Login or Register വേണ്ടി
Login

സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിൽ 10 ലക്ഷം രൂപയിൽ താഴെ വരുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുള്ള 10 കാറുകൾ

മാർച്ച് 16, 2023 04:35 pm rohit മാരുതി ആൾട്ടോ കെ10 ന് പ്രസിദ്ധീകരിച്ചത്

ലിസ്റ്റിലുള്ള എല്ലാ കാറുകൾക്കും താരതമ്യേന താങ്ങാനാവുന്ന ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ഓപ്ഷൻ വരുന്നുണ്ട്, നിങ്ങളുടെ ദൈനംദിന സിറ്റി ഡ്രൈവുകൾ ഇത് കൂടുതൽ സുഖകരമാക്കുന്നു ഇക്കാലത്ത്, നിങ്ങളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നതു മാത്രമല്ല കാറിന്റെ ജോലി; ഇതിപ്പോൾ നിങ്ങളുടെ രണ്ടാമത്തെ വീടിന് സമാനമായ ഒന്നായിരിക്കുന്നു. ആളുകൾ തങ്ങളുടെ വാഹനങ്ങൾ യാത്രാ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനു പുറമെ അവയിൽ സാങ്കേതിക, സൗകര്യ ഫീച്ചറുകളും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് വാങ്ങുന്നവർ തിരഞ്ഞെടുക്കുന്ന സൗകര്യ ഫീച്ചറുകളിൽ ഒന്ന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിച്ച മോഡൽ ആണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ പല തരത്തിൽ ഉണ്ടെങ്കിലും, ബഡ്ജറ്റ്-ഫ്രണ്ട്ലി കാറുകളിൽ നിങ്ങൾ ഏറ്റവും സാധാരണയായി കാണാൻ സാധ്യതയുള്ളത് AMT അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ആണ്.

നിങ്ങൾക്ക് പുതിയൊരു കാർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ, 10 ലക്ഷം രൂപയിൽ താഴെയുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിച്ച ഏറ്റവും താങ്ങാനാവുന്ന മോഡലുകൾ നോക്കൂ:

മാരുതി ആൾട്ടോ K10

  • ആൾട്ടോ K10 ആണ് നമ്മുടെ വിപണിയിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഗിയർബോക്‌സ് സജ്ജീകരിച്ച കാർ.

  • എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ഉയർന്ന സ്‌പെസിഫിക്കേഷനുകളുള്ള VXi, VXi+ വേരിയന്റുകളിൽ മാരുതി രണ്ട്-പെഡൽ ഓപ്ഷൻ (ഫൈവ് സ്പീഡ് AMT) നൽകിയിട്ടുണ്ട്.

  • 5.59 ലക്ഷം രൂപ മുതൽ 5.88 ലക്ഷം രൂപ വരെയാണ് ഇവക്ക് വില നൽകിയിട്ടുള്ളത്.

മാരുതി S-പ്രസ്സോ

  • മാരുതിയുടെ മറ്റൊരു എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ S-പ്രസ്സോയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹിതമുള്ള രണ്ട് വേരിയന്റുകൾ വരുന്നുണ്ട്.

  • ഹാച്ച്ബാക്കിന്റെ റേഞ്ച്-ടോപ്പിംഗ് VXi (O), VXi + (O) വേരിയന്റുകളിൽ കാർ നിർമാതാക്കൾ ഫൈവ് സ്പീഡ് AMT ഗിയർബോക്‌സ് നൽകിയിട്ടുണ്ട്.

  • 5.75 ലക്ഷം രൂപ മുതൽ 6.04 ലക്ഷം രൂപ വരെയുള്ള വിലക്കാണ് മാരുതി ചില്ലറ വിൽപ്പന നടത്തുന്നത്.

റെനോ ക്വിഡ്

  • റെനോയുടെ ഇന്ത്യയിലെ ഏക ഹാച്ച്ബാക്ക് ആയ ക്വിഡിൽ രണ്ട്-പെഡൽ പതിപ്പും വരുന്നുണ്ട്.

  • ഉയർന്ന ട്രിമ്മുകളിൽ ഇതിൽ ഫൈവ് സ്പീഡ് AMT ഓപ്ഷനും വരുന്നുണ്ട്: RXT, ക്ലൈംബർ.

  • ക്വിഡിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ റീട്ടെയിൽ വില 6.12 ലക്ഷം രൂപ മുതൽ 6.33 ലക്ഷം രൂപ വരെയാണ്.

മാരുതി സെലെരിയോ

  • മാരുതിക്ക് കോം‌പാക്റ്റ് ഹാച്ച്ബാക്ക് സ്‌പെയ്‌സിൽ രണ്ട് മോഡലുകൾ ഉണ്ട്, രണ്ടിലും AMT ഗിയർബോക്‌സ് ഓപ്ഷനുമുണ്ട്.

  • സെലെരിയോയിൽ ഇതിന്റെ മിഡ്-സ്പെക് VXi, ZXi വേരിയന്റുകളിൽ ഫൈവ് സ്പീഡ് AMT ഗിയർബോക്‌സ് വരുന്നുണ്ട്, ഇതിന്റെ റേഞ്ച്-ടോപ്പിംഗ് ZXi+ ട്രിമ്മിലും ഇത് നൽകിയിട്ടുണ്ട്.

  • സെലെരിയോ AMT-യുടെ വില 6.37 ലക്ഷം രൂപ മുതൽ 7.13 ലക്ഷം രൂപ വരെയാണ്.

മാരുതി വാഗൺ R

  • വാഗൺ R-ൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട് - 67PS 1-ലിറ്റർ പെട്രോളും 90PS 1.2-ലിറ്റർ പെട്രോളും - ഇവ രണ്ടിലും ഫൈവ് സ്പീഡ് AMT ഗിയർബോക്‌സ് ചോയ്സും നൽകുന്നു.

  • 1-ലിറ്റർ വാഗൺ R-ന്റെ മിഡ്-സ്പെക് VXi വേരിയന്റിൽ മാത്രമേ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷൻ ലഭ്യമാവുന്നുള്ളൂ എങ്കിലും, നിങ്ങൾക്ക് വലിയ എഞ്ചിൻ ഓപ്ഷനുള്ള, മൂന്ന് ഉയർന്ന സ്‌പെസിഫിക്കേഷനുകളുള്ള വേരിയന്റുകളിൽ (ZXi, ZXi+, ZXi+ DT) ഇത് ലഭിക്കും.

  • 6.53 ലക്ഷം രൂപ മുതൽ 7.41 ലക്ഷം രൂപ വരെയാണ് വാഗൺ R AMT-ക്ക് മാരുതി വിലയിട്ടിരിക്കുന്നത്.

ഇതും വായിക്കുക:: 10 ലക്ഷം രൂപയിൽ താഴെ പ്രാരംഭ വിലയുള്ള ഈ 10 കാറുകൾക്ക് ESC സ്റ്റാൻഡേർഡായി ലഭിക്കും

ടാറ്റ ടിയാഗോ

  • ഫൈവ് സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷൻ ലഭിക്കുന്ന മറ്റൊരു കോംപാക്റ്റ് ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ ആണ്.

  • ഹാച്ച്ബാക്കിന്റെ ഉയർന്ന സ്‌പെസിഫിക്കേഷനുകളുള്ള XTA, XZA+, XZA+ DT വേരിയന്റുകളിൽ രണ്ട്-പെഡൽ ചോയ്‌സ് ടാറ്റ ഓഫർ ചെയ്യുന്നു.

  • ഇവിടെ ടിയാഗോ NRGഎന്നു വിളിക്കുന്ന ടിയാഗോയുടെ ക്രോസ്ഓവർ പതിപ്പും ഉണ്ട് – ഇത് പൂർണ്ണമായി ലോഡ് ചെയ്ത സിംഗിൾ XZA വേരിയന്റിൽ അതേ ബദൽ ഗിയർബോക്‌സ് സഹിതം വരാം.

  • ടിയാഗോ AMT 6.87 ലക്ഷം രൂപ മുതൽ 7.70 ലക്ഷം രൂപ വരെയുള്ളവിലക്കാണ് ടാറ്റ വിൽക്കുന്നത്, ടിയാഗോ NRG AMT-ക്ക് 7.60 ലക്ഷം രൂപയുമാണ് വില.

മാരുതി ഇഗ്നിസ്

  • ഫൈവ് സ്പീഡ് AMT ഗിയർബോക്സ് സഹിതമാണ് മാരുതി ഇഗ്നിസ് ഓഫർ ചെയ്യുന്നത്.

  • മിഡ്-സ്പെക് ഡെൽറ്റ, സെറ്റ വേരിയന്റുകളിലും ടോപ്പ്-സ്പെക് ആൽഫ ട്രിമ്മിലും ഇതുണ്ടാകാം.

  • 6.91 ലക്ഷം രൂപ മുതൽ 8.14 ലക്ഷം രൂപ വരെയാണ് ഇഗ്‌നിസ് AMT-ക്ക് വില നൽകിയിട്ടുള്ളത്.

ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ്

  • ഗ്രാൻഡ് i10 നിയോസ് ആണ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള ഏറ്റവും താങ്ങാനാവുന്ന ഹ്യൂണ്ടായ്.

  • ഹ്യുണ്ടായ് മിഡ്-സ്‌പെക്ക് മാഗ്ന, സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ്, സ്‌പോർട്‌സ് ട്രിമ്മുകളിലും കൂടാതെ ടോപ്പ്-സ്പെക് ആസ്റ്റ വേരിയന്റിലും ഫൈവ് സ്പീഡ് AMT ഗിയർബോക്സ് സഹിതം മിഡ്‌സൈസ് ഹാച്ച്ബാക്ക് സജ്ജീകരിച്ചിരിക്കുന്നു.

  • 7.23 ലക്ഷം രൂപ മുതൽ 8.46 ലക്ഷം രൂപ വരെയാണ് ഇവക്ക് വില നൽകിയിട്ടുള്ളത്.

ബന്ധപ്പെട്ടത്: GM-ന്റെ തലേഗാവൺ പ്ലാന്റ് ഏറ്റെടുക്കുന്നതിനായുള്ള ടേം ഷീറ്റിൽ ഹ്യൂണ്ടായ് ഇന്ത്യ ഒപ്പുവച്ചു

മാരുതി സ്വിഫ്റ്റ്

  • ടോപ്പ്-സ്പെക് ZXi+, ZXi+ DT വേരിയന്റുകളോടൊപ്പം ഇതിന്റെ മിഡ്-സ്പെക് VXi, ZXi ട്രിമ്മുകളിൽ ഫൈവ് സ്പീഡ് AMT ഗിയർബോക്‌സും സ്വിഫ്റ്റിന് മാരുതി നൽകുന്നു.

  • സ്വിഫ്റ്റ് AMT-യുടെ വില 7.45 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെയാണ്.

ടാറ്റാ പഞ്ച്

  • ഈ ലിസ്റ്റിലെ ഒരേയൊരു SUV-യാണ് ടാറ്റ പഞ്ച്, ടിയാഗോയിൽ കാണുന്ന അതേ ഫൈവ് സ്പീഡ് AMT ഗിയർബോക്സ് ഇതിലും ഉൾപ്പെടുന്നു.
  • മൈക്രോ SUV-യുടെ എല്ലാ ട്രിമ്മുകളിലും (അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്) ഇത് ബേസ്-സ്പെക് പ്യുവറിന് വേണ്ടി ഉണ്ടാകാം. പഞ്ചിന്റെ കാമോ പതിപ്പിലും ഇത് നൽകുന്നു.

  • 7.45 ലക്ഷം രൂപ മുതൽ 9.47 ലക്ഷം രൂപ വരെയുള്ള വിലക്കാണ് പഞ്ചിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾ ടാറ്റ വിൽക്കുന്നത്.

എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം

ഇവിടെ കൂടുതൽ വായിക്കുക: ആൾട്ടോ K10 ഓൺ റോഡ് വില

Share via

Write your Comment on Maruti ആൾട്ടോ കെ10

explore similar കാറുകൾ

റെനോ ക്വിഡ്

4.3878 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്21.46 കെഎംപിഎൽ
സിഎൻജി21.46 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഹുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ്

4.4213 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്18 കെഎംപിഎൽ
സിഎൻജി27 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി എസ്-പ്രസ്സോ

4.3452 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്24.76 കെഎംപിഎൽ
സിഎൻജി32.73 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി സെലെറോയോ

4340 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്25.24 കെഎംപിഎൽ
സിഎൻജി34.43 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി വാഗൺ ആർ

4.4442 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്24.35 കെഎംപിഎൽ
സിഎൻജി34.05 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ടാടാ ടിയഗോ

4.4837 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.09 കെഎംപിഎൽ
സിഎൻജി26.49 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ടാടാ ടിയഗോ എൻആർജി

4.2106 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.09 കെഎംപിഎൽ
സിഎൻജി26.49 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ

മാരുതി ഇഗ്‌നിസ്

4.4632 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.89 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി സ്വിഫ്റ്റ്

4.5363 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്24.8 കെഎംപിഎൽ
സിഎൻജി32.85 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ടാടാ punch

4.51.4k അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.09 കെഎംപിഎൽ
സിഎൻജി26.99 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി ആൾട്ടോ കെ10

4.4410 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്24.39 കെഎംപിഎൽ
സിഎൻജി33.85 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.84 ലക്ഷം*
ഇലക്ട്രിക്ക്
Rs.3.25 - 4.49 ലക്ഷം*
പുതിയ വേരിയന്റ്
Rs.5 - 8.45 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ