Login or Register വേണ്ടി
Login

8 മാസത്തിനകം 50,000 ബുക്കിംഗ് സ്വന്തമാക്കി എം‌ജി ഹെക്ടർ

published on ഫെബ്രുവരി 22, 2020 12:27 pm by dhruv attri for എംജി ഹെക്റ്റർ 2019-2021

ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം രാജ്യവ്യാപകമായി 20,000 ത്തിലധികം ഹെക്ടറുകളാണ് എം‌ജി ഇതുവരെ വിറ്റഴിച്ചത്.

  • പുറത്തിറക്കിയതിനു ശേഷം ഒരു മാസം ശരാശരി വിൽക്കുന്നത് 2,500 ഹെക്റ്ററുകൾ.

  • 6 സീറ്റർ, 7 സീറ്റർ പതിപ്പുകളുമായി എത്തുന്ന ഹെക്റ്റർ പ്ലസ് ഉൾപ്പെടെ ഭാവിയിൽ തെരെഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ.

  • 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരും.

  • എംജി ഹെക്ടറിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് ബിഎസ്6 പതിപ്പ് നിലവിൽ ലഭ്യമാണ്. ബി‌എസ്6 ഡീസലാകട്ടെ ഉടൻ വരാനിരിക്കുന്നു.

എം‌ജി ഹെക്റ്റർ ഇന്ത്യയിലെ തങ്ങളുടെ ഇന്നിംഗ്സ് തുടങ്ങിയത് മികച്ച രീതിയിൽ തന്നെയാണ്. ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിച്ച് വെറും 8 മാസത്തിനകം 50,000 ത്തിലധികം ബുക്കിംഗാണ് ഹെക്റ്ററിന് നേടാനായത്. ഇതിൽ ഏതാണ്ട് 20,000 ത്തോളം വിൽപ്പന നടത്തിയതായി എംജി അവകാശപ്പെടുന്നു. അതായത് പ്രതിമാസം ശരാശരി 2,500 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചു. ഈ കണക്കുകൾ ടാറ്റ ഹാരിയർ, മഹീന്ദ്ര എക്സ്‌യുവി500 എന്നീ എസ്‌യു‌വികൾ അടക്കിവാഴുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം തികച്ചും ആരോഗ്യകരവും ആത്മവിശ്വാസം പകരുന്നതുമാണ്.

എംജിയാകട്ടെ ഹെക്റ്റർ പുറത്തിറക്കി ഒരു മാസം കഴിഞ്ഞപ്പോൾ പുതിയ ബുക്കിംഗ് നിർത്തിവെക്കുകയും ചെയ്തു. ഇക്കാര്യം കൂടി പരിഗണിക്കുമ്പോൾ ഈ കണക്കുകൾ കൂടുതൽ പ്രസക്തമാകുന്നു. 2019 ൽ കാറുകൾ മുഴുവൽ വിറ്റഴിഞ്ഞതിനെ തുടർന്ന് എംജി നിർമ്മാണം വേഗത്തിലാക്കുകയും ഒക്ടോബറിൽ വീണ്ടും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുകയും ചെയ്യുകയാണുണ്ടായത്.

നേരത്തെ വെറും 5 സീറ്ററായി മാത്രമാണ് ഹെക്റ്റർ ലഭ്യമായിരുന്നെങ്കിൽ ഇനി ഹെക്റ്റർ പ്ലസ് എന്ന 6 സീറ്ററും ഉപഭോക്താക്കൾക്ക് ലഭിക്കും. 2020 മൂന്നാം‌പാദത്തിൽ ഹെക്റ്റർ പ്ലസ് വിപണിയിലെത്തുമെന്നാണ് സൂചന. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ഈ 6 സീറ്ററിന് പിന്നാലെ ഒരു 7 സീറ്റർ പതിപ്പ് കൂടി എത്തും. വരുന്ന ഉത്സവ സീസണോടനുബന്ധിച്ച് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന 7 സീറ്ററിന്റെ മധ്യനിരയിൽ 60:40 സ്പ്ലിറ്റ് ബെഞ്ച് ടൈപ്പ് സീറ്റുകളാണ് ഉണ്ടാവുക എന്നാണ് സൂചന.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലാകട്ടെ ഹെക്റ്ററും ഹെക്റ്റർ പ്ലസും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും (170 പിഎസ് / 350 എൻഎം) 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്ൻ എന്നിവയിൽ ഒന്ന് തെരെഞ്ഞെടുക്കാം. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 48 വി ഹൈബ്രിഡ് വേരിയന്റും എംജി നൽകുന്നു.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡാണ്. പെട്രോൾ യൂണിറ്റിനൊപ്പം 6 സ്പീഡ് ഡിസിടി ഓപ്ഷണലായും ലഭിക്കുന്നു.

എംജി ഹെക്റ്ററിന്റെ പെട്രോൾ എഞ്ചിൻ നിലവിൽ ബി‌എസ്6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണ്. ഡീസൽ എഞ്ചിനും അധികം വൈകാതെ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ പതിപ്പ് ലഭിക്കും. 12.74 ലക്ഷത്തിനും 17.28 ലക്ഷത്തിനും ഇടയിലായിരിക്കും ഹെക്റ്ററിന്റെ വില (എക്സ് ഷോറൂം, ഇന്ത്യ) അതേസമയം ഹെക്റ്റർ പ്ലസിനാകട്ടെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഒരു ലക്ഷം രൂപയെങ്കിലും പ്രീമിയം നൽകേണ്ടി വരും.

തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ശ്രേണി വർധിപ്പിക്കുന്നതോടൊപ്പം തന്നെ ടച്ച് പോയിന്റുകളുടെ എണ്ണം കൂട്ടാനും എംജി ശ്രദ്ധിക്കുന്നു. മാർച്ച് 2020 ന് മുമ്പായി 250 ഓളം കേന്ദ്രങ്ങളാണ് ഉപഭോക്താക്കൾക്കായി എംജി തുറക്കുക.

കൂടുതൽ വായിക്കാം: എംജി ഹെക്റ്റർ ഓൺ റോഡ് പ്രൈസ്.

d
പ്രസിദ്ധീകരിച്ചത്

dhruv attri

  • 39 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ എംജി ഹെക്റ്റർ 2019-2021

k
kia
Feb 20, 2020, 6:36:57 PM

nice car....

Read Full News

explore കൂടുതൽ on എംജി ഹെക്റ്റർ 2019-2021

എംജി ഹെക്റ്റർ

Rs.13.99 - 21.95 ലക്ഷം* get ഓൺ റോഡ് വില
പെടോള്13.79 കെഎംപിഎൽ
ഡീസൽ13.79 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ