• English
  • Login / Register

Facelifted Rolls-Royce Cullinan അനാവരണം ചെയ്തു; 2024 അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യത

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 141 Views
  • ഒരു അഭിപ്രായം എഴുതുക

2018-ൽ ആഗോളതലത്തിൽ അവതരിപ്പിച്ചതിന് ശേഷം റോൾസ് റോയ്സ് SUVക്ക് അതിൻ്റെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റ് ലഭിച്ചിരിക്കുന്നു, ഇത് മുമ്പത്തേക്കാളും കൂടുതൽ സ്റ്റൈലിഷും ആഡംബരപൂർണ്ണവുമായ ഓഫറായി മാറുന്നു.

Rolls-Royce Cullinan Series II

  • റോൾസ് റോയ്‌സ് 2018-ൽ കള്ളിനൻ SUV അവതരിപ്പിച്ചു.

  • പുതുതായി വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് SUV ‘കള്ളിനൻ സീരീസ് II’ എന്നാണ് അറിയപ്പെടുന്നത്.

  • എക്സ്റ്റീരിയർ റിവിഷനുകളിൽ കൂടുതല് കൃത്യതയാർന്ന LED DRLകൾ, ഓപ്ഷണൽ 23 ഇഞ്ച് അലോയ് വീലുകൾ, പുതുക്കിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ് എന്നിവയും ഉൾപ്പെടുന്നു.

  • ക്യാബിനിൽ പ്രകൃതിദത്ത മെറ്റിരിയലുകൾ മാത്രം ഉൾപ്പെടുത്തുന്നു; ഡാഷ്ബോർഡ് ലേഔട്ട് വലിയ മാറ്റമില്ല.

  • ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ 6.75-ലിറ്റർ V12 പെട്രോൾ എഞ്ചിൻ തന്നെയാണ് ഇപ്പോഴും നൽകുന്നത്.

  • 2024 അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2018-ൽ റോൾസ് റോയ്‌സ് കള്ളിനന്റെ വരവോടെ ലക്ഷ്വറി SUVകളുടെ ആഡംബരത്തിന്  ഒരു പുതിയ മാനദണ്ഡം ലഭിച്ചു. ഇപ്പോൾ, ആദ്യത്തെ പ്രധാന പരിഷ്കരണവും ലഭിച്ചിരിക്കുന്നു, ഔദ്യോഗികമായി കള്ളിനൻ സീരീസ് II എന്നാണു ഇത് അറിയപ്പെടുന്നത്. ഉപഭോക്തൃ-നിർദ്ദിഷ്ട കസ്റ്റമൈസേഷനുകളുടെ വിശാലമായ സാധ്യതകൾ നിലനിർത്തിക്കൊണ്ട് തന്നെ ഇത് ഇപ്പോൾ അകത്തും പുറത്തും കൂടുതൽ സ്റ്റൈലിഷ് ആയി മാറിയിരിക്കുന്നു. റോൾസ് റോയ്‌സ് SUVയിലെ പുതിയ പരിഷ്കാരങ്ങളുടെ ഒരു ദ്രുത അവലോകനം ഇതാ:

കാര്യക്ഷമമായ ഡിസൈൻ അപ്‌ഡേറ്റുകൾ

2024 കള്ളിനൻ അതിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനെ അപേക്ഷിച്ച് സൂക്ഷ്മമായ മാറ്റങ്ങളുമായാണ് എത്തുന്നത്. SUVക്ക് ഇപ്പോൾ കൂടുതൽ വീതി കുറഞ്ഞ LED ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകൾ, മൂർച്ചയേറിയതും തലകീഴായ Lആകൃതിയിലുള്ള LED DRLകളും അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പറിൽ വലിയ എയർ ഇൻടേക്കുകളും ലഭിക്കുന്നു.

Rolls-Royce Cullinan Series II front

ഇതാദ്യമായാണ് കള്ളിനൻ ഗ്രില്ലിന് പ്രകാശം നൽകുന്നത്, അതിന് ചില മാറ്റങ്ങൾ നൽകിയിട്ടുണ്ട്, ഇപ്പോൾ ഇത് ഫാൻ്റം സീരീസ് II-ലേതിന് സമാനമാക്കുന്നു. മറ്റൊരു രസകരമായ ഡിസൈൻ ടച്ച്, LED DRLകളുടെ ഏറ്റവും താഴ്ന്ന പോയിൻ്റ് മുതൽ ഗ്രില്ലിന് താഴെയുള്ള SUVയുടെ മധ്യഭാഗം വരെയുള്ള ബമ്പർ ലൈനുകൾ ഒരു ആഴം കുറഞ്ഞ 'V' ആകൃതി രൂപപ്പെടുത്തുന്നു, ഇത് റോൾസ് റോയ്‌സിൻ്റെ അഭിപ്രായത്തിൽ ആധുനിക സ്‌പോർട്‌സ് യാച്ചുകളുടെ മൂർച്ചയുള്ള ബോ ലൈനുകളോട് സാമ്യമുള്ളതാണ്.

Rolls-Royce Cullinan Series II side

കള്ളിനൻ്റെ വശങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പ്രകടമല്ല, ഒരു പുതിയ സെറ്റ് അലോയ് വീലുകൾ നല്കിയിരിക്കുന്നത് മാത്രമേയുള്ളൂ, അലൂമിനിയത്തിൽ നിന്ന് നിർമ്മിച്ച 23 ഇഞ്ച് യൂണിറ്റ് സജ്ജീകരിക്കാനുള്ള ഓപ്ഷനുമുണ്ട്. പിൻഭാഗത്തെ മാറ്റങ്ങൾ കൂടുതൽ സൂക്ഷ്മമാണ്, ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ ട്വീക്ക് ചെയ്‌ത എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റും ബ്രഷ്ഡ് സിൽവർ ഫിനിഷുള്ള പുതുക്കിയ സ്‌കിഡ് പ്ലേറ്റും സഹിതമാണ് ഈ മോഡൽ വരുന്നത്.

Rolls-Royce Cullinan Series II Black Badge

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത റോൾസ് റോയ്‌സ് കള്ളിനൻ  - കട്ടിയുള്ള ചാര-തവിട്ട് നിറത്തിലുള്ള ഒരു പുതിയ എംപറഡോർ ട്രഫിൾ പെയിൻ്റ് ഓപ്ഷനുമായാണ് എത്തുന്നത്. കള്ളിനൻ സീരീസ് II നിങ്ങൾക്ക് വളരെ ബേസിക് ആയി തോന്നുന്നുവെങ്കിൽ , ആഡംബരപൂർണ്ണമായ ബ്ലാക്ക് ബാഡ്ജ് പതിപ്പിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത SUVയും വാഗ്ദാനം ചെയ്യുന്നു,ഇതിൽ വേറിട്ടുനിൽക്കുന്ന കറുപ്പ് നിറമുള്ള ഘടകങ്ങൾ ലഭിക്കുന്നു.

ഒരു പുതുക്കിയ ക്യാബിൻ

Rolls-Royce Cullinan Series II cabin

റോൾസ് റോയ്‌സ് SUVയുടെ ഉൾഭാഗത്തെ  മാറ്റങ്ങൾ പുറത്തുള്ളതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. റോൾസ്-റോയ്‌സിന് പോർട്ട്‌ഫോളിയോയിൽ കാറുകളുടെ ഒരു നീണ്ട ലിസ്റ്റ് ഇല്ല, ആ വിലകളിൽ, അവയിൽ പലതും ആദ്യം തന്നെ ഏകദേശം പെർഫെക്റ്റ് ആണെന്ന് പറയാം (ചുരുങ്ങിയത് പ്രവർത്തനപരമായെങ്കിലും). അതിനാൽ, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കള്ളിനൻ്റെ ക്യാബിനിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ ഇപ്പോൾ ഡാഷ്‌ബോർഡിൻ്റെ മുകൾ ഭാഗത്ത് ഒരു ഫുൾ ഗ്ലാസ് പാനൽ ഫീച്ചർ ചെയ്യുന്നു. ഇവിടെ, റോൾസ് റോയ്‌സിൻ്റെ സ്പിരിറ്റ് ഇൻ്റർഫേസോടുകൂടിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും നിങ്ങൾക്ക് തുടർന്നും ലഭിക്കുന്നു, അതേസമയം യാത്രക്കാരുടെ ഭാഗത്ത് രാത്രിയിൽ ലോകത്തിലെ മെഗാസിറ്റികളുടെ അംബരചുംബികളെ പ്രതിനിധീകരിക്കുന്ന ഗ്രാഫിക്സ് നല്കിയിരിക്കുന്നു. ഗ്ലാസ് പാനലിന് പിന്നിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന 7,000 ലേസർ-എച്ചഡ് ഡോട്ടുകൾ വഴിയാണ് ഗ്രാഫിക്‌സിൻ്റെ പ്രകാശം കൈവരിക്കുന്നത്.

Rolls-Royce Cullinan Series II miniature version of the 'Spirit of Ecstasy'

ഡാഷ്‌ബോർഡിലെ അതിന്റെ പുതിയ ഡിസ്‌പ്ലേ യൂണിറ്റ്, അനലോഗ് ക്ലോക്കും അതിനു താഴെ സ്ഥാപിച്ചിരിക്കുന്ന 'സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി' ലോഗോയുടെ സൂക്ഷ്മമായി തയ്യാറാക്കിയ മിനിയേച്ചർ പതിപ്പുമാണ് പുതിയ കള്ളിനനിൽ  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പോയിന്റുകളിലൊന്ന്.

SUVയുടെ ഇന്റീരിയർ പാലറ്റിനോ എക്സ്റ്റീരിയർ ഫിനിഷിനോ യോജിച്ച രീതിയിൽ ഇൻസ്ട്രുമെന്റ് ഡയലുകളുടെ നിറം പുതിയ കള്ളിനൻ ഉടമകൾക്ക് ക്രമീകരിക്കാൻ കഴിയും. ക്യാബിൻ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള മെറ്റീരിയലുകളും റോൾസ് റോയ്‌സ് തന്ത്രപരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുളകൊണ്ട് നിർമ്മിച്ച ഫാബ്രിക്, തുറസ്സായ സുഷിരങ്ങളുള്ള തടിയിൽ നിർമ്മിച്ച പാനലുകൾ, കൈകൊണ്ട് നിറം നല്കിയ വെനീർ 'ലീവ്സ്' എന്നിവ ഉപയോഗിച്ചിരിക്കുന്നു. കൂടുതൽ സമാനതയ്ക്കും കൃത്യതയ്ക്കുമായി പ്രത്യേക ലേസറുകൾ  ഉപയോഗിച്ച് 22 ലക്ഷം തുന്നലുകളിൽ ഏകദേശം 20 കിലോമീറ്റർ ത്രെഡ് ഉൾപ്പെടുത്തി, 20 മണിക്കൂർ എടുത്ത് തയ്യാറാക്കിയ പുതിയ അപ്ഹോൾസ്റ്ററിയെ 'ഡ്യുവാലിറ്റി ട്വിൽ' എന്ന് സൂചിപ്പിക്കുന്നു.

ഇതും വായിക്കൂ: 2024 പോർഷെ പനമേര ആദ്യമായി ഇന്ത്യയിൽ

ബോർഡിലെ ഉപകരണങ്ങൾ

Rolls-Royce Cullinan Series II digital driver's display

ഇതിന് പുറമെ, ആഡംബര ഇന്റീരിയറുള്ള ഈ  SUVയിൽ ധാരാളം സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, ഫാൻസി നർലെഡ് സ്വിച്ച്‌ഗിയറോടുകൂടിയ മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയ്‌ക്ക് പുറമെ, റിയർ എന്റർടെയ്‌മെന്റ് ഡിസ്‌പ്ലേകൾ, മസാജ്, കൂളിംഗ്, സീറ്റുകൾക്കായി ഹീറ്റിങ്‌   ഫംഗ്‌ഷൻ, സബ്‌വൂഫർ, കണക്‌റ്റഡ് കാർ ടെക്‌നോടുകൂടിയ 18-സ്പീക്കർ ഓഡിയോ സിസ്റ്റം, നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളും (ADAS)  കള്ളിനന് ലഭിക്കുന്നു.

പവർട്രെയിൻ വിശദാംശങ്ങൾ

പ്രീ-ഫേസ്‌ലിഫ്റ്റ് SUVയുടെ അതേ 6.75 ലിറ്റർ V12 പെട്രോൾ എഞ്ചിനിലാണ് റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് II വാഗ്ദാനം ചെയ്യുന്നത്. അതിന്റെ ഔട്ട്‌പുട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൽ, അതേ പവർട്രെയിൻ 571 PS ഉം 850 Nm ഉം പുറപ്പെടുവിക്കുന്നു. ഇതിന് ഓൾ-വീൽ ഡ്രൈവും (AWD) 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു. എന്നിരുന്നാലും, കള്ളിനൻ സീരീസ് II-ന്റെ സ്‌പോർട്ടിയർ ബ്ലാക്ക് ബാഡ്ജ് പതിപ്പ് അതിന്റെ ഏറ്റവും ഉയർന്ന പ്രകടന കണക്കുകൾ 600 PS ഉം 900 Nm ഉം ആണെന്ന് വെളിപ്പെടുത്തുന്നു.

രസകരമെന്നു പറയട്ടെ, കള്ളിനൻ ഉടമകളിൽ 10 ശതമാനം മാത്രമാണ് പ്രാഥമികമായി ഡ്രൈവർ-ഡ്രൈവ് ചെയ്യുന്നതെന്ന് റോൾസ്-റോയ്‌സ് പങ്കിട്ടു. അതിനാൽ, ആഡംബര SUVയുടെ ഡ്രൈവിംഗ് ഡൈനാമിക്‌സും അഡാപ്റ്റീവ് സസ്‌പെൻഷനും പിന്നിലെ യാത്രക്കാർക്ക് മാത്രമള്ള ഡ്രൈവർക്കും കൂടി ലഭിക്കുന്നു

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന ലോഞ്ചും മത്സരവും

Rolls-Royce Cullinan Series II rear

ഫേസ്‌ലിഫ്റ്റ് ചെയ്ത റോൾസ്-റോയ്‌സ് കള്ളിനൻ 2024-ൻ്റെ രണ്ടാം പകുതിയിൽ, ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ പ്രീമിയത്തിൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ബെന്റലി ബെന്റയേഗ, ലാൻഡ് റോവർ റേഞ്ച് റോവർ SUV എന്നിവയോട് കിടപിടിക്കുന്നു.

കൂടുതൽ വായിക്കൂ: കള്ളിനൻ ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Rolls-Royce കുള്ളിനൻ 2018-2024

Read Full News

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience