Login or Register വേണ്ടി
Login

ഇന്ത്യയുമായി ബന്ധപ്പെട്ടത്‌: ഹോണ്ട ബി ആര്‍ വി വീണ്ടും ഇന്തൊനെഷ്യയില്‍ പ്രദര്ശനത്തിന്.

published on ഒക്ടോബർ 20, 2015 11:25 am by raunak for ഹോണ്ട ബിആർ-വി

ഇന്തൊനെഷ്യയിലെ മക്കാസ്സര്‍ ഓട്ടോമോട്ടിവ് എക്സിബിഷനില്‍ ഹോണ്ട ബി ആര്‍ വി വീണ്ടും പ്രദര്‍ശിപ്പിച്ചു.ഓഗസ്ത് തുടക്കത്തില്‍ 2015 ഗയ്കിണ്ടൊ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോയില്‍ (ജി ഐ ഐ എ എസ്) വച്ചാണ്‌ ആദ്യമായ്‌ ബി ആര്‍ വി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 230 മില്ല്യണ്‍ മുതല്‍ 265 മില്ല്യണ്‍ വരെ ഇന്തൊനേഷ്യന്‍ രുപിയാ ( ഐ ഡി ആര്‍) അതായത് 10.80- 12.40 ലക്ഷം ഇന്ത്യന്‍ രൂപായായിരിക്കും വില. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലായിരിക്കും ബി ആര്‍ വിയുടെ ഔദ്യോഗീയ ഇന്ത്യന്‍ അരങേറ്റം. എന്നാല്‍ ഇന്ത്യയെക്കാള്‍ മുന്‍പ് അടുത്ത വര്‍ഷമാദ്യം തന്നെ ഇന്തോനേഷ്യയില്‍ വാഹനം വിപണനം ചെയ്ത് തുടങും.

അതിന്റെ എന്‍ജിന്‍ ഓപ്ഷനുകളെപ്പറ്റി പറയുകയാണെങ്കില്‍, ഓട്ടോ കാര്‍ പ്രൊഫഷണലിലെ ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം വലുതും ശക്തിയേറിയതുമായ 1.6 ലിറ്റര്‍ ഐ- ഡീ ടി ഇ സി മൊട്ടോര്‍ ആയിരിക്കും ഈ ബി ആര്‍ വിയില്‍ ഘടിപ്പിക്കുക. ഇപ്പൊള്‍ സി ആര്‍ വിയും ബ്രിയൊയും ഒഴികേയുള്ള വാഹനങളെല്ലം ഉപയൊഗിക്കുന്നത്‌ 100 പി എസ് പവറും 300 എന്‍ എം ടോര്‍ക്കും തരാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഐ- ഡി ടി ഇ സി മൊട്ടോര്‍ ആയിരിക്കും. 120 പി എസ് പവറും 300 എന്‍ എം ടോര്‍ക്കും തരുന്ന 1.6 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ഇപ്പോള്‍ യുറോപ്യന്‍ വിപണിയില്‍ ലഭ്യമാണ്‌. ഡീസല്‍ മോട്ടോര്‍ കൂടാതെ ബി ആര്‍ വി എത്തുന്നത്‌ സിറ്റിയില്‍ ഉപയൊഗിച്ചിട്ടുള്ള 1.5 ലിറ്റര്‍ ഐ- വി ടി ഇ സി മോട്ടോറുമായാണ്‌. 6,600 ആര്‍ പി എമ്മില്‍ 120 പി എസ് പവറും 4,600 ആര്‍ പി എമ്മില്‍ പ്രമാവധിന്145 എന്‍ എം ടോര്‍ക്കും തരുമിത്‌. 6 സ്പീഡ്‌ മാനുവല്‍ ട്രാന്‍സ്മിഷന്‍ ബി ആര്‍ വിയുടെ പെട്രോള്‍ വേര്‍ഷന്‌ ഉറപ്പിച്ചു കഴിഞ്ഞു. ഹോണ്ടയുടെ സി വി ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്കൂടി പെട്രോള്‍ വെര്‍ഷനൊപ്പം ഉണ്ടാകും.

r
പ്രസിദ്ധീകരിച്ചത്

raunak

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹോണ്ട ബിആർ-വി

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.86.92 - 97.84 ലക്ഷം*
Rs.68.50 - 87.70 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
Rs.7.51 - 13.04 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ