• English
  • Login / Register

ഇന്ത്യയിൽ പുതിയ നിർമ്മാണ പ്ലാന്റുമായി Toyota, മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 33 Views
  • ഒരു അഭിപ്രായം എഴുതുക

ഈ പുതിയ സൗകര്യത്തോടെ ഇന്ത്യയിൽ ടൊയോട്ടയ്ക്ക്  ആകെ നാല് നിർമ്മാണ പ്ലാൻ്റുകൾ ഉണ്ടായിരിക്കും

Toyota India fourth manufacturing plant in Maharashtra

ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യ ഒരു പുതിയ ഗ്രീൻ ഫീൽഡ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. മുമ്പ് ഔറംഗബാദ് എന്നറിയപ്പെട്ടിരുന്ന ഛത്രപതി സംഭാജി നഗറിലായിരിക്കും ഈ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. ടൊയോട്ടയുടെ ഇന്ത്യയിലെ നാലാമത്തെ നിർമ്മാണ പ്ലാൻ്റായിരിക്കും ഇത്കൂടാതെ ഗ്രീൻ പ്രോഡക്ട് പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനുള്ള കാർ നിർമ്മാതാവിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും സുസ്ഥിരവും നൂതനവുമായ ഗ്രീൻ ടെക്നോളജീസ്‌, പ്രൊഡക്ടുകൾ, സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ടൊയോട്ട ഗ്രൂപ്പിന് നിലവിൽ ഇന്ത്യയിൽ കർണാടകയിലെ ബിദാദിയിൽ ആകെ രണ്ട് നിർമ്മാണ പ്ലാൻ്റുകലാണുള്ളത്. ബിദാദിയിലും പുതിയതും വരാനിരിക്കുന്നതുമായ ഒരു പ്ലാന്റ് കൂടിയുണ്ട്, ഏകദേശം 3,300 കോടി രൂപയുടെ നിക്ഷേപമാണ് കാർ നിർമ്മാതാവ് നടത്തിയിട്ടുണ്ട്.

ടൊയോട്ടയുടെ നിലവിലെ നിർമ്മാണ സൗകര്യങ്ങൾ

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിൻ്റെ ആദ്യ പ്ലാൻ്റ് 1997-ൽ കർണാടകയിലെ ബിദാദിയിൽ സ്ഥാപിതമായി, 1999 അവസാനത്തോടെ ഇവിടെ ഉൽപ്പാദനവും ആരംഭിച്ചു. 1.32 ലക്ഷം യൂണിറ്റുകൾ വരെ വാർഷിക ശേഷിയുള്ള ഈ പ്ലാന്റിൽ ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ എന്നിവ ഉത്പാദിപ്പിക്കുന്നു.

Toyota Innova Hycross

ഇതും കാണൂ: ഒരു കാർ എങ്ങനെ രൂപകൽപന ചെയ്യപ്പെടുന്നു എന്നത് ഇവിടെയിതാ

ബിദാദിയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ പ്ലാൻ്റ് 2010 ഡിസംബറിൽ ഉൽപ്പാദനം ആരംഭിച്ചു. പ്രതിവർഷം 2 ലക്ഷത്തിലധികം യൂണിറ്റുകളുടെ സ്ഥാപിത ഉൽപ്പാദന ശേഷിയുള്ള ഈ പ്ലാന്റിൽ കാംറി ഹൈബ്രിഡ്, അർബൻ ക്രൂയിസർ ഹൈറൈഡർ, ഹിലക്സ് എന്നിവ നിർമ്മിക്കുന്നു.

Toyota Urban Cruiser Hyryder

2023 നവംബറിൽ കർണാടക സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ ഭാഗമാണ് ബിദാദിയിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ സൗകര്യം എന്നത് ശ്രദ്ധേയമാണ്. ഈ പുതിയ സൗകര്യം പ്രസ്തുത ബ്രാൻഡിൻ്റെ ഉൽപ്പാദന ശേഷി പ്രതിവർഷം 1 ലക്ഷം യൂണിറ്റായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിൽ, കർണാടകയിലെ മൂന്ന് പ്ലാൻ്റുകളുടെയും മൊത്തത്തിലുള്ള വാർഷിക ശേഷി 4.42 ലക്ഷം യൂണിറ്റായിരിക്കും.

ഇന്ത്യയിൽ ടൊയോട്ടയുടെ ഓഫറുകൾ

നിലവിൽ അതിൻ്റെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും ലാഭകരമായ മാരുതി ബലേനോ അധിഷ്ഠിത ഗ്ലാൻസ മുതൽ ആഡംബര ലാൻഡ് ക്രൂയിസർ 300 SUV വരെയുള്ള 12 ഉൽപ്പന്നങ്ങൾ ടൊയോട്ട ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട വെൽഫയർ MPVയും LC 300 ഉം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നവയല്ല, മറിച്ച്  പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യുന്നവയാണ്.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ.

കൂടുതൽ വായിക്കൂ: ഗ്ലാൻസ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Toyota ഗ്ലാൻസാ

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
×
We need your നഗരം to customize your experience