• English
  • Login / Register

റ്റാറ്റാ ഹാരിയറിന്റെ വിവിധങ്ങളായ വേരിയന്റുകൾ ഇവയാണ്‌ എക്സ് എം , എക്സ് എം , എക്സ് ടി , എക്സ് ഇസ്സ്ഡ്

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 264 Views
  • ഒരു അഭിപ്രായം എഴുതുക

Tata Harrier Variants Explained: XE, XM, XT,  XZ

റ്റാറ്റായുടെ ഏറ്റവും പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന പ്രധാനപ്പെട്ട എസ് യു വി ഹാരിയർ, കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതിന്റെ 4 വേരിയന്റുകൾ നമുക്ക് ലഭ്യമാണ്‌ - എക്സ് എം , എക്സ് എം , എക്സ് ടി , എക്സ് ഇസ്സ്ഡ്. റ്റാറ്റാ ഹാരിയറിന്റെ വില 12.69 - ലക്ഷത്തിനും - 16.25 - ലക്ഷത്തിനും ഇടയിലാണ്‌ ( എക്സ് - ഷോറൂം മുംബൈ ). നമുക്ക് ആകെ ഉള്ള പവർ ട്രെയിൽ ഓപ്ഷൻ 6 - സ്പീഡ് മാനുവൽ ഗിയർ ബോക്സിനോട് ചേർത്തിട്ടുള്ള 2.0 - ലിറ്റർ ഡീസൽ എഞ്ചിനാണ്‌. ഇത് 140 പി . എസ് പവറും , 350 എൻ എം ടോർക്കും നല്കുന്നുണ്ട്. ഇതാണ്‌ ഓരോ വേരിയന്റുകൾ തമ്മിൽ വിലയിൽ ഉള്ള വ്യത്യാസങ്ങൾക്ക് ഒരു പരിധി തീർക്കുന്നത്. അതു കൊണ്ട് നിങ്ങൾക്ക് ഇതിൽ ഏത് വേരിയന്റ് ആണ്‌ യോജിച്ചത് എന്ന് അറിയാൻ താഴേയ്ക്ക് ഒന്ന് ഓടിച്ച് വായിച്ചു നോക്കൂ.

ലഭ്യമായിട്ടുള്ള വിവിധ നിറങ്ങൾ

  • കാലിസ്റ്റോ ചെമ്പു നിറം

  • തെർമിസ്റ്റോ സ്വർണ്ണ നിറം

  • ഓർക്കസ് വെള്ള

  • ടെലിസ്റ്റോ ചാര നിറം

  • ഏരിയൽ വെള്ളി

Tata Harrier

അടിസ്ഥാനപരമായി നല്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ

  • മുൻഭാഗത്തെ രണ്ട് എയർ ബാഗുകൾ

  • എ ബി എസ് അതോടൊപ്പം ഇ ബി ഡി

  • പിൻഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ

  • ഡ്രൈവറിനും , സഹയാത്രികനും വേണ്ടി ഉള്ള സീറ്റ് ബെല്റ്റ് റിമൈൻഡർ

  • ഓട്ടോ ഡോർ ലോക്ക്

  • പെരിമെട്രിക്ക് അലാം സിസ്റ്റം

റ്റാറ്റാ ഹാരിയർ എക്സ് ഇ : എല്ലാത്തിനും മുകളിൽ ; ആകർഷകമായ വിലയിൽ ഉള്ള മിഡ് - സൈസ് എസ് യു വി

 

 

എക്സ് ഇ

വില

വില 12.69 - ലക്ഷം

 Tata Harrier

ലൈറ്റുകൾ : ഹാലൊജൻ പ്രൊജക്ടർ ഹെഡ് ലാംമ്പുകൾ , ഇൻഡിക്കേറ്ററോടു കൂടിയ ബൾബ് ടൈപ്പ് ഡ്യൂവൽ ഫങ്ങ്ഷനിങ്ങ് ഡി ആർ എല്ലുകൾ , എൽ ഇ ഡി ഘടകങ്ങളോട് കൂടിയ ടെയിൽ ലാംമ്പ്. 

എക്സ്റ്റീരിയർ : ടേൺ ഇൻഡിക്കേറ്ററുകൾ ഉൾപ്പെടുത്തിയിട്ടുള്ള  ഓ ആർ വി എമ്മുകൾ , വശങ്ങളിൽ ഉള്ള ക്ലാഡിങ്ങ്.

കംഫോർട്ട് : തിരിക്കാനും , ടെലിസ്കോപ്പിക്ക് അഡ്ജസ്മെന്റ് ചെയ്യാനും സാധിക്കുന്ന സ്റ്റീറിങ്ങ് വീൽ , പവർ വിൻഡോസ് , പിൻഭാഗത്ത് വെന്റുകളോട് കൂടിയ മാനുവൽ എ സി , പിൻഭാഗത്തെയും മുൻഭാഗത്തെയും അഡ്ജെസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഹെഡ് റെസ്റ്റുകൾ , പുഡ്ഡിൽ ലാംമ്പുകൾ , സൺ ഗ്ലാസ് , അതു പോലെ കുട വയ്ക്കാനുള്ള സൗകര്യം 4 - രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്.

ഓഡിയോ : ലഭ്യമല്ല

വീലുകൾ :  16 - ഇഞ്ച് സ്റ്റീൽ വീൽ

നിറങ്ങൾ : ഇത് ലഭ്യമാകുന്നത് ഓർക്കിസ് വൈറ്റിൽ മാത്രമാണ്‌.

ഇത് മേടിക്കുന്നത് നമുക്ക് ഗുണകരമാണോ ?

ബേസ് - സ്പെസിഫിക്ക് , ഹാരിയറിൽ നല്ല രീതിയിൽ തന്ന്ര് സുരക്ഷ ക്രമീകരണങ്ങൽ ഉണ്ട് , ഒരു മിഡ് - സൈസ് എസ് യു വി വാങ്ങാൻ ആഗ്രഹിക്കുന്നവർക് താങ്ങാനാവുന്ന വിലയിൽ അടിസ്ഥാനപരമായി വേണ്ട സുഖ സൗകര്യങ്ങൾ ലഭിക്കുന്നു. ഓഡിയോ സിസ്റ്റം ഇല്ലെങ്കിൽ പോലും മറ്റൊന്ന് വാങ്ങിയാൽ ഒരു ലക്ഷത്തിന്‌ മുകളിൽ വില ഉള്ള അടുത്ത വേരിയന്റ് വാങ്ങുന്നതിനെക്കാൾ ലാഭമാണ്‌. ഒരു ശരാശരി ഉപഭോതാവിനെ ആകർഷീക്കാത്ത ഏക കാര്യം എന്നത് ഇത് ലഭിക്കുന്നത് വെള്ള  കളറിൽ മാത്രം ആണ്‌ എന്നതാണ്‌.

 Tata Harrier Variants Explained: XE, XM, XT,  XZ

റ്റാറ്റാ ഹാരിയർ എക്സ് എം : ശരിക്കും ഒരു നല്ല തുടക്കകാരൻ

 

എക്സ് എം

വില

വില 13.75 - ലക്ഷം

എക്സ് ഇ - യിൽ നിന്നും ഉള്ള വ്യത്യാസം

വില 1.06 - ലക്ഷം

 എക്സ് ഇ വേരിയന്റിനെക്കാൾ കൂടുതൽ എക്സ് എം നല്കുന്നത്.

സുരക്ഷ : ഫോളോ - മീ - ഹോം ഹെഡ് ലാംമ്പുകൾ ,പിൻ ഭാഗത്തെ വൈപ്പറും വാഷറും , ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിൽ ഡിസ്പ്ലേയോട് കൂടിയ പിൻ ഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ.

ലൈറ്റുകൾ : മുൻഭാഗത്ത് ഫോഗ് ലാംമ്പുകൾ.

ഇന്റീരിയർ : സാറ്റിൻ ഫിനിഷിങ്ങ് ഉള്ള എസ് സി വെന്റുകൾ അതു പോലെ ഡാഷ് ബോഡിൽ ഉള്ള ക്രോം ആക്സെന്റുകൾ , പിൻഭാഗത്തെ പാർസൽ ഷെൽഫ്.

സൗകര്യങ്ങൾ : റിമോട്ട് സെന്ററൽ ലോക്കിങ്ങ് , ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാൻ സാധിക്കുന്ന  ഓ ആർ വി എമ്മുകൾ , സ്റ്റീയറിങ്ങിൽ ഉള്ള നിയന്ത്രണ സംവിധാനങ്ങൾ , 6 - വ്യത്യസ്ത രീതികളിൽ  ക്രമിക്കരിക്കാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ് , വിവിധ ഡ്രൈവർ മോഡുകൾ  ( എക്കോ , സിറ്റി , സ്പോർട്ട് )

ഇൻഫോടെയ്ന്മന്റ് : 6 - സ്പീക്കറുകളോട് കൂടിയ 7 -ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് യൂണിറ്റ് അതു പോലെ ഓഡിയോ പ്ലേ ചെയ്യാൻ  ബ്ലൂ ടൂത്ത് കണക്ടിവിറ്റി.

നിറം : കാലിസ്റ്റോ ചെമ്പു നിറത്തിൽ ഇത് ലഭ്യം അല്ല.

Tata Harrier ഇത് വാങ്ങുന്നത് നമുക്ക് ലാഭകരമാണോ?

ഈ വേരിയന്റ് ബേസ് - സ്പെസിഫിക്ക് ഹാരിയർ എക്സ് ഇ - യെക്കാൾ ഒരു ലക്ഷത്തിന്‌ മുകളിൽ വിലയുള്ള വാഹനം ആണ്‌. ഇതിന്‌ അനേകം ഫീച്ചേഴ്സ് ഉണ്ട്. ഇൻഫോടെയ്ന്മെന്റ് സിസ്റ്റം , മുൻ ഭാഗത്തെ ഫോഗ് ലാംമ്പുകൾ  , ഡ്രൈവ് മോഡുകൾ  , പിൻ ഭാഗത്തെ വൈപ്പറും വാഷറും എല്ലാം നമുക്ക് ഏറെ ഉപയോഗപ്രദമാണ്‌ പക്ഷേ ഇത് എല്ലാം ഉണ്ടായിട്ടും പാക്കേജ് പൂർണ്ണം അല്ല ഇൻഫോടെയ്ന്മെന്റ് സിസ്റ്റം ആപ്പിൾ  കാർ പ്ലേയും , ആൻഡ്രോയിഡ് ഓട്ടോ സപ്പോട്ടുമായും ഒന്നിപ്പിച്ചിട്ടില്ല. അതു പോലെ ഓ ആർ വി എമ്മുകൾ ഇതിൽ മാനുവലായിട്ട്  മടക്കുന്ന രീതിയിലാണ്‌ ഇപ്പോഴും. നിങ്ങളുടെ ബഡ്ജെറ്റ് അത്ര ചെറുതല്ല എങ്കിൽ  ഇത് എല്ലാ അടിസ്ഥനപരമായ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഹാരിയറിന്റെ ഒരു നല്ല എൻട്രി - ലെവൽ വേരിയന്റ് ആണ്‌.

Tata Harrier

റ്റാറ്റാ ഹാരിയർ എക്സ് ടി : നമുക്കായി നല്കുന്നത് ആവശ്യത്തിനുതകുന്ന സവിശേഷതകൾ ലാഭകരം.

 

എക്സ് ടി

വില

വില 14.95 - ലക്ഷം

എക്സ് എം - ൽ നിന്നും ഉള്ള വ്യത്യാസം

വില 1.25 - ലക്ഷം

എക്സ് എം വേരിയന്റിനും മുകളിൽ നില്ക്കുന്ന ഒന്ന് , ഇത് നമുക്കായി നല്കുന്നത്

സുരക്ഷ : പിൻ ഭാഗത്തെ പാർക്കിങ്ങ്  ക്യാമറകൾ  , ഓട്ടോ ഹെഡ് ലാംമ്പുകൾ , പിൻ ഭാഗത്തെ ഡി ഫോഗ്ഗർ.

ലൈറ്റുകൾ : എൽ ഇ ഡി ഡി ആർ എല്ലുകൾ  അതോട് ഒപ്പം ടേൺ ഇൻഡിക്കേറ്ററുകൾ .

ഇന്റീരിയർ : ഡാഷ് ബോഡിൽ ഉള്ള ഫൗക്സ് വുഡിന്റെ ഫിനിഷിങ്ങ് , അതോടൊപ്പം മിനുസമേറിയ വസ്തുക്കളുടെ സ്പർശം.

സൗകര്യങ്ങൾ : നിറുത്താനും സ്റ്റാർട്ട് ചെയ്യാനും ഉള്ള പുഷ് - ബട്ടൺ , ഓട്ടോ ക്ലൈമറ്റ് നിയന്ത്രണം , ഇലക്ട്രിക്കലായിട്ട് മടക്കാനും  ക്രമീകരിക്കാനും സാധിക്കുന്ന ഓ ആർ വി എമ്മുകൾ, 8 - വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്. ക്രൂയിസ് നിയന്ത്രണം , കൂൾഡ് സ്റ്റോറേജ് ബോക്സ് , പിൻഭാഗത്തെ ആം റെസ്റ്റ് അതോടൊപ്പം കപ്പ് ഹോൾഡറുകൾ - മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ.

ഇൻഫോടെയ്ന്മെന്റ് : 8 സ്പീക്കറുകളോട് കൂടിയ 7 - ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് യൂണിറ്റ് അതോടൊപ്പം ആപ്പീൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോ കംമ്പാറ്റിബിലിറ്റി, യു എസ് ബി വഴി പ്രവൃത്തിക്കാൻ സാധിക്കുന്ന വീഡിയോ പ്ലേ ബാക്ക് അതോടൊപ്പം  റ്റാറ്റായുടെ കണക്ട് നെക്സ് ആപ്പ് സ്യൂട്ട്

Tata Harrier

ഇത് വാങ്ങുന്നത് നമുക്ക് ലാഭകരമാണോ?

ഒരിക്കൽ കൂടി വിലയുടെ കാര്യം , ഈ വേരിയന്റും ഇതിന്‌ തൊട്ടു താഴെ നില്ക്കുന്ന വേരിയന്റും തമ്മിൽ ഉള്ള വില വ്യത്യാസം ഒരു ലക്ഷാത്തിനും മുകളിൽ ആണ്‌. ഇങ്ങനെ ഒക്കെ ആണെങ്കിലും ടോപ് - സ്പെസിഫിക്ക്  എക്സ് ഇസ്സ്ഡ് വേരിയന്റ് നല്കുന്ന എല്ലാ സൗകര്യങ്ങളും , ഓഫറുകളും ഇല്ലാതെ തന്നെ സംത്യപ്തരാകാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ  ഹാരിയർ എക്സ് ടി നിങ്ങളുടെ പണത്തിന്‌ ഉതകുന്ന ഒന്ന് ആണ്‌  നിസംശയം പറയാം. ഹാരിയർ എക്സ് ടി യിൽ നിങ്ങൾക്ക് റിയർ പാർക്കിങ്ങ് ക്യാമറ , ഓട്ടോ എ സി , ക്രൂയിസ് നിയന്ത്രണം , മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ , അലോയി വീലുകൾ  അതു പോലെ ഒരുപാട് ആപ്പുകൾ ഉള്ള ആപ്പിൾ കാർ പ്ലേയോടും , ആൻഡ്രോയിഡ് ഓട്ടൊ യോടും ബന്ധിപ്പിച്ചിരിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം. 1.25 ലക്ഷം രൂപയുടെ വില വിത്യാസം മാത്രമാണ്‌ കുറച്ച് അധികമായി നില കൊള്ളുന്നത്. എങ്ങനെ ആയാലും , വില 15 ലക്ഷത്തിലും താഴെയാണ്‌ എക്സ് ടി യുടെ സവിശേഷതകൾ നിങ്ങളെ ഒരിക്കലും നിരാശ പെടുത്തില്ല.

Tata Harrier

റ്റാറ്റാ ഹാരിയർ എക്സ് ഇസ്സഡ്  : നമുക്കായി എല്ലാം കരുതിയിരിക്കുന്നു ; എങ്കിലും ഇതിന്റെ എതിരാളികളെക്കാൾ നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വാഹനം

 

എക്സ് ഇസ്സഡ്

വില

വില 16.25 - ലക്ഷം

എക്സ് ടി - യിൽ നിന്നും ഉള്ള വ്യത്യാസം

വില 1.35 - ലക്ഷം

വീലുകൾ : 17 - ഇഞ്ച് അലോയി വീലുകൾ

എക്സ് ടി വേരിയന്റിനും അധികമായി എക്സ് ഇസ്സഡ് നമുകായി നല്കുന്നത്

സുരക്ഷ : ആറ്‌ എയർ ബാഗുകൾ , ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ , ഹിൽ ഹോൾഡ്  കൺട്രോൾ  , ഹിൽ ഡീസന്റ് കൺട്രോൾ , റോൾ ഓവർ മിറ്റിഗേഷൻ , കോർണർ സ്റ്റെബിലിറ്റി കൺട്രോൾ , ഇലക്ട്രോണിക്ക് ട്രാക്ഷൻ കൺട്രോൾ  , ഹൈട്രോളിക്ക്  ബ്രേക്ക് അസിസ്റ്റ്  അതു പോലെ ബ്രേക്ക് ഡിസ്ക്ക് വൈപ്പിങ്ങ് സിസ്റ്റം.

ലൈറ്റുകൾ : സെനോൺ എച്ച് ഐ ഡി പ്രൊജക്ടർ ഹെഡ് ലാംമ്പുകൾ അതു പോലെ മുൻ ഭാഗത്തെ ഫോഗ് ലാംമ്പുകൾ അതോടൊപ്പം കോർണറിങ്ങ് ഫങ്ങ്ഷൻ.

എക്സ്റ്റീരിയർ : പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന ലോദോയോട് കൂടിയ ഓ ആർ വി എമ്മുകൾ അതു പോലെ സ്രാവിന്റെ ചിറകിനോട് സദൃസ്യമുള്ള ആന്റിന.

ഇന്റീരിയർ : ഓക്ക് ബ്രൗൺ കളർ സ്കീം , മുകൾ ഭാഗത്ത് ലെതർ അതു പോലെ ലെതറിൽ പൊതിഞ്ഞ സ്റ്റീറിങ്ങ് വീലും ഗിയർ നോബും.

സൗകര്യങ്ങൾ : 60 : 40  സ്പ്ലിറ്റ് റിയർ സീറ്റുകൾ , ടെറെൻ റെസ്പോൺസ് മോഡുകളും ( നോർമൽ , വെറ്റ് , റഫ് ) , ഇൻഫോടെയ്ന്മെന്റ് വിവരങ്ങളും കാണിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുള്ളിലെ  7 - ഇഞ്ച് കളർ ടി എഫ് ടി ഡിസ്പ്ലേ.

ഇൻഫോടെയ്ന്മെന്റ് : 8.8 - ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് യൂണിറ്റ് അതോടൊപ്പം  ജെ ബി എൽ സൗണ്ട് സിസ്റ്റത്തോട് കൂടിയ  9 സ്പീക്കർ.  അതോടൊപ്പം തന്നെ ആപ്പിൾ കാർ പ്ലേയും , ആൻഡ്രോയിഡ് ഓട്ടോ കംമ്പാറ്റിബിലിറ്റിയും.

Tata Harrier

ഇത് വാങ്ങുന്നത് നമുക്ക് ലാഭകരമാണോ ?

തൊട്ട് മുൻപിൽ ഉള്ള വേരിയന്റിനെക്കാളും ഹാരിയറിന്റെ ടോപ്  - സ്പെസിഫിക്ക് വേരിയന്റ് 1.35 ലക്ഷം ചിലവ് ഏറിയ ഒന്ന് ആണ്‌. ഇനി നിങ്ങൾ  ജീപ്പ് കോംമ്പസിന്റെ ബേസ് സ്പെസിഫിക്കോ അല്ലെങ്കിൽ മഹീന്ദ്ര എക്സ് യു വി 500 - ന്റെ മിഡ് - സ്പെസിഫിക്ക് പോലുള്ള വാഹനമാണ്‌ വാങ്ങാനായി നോക്കുന്നതെങ്കിൽ ഞങ്ങൾ നിങ്ങൾക്കായി ഹരിയറിന്റെ ഈ വേരിയന്റ് നിർദ്ദേശിക്കുന്നു. അധികമായി കൂട്ടി ചേർത്തിരിക്കുന്ന ആറ്‌ എയർ ബാഗുകളൂടെ സുരക്ഷ , അതോടൊപ്പം ആക്ടീവ് ആയിട്ടുള്ള സുരക്ഷ ക്രമീകരങ്ങൾ - അതായത് റോൾ ഓവർ മിറ്റിഗേഷൻ  അതു പോലെ കോർനർ സ്റ്റെബിലിറ്റി കൺട്രോൾ ഇവ എല്ലാം ഈ വേരിയന്റ് നിങ്ങൾക്കായി ഞങ്ങൾ നിർദ്ദേശിക്കുന്നതിന്‌ കാരണം ആണ്‌. അതു പോലെ ഒരു ബോണസ് പോലെ നിങ്ങൾക്ക് വലിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും , വലുതും കൂടുതൽ വിവരങ്ങൾ തരുന്നതുമായ  ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു അതോടൊപ്പം എച്ച് ഐ ഡി ഹെഡ് ലാംമ്പുകളൂം . അതു പോലെ ഇതിന്റെ ഉൾഭാഗം മനോഹരമായ ഒന്നാണ്‌ ഒപ്പം ഇ എസ് പി അടിസ്ഥാനമായുള്ള ടെറൈൻ റെസ്പോൺസ് സിസ്റ്റവും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata ഹാരിയർ 2019-2023

6 അഭിപ്രായങ്ങൾ
1
A
a k p reddy
Mar 24, 2022, 7:21:41 PM

Is Xt variant having sunroof facility

Read More...
മറുപടി
Write a Reply
2
C
cardekho helpdesk
Mar 25, 2022, 11:21:53 AM

XT variant of Tata Harrier doesn't feature a sunroof.

Read More...
    മറുപടി
    Write a Reply
    1
    A
    anup sheth
    Aug 14, 2021, 10:41:52 PM

    When are you planning to launch a HYBRID version?

    Read More...
      മറുപടി
      Write a Reply
      1
      D
      dharmesh
      Feb 12, 2021, 1:18:43 PM

      When will the Harrier be launched in petrol automatic version. Mid 2021?

      Read More...
        മറുപടി
        Write a Reply
        Read Full News

        കാർ വാർത്തകൾ

        • ട്രെൻഡിംഗ് വാർത്ത
        • സമീപകാലത്തെ വാർത്ത

        ട്രെൻഡിംഗ് എസ് യു വി കാറുകൾ

        • ഏറ്റവും പുതിയത്
        • വരാനിരിക്കുന്നവ
        • ജനപ്രിയമായത്
        • കിയ syros
          കിയ syros
          Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
        • ഫോർഡ് എൻഡവർ
          ഫോർഡ് എൻഡവർ
          Rs.50 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
        • നിസ്സാൻ compact എസ്യുവി
          നിസ്സാൻ compact എസ്യുവി
          Rs.10 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
        • ടാടാ സിയറ
          ടാടാ സിയറ
          Rs.25 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
        • ഹുണ്ടായി ക്രെറ്റ ഇ.വി
          ഹുണ്ടായി ക്രെറ്റ ഇ.വി
          Rs.20 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
        ×
        We need your നഗരം to customize your experience