റ്റാറ്റാ ഹാരിയർ ആക്സെസറീസ് : സൺറൂഫ് ഒഴികെ റൂഫ് റെയിൽസ് , ക്രോം ഗാർനീഷ് കൂടാതെ മറ്റനേകം ആക്സെസറീസ്

published on മാർച്ച് 09, 2019 12:10 pm by dinesh for ടാടാ ഹാരിയർ 2019-2023

  • 262 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

Tata Harrier

  • പുറമെയുള്ള ആക്സെസറീസിനൊപ്പം നമുക്ക് ലഭിക്കുന്നത് റൂഫ് റെയിൽസ് , വശങ്ങളിലെ സ്റ്റെപ് , ക്രോം ഗാർനീഷോട് കൂടിയ ഫോഗ് ലാംമ്പുകൾ  , ഡോർ ഹാൻഡിലുകൾ അതോടൊപ്പം എക്സ്ഹോസ്റ്റ്

  • ഉൾഭാഗത്തെ സൗകര്യങ്ങൾ എന്ന് പറയുന്നത് ആംബിയന്റ് ലൈറ്റിങ്ങ് , ഫ്ലോർ മാറ്റ് , ഡാഷ് മാറ്റ് , ട്രങ്ക് മാറ്റ് എന്നിവയാണ്‌.

  • നമുക്ക് ലഭിക്കുന്ന മറ്റ് സൗകര്യങ്ങൾ എന്ന് പറയുന്നത് ഫോഗ് ലാംമ്പുകൾ , മുൻഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ എന്നിവയാണ്‌.

റ്റാറ്റാ ഹാരിയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. അതോടൊപ്പം വാഹന നിർമ്മാതക്കൾ ഹാരിയറിൽ നമുക്ക് ലഭിക്കുന്ന ആക്സെസറീസ് എതെല്ലാം ആണെന്ന് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് ഇതെല്ലാം ഹാരിയറിന്റെ എതിരാളികൾ ആയ ജീപ്പ് കോംമ്പസിലും ലഭിച്ചേക്കാം. ഇനി നിങ്ങൾ ഹാരിയർ ബുക്ക് ചെയ്ത് ഇത് എങ്ങനെ ആൾക്കൂട്ടത്തിൽ തലയെടുപ്പോടെ നില്ക്കുന്നു എന്ന് അത്ഭുതപ്പെടുന്ന ഒരാൾ ആണോ ? ദാ നിങ്ങൾക്കായി എല്ലാ ആക്സെസറീസ് ലിസ്റ്റും അതിന്റെ വില വിവരവും.

സെഗ്മെന്റിലെ മത്സരം  : റ്റാറ്റാ ഹാരിയറും , ഹ്യൂണ്ടായ് ക്രേറ്റയും  - ഏത് കാർ വാങ്ങണം ?

എക്സ്റ്റീരിയർ :

Front Parking Sensors

ആക്സെസറി

വില

മുൻ ഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ

3,730 രൂപ

ഹ്യുമാനിറ്റി ലൈൻ ( ഫ്രണ്ട് ഗ്രില്ലിന്റെ താഴ് ഭാഗത്ത് ആയിട്ടുള്ള ക്രോം ഗാർനീഷ് )

3,085 രൂപ

ഫ്രണ്ട് ബംമ്പറിലെ ക്രോം ഗാർനിഷ്

1,880 രൂപ

മാസ്കോട്ട് ( മുൻ ഭാഗത്തെ ബോണറ്റിലെ ഹാരിയറിന്റെ ബാഡ്ജ് )

1,685 രൂപ

എൽ ഇ ഡി  അതു പോലെ ഫോഗ് ലാംമ്പുകൾ

15,984 രൂപ

ഫോഗ് ലാംമ്പിലെ ക്രോം ഗാർനിഷ്

1,650 രൂപ

മഡ് ഫ്ലാപ്പ്

960 രൂപ

ഓ ആർ വി എം ക്രോം ഗാർനിഷ്

1,890 രൂപ

ബ്രാക്കറ്റിനൊപ്പം ഉള്ള വശങ്ങളിലെ സ്റ്റെപ്

18,055 രൂപ

സൂര്യ പ്രകാശം വീഴുന്നത് തടയുന്നതിനുള്ള ഡോർ വിസോർസ്

4,585 രൂപ

ഡമ്മി എക്സ്ഹോസ്റ്റ് ക്രോം ഗാർനിഷ്

1,600 രൂപ

ലോവർ ബൂട്ട് ക്രോം ഗാർനിഷ്

2,050 രൂപ

അപ്പർ ബൂട്ട് ക്രോം ഗാർനിഷ്

1,750 രൂപ

പിൻ ഭാഗത്തെ ബംമ്പറിലെ ക്രോം ഗാർനിഷ്

2,275 രൂപ

റൂഫ് റെയിൽസ്

9,090 രൂപ

ഡോർ ഹാൻഡിലുകളിലെ ക്രോം ഗാർനിഷ്

1,715 രൂപ

ക്രോം മോൾഡിങ്ങ്  ( എല്ലായിടത്തും )

5,370 രൂപ

 Mascot

കൂടുതൽ കരുത്ത് ഏറിയ എഞ്ചിനുമായി റ്റാറ്റാ ഹാരിയർ ഉടനെ എത്തും

ഇന്റീരിയർ:

Ambient Lighting

ആക്സെസറി

വില

ആംമ്പിയന്റ് ലൈറ്റിങ്ങ്

5,778 രൂപ

ഡാഷ് മാറ്റ്

1,250 രൂപ

ഫ്ലോർ മാറ്റ്

4,160 രൂപ

ട്രങ്ക് മാറ്റ്

3,850 രൂപ

നിങ്ങൾക്കായി നല്കപ്പെടുന്നത്

Tata Harrier

റ്റാറ്റാ നമുക്കായി ഹാരിയറിന്‌ ഒപ്പം ഒരുപാട് ആക്സെസറീസ് നല്കുന്നു. എൽ ഇ ഡി  ഡി ആർ എല്ലുകൾ ഫോഗ് ലാമ്പുകൾ , വശങ്ങളിലെ സ്റ്റെപ് , മുൻ ഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ എന്നിവ മാറ്റി നിറുത്തിയാൽ മറ്റുള്ള ആക്സെസറീസിൽ ഭൂരി ഭാഗവും വാഹനത്തിന്റെ അഴക്  വർദ്ധിപ്പിക്കുന്നതിനായി നല്കപ്പെട്ടിട്ടുള്ളതാണ്‌. അതേ സമയം എൽ ഇ ഡി ഡി ആർ എല്ലുകളും , ഫോഗ് ലാംമ്പുകളും കാറിന്റെ കാഴ്ച്ച വെളിച്ചം കുറഞ്ഞ അവസരങ്ങളിലും , മൂടൽ മഞ്ഞ് ഉള്ള അവസരങ്ങളിലും എടുത്ത് നില്ക്കുന്നതിന്‌ കാരണമാകുന്നു. വശങ്ങളിലെ ചവിട്ടു പടി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മൂലം മുതിർന്നവർക്ക് ഇറങ്ങാനും, കയറാനും ഉപയോഗപ്രദമാകുന്നു. മുൻ ഭാഗത്തെ പാർക്കിങ്ങ് സെൻസറുകൾ വണ്ടിയെ തിരക്കേറിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും അതുപോലെ കനത്ത ട്രാഫിക്കിലും സഹായകരമാകുന്നു.

ഉപഭോതാക്കൾ താഴെ ഉള്ള വേരിയന്റുകൾ തിരഞ്ഞെടുക്കും രീതിയിൽ അലോയി വീലുകൾ , പിൻ ഭാഗത്തെ പാർക്കിങ്ങ് ക്യാമറ , ടച്ച് സ്ക്രീൻ ഇ ൻഫോടെയ്ന്മെന്റ് സിസ്റ്റം എന്നീ സൗകര്യങ്ങൾ നല്കുന്നതിന്‌ റ്റാറ്റാ അഭിനന്ദനം അർഹിക്കുന്നു. ഹെക്സ നല്കുന്നതു പോലെ വേണമെങ്കിൽ സൺ റൂഫ് ഒരു ആക്സെസറി ആയി നല്കാമായിരുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ ഹാരിയർ 2019-2023

Read Full News
വലിയ സംരക്ഷണം !!
save upto % ! find best deals on used ടാടാ cars
കാണു ഉപയോഗിച്ചത് <modelname> <cityname> ൽ
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഎസ്യുവി

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience