• English
    • Login / Register

    ലിമിറ്റഡ് എഡിഷനുമായി Toyotaയുടെ Hyryder, Taisor, Glanza എന്നിവ; ഓഫറും കൂടാതെ കിഴിവുകളും!

    നവം 14, 2024 05:38 pm dipan ടൊയോറ്റ hyryder ന് പ്രസിദ്ധീകരിച്ചത്

    • 148 Views
    • ഒരു അഭിപ്രായം എഴുതുക

    ടൊയോട്ട റൂമിയോൻ, ടൈസർ, ഗ്ലാൻസാ എന്നിവയുടെ വർഷാവസാന കിഴിവുകൾക്ക് 2024 ഡിസംബർ 31 വരെ മാത്രമേ സാധുതയുള്ളൂ.

    • ഹൈറെയ്ഡർ, ടൈസർ , ഗ്ലാൻസ എന്നിവയ്‌ക്കായി 50,817 രൂപ വരെ വിലയുള്ള ആക്‌സസറികൾ പ്രത്യേകം വാങ്ങേണ്ട ലിമിറ്റഡ് എഡിഷനുകൾ ടൊയോട്ട അവതരിപ്പിച്ചു.

    • ആക്‌സസറികളിൽ ഫ്ലോർ മാറ്റുകൾ, ഗ്രിൽ ഗാർണിഷ്, ക്രോം ട്രിമ്മുകൾ എന്നിവ ഉൾപ്പെടുന്നു.

    • ടൊയോട്ട റൂമിയോൻ, ടൈസർ, ഗ്ലാൻസ എന്നിവയുടെ വർഷാവസാന ഓഫറുകളിൽ  ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്നു.

    • ഉപഭോക്താക്കൾക്ക് ലിമിറ്റഡ് എഡിഷനോ വർഷാവസാന ഓഫറുകളോ തിരഞ്ഞെടുക്കാമെങ്കിലും ഇവ രണ്ടും സംയോജിപ്പിക്കാൻ കഴിയില്ല.

    •  ആക്സസറി പായ്ക്കുകളുള്ള മോഡലുകളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.

    തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ 50,817 രൂപ വരെ വിലയുള്ള ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്ന ഹൈറൈഡർ, ടൈസർ, ഗ്ലാൻസ എന്നിവയുടെ ലിമിറ്റഡ് എഡിഷൻ ടൊയോട്ട അവതരിപ്പിച്ചു. ടൊയോട്ട റൂമിയോൻ (CNG വേരിയൻ്റുകൾ ഒഴികെ), ടൈസർ, ഗ്ലാൻസാ എന്നിവയ്ക്കും ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന വർഷാവസാന ഓഫറുകൾ ഉണ്ട്, എന്നാൽ ഉപഭോക്താക്കൾക്ക് ലിമിറ്റഡ് എഡിഷൻ മോഡലുകളോ വർഷാവസാന ഡിസ്കൗണ്ടുകളോ ഏതെങ്കിലും ഒന്നേ തിരഞ്ഞെടുക്കാനാകൂ. ലിമിറ്റഡ് എഡിഷനിൽ ഓഫർ ചെയ്യുന്ന ആക്‌സസറികൾ ഏതെല്ലാമാണെന്ന് നോക്കാം:

    മോഡൽ

     ടൊയോട്ട ഗ്ലാൻസ

     ടൊയോട്ട ടൈസർ

     ടൊയോട്ട ഹൈറൈഡർ

     ആക്സസറികൾ വാഗ്ദാനം ചെയ്യുന്ന വേരിയന്റുകൾ

     എല്ലാ വേരിയന്റുകളും

     E,S,S പ്ലസ് (പെട്രോൾ മാത്രമുള്ള വേരിയന്റുകൾ)

     മൈൽഡ്-ഹൈബ്രിഡ് പതിപ്പ്: S, G, V വേരിയന്റുകൾ

     ശക്തമായ ഹൈബ്രിഡ് പതിപ്പ്: G, V വേരിയന്റുകൾ

     ആക്സസറി ലിസ്റ്റ്

    •  3 ഡി ഫ്ലോർ മാറ്റുകള് 

    •  ഡോർ വൈസറുകൾ

    •  ലോവർ ഗ്രിൽ ഗാർണിഷ്

    •  ക്രോം ഔട്ട്ഡോർ റിയർവ്യൂ മിറർ (OVRM) ഗാർണീഷ് 

    •  ക്രോം ടെയിൽ ലൈറ്റ് ഗാർണിഷ്

    •  ഫ്രണ്ട് ബമ്പർ ഗാർണിഷ്

    •  ഫെൻഡറുകളിൽ ക്രോം ഗാർണീഷ് 

    •  ബമ്പർ കോർണർ പ്രൊടെക്ടർ 

    •  ക്രോം റിയർ ബമ്പർ ഗാർണിഷ്

    •  3 ഡി ഫ്ലോർ മാറ്റുകള് 

    •  3D ബൂട്ട് മാറ്റ്

    •  ഹെഡ് ലൈറ്റ് ഗാർണീഷ് 

    •  ഫ്രണ്ട് ഗ്രിൽ ഗാർണിഷ്

    •  ബോഡി കവർ

    •  ഇല്യൂമിനേറ്റഡ് ഡോർ സിൽ ഗാർഡുകൾ  

    •  ബ്ലാക്ക് ഗ്ലോസും ചുവപ്പും ചേർന്ന  പിൻ ബമ്പർ കോർണർ ഗാർണിഷ്

    •  കറുപ്പ് ഗ്ലോസും ചുവപ്പും ചേർന്ന റൂഫ് മൌണ്ടഡ് സ്‌പോയിലർ എക്സ്റ്റെൻഡർ 

    •  ബ്ലാക്ക് ഗ്ലോസും ചുവപ്പും ചേർന്ന ഫ്രണ്ട് ബമ്പർ ഗാർണിഷ് 


    • Mudflaps

    •  മഡ്ഫ്ലാപുകൾ 

    •  ഡോർ വൈസർ

    •  3 ഡി ഫ്ലോർ മാറ്റുകള് 

    •  ഫ്രണ്ട് ബമ്പർ ഗാർണിഷ്

    •  ചുവപ്പ് ബമ്പർ ഗാർണീഷ് 

    •  ഹെഡ് ലൈറ്റ് ഗാർണീഷ് 

    •  ഹുഡ് എംബ്ലം 

    •  ബോഡി ക്ലാഡിംഗ് 

    •  ഫെൻഡെർ ഗാർണീഷ് 

    •  ചുവന്ന ഡോർ ലിട് ഗാർണീഷ്

    •  ഫൂട്ട് വെൽ ഇല്ലുമിനേഷൻ 

    •  ഡാഷ്കാം

    •  ക്രോം ഡോർ ഹാൻഡിലുകൾ 

     വില

    Rs 17,381

    Rs 17,931

    Rs 50,817

    Toyota Glanza (image of standard model used for representation purposes only)

    ഈ ആക്‌സസറികൾ കോംപ്ലിമെൻ്ററി അല്ലെന്നും തിരഞ്ഞെടുത്ത കാറിൻ്റെ പ്രത്യേക വേരിയൻ്റിൻ്റെ വിലയേക്കാൾ ഈ ആക്‌സസറികൾക്കായി നിങ്ങൾ പണം നൽകേണ്ടിവരുമെന്നും ദയവായി ശ്രദ്ധിക്കുമല്ലോ. ആക്‌സസറി പായ്ക്കുകൾക്കൊപ്പം വരുന്ന കാറുകളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ലഭ്യമല്ല.

    Toyota Rumion (image of standard model used for representation purposes onlyടൊയോട്ട ടെയ്‌സറിൻ്റെയും ഗ്ലാൻസയുടെയും ഉപഭോക്താക്കൾക്ക് ആക്‌സസറി പായ്ക്കുകളോ വർഷാവസാന ഓഫറുകളോ തിരഞ്ഞെടുക്കാം, എന്നാൽ ഇവ രണ്ടും തിരഞ്ഞെടുക്കാനാകില്ല.  പെട്രോൾ വേരിയൻ്റുകൾ തിരഞ്ഞെടുക്കുന്ന ടൊയോട്ട റൂമിയോൺ ഉപഭോക്താക്കൾക്ക് വർഷാവസാന ഓഫറുകൾ പ്രയോജനപ്പെടുത്താം. ഓരോ മോഡലിനും കൃത്യമായ തുക ടൊയോട്ട വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഓഫറുകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. ശ്രദ്ധേയമായി, ഈ വർഷാവസാന ഓഫറുകൾ 2024 ഡിസംബർ 31 വരെ മാത്രമേ ലഭ്യമാകൂ.

    ഇതും വായിക്കൂ: 2024 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ നിർമ്മാതാക്കളായിരുന്നു മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവ.

    പവർട്രെയിൻ ഓപ്ഷനുകൾ

    ടൊയോട്ട ഗ്ലാൻസ:

    • 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഉള്ള ഒരു 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ (90 PS/113 Nm) 

    • 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.2-ലിറ്റർ പെട്രോൾ-CNG ഓപ്ഷൻ (77 PS/98.5 Nm)

    Toyota Taisor (image of standard model used for representation purposes only)ടൊയോട്ട ടൈസർ:

    • 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഉള്ള ഒരു 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ (90 PS/113 Nm).

    • 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ഒരു 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (100 PS/148 Nm).

    • 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.2-ലിറ്റർ പെട്രോൾ-CNG ഓപ്ഷൻ (77 PS/98.5 Nm).

    ടൊയോട്ട റൂമിയോൺ:

    • 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ (103 PS/137 Nm).

    • 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.5-ലിറ്റർ പെട്രോൾ-CNG ഓപ്ഷൻ (88 PS/121.5 Nm)

    Toyota Hyryder (image of standard model used for representational purposes only)

    ടൊയോട്ട ഹൈറൈഡർ:

    • 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 1.5-ലിറ്റർ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ (103 PS/137 Nm). ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് (മാനുവൽ ട്രാൻസ്മിഷനിൽ മാത്രം AWD) ഓപ്‌ഷനിൽ ലഭ്യമാണ്.

    • e-CVT (ഇലക്‌ട്രോണിക് കണ്ടിന്യൂവസ്ലി വേരിയബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) ഉള്ള 1.5-ലിറ്റർ ശക്തമായ ഹൈബ്രിഡ് എഞ്ചിൻ (116 PS/122 Nm)

    • 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.5-ലിറ്റർ പെട്രോൾ-CNG എഞ്ചിൻ (88 PS/121.5 Nm).

    വിലയും എതിരാളികളും

    6.86 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഗ്ലാൻസയുടെ വില. ഇത് മാരുതി ബലേനോ, ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ് എന്നിവയോട് കിടപിടിക്കുന്നു.

    Toyota Taisor Rear

    7.74 ലക്ഷം മുതൽ 13.08 ലക്ഷം വരെയാണ് ടൊയോട്ട ടൈസറിൻ്റെ വില. ഇത് മാരുതി ഫ്രോങ്‌ക്‌സിനോട് നേരിട്ട് മത്സരിക്കുന്നു, അതേസമയം സ്കോഡ കൈലാക്ക്, മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ സബ്-4m SUVകളുടെ എതിരാളിയായി ഇത് പ്രവർത്തിക്കുന്നു.

    10.44 ലക്ഷം മുതൽ 13.73 ലക്ഷം രൂപ വരെയാണ് ടൊയോട്ട റൂമിയോണിൻ്റെ വില. ഇത് മാരുതി എർട്ടിഗ, മാരുതി XL6, കിയ കാരൻസ് തുടങ്ങിയ MPVകളോടാണ് ഇത്  കിട പിടിക്കുന്നത്.

    Toyota Hyryder

    11.14 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് ടൊയോട്ട ഹൈറൈഡറിൻ്റെ വില. ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കുഷാക്ക്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് കോംപാക്റ്റ് SUV കളെ ഇത് എതിടുന്നു.

    എല്ലാ വിലകളും എക്സ്-ഷോറൂം, പാൻ-ഇന്ത്യയാണ്

    ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യുക.

    കൂടുതൽ വായിക്കൂ: അർബൻ ക്രൂയിസർ ഹൈറൈഡർ ഓൺ റോഡ് വില

    was this article helpful ?

    Write your Comment on Toyota hyryder

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മാരുതി brezza 2025
      മാരുതി brezza 2025
      Rs.8.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ carens 2025
      കിയ carens 2025
      Rs.11 ലക്ഷംEstimated
      ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംEstimated
      മെയ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • നിസ്സാൻ പട്രോൾ
      നിസ്സാൻ പട്രോൾ
      Rs.2 സിആർEstimated
      ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience