ 167 മില്ലിമീറ്റർ എക്സ്‌യുവിയുടേതിനേക്കാൾ കുറവാണ്. ഇന്ത്യയ്‌ക്കായി ഇത് മഹീന്ദ്ര കൂട്ടിയുണ്ടെങ്കിലും നിലവിൽ ഈ സെഗ്മെന്റിലെ ഏറ്റവും കുറവ് ഗ്രൌണ്ട് ക്ലിയറൻസാണ് എക്സ് യു വി 300ന്. ഈ കുറവ് മഹീന്ദ്ര പരിഹരിക്കുന്നത് സെഗ്മെന്റിലെ ഏറ്റവും ഉയർന്ന വീൽബേസ് കൊണ്ടാണ്. 215/60 ആർ 17 ടയറുകൾക്കൊപ്പം ഈ വീൽബേസ് കൂടി ചേരുമ്പോൾ അത് ഞങ്ങളുടെ ടോപ്പ് എൻഡ് ഡബ്ല്യു 8 (ഒ) ടെസ്റ്റ് കാറിന് കൂടുതൽ ആത്മവിശ്വാസമുള്ള രൂപം നൽകുന്നു.

Mahindra XUV300

രൂപത്തിന്റെ കാര്യത്തിൽ എക്സ് യു വി 300യും ടിവോളിയും തമ്മിൽ സാമ്യം തോന്നുമെങ്കിലും എല്ലാ പാനലുകളും ടിവോലിയിൽ നിന്ന് വ്യത്യസ്തമാണെന്ന് മഹീന്ദ്ര പറയുന്നു.  മിതത്വമുള്ളതാണെങ്കിലും എക്സ് യു വി 300ന്റെ മുൻ‌വശം കൂടുതൽ പരുക്കനാണ്. എക്സ്‌യു‌വി 500 ലേതുപോലെ മെലിഞ്ഞ ഗ്രില്ലുകൾക്ക് ക്രോം സ്ലോട്ടുകൾ നൽകിയിരിക്കുന്നു. ഇത് കോൺ ആകൃതിയിലുള്ള  ഹെഡ്‌ലാമ്പുകൾക്കിടയിൽ ഭംഗിയായി ചേർന്നിരിക്കുന്നു. ഹെഡ്‌ലാമ്പുകളാകട്ടെ വശങ്ങളിലേക്ക് പോകുന്തോറും വീതി കൂടിവരുന്ന രൂപത്തിലാണ്. മൂർച്ചയുള്ള എൽ‌ഇഡി ഡി‌ആർ‌എൽ‌എസ്സും ഈ എസ്‌യുവിയ്ക്ക് സവിശേഷമായ ഒരു രൂപം നൽകാൻ സഹായിക്കുന്നു. 

Mahindra XUV300

വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ എക്സ് യു വി 300 ഹ്യൂണ്ടായ് ക്രെറ്റയെ ഓർമ്മിപ്പിക്കുന്നു. എ-പില്ലർ, റൂഫ്‌ലൈൻ, റൂഫ് റയിലുകൾ (യുകെയിൽ ഇനിയും അവതരിപ്പിച്ചിട്ടില്ല) എന്നിവയാണ് ഈ സാമ്യത്തിന് കാരണമെന്നതിനാൽ അതൊരു മോശം കാര്യമല്ലെന്നു തന്നെ പറയണം. പക്ഷേ, ഒരൽപ്പം ഉയരം കൂടിയുണ്ടായിരുന്നെങ്കിലും ലക്ഷണമൊത്ത ഒരു എസ്‌യുവി ലുക്ക് എക്സ്‌യു‌വി 300 ന് ലഭിക്കുമായിരുന്നു. ഡയമണ്ട് കട്ട് അലോയ്കൾ ആഡംബര വാഹനത്തിന്റെ രൂപം നൽകുകയെന്ന തങ്ങളുടെ ജോലി ശരിയായി നിർവഹിക്കുന്നുണ്ട്. 

Mahindra XUV300

പിൻ‌വശത്ത് നിന്നുള്ള കാഴ്ചയിലാകട്ടെ എക്സ് യുവി വളരെ പരുക്കനും പ്രീമിയം എസ്‌യു‌വിയുമാണ്. ഇതിന് വിശാലമായ നടുഭാഗത്തിനും സുഗമമായ എൽഇഡി ഘടകങ്ങൾ ഉപയോഗിക്കുന്ന ഉയർന്ന ഒരു സെറ്റ് ടെയിൽ ലാമ്പുകൾക്കും നന്ദി പറയാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പിൻ‌വശത്തു നിന്നുള്ള കാഴ്ചയിൽ എക്സ്‌യു‌വി‌ 300ന്റെ രൂപം ടിവൊലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരുപക്ഷേ അതിനേക്കാൽ മികച്ചത്. കൂടാതെ, മാനുവൽ ട്രാൻസ്മിഷനുള്ള എക്സ്‌യു‌വി 300 ന് പിന്നിൽ മോഡൽ, വേരിയൻറ് ബാഡ്ജിംഗ് ലഭിക്കുമ്പോൾ, എക്സ്‌യു‌വി 300 എ‌എം‌ടിയിൽ “ഓട്ടോഷിഫ്റ്റ്” ബാഡ്ജ് കൂടി ചേരുന്നു. ഇത് ഓട്ടോമാറ്റിക് എക്സ്‌യു‌വി 300 യെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. 

ഉൾഭാഗം

Mahindra XUV300

എക്സ്‌യു‌വി 300 മഹീന്ദ്ര കുടുംബത്തിലെ ഇളമുറക്കാരനാണെങ്കിലും ഇന്റീരിയറിന്റെ കാര്യത്തിൽ മൂത്ത സഹോദരനായ എക്സ്‌യു‌വി 500 നേക്കാൾ പ്രീമിയം വാഹനമാണെന്ന തോന്നലുണ്ടാക്കുന്നു. ക്യാബിനായുള്ള രണ്ട്-ടോൺ കളർ കോമ്പിനേഷൻ വളരെ ആകർഷകമാണ്. ലെതറെറ്റ് സീറ്റുകളും ഇളം നിറത്തിലുള്ള ടോൺ  ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി തൊട്ടു മുകളിലുള്ള സെഗ്മെന്റിലെ ഒരു കാറാണിതെന്ന തോന്നൽ യാത്രക്കാർക്ക് ഉണ്ടാകുന്നു. സീറ്റുകളാകട്ടെ കോണുകളിലെ സൈഡ് ബോൾ‌സ്റ്ററിംഗിൽ കൂടുതൽ‌ ബലത്തിനായി ഉറപ്പുള്ള കുഷ്യനുകൾ ഉപയോഗിക്കുന്നു. ഇളം നിറമായതിനാൽ ഇന്റീരിയർ പെട്ടെന്ന് മുഷിയുമെന്നത് മാത്രമാണ് ഒരേയൊരു കുറവ്. 

Mahindra XUV300

എക്സ്‌യു‌വി 300 ന്റെ ഇന്റീരിറ്ററിന് സ്മാർട്ട് ലുക്ക് നൽകുന്നതിൽ പ്രധാനം  ഗൺമെറ്റൽ ഗ്രേ സ്വിച്ച് ഗിയർ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്റ്റിയറിംഗ് വീലാണ്. ലളിതമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വായിക്കാൻ എളുപ്പമാണ്. ഡിസ്പ്ലേ കൺ‌ട്രോളുകൾ അവയ്ക്കിടയിൽ ഒതുക്കിയിരിക്കുന്നു. എന്നിരുന്നാലും, സെൻ‌ട്രൽ‌ അൺ‌ലോക്ക് സ്വിച്ചുകളും  സ്റ്റിയറിംഗ് വീലിലെ ദുർബലമായ സ്കാക്കുകളും ഡോർ റിലീസ് ലിവറും വിലകുറഞ്ഞതും നിലവാരമില്ലാത്തതുമാണെന്ന തോന്നലുണ്ടാക്കുന്നു. സെന്റർ കൺസോളും ഒരൽപ്പം കൂടി മെച്ചപ്പെടുത്താമായിരുന്നു. ഫ്ലോട്ടിംഗ് സ്‌ക്രീനുകളുടെയും എണ്ണത്തിൽ വളരെ ബട്ടണുകളുടെയും ഈ ലോകത്ത്, ഇത് ഒരു പുതിയ കാറിന് തീരെ യോജിക്കുന്നില്ല. 

കൂടാതെ, മാനുവൽ ഗിയർ ലിവർ ഇന്റീരിയറുമായി നന്നായി ഇഴുകിച്ചേരുമ്പോൾ എ‌എം‌ടി ഗിയർ സെലക്ടർ ഒരൽപ്പം മുഴച്ചു നിൽക്കുന്നു. ഉദാഹരണത്തിന്, വിറ്റാര ബ്രെസയുടെ എ‌എം‌ടി ഗിയർ സെലക്ടർ, മറ്റ് ക്യാബിൻ ഭാഗങ്ങളുമായി കൃത്യമായി ചേർന്നിരിക്കുന്നതിനാൽ കൂടുതൽ പ്രീമിയവും ക്യാബിനു വേണ്ടി രൂപകൽപ്പന ചെയ്തതാണെന്ന തോന്നലുണ്ടാക്കുന്നു. 

Mahindra XUV300

ഡ്രൈവർക്ക് ഉയരം ക്രമീകരിക്കാവുന്ന സീറ്റും ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗും ശരിയായ സീറ്റിംഗ് പൊസിഷൻ ഉറപ്പാക്കുന്നു. പക്ഷേ, ഡെഡ് പെഡലിനെ ഉൾക്കൊള്ളാൻ മാത്രം വലിപ്പം ഇടുങ്ങിയ ഫുട്‌വെല്ലുകൾക്കില്ല. ഇത് ലോംഗ് ഡ്രൈവുകളിൽ നിങ്ങളുടെ ഇടതു കാലിന് അൽപ്പം സമ്മർദ്ദം നൽകും. എന്നിരുന്നാലും, ഉയരക്കാർക്കും പൊക്കം കുറഞ്ഞവർക്കും മുൻവശത്ത് മതിയായ ഇടമുണ്ടാകും എന്നുറപ്പ്. ഹുഡിന്റെ അറ്റം അനായാസം കാണാൻ സാധിക്കുന്ന മുന്നിലെ റോഡിന്റെ കാഴ്ചയും ഡ്രൈവർക്ക് ആത്മവിശ്വാസം പകരുന്നതാണ്. 

Mahindra XUV300

രണ്ടാമത്തെ വരി സീറ്റുകൾ യാത്രക്കാരെ കൂടുതൽ പരിഗണിക്കുന്നു. സീറ്റ് കുഷ്യനിംഗ് ബലം നൽകുന്നതാണെങ്കിൽ ആറടി ഉയരക്കാർക്കും മതിയായ ലെഗ് റൂമും ഹെഡ് റൂമും ക്യാബിൻ ഉറപ്പാക്കുന്നു. സീറ്റുകൾ ചെറുതായി മുന്നോട്ട് തള്ളുന്നതിനാൽ മധ്യനിരയിലെ യാത്രക്കാർക്ക് മറ്റ് യാത്രക്കാരുമായി തോളോട് തോൾ ചേർന്ന് ഇരിക്കുന്ന തോന്നൽ ഉണ്ടാകില്ല. ക്കാത്തതിനാൽ മൂന്ന് ദൂരം ഇരിക്കുന്നത് പോലും ന്യായമായ സുഖസൗകര്യത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, താഴ്ന്ന സെറ്റ് സീറ്റ് അണ്ടർ തൈ സപ്പോർട്ടിനു മുന്നിൽ ചെറുതായി അനുഭവപ്പെടുകയും ചെറിയ വിൻഡോ ഏരിയ ക്യാബിൻ ഇടത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.   എന്നിരുന്നാലും, ക്ലാസ്-മുൻ‌നിര വീൽ‌ബേസും വീതിയുമുള്ള ഒരു കാറിന്റെ പിൻ‌സീറ്റിൽ‌ കൂടുതൽ‌ സ്ഥലവും യാത്രാസുഖവും ഞങ്ങൾ‌ പ്രതീക്ഷിച്ചിരുന്നു. കൂടാതെ, ചാർജിംഗ് ഓപ്ഷനുകളുടെ അഭാവവും അൽപ്പം വിചിത്രമായി തോന്നുന്നു.

Mahindra XUV300

ടിവോളിയിൽ നിന്നും എക്സ്‌യു‌വിയിലേക്കുള്ള മാറ്റം ഏറ്റവും ബാധിച്ചത് ബൂട്ട് സ്പേസിനെയാണ്. ലഭ്യമായ ഇടത്തിൽ 200 മില്ലിമീറ്റർ നഷ്ടമായത് എക്സ്‌യു‌വിയുടെ ലഗേജ് പരിധി ഒരു മിഡ്‌സൈസ് ഹാച്ചിന്റേതിന് സമാനമാക്കി മാറ്റി. 60:60 സ്പ്ലിറ്റ് ഫോൾഡിംഗ് സീറ്റുകൾ കാര്യങ്ങൾ ഒരൽപ്പം എളുപ്പമാക്കുന്നുണ്ടെങ്കിലും എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോൾ അൽപ്പം കൂടി ചെറിയ ലഗേജ് സ്ഥലമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. 

Mahindra XUV300

പ്രകടനം

Mahindra XUV300

നേരിട്ട് കാര്യത്തിലേക്ക് കടക്കാം. എക്സ്‌യു‌വി 300 നൽകുന്ന എഞ്ചിൻ ഓപ്ഷനുകൾ മികച്ചതാണെന്ന് പറയാതെ വയ്യ. 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ 110 പി‌എസ് @ 5,000 ആർ‌പി‌എം, 200 എൻ‌എം ടോർക്ക് @2000-3500 ആർ‌പി‌എം ശക്തി തരുമ്പോൾ മരാസ്സോയുമായി പങ്കുവെക്കുന്ന 1.5 ലിറ്റർ ഡീസൽ 4 സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ പിഎസ് @ 3750 ആർപിഎമ്മും 300 എൻഎം ടോർക്ക് @ 1500-2500 ആർപിഎമ്മും തരുന്നു. രണ്ടും  തുടക്കത്തിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. മഹീന്ദ്ര നിരയിൽ ആൾഡ്രൈവ് വാഹനങ്ങളില്ല എന്നതും കൌതുകരമാണ്. 

Mahindra XUV300

1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിൻ മരാസ്സോയിൽ നിന്ന് കടം‌കൊണ്ടതാണെങ്കിലും ചില പൊടിക്കൈകളിലൂടെ അത് കൂടുതൽ കരുത്ത് നേടിയിരിക്കുന്നു. സ്റ്റാർട്ട് ചെയ്തയുടൻ ഡീസൽ എഞ്ചിന്റെ മുരൾച്ചയും നേരിയ വിറയലും തൊട്ടറിയാം. എന്നാൽ ഇതേ സ്വഭാവങ്ങൾ കാണിക്കുന്ന മരാസ്സോയുടെ കരുത്ത് അനുഭവിച്ചിട്ടുള്ള നമ്മൾ ഒരിക്കലും ഇതേക്കുറിച്ച് പരാതി പറയില്ല എന്നുറപ്പ്. 

Mahindra XUV300

എക്സ്‌യു‌വി 300 ഡ്രൈവ് ചെയ്യുന്നത് ശരിക്കും സന്തോഷമുള്ള കാര്യമാണെന്ന് അറിയാൻ അധികം സമയം ആവശ്യമില്ല തന്നെ. മറ്റു വാഹനങ്ങളെ അനായാസം മറികടക്കാം. സംശയിക്കണ്ട, മരാസ്സോയേക്കാൾ ഭാരം കുറവാണെന്നതും 1500 ആർ‌പി‌എം ടോർക്കും തന്നെയാണ് നിരത്തിലെ ഈ പ്രകടനത്തിന് പിന്നിലെ കരുത്ത്. നഗരത്തിരക്കിലും സൌമ്യമായി പെരുമാറുന്ന ക്ലച്ച് അനായാസ ഡ്രൈവിംഗ് സാധ്യമാക്കുന്നു. ഉയരമുള്ള ഗിയർ ലിവർ മാറ്റുന്നത് മാത്രമാണ് ഒരൽപ്പം പ്രയാസമായി തോന്നുക. 

Mahindra XUV300

എന്നിരുന്നാലും ഉയർന്ന ഗിയറിൽ പതിയെ ഡ്രൈവ് ചെയ്യുമ്പോൾ മരാസ്സോയിലെന്ന പോലെ ഈ എഞ്ചിൻ ഒരൽപ്പം ഇഴയുന്നു. അല്ലെങ്കിൽ, ടോർക്ക് 1500 ആർ‌പി‌എമ്മിന് താഴെയാകുന്ന സന്ദർഭങ്ങളിലും എക്സ്‌വി‌യുടെ വേഗത്തെ ഇത് ബാധിക്കാം. വിവിധ സാഹചര്യങ്ങളിൽ എഞ്ചിന്റെ പെരുമാറുന്ന വിധം പരിചയിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഇന്ധനക്ഷമത സംബന്ധിച്ചുള്ള കൃത്യമായ കണക്കുകൾ മഹീന്ദ്ര ഇനിയും പുറത്തുവിട്ടിട്ടില്ല. എങ്കിലും മരാസ്സോയ്ക്കുണ്ടെന്ന് മഹീന്ദ്ര അവകാശപ്പെടുന്ന ഇന്ധനക്ഷമതയായ 17.3 കെപി‌എല്ലിനേക്കാൾ കൂടുതലായിരിക്കും എക്സ്‌യു‌വി 300 ന്റേത് എന്ന് പ്രതീക്ഷിക്കാം.

എക്സ്‌യു‌വി 300 ഡീസൽ എ‌എം‌ടി ഡ്രൈവിംഗ്

ആദ്യം, ബേസിക്സ് നോക്കാം! അതെ, ഇഴഞ്ഞു നീങ്ങാനുള്ള വിദ്യ വശത്താക്കിയാണ് ഈ എസ്‌യു‌വി എത്തിയിരിക്കുന്നത്. ബ്രേക്ക് പെഡൽ അയച്ചു കൊടുത്താൽ മാത്രം മതി നഗരത്തിരക്കിൽ അനായാസം ഇഴഞ്ഞു നീങ്ങാനെന്ന് ചുരുക്കം. അതുപോലെ പാർക്കിംഗിനായി പിന്നോട്ടെടുക്കുമ്പോഴും നിയന്ത്രണം നഷ്ടപ്പെടാത്ത രീതിയിൽ പതിയെ നീങ്ങാൻ ഡീസൽ എ‌എം‌ടിയ്ക്ക് കഴിയുന്നു. 

രണ്ടാമതായി, ഷിഫ്റ്റ് ലിവറിന്റെ പ്രവർത്തനമാണ്. ഓട്ടോ, മാനുവൽ, ന്യൂട്രൽ, റിവേർസ്, മാനുവൽ അപ്‌ഷിഫ്റ്റ്, മാനുവൽ ഡൌൺ‌ഷിഫ്റ്റ് എന്നീ 6 ട്രാൻസ്മിഷൻ മോഡുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തു കഴിഞ്ഞാൽ, ബിഎം‌ഡബ്ല്യിയുവിന്റെ ഓട്ടോമാറ്റിക് ഗിയർ ലിവർ പോലെ, ഇത് പഴയ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു.

അവസാനമായി പ്രധാന കാര്യം: കൃത്യമായി ട്യൂൺ ചെയ്ത എഞ്ചിൻ, ട്രാൻസ്മിഷൻ കോം‌ബിനേഷനാണിതെന്ന് നിസംശയം പറയാം. കാരണം. മരാസ്സോയിലെ അതേ എഞ്ചിനാണ് എക്സ്‌യു‌വി 300 ന്റേയും ഹൃദയത്തിലുള്ളത്. പക്ഷേ 4 പി‌എസ് പവർ കുറവാണെന്ന് മാത്രം. എന്നാൽ എക്സ്‌യുവി 300 ഒരു ഭാരം കുറഞ്ഞ കാറായതിൽ മാനുവലിലെന്ന പോലെ വളരെ ചെറിയ ഒരു ത്രോട്ടിൽ മതി മണിക്കൂറിൽ 50-60 കിമീ വേഗത കൈവരിക്കാൻ. ലോ റെവ് ടോർക്ക് ധാരാളമായുള്ളതിനാൽ എ‌എം‌ടിയിലുണ്ടാകുന്ന വലിച്ചിലിന് ഒരു പരിധിവരെ പരിഹാരമാകുന്നു. 

1500 ആർ‌പി‌എമ്മിൽ താഴുമ്പോൾ ഡീസൽ എഞ്ചിന്റെ ടോർക്കിൽ ഒരു വലിച്ചിൽ ഉണ്ടാകുന്നുണ്ടെങ്കിലും നഗരയാത്രകൾക്ക് യോജിച്ച വാഹനം എന്ന നിലയിൽ ഈ മോഡൽ മാനുവലിനേക്കാൾ ഒരുപടി മുകളിലാണ്. മാത്രമല്ല ഈ പ്രകൃതം മരാസ്സോയിലെന്ന പോലെ വാഹനം എളുപ്പം നിർത്താനും സഹായിക്കുന്നു. എന്നാൽ എ‌എം‌ടികളാകട്ടെ വാഹനം നിന്നുപോകാൻ ഇടവരുത്താതെ ഏറ്റവും താഴ്ന്ന വേഗതയിൽ നിന്നും മുന്നോട്ട് കുതിക്കാൻ കഴിയുന്നവയാണ്.

എ‌എം‌ടിയിൽ എഞ്ചിന്റെ കുതിപ്പ് ആവശ്യമുള്ളതിനേക്കാൾ ഒരൽപ്പം കൂടുതലാണ് എന്നതാണ് ഈ സംവിധാനത്തിന്റെ ദോഷം. ചെറിയ ത്രോട്ടിൽ പോലും ഈ എഞ്ചിനെ ഒറ്റയടിക്ക് നാലാമത്തെ ഗിയറിൽ 2,000 ആർ‌പി‌എമ്മിന് മുകളിലെത്തിക്കുന്നു. മാനുവലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ക്യാബിനിൽ ശബ്ദമോ വിറയലോ ഉണ്ടാക്കുന്നില്ലെങ്കിലും ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇക്കാരം വ്യക്തമാക്കാൻ നമുക്കൊു റോഡ് ടെസ്റ്റ് ആവശ്യമാണ്.

 മാനുവവിലിന്റെ ഡ്രൈവിംഗ് സുഖം ഇതിനുണ്ടോ? ഇല്ല. എന്നാൽ എ‌എം‌ടിയുടെ കാര്യമോ? ഉണ്ട് എന്നു തന്നെ പറയേണ്ടി വരും. തലയുടെ ചലനങ്ങൾ ഏറ്റവും കുറച്ച് സുഗമമായ ഗിയർ മാറ്റം സാധ്യമാകുന്നത് തന്നെ കാരണം! 

എപ്പോൾ ഗിയർ മാറ്റണമെന്നും അതേ ഗിയറിൽ തുടരണമെന്നും നന്നായി അറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ സംവിധാനം. ഹൈവേകളിൽ മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ പ്രത്യേകിച്ചൊരു ആസൂത്രണം ആവശ്യമില്ലെന്ന് ചുരുക്കം. വെറുതെ ആക്സിലേറ്ററിൽ കാലൊന്നമർത്തിയാൽ മതി എഞ്ചിനിൽ നിന്ന് ആവശ്യത്തിനുള്ള ടോർക്ക് പ്രവഹിക്കുന്നു. വേഗത മണിക്കൂറിൽ 100 കിമീ ആയിരിക്കുമ്പോൾ പോലും ഗിയർ ഒരു തവണ മാത്രം താഴ്ത്തി അനായാസം മുന്നിലുള്ള വാഹനങ്ങളെ മറികടക്കാം. ഏതുസമയത്തും കുതിക്കാൻ ഒരുങ്ങി നിൽക്കുന്ന, 3,000 ആർ‌പി‌എമ്മിന് മുമ്പായി ധാരാളം കരുത്ത് നൽകാൻ  എഞ്ചിൻ തന്നെ കാരണം. 

കുതിപ്പിൽ ഏറ്റക്കുറച്ചിലുകൾ ആഗ്രഹിക്കാത്തവർക്കായി മാനുവൽ മോഡും ട്രിപ്ടോണിക് ഷിഫ്റ്റ് ആക്ഷനുമുള്ള ട്രാൻസ്മിഷനുമുണ്ട്. കയറ്റത്തിൽ ബ്രേക്കിടേണ്ടി വരുമ്പോഴോ ഒരേ വേഗത്തിൽ കയറ്റം കയറേണ്ടി വരുമ്പോഴോ ആണ് ഇതിന്റെ ഗുണമറിയുക. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാനും ഈ ട്രാൻഷ്മിഷൻ ഉപയോഗിക്കാമെങ്കിലും മികച്ച പ്രവർത്തനം കാഴ്ച വക്കുന്ന ആദ്യ ട്രാൻസ്മിഷൻ ഉള്ളതിനാൽ മാനുവലിലേക്കുള്ള ഈ മാറ്റം ഒരു ആവശ്യമായി ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ എഞ്ചിന്റെ സുരക്ഷയ്ക്കായി 4500 ആർ‌പി‌എമ്മിനു മുകളിൽ ഓട്ടോ അപ്പ്‌ലിഫ്റ്റും ഗിയറിന് നിർദേശിച്ചിരിക്കുന്ന വേഗതയിലും താഴെയാകുമ്പോൾ ഓട്ടോ ഡൌൺ‌ഷിഫ്റ്റും ചെയ്യാൻ ഇത് മറക്കുന്നില്ല. 

ഇത് ഡ്രൈവിംഗ് കൂടുതൽ രസകരമാകുന്നു. കാരണം കൂടുതൽ കരുത്തിനായുള്ള ആഗ്രഹം നമ്മൾ ഒരിക്കലും ഉപേക്ഷിക്കുന്നില്ല എന്നത് തന്നെ. എന്നിരുന്നാലും മികച്ച ട്രാൻസ്മിഷൻ എന്നതു കൊണ്ട് അർഥമാക്കുന്നത് എ‌എം‌ടി സ്റ്റാൻഡാർഡുകൾ പ്രകാരം മികച്ചത് എന്നാണ്. ഹാർഡ് ത്രോട്ടിലിൽ ഇത് ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ ഇരട്ട-ക്ലച്ച് ട്രാൻസ്മിഷൻ പോലെ വേഗമുള്ളതോ സുഗമമോ അല്ല. പൂർണ്ണ ത്രോട്ടിൽ ഉപയോഗിച്ച് എക്സ് യു വി 300 ഓടിക്കുമ്പോൾ, അപ്‌ഷിഫ്റ്റുകൾക്ക് മുമ്പായി ശ്രദ്ധയിൽപ്പെടുന്ന ഒരു നിശബ്ദതയുണ്ട്. ഇത് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷന്റെ സവിശേഷതയാണ്. എത്രമാത്രം കരുത്തുറ്റതാണ് ഈ എഞ്ചിൻ എന്നത് പരിഗണിക്കുമ്പോൾ ഇത് വിറ്റാര ബ്രെസ ഡീസൽ എ‌എം‌ടിക്കെതിരെ കൂടുതൽ‌ ആവേശകരമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു, മാത്രമല്ല ഇത് നെക്‌സൺ‌ ഡീസൽ‌ എ‌എം‌ടിയേക്കാൾ‌ അൽ‌പ്പം കൂടുതൽ‌ ഇടപഴകുകയും ചെയ്യുന്നു.

പെട്രോൾ ഡ്രൈവിംഗ്

എക്‌സ്‌യുവി 300 ലെ പെട്രോൾ എഞ്ചിൻ കടലാസിൽ കരുത്തനാണ്. അവ മികച്ച യഥാർത്ഥ പ്രകടനമാക്കുന്നതിന് എക്‌സ്‌യുവി 300 ന് നന്ദി പറയാം. സുഗമമായ പവർ ഡെലിവറിയും കുറഞ്ഞ വേഗത്തിലും മികച്ച ടോർക്കുമുള്ള ഒരു  സിറ്റി ഡ്രൈവ് എന്ന നിലയിൽ ഇത് ഡ്രൈവിംഗ് വളരെ എളുപ്പമാക്കുന്നു. ഉയർന്ന ഗിയറുകളിൽ പോലും ശക്തമായ പുൾ ലഭിക്കുന്നനാൽ നേരത്തേ ഗിയർ ഉയർത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മോട്ടോറാണിത്.

30-80 കിലോമീറ്റർ (മൂന്നാം ഗിയർ) വേഗം കൈവരിക്കാൻ 8.65 സെക്കൻഡ് എടുക്കുന്ന എക്സ്‌യു‌വി ഗിയർ ആക്സിലറേഷന്റെ കാര്യത്തിൽ  ഇക്കോസ്പോർട്ട് 1.5, നെക്സൺ, ഡബ്ല്യുആർ-വി എന്നിവയുൾപ്പെടെ എല്ലാ പെട്രോൾ എതിരാളികളേയും പിന്നിലാക്കുന്നു. അക്കങ്ങൾ മാറ്റിനിർത്തിയാൽ, എക്‌സ്‌യുവി 300 പെട്രോൾ ഓടിക്കുന്നത് എത്ര എളുപ്പമാണെന്നും ഇത് തെളിയിക്കുന്നു. നിങ്ങൾ നേരത്തെ ഗിയർ അപ്പ്‌ഷിഫ്റ്റ് ചെയ്താലും നല്ല പഞ്ച് ഇത്  ഉറപ്പാക്കുന്നു.

ഹൈവേ ഉപയോഗത്തിനുള്ള മികച്ച എഞ്ചിൻ കൂടിയാണിത്, ഉയർന്ന വേഗതയിൽ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിന് മതിയായ പഞ്ച് ഇത് ഉറപ്പു നൽകുന്നു. മാത്രമല്ല, മികച്ച റിഫൈന്മെന്റ് ഉറപ്പാക്കി  ഡ്രൈവ് ചെയ്യുന്നത് രസകരമാക്കുകയും ചെയ്യുന്നു. കൂടാതെ എഞ്ചിന് കൂടുതൽ അധ്വാനം നൽകാതെ തന്നെ നിങ്ങൾക്ക് കയ്യറ്റിറക്കങ്ങളിൽ ഡ്രൈവ് ആസ്വദിക്കാൻ കഴിയും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഡ്രൈവിംഗിന്റെ ആവേശം നിലനിർത്താൻ വേണ്ടി ഈ എഞ്ചിൻ‌ പ്രവർത്തനക്ഷമത കുറയ്ക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ റോഡ് ടെസ്റ്റുകളിൽ 12.16kmpl / 14.25kmpl (സിറ്റി / ഹൈവേ) നൽകിയ എഞ്ചിൻ പെട്രോൾ സബ് -4 മീറ്റർ എസ്‌യുവി വിഭാഗത്തിലെ മറ്റ് എതിരാളികളായ ഇക്കോസ്പോർട്ട് 1.5 (12.74kmpl / 17.59kmpl), നെക്സൺ (14.03kmpl / 17.89kmpl) & WR-V (13.29kmpl / 18.06kmpl) എന്നിവയ്ക്ക് പിന്നിലാണ്. 

Mahindra XUV300

റൈഡും ഹാൻഡ്‌ലിംഗും

 

എക്സ്‌യു‌വി ഓടിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ആത്മവിശ്വാസത്തിന് നന്ദി പറയേണ്ടത് സ്റ്റിയറിംഗിനോടാണ്. നോർമൽ, കം‌ഫേർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് മോഡുകളിലായി സ്റ്റിയറിംഗിന്റെ കനം വ്യത്യാസപ്പെടുത്താൻ കഴിയും. അതേസമയം ഇത് വാഹനം യഥാർഥത്തിൽ തിരിയുന്നതിന്റെ വേഗത്തെ ബാധിക്കുന്നുമില്ല. അതിനാൽ ഭാരം കുറഞ്ഞതും കൃത്യത നൽകുന്നതുമായ ഒരു മോഡാണ് ഡ്രൈവിംഗ് സുഖത്തിന് മുൻ‌ഗണന നൽകുന്നവർ തെരഞ്ഞെടുക്കുക. മികച്ച സസ്പെൻഷൻ ഉയർന്ന വേഗത്തിൽ ഏറ്റവും മോശം റോഡുകളിൽപ്പോലും എക്സ്‌യു‌വി300ന് സ്ഥിരത നൽകുന്നു. ബ്രേക്കുകളാകട്ടെ വേഗത കുറക്കേണ്ടി വരുമ്പോൾ സുരക്ഷതത്ത്വബോധം നൽകുന്നു. നഗരത്തിലെ കുണ്ടും കുഴിയും തരുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിലും സസ്പെൻഷൻ തൃപ്തികരമായ പങ്ക് വഹിക്കുന്നു.

Mahindra XUV300

 

സുരക്ഷ

സുരക്ഷയുടെ കാര്യത്തിൽ എക്സ്‌യു‌വി ഏറ്റവും താഴെ നിന്നുതന്നെ ശ്രദ്ധ ചെലുത്തി തുടങ്ങുന്നു. നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഇബിഡിയുള്ള എബി‌എസ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ, ഐസോഫിക്സ് എന്നിവ സ്റ്റാൻഡേർഡായി ലഭ്യമാക്കിയിരിക്കുന്നു. ഏറ്റവും ഉയർന്ന വേരിയന്റ് ഡ്രൈവറുടെ കാൽ‌മുട്ടുകൾക്ക് ഉൾപ്പെടെ 7 എയർബാഗുകൾ, ഇഎസ്‌പി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങളായ ട്രാക്ഷൻ കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഫേഡ് കോം‌മ്പൻസേഷൻ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും നൽകുന്നു. പിന്നിലായി ഇടം‌പിടിച്ചിരിക്കുന്ന മധ്യനിരയിൽ ഇരിക്കുന്നവർക്കായി ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റും, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും എക്സ്‌യു‌വി 300 വളരെ പക്വമായ ഒരു മുഖമാണ് കാണിക്കുന്നത്. മുൻ സീറ്റുകളിൽ ശ്രദ്ധ പിടിച്ചെടുക്കുന്നത് ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ തന്നെ! 

വേരിയന്റുകൾ

മഹീന്ദ്ര എക്സ് യു വി 300 ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) എന്നീ 4 വേരിയന്റുകളിൽ ലഭ്യമാണ്. എല്ലാ വേരിയന്റുകളിലും പെട്രോൾ, ഡീസൽ മാനുവൽ ഓപ്ഷനുകളുണ്ട്.  ടോപ്പ്-സ്പെക്ക് ഡബ്ല്യു 8 (ഒ) ൽ ഡീസൽ എഎംടി ഉറപ്പാണെങ്കിലും മറ്റ് വേരിയന്റുകൾക്ക് ഡീസൽ എഎംടി ഓപ്ഷൻ നൽകുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. 

മഹീന്ദ്രയുടെ എക്‌സ്‌യുവി 300 അതിന്റെ ഉയർന്ന ഫീൽ ഗുഡ് അനുഭവവും ആവേശകരമായ ഡ്രൈവിംഗ്  സ്വഭാവം കാരണം നിങ്ങളെ ആകർഷിക്കും. കുറച്ച് പോരായ്മകൾ ഉണ്ടെങ്കിലും, ഒരു പ്രീമിയം അനുഭവം നൽകാൻ തക്ക സവിശേഷതകൾ മഹീന്ദ്ര ഈ മോഡലിന് നൽകിയിരിക്കുന്നു. അതിന്റെ ഇടുങ്ങിയ ബൂട്ട് ഒരു കാർ മാത്രമുള്ള കുടുംബങ്ങൾക്ക് ഒരു ഡീൽ ബ്രേക്കർ ആകാൻ സാധ്യതയുണ്ട്. പിന്നിലെ സീറ്റ് സ്ഥലവും സൗകര്യവും കണക്കിലെടുക്കുമ്പോൾ മികച്ച നിലവാരം പുലർത്തുന്നില്ലെങ്കിലും രണ്ട് മുതിർന്ന ആളുകൾക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്നതാണ്. 

മേന്മകളും പോരായ്മകളും മഹേന്ദ്ര XUV300

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

 • മോശം റോഡുകളിൽ പോലും സുഖകരമായ ഡ്രൈവിംഗ്.
 • ഒരു മുൻ‌നിര ക്ലാസിന്റെ സുരക്ഷയും സവിശേഷതകളും കാരണം പ്രീമിയം ആണെന്ന തോന്നൽ
 • സ്റ്റിയറിംഗും നല്ല പിടുത്തവും ഡ്രൈവിംഗ് സ്ഥിരതയുള്ളതും രസകരവുമാക്കുന്നു.
 • ഹൈവേകളിൽ വാഹനങ്ങളെ മറികടക്കുന്നത് എളുപ്പമാണ്, നല്ല പഞ്ചുള്ള ഡീസൽ എഞ്ചിന് നന്ദി.

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

 • നിലവാരമില്ലാതെ യോജിപ്പിച്ചിരിക്കുന്ന പാനലുകളും ദുർബലമായ സ്വിച്ചുകളും സ്റ്റാക്കുകളും പ്രീമിയം അനുഭവത്തിൽ കല്ലുകടിയാകുന്നു.
 • കുടുംബത്തിലെ ഒരേയൊരു കാറാണെങ്കിൽ ചെറിയ ബൂട്ട് ഒരു തടസ്സമാകും.
 • ഇടുങ്ങിയ ഫുട്‌വെൽ ഡ്രൈവർക്ക് ഡെഡ് പെഡലിന് തീരെ ഇടം നൽകുന്നില്ല.
 • ഈ ക്ലാസിലെ ഏറ്റവും വിശാലമായ അല്ലെങ്കിൽ സുഖപ്രദമായ ബാക്ക് സീറ്റ് എന്ന് അവകാശപ്പെടാൻ കഴിയില്ല.
space Image

മഹേന്ദ്ര എക്സ്യുവി300 ഉപയോക്താവ് അവലോകനങ്ങൾ

4.6/5
അടിസ്ഥാനപെടുത്തി1881 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (1881)
 • Looks (542)
 • Comfort (280)
 • Mileage (94)
 • Engine (192)
 • Interior (208)
 • Space (156)
 • Price (281)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Great Car In It's Segment.

   I have purchased XUV300 which was not expected as the Venue is trending nowadays and also Tata Nexon which is also a good competitor. But somehow I booked test drive of ...കൂടുതല് വായിക്കുക

  വഴി udit singhal
  On: Feb 19, 2020 | 316 Views
 • Fantastic Car.

  Best SUV in its segment. It's the best family compact SUV with loaded features. This car is also very economical.

  വഴി vedansh sahi
  On: Jan 29, 2020 | 130 Views
 • The perfect Car.

  The car has surpassed my expectations. It is strong and smooth on low RPMs and flies on high RPMs. The only negative I can give is for the boot space -but they had to mak...കൂടുതല് വായിക്കുക

  വഴി anonymous
  On: Jan 29, 2020 | 1705 Views
 • Nice Car.

   My overall experience is awesome with this car but I am experiencing hard gearing shifting issue & suspension issue. The entire car vibrates while driving on any rough s...കൂടുതല് വായിക്കുക

  വഴി amit chauhan
  On: Jan 22, 2020 | 257 Views
 • Super Car.

  It's the best car we even have a thrilling experience, it has a good pickup and roof rail is different, it is the best car and is a top car, it has a good style of appear...കൂടുതല് വായിക്കുക

  വഴി govind ballabh mathela
  On: Jan 21, 2020 | 126 Views
 • മുഴുവൻ XUV300 നിരൂപണങ്ങൾ കാണു
space Image

മഹേന്ദ്ര എക്സ്യുവി300 വീഡിയോകൾ

 • Mahindra At Auto Expo 2020 | Funster, eKUV100 Launched, XUV300 EV, Atom | CarDekho.com
  4:6
  Mahindra At Auto Expo 2020 | Funster, eKUV100 Launched, XUV300 EV, Atom | CarDekho.com
  Feb 10, 2020
 • Mahindra XUV300 First Drive Review in Hindi | XUV 300   | CarDekho.com
  12:1
  Mahindra XUV300 First Drive Review in Hindi | XUV 300 | CarDekho.com
  Jan 29, 2020
 • Hyundai Venue vs Mahindra XUV300 vs Ford EcoSport Comparison Review in Hindi | CarDekho.com
  11:58
  Hyundai Venue vs Mahindra XUV300 vs Ford EcoSport Comparison Review in Hindi | CarDekho.com
  Nov 18, 2019
 • Mahindra XUV300 (Hindi): Which Variant To Skip/Buy | CarDekho.com
  12:40
  Mahindra XUV300 (Hindi): Which Variant To Skip/Buy | CarDekho.com
  Nov 15, 2019
 • Mahindra XUV300 AMT Review in Hindi |  ? CarDekho.com
  8:10
  Mahindra XUV300 AMT Review in Hindi | ? CarDekho.com
  Nov 15, 2019

മഹേന്ദ്ര എക്സ്യുവി300 നിറങ്ങൾ

 • പേൾ വൈറ്റ്
  പേൾ വൈറ്റ്
 • അക്വാമറൈൻ
  അക്വാമറൈൻ
 • സൺബർസ്റ്റ് ഓറഞ്ച്
  സൺബർസ്റ്റ് ഓറഞ്ച്
 • ഇരട്ട-ടോൺ റെഡ് റേജ്
  ഇരട്ട-ടോൺ റെഡ് റേജ്
 • ഇരട്ട-ടോൺ അക്വാമറൈൻ
  ഇരട്ട-ടോൺ അക്വാമറൈൻ
 • റെഡ് റേജ്
  റെഡ് റേജ്
 • ഡിസാറ്റ് സിൽവർ
  ഡിസാറ്റ് സിൽവർ
 • നാപ്പോളി ബ്ലാക്ക്
  നാപ്പോളി ബ്ലാക്ക്

മഹേന്ദ്ര എക്സ്യുവി300 ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • മഹേന്ദ്ര എക്സ്യുവി300 front left side image
 • മഹേന്ദ്ര എക്സ്യുവി300 side view (left) image
 • മഹേന്ദ്ര എക്സ്യുവി300 rear left view image
 • മഹേന്ദ്ര എക്സ്യുവി300 front view image
 • മഹേന്ദ്ര എക്സ്യുവി300 rear view image
 • CarDekho Gaadi Store
 • മഹേന്ദ്ര എക്സ്യുവി300 grille image
 • മഹേന്ദ്ര എക്സ്യുവി300 front fog lamp image
space Image

മഹേന്ദ്ര എക്സ്യുവി300 വാർത്ത

മഹേന്ദ്ര എക്സ്യുവി300 റോഡ് ടെസ്റ്റ്

Similar Mahindra XUV300 ഉപയോഗിച്ച കാറുകൾ

 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  Rs10.11 ലക്ഷം
  201914,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  Rs10.25 ലക്ഷം
  201914,946 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  Rs10.75 ലക്ഷം
  201919,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  Rs11 ലക്ഷം
  201910,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 bsiv
  Rs11.25 ലക്ഷം
  20199,400 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 option bsiv
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 option bsiv
  Rs11.5 ലക്ഷം
  20194,400 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 option ഡീസൽ
  മഹേന്ദ്ര എക്സ്യുവി300 ഡബ്ല്യു 8 option ഡീസൽ
  Rs12.15 ലക്ഷം
  201912,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക

Write your Comment ഓൺ മഹേന്ദ്ര XUV300

23 അഭിപ്രായങ്ങൾ
1
R
rinku kaxyap
Nov 24, 2019 6:37:11 AM

Why it has no amt option in petrol

  മറുപടി
  Write a Reply
  1
  S
  suraj grewal
  Nov 7, 2019 5:52:04 PM

  XUV300 NOT FOR CITY TRAFFIC As per experts from mahindra we should not drive this new technology vehicle in half clutch, it will burn the clutch unit. My vehicle clutch unit was burnt in just 3500km.

   മറുപടി
   Write a Reply
   1
   P
   priya
   Oct 4, 2019 7:24:53 AM

   If loan is available I purchasing the Mahindra xuv 300 0 %Deposited

    മറുപടി
    Write a Reply
    space Image
    space Image

    മഹേന്ദ്ര XUV300 വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 8.3 - 12.69 ലക്ഷം
    ബംഗ്ലൂർRs. 8.3 - 12.69 ലക്ഷം
    ചെന്നൈRs. 8.3 - 12.69 ലക്ഷം
    ഹൈദരാബാദ്Rs. 8.3 - 12.69 ലക്ഷം
    പൂണെRs. 8.3 - 12.69 ലക്ഷം
    കൊൽക്കത്തRs. 8.3 - 12.68 ലക്ഷം
    കൊച്ചിRs. 8.3 - 12.69 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    ട്രെൻഡിങ്ങ് മഹേന്ദ്ര കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    ×
    നിങ്ങളുടെ നഗരം ഏതാണ്‌