• Honda BRV

Honda BRV

change car
Rs.9.53 - 13.83 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ Honda BRV

എഞ്ചിൻ1497 cc - 1498 cc
ബി‌എച്ച്‌പി98.6 - 117.3 ബി‌എച്ച്‌പി
സീറ്റിംഗ് ശേഷി7
ഡ്രൈവ് തരംfwd
മൈലേജ്15.4 ടു 21.9 കെഎംപിഎൽ
ഫയൽഡീസൽ/പെടോള്

ബിആർ-വി ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

ഹോണ്ട ബിആർ-വി വില പട്ടിക (വേരിയന്റുകൾ)

ബിആർ-വി ഐ-വിടിഇസി ഇ എംആർ1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.9.53 ലക്ഷം* 
ബിആർ-വി ഐ-വിടിഇസി എസ് എംആർ1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.10 ലക്ഷം* 
ബിആർ-വി ഐ-ഡിടിഇസി ഇ എംആർ1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.10.16 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ എസ്1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.10.45 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ വി1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.11.59 ലക്ഷം* 
ബിആർ-വി ഐ-വിടിഇസി വി എംആർ1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.11.68 ലക്ഷം* 
ബിആർ-വി ഐ-വിടിഇസി വിഎക്‌സ് എംആർ1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.11.79 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ ഡീസൽ എസ്1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.11.79 ലക്ഷം* 
ബിആർ-വി ഐ-ഡിടിഇസി എസ് എംആർ1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.11.88 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ വിഎക്‌സ്1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.12.63 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ ഡീസൽ വി1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.12.65 ലക്ഷം* 
ബിആർ-വി ഐ-ഡിടിഇസി വി എംആർ1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.12.74 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ വി സി.വി.ടി1497 cc, ഓട്ടോമാറ്റിക്, പെടോള്, 16.0 കെഎംപിഎൽDISCONTINUEDRs.12.78 ലക്ഷം* 
ബിആർ-വി ഐ-വിടിഇസി വി സി.വി.ടി1497 cc, ഓട്ടോമാറ്റിക്, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.12.86 ലക്ഷം* 
ബിആർ-വി സ്റ്റൈൽ എഡിഷൻ ഡീസൽ വിഎക്‌സ്1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.13.74 ലക്ഷം* 
ബിആർ-വി ഐ-ഡിടിഇസി വിഎക്‌സ് എംആർ1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.13.83 ലക്ഷം* 
മുഴുവൻ വേരിയന്റുകൾ കാണു

ഹോണ്ട ബിആർ-വി അവലോകനം

കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിൽ പുതിയ പല ലോഞ്ചുകളും അപ്ഡേറ്റുകളും സംഭവിക്കുന്നുണ്ട്. റെനോ ഡസ്റ്റർ ആയിരുന്നു ഈ സെഗ്മെന്റിലെ ആദ്യ രംഗപ്രവേശം. ഇപ്പോഴിതാ ഉദയ സൂര്യന്റെ നാട്ടിൽ നിന്നും ഒരു കാർ ഈ സെഗ്മെന്റിലേക്ക് എത്തുന്നു. 7-സീറ്റർ ക്രോസ്ഓവർ എസ്‌യുവി ആയ BR-Vയാണ് ഹോണ്ട ഈ രംഗത്ത് പുറത്തിറക്കിയിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ എന്നിവയും ഈസെഗ്മെന്റിലെ മുൻനിര താരങ്ങളാണ്.

എന്താണ് ഈ കാർ പ്രദാനം ചെയ്യുന്നത്? വരൂ നമുക്ക് കാണാം!

സെഗ്മെന്റിലെ മത്സരത്തിന് ചേർന്ന ഒരു പോരാളിയെയാണ് ഹോണ്ട ഇറക്കിവിട്ടിരിക്കുന്നത്. BR-V ഒരു 7-സീറ്റർ ആയ, മികച്ച യാത്ര അനുഭവം നൽകുന്ന, കരുത്താർന്ന എൻജിനുകൾ ഘടിപ്പിച്ച ഒരു കാറാണ്. എന്നാൽ ആദ്യ കാഴ്ച്ചയിൽ വലിയ ഒരു ആവേശമൊന്നും ഈ കാർ നിങ്ങളിൽ ഉണ്ടാക്കില്ല. ഫീച്ചറുകൾ വളരെ അധികം ഇഷ്ടത്തോടെ ശ്രദ്ധിക്കുന്ന ഇന്ത്യൻ കാർ പ്രേമികളുടെ ഇടയിലേക്ക് ഫീച്ചറുകൾ നിറച്ചാണ് BR-V നൽകിയിരിക്കുന്നത്. ക്രെറ്റയിലും ഹ്യുണ്ടായ് ഇതേ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. 

7-സീറ്റർ ആണെന്നതും ഹോണ്ടയുടെ മികച്ച സർവീസും ആണ് BR-V യുടെ പ്രധാന ആകർഷണം. മൊബിലിയോയുടെ കുറഞ്ഞ വില്പന മറികടക്കാൻ പറ്റുന്ന ഒരു മോഡലാണ് ഹോണ്ട അവതരിപ്പിക്കുന്നത്. BR-V പെട്രോൾ മോഡലിന്  8.75 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് വില. ഡീസൽ മോഡലിന് 9.90 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വില. ഡസ്റ്റർ, ക്രെറ്റ എന്നിവയുടെ വില നിലവാരത്തിൽ തന്നെയാണ് BR-V യും ഉള്ളത്. വലിയ കുടുംബങ്ങൾ ഉള്ളവർക്ക് മികച്ച ചോയ്സ് ആണ് ഈ കാർ. എന്നാൽ കൂടുതൽ കിറ്റുകൾ നൽകിയിരുന്നങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കും.

പുറം

 BR-V യെ എസ്‌യുവി എന്നാണ് ഹോണ്ട വിളിക്കുന്നത്. എന്നാൽ എംപിവി എന്ന പേര് ചേരുന്ന ചില ഡിസൈൻ ഘടകങ്ങളും BR-V യിൽ ഉണ്ട്. എന്നാൽ കുറച്ച് ചെറിയ കാർ ആണെന്ന് പറയേണ്ടി വരും. ആദ്യമായി കാണുന്നവർക്ക് ചില കാര്യങ്ങളിൽ അത്ഭുതം തോന്നാം. 

ഈ സെഗ്മെന്റിലെ തന്നെ നീളമുള്ള കേറാണ് BR-V. എന്നാൽ വീതി അത്രയ്ക്ക് ഇല്ല. ഉദാഹരണമായി ഡസ്റ്ററിന് 87എംഎം വീതിയുണ്ട്. സാധാരണ എസ്‌യുവികളുടെ മുഖഭാവമായ ബുച്ച് സ്റ്റൈൽ ഈ കാറിനില്ല. എന്നാൽ എസ്‌യുവി പോലുള്ള മാറ്റ് ഫിനിഷുള്ള ബ്ലാക്ക് ക്ലാഡിങ്,റൂഫ് റയിലുകൾ എന്നിവയുണ്ട്. 16-ഇഞ്ച് അലോയ് വീലുകളിൽ മൊബിലിയോ RS മോഡലിലെ പോലുള്ള ഫിനിഷ് നൽകിയിരിക്കുന്നു. പ്രത്യേകിച്ച് നോക്കിയാൽ വലുപ്പം തോന്നുമെങ്കിലും സൈഡിൽ നിന്ന് നോക്കുമ്പോൾ ഇവ ചെറുതായി തോന്നും.    

മുന്നിൽ നിന്ന് നോക്കുമ്പോഴുള്ള വ്യൂ ആണ് ഞങ്ങൾക്ക് BR-Vയിൽ ഇഷ്ടപെട്ടത്. അക്കോർഡ് പോലുള്ള മുഖം, വലിയ പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, LED ലൈറ്റ് ഗൈഡുകൾ, മാറ്റ്-സിൽവർ സ്കിഡ് എന്നിവ ഈ കോംപാക്ട്  എസ്‌ യു വിയെ പ്രിയങ്കരമാക്കുന്നു. ബോണറ്റിലും ഫോഗ് ലാമ്പിന് ചുറ്റും ഉള്ള ക്രീസുകൾ ഈ കാറിന് കൂടുതൽ പരുക്കൻ ലുക്ക് നൽകുന്നു. 

വശങ്ങളിൽ നിന്ന് നോക്കിയാൽ മിനി-വാൻ പോലെയാണ് തോന്നുക. പൊതിഞ്ഞ ടെയിൽ ലൈറ്റുകൾ, ബൂട്ടിന്റെ നീളത്തിൽ ഉള്ള വലിയ റിഫ്ലക്ടർ സ്ട്രിപ്പ് എന്നിവയുണ്ട്. നമ്പർ പ്ലേറ്റിന് മുകളിൽ ഉള്ള ചെറിയ ക്രോം സ്ട്രിപ്പും സ്കിഡ് പ്ലേറ്റും ഒഴിച്ച് കാര്യമായ ഒന്നും റിയർ സെക്ഷനെക്കുറിച്ച് പറയാനില്ല. 

ചുരുക്കി പറഞ്ഞാൽ റെനോ ഡസ്റ്റർ പോലെ സ്റ്റൈലിംഗ്, പൗരുഷമുള്ളതും ബുച്ച് രൂപമുള്ളതും അല്ല. ക്രെറ്റയെ പോലെ ക്ലീൻ ലുക്കും ഇല്ല. രണ്ടിനും ഇടയിലാണ് BR-V യുടെ സ്ഥാനം. ചില ആംഗിളുകളിൽ ലുക്ക് മികച്ചതാണെങ്കിലും സൈഡിൽ നിന്ന് നോക്കുമ്പോൾ പലയിടത്തും മൊബിലിയോയെ ഓർമിപ്പിക്കുന്നു. 

ഉൾഭാഗം

ഹോണ്ട സിറ്റിയുടെ ആകർഷകമായ ഇന്റീരിയറിന്റെ ചില ഘടകങ്ങൾ ഇതിന്റെ ക്യാബിനിലും പിന്തുടർന്നിരിക്കുന്നു. മുഴുവൻ ബ്ലാക്ക് ആയ ലേഔട്ട്, സ്പോർട്ടിയും ക്ലാസ്സിയും ആയ ഇന്റീരിയർ എന്നിവ കാണാം. എന്നാൽ ചില ഉപഭോക്താക്കൾ ബെയ്ജ് നിറം ആഗ്രഹിക്കാം. പിയാനോ-ബ്ലാക്ക് സെന്റർ കൺസോൾ. മങ്ങിയ സിൽവർ അക്‌സെന്റുകൾ എന്നിവ പ്രീമിയം ടച്ച് നൽകുന്നുണ്ട്. 

പുറം കാഴ്ച്ചയിൽ BR-V മൊബിലിയോയുടെ ഡിസൈൻ കുറച്ച് ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും അകത്ത് അതെ ചീപ്പ് ലുക്കും ഫിനിഷുമാണ് കാണാൻ സാധിക്കുക. വിപണിയിലെ മത്സരം നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ട്. ടോപ് വേരിയന്റിൽ ലെതർ അപ്ഹോൾസ്റ്ററി നൽകിയിട്ടുണ്ട്. സ്റ്റിയറിങ് വീലിലും ലെതർ പൊതിഞ്ഞിരിക്കുന്നു. ഗിയർ നോബ്, ഡോർ ആം റെസ്റ്റ് എന്നിവിടങ്ങളിലും ലെതർ ടച്ച് കാണാം. 7 സീറ്റുകളിലും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റുകളും ടോപ് മോഡലിൽ നൽകിയിട്ടുണ്ട്. 

ഹോണ്ടയുടെ” മനുഷ്യൻ അധികം, യന്ത്രം കുറവ്” ചിന്ത മൂലമുള്ള വലുപ്പമേറിയ സ്പേസ്, കമ്പനിയുടെ കാറുകൾക്ക് പ്രത്യേക ജനപ്രീതി  നേടി കൊടുത്തിട്ടുണ്ട്. സെഡാനുകളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ ഹാച്ച്ബാക്കായ ജാസ് മോഡലിൽ പോലും അധിക സ്പേസ് നൽകിയിട്ടുണ്ട്. മൂന്ന് നിര സീറ്റുകളിലും സൗകര്യപൂർവ്വമായ യാത്ര ഉറപ്പാക്കാം. കുറച്ച് തടിച്ച ഇന്ത്യൻ ശരീര പ്രകൃതക്കാർക്ക് പോലും ഈ സീറ്റുകൾ സൗകര്യപ്രദമാണ്. രണ്ടാം നിര സീറ്റുകളിൽ ആറടി ഉയരക്കാർക്ക് പോലും സുഖമായി ഇരിക്കാം. സീറ്റിന്റെ മെറ്റീരിയൽ നീണ്ട നേരം പോകേണ്ട യാത്രകളിൽ സഹായകരമാകും. എന്നാൽ ചെറിയ സിറ്റി ഡ്രൈവിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടാം. 

ലെഗ് റൂമും ഹെഡ് റൂമും പ്രശംസയ്ക്ക് അർഹമാണ്. എന്നാൽ തുടകളുടെ സപ്പോർട്ടിന് പാകമല്ല ചെറിയ സീറ്റ് ബേസ്. രണ്ടാം നിര സീറ്റുകളിൽ 3 യാത്രക്കാർക്ക് ഒരുമിച്ച് സുഖകരമായി ഇരിക്കാൻ കഴിയില്ല. എസ്-ക്രോസ് ഇക്കാര്യത്തിൽ കൂടുതൽ മികച്ചതാണ്. മൂന്നാം നിര സീറ്റുകളിലും ഹെഡ് റൂം ആവശ്യത്തിനുണ്ട്.  പക്ഷെ മുട്ട് പൊക്കി വച്ച് ഇരിക്കേണ്ടി വരും. തുടകൾക്കും വേണ്ടത്ര സപ്പോർട്ട് ഇല്ല. കുട്ടികൾക്കാണ് ഈ സ്ഥലം കൂടുതൽ യോജിക്കുക. മുതിർന്നവർക്ക് ചെറിയ യാത്രകളിൽ ഇവിടെ ഇരിക്കാം. 

എല്ലാ സീറ്റുകളും ഉപയോഗത്തിൽ ഉള്ളപ്പോൾ ബൂട്ട് സ്പേസ് 223 ലിറ്ററാണ്. മൂന്നാം നിര സീറ്റുകൾ മടക്കി വച്ചാൽ ബൂട്ട് സ്പേസ് 691 ലിറ്ററായി കൂടും. BR-V വലിയ കുടുംബത്തിന്റെ ആഗ്രഹങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നാൽ ഉപഭോക്താവിന്റെ അമിത ആഗ്രഹങ്ങൾ അവഗണിച്ചിട്ടുണ്ട്. കീലെസ് എൻട്രി,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,റൂഫ് മൌണ്ട് ചെയ്ത റിയർ എ സി വെന്റുകൾ എന്നിവ നൽകിയിട്ടുണ്ട്. എന്നാൽ മ്യൂസിക് സിസ്റ്റം ബ്രയോ മോഡലിൽ പോലും വയ്ക്കാൻ പറ്റുന്ന ഫീച്ചറുകൾ ഉള്ളതല്ല. 

4.4-മീറ്റർ നീളമുള്ള കാറിൽ ഒരു റിയർ വ്യൂ ക്യാമറയോ കുറഞ്ഞത് റിയർ പാർക്കിംഗ് സെൻസറുകൾ എങ്കിലും നമ്മൾ പ്രതീക്ഷിക്കും. എന്നാൽ ഇവിടെ മൂന്ന് നിര സീറ്റുകൾ ഉള്ള കാറിൽ ഒരു 12V ഹർജിങ് സോക്കറ്റ് മാത്രമാണ് നൽകിയിരിക്കുന്നത്. അതും മുൻപിലെ സീറ്റുകൾക്ക് അടുത്ത്!  

സുരക്ഷ

സേഫ്റ്റി രംഗത്ത് മികച്ച മത്സരം BRV കാഴ്ച വയ്ക്കുന്നുണ്ട്. മുതിർന്ന യാത്രക്കാരുടെ സേഫ്റ്റി പരിശോധിക്കുന്ന AOP ടെസ്റ്റിൽ 5 സ്റ്റാറും, കുട്ടികളുടെ സേഫ്റ്റി പരിശോധിക്കുന്ന COP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ്ങും നേടിയിട്ടുണ്ട്. ASEAN NCAP നടത്തുന്ന ടെസ്റ്റുകളാണ് ഇവയെല്ലാം. 

ഡ്യുവൽ ഫ്രന്റ് എയർ ബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. എബിഎസ്, ബേസ് വേരിയന്റ് ഒഴിച്ച് മുകളിലേക്ക് എല്ലാ മോഡലുകളിലും നൽകിയിട്ടുണ്ട്. ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ. സെക്യൂരിറ്റി അലാം,ഇമ്പാക്ട് സെൻസിംഗ് ഡോർ അൺ ലോക്ക് എന്നിവ എല്ലാ വേരിയന്റിലും നൽകിയിരിക്കുന്നു.

പ്രകടനം

ഹോണ്ട BR-V രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ടും ഹോണ്ട സിറ്റിയുടെ എൻജിനിൽ നിന്ന് കടംകൊണ്ടവയാണ്.  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ചരിത്രം സൃഷ്ടിച്ചവയാണ് ഈ എൻജിനുകൾ.

1.5-ലിറ്റർ i-VTEC (പെട്രോൾ) 

ഈ സെഗ്മെന്റിലെ ഏറ്റവും ഉൽകൃഷ്ടമായ പെട്രോൾ എൻജിനാണ് ഇത്. ഉയർന്ന വേഗത്തിലേക്ക് എത്താനും അവിടെ തന്നെ തുടരാനുമാണ് ഈ എൻജിൻ ഇഷ്ടപ്പെടുന്നത്.  പുതിയ 6-സ്പീഡ് ഗിയർ ബോക്സ് ഉപയോഗം വളരെ ആന്ദകരമാണ്. എല്ലാ പെട്രോൾ മോഡൽ ഹോണ്ട കാറുകൾ പോലെ തന്നെ ഇവിടെയും ലൈറ്റ് ക്ലച്ച് ആണ്. പവർ ഡെലിവറി ഒരേ നിരയിലുമാണ്. BR-V യുടെ വെയ്റ്റ് വച്ച് നോക്കുമ്പോൾ എത്ര മികച്ച രീതിയിലാണ് ഹോണ്ട ഈ കാറിന്റെ എൻജിനും ഗിയർ ബോക്‌സും ഒരുക്കിയിരിക്കുന്നതെന്ന് മനസിലാകും.

ഈ പെട്രോൾ എൻജിനിൽ ഒരു ഓപ്ഷണൽ CVT ഓട്ടോമാറ്റിക് മോഡലും ഉണ്ട്. ചെറിയ പരിശ്രമം മതി ഈ ഓട്ടോമാറ്റിക്കിനെ ഓടിച്ച് നടക്കാൻ. എന്നാൽ ഉയർന്ന സ്പീഡിൽ കുറച്ച് കൂടുതൽ ശബ്ദം ഈ എൻജിൻ ഉണ്ടാക്കുന്നു. അതിനാൽ കൂടുതൽ വെയ്റ്റ് ആക്സിലറേഷൻ പെഡലിൽ നൽകാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ വേഗതയിൽ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് ഗിയറുകൾ മാനുവലായി നിയന്ത്രിക്കാം. എൻജിന്റെ റെസ്പോൺസ് ഒട്ടും പരാതിക്ക് ഇടയാക്കുന്നില്ല.

1.5-ലിറ്റർ i-DTEC (ഡീസൽ)

ഡീസൽ  മോഡൽ BR-Vയുടെ മൊത്തം പാക്കേജിന് അനുയോജ്യമാണ്. NVH ലെവലുകൾ അമേസിനെ വച്ച് നോക്കുമ്പോൾ നിയന്ത്രണത്തിലാണ്. എന്നാലും 3000 rpm ന് മുകളിൽ എത്തുമ്പോൾ ചെറിയ ശബ്ദം അലോസരം ഉണ്ടാക്കും. ഇത് ക്യാബിനിനുള്ളിൽ എത്തുന്നില്ല എന്നതാണ് ആശ്വാസകരം. 1500rpm ൽ താഴെ എത്തുമ്പോൾ ടർബോ ലാഗ് അനുഭവപ്പെടുന്നുണ്ട്. പെട്രോൾ മോഡലിലെ പോലെ തന്നെ ലൈറ്റ് ക്ലച്ച് ആണ് ഡീസൽ മോഡലിലും നൽകിയിരിക്കുന്നത്. അതിനാൽ നിർത്തി നിർത്തി പോകേണ്ടി വരുന്ന ട്രാഫിക്കിലും ഇത് പ്രയാസം സൃഷ്ടിക്കില്ല.

ഏറ്റവും ആകർഷകമായ വസ്തുത ഹോണ്ട അവകാശപ്പെടുന്ന 21.9km/l ഇന്ധന ക്ഷമതയാണ്. ടെസ്റ്റ് ഡ്രൈവിൽ ഈ കണക്കിൽ എത്തിയില്ലെങ്കിലും ഒരിക്കലും 15km/l എന്ന നിലവാരത്തിന് താഴെ പോയില്ല. ഇത്രയും വലിയ ഒരു കാറിന് ഇത് മികച്ച മൈലേജ് ആണെന്നാണ് ഞങ്ങളുടെ അഭിപ്രായം. 

റൈഡ്, ഹാൻഡ്ലിങ് എന്നിവ 

BR-V ഒരു SUV പോലുള്ള കാറായി തോന്നുമെങ്കിലും ഡസ്റ്ററിനെ പോലെ പരുക്കൻ റോഡുകൾ അനായാസം മറികടക്കില്ല. ഇന്ത്യൻ റോഡുകളിലെ  ചെറിയ കുഴികളും മറ്റും BR-Vക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എല്ലാ ഹോണ്ട കാറുകൾ പോലെ തന്നെ കുറച്ച് മുറുക്കം ഉള്ള ഡ്രൈവിംഗ് ആണെങ്കിലും ചാട്ടവും കുലുക്കവും അത്ര അനുഭവപ്പെടില്ല.  210എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഉള്ളത്. അതിനാൽ തന്നെ സാധാരണ റോഡുകൾക്കാണ് ഈ കാർ അനുയോജ്യം. ഓഫ് റോഡ് ഡ്രൈവിങ്ങിന് ഇത് ചേരില്ല. 

ഹാൻഡ്ലിങ് വളരെ നല്ലതാണ്. എന്നാൽ ഏറ്റവും മികച്ചത് എന്ന് പറയാനാവില്ല. ഇത് മോണോകോക്‌ അടിസ്ഥനമാക്കിയ കാറാണ്. ലാഡർ ഫ്രെയിം അല്ല. അതിനാൽ ഇത് ഓരോ ഘട്ടത്തിലും എങ്ങനെ മുന്നോട്ട് പോകും എന്ന് നമുക്ക് പ്രവചിക്കാനാവും. സ്റ്റിയറിങ് വെയിറ്റും ഫീലും കൃത്യമാണ്. അർബൻ SUV എന്ന നിലയിൽ കുറഞ്ഞ സ്പീഡിൽ സ്റ്റിയറിങ് ലൈറ്റും, ഒരു വിരൽ ഉപയോഗിച്ച് നിയന്ത്രിക്കാൻ പറ്റുന്നതുമാണ്. കോംപാക്ട് എസ്‌യുവി എന്ന് പറയാനാവില്ല. കാരണം നീളം കൂടുതലായതിനാൽ  ടേണിങ് റേഡിയസ് കൂടുതലാണ്. യു ടേൺ എടുക്കുന്നതും ഒരു വലിയ ടാസ്ക് ആണ്. കോർണറുകളിൽ ആത്മവിശ്വാസത്തോടെ തിരിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകളിൽ കുലുക്കം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ചെറിയ ദൂര യാത്രകളിൽ ഇത് സഹിക്കാവുന്ന കുലുക്കമാണ്.

verdict

വിപണിയിലെ മത്സരത്തിൽ 7 സീറ്റർ ആണെന്നതാണ് BR-V യുടെ ഒരേ ഒരു ആകർഷണീയത. 

മേന്മകളും പോരായ്മകളും Honda BRV

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

  • മൂന്നാം നിര സീറ്റുകൾ. വീക്കെൻഡ് ട്രിപ്പിന് ബന്ധുക്കളെയും കൂട്ടാം.
  • ടോപ് മോഡലിലെ ലെതർ അപ്ഹോൾസ്റ്ററി ക്യാബിനിൽ ഒരു പ്രീമിയം ടച്ച്‌ നൽകുന്നു.
  • പെട്രോൾ മോട്ടോർ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. CVT ഓട്ടോമാറ്റിക്കും ഓപ്ഷൻ ഉണ്ട്.
  • ഡീസൽ എൻജിൻ മികച്ച ഇന്ധന ക്ഷമത നൽകുന്നു. ARAI അംഗീകരിച്ച 21.9km/l മൈലേജ് ഹോണ്ട അവകാശപ്പെടുന്നു.

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

  • എതിരാളികളായ ക്രെറ്റ, ഡസ്റ്റർ എന്നിവയെക്കാൾ കുറച്ച് ഫീച്ചറുകൾ മാത്രം. ടച്ച്‌ സ്ക്രീൻ ഓഡിയോ സിസ്റ്റം, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകിയിട്ടില്ല.
  • നിർമാണ വസ്തുക്കളുടെ ഗുണനിലവാരം മികച്ചതല്ല. ബോഡി നിർമിച്ചിരിക്കുന്ന ഷീറ്റ് മെറ്റൽ കനം കുറഞ്ഞതാണ്. ഇന്റീരിയർ പ്ലാസ്റ്റിക്, ക്വാളിറ്റി കുറഞ്ഞതാണ്.
  • ഡീസലിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ല. ക്രെറ്റയിലും ഡസ്റ്ററിലും ഈ ഓപ്ഷൻ ലഭ്യമാണ്.

arai mileage21.9 കെഎംപിഎൽ
ഫയൽ typeഡീസൽ
engine displacement (cc)1498
സിലിണ്ടറിന്റെ എണ്ണം4
max power (bhp@rpm)98.6bhp@3600rpm
max torque (nm@rpm)200nm@1750rpm
seating capacity7
transmissiontypeമാനുവൽ
boot space (litres)223
fuel tank capacity42.0
ശരീര തരംഎസ്യുവി
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ210mm

ഹോണ്ട ബിആർ-വി Car News & Updates

  • ഏറ്റവും പുതിയവാർത്ത

ഹോണ്ട ബിആർ-വി ഉപയോക്തൃ അവലോകനങ്ങൾ

4.6/5
അടിസ്ഥാനപെടുത്തി225 ഉപയോക്തൃ അവലോകനങ്ങൾ
  • എല്ലാം (176)
  • Looks (49)
  • Comfort (77)
  • Mileage (55)
  • Engine (47)
  • Interior (19)
  • Space (50)
  • Price (24)
  • More ...
  • ഏറ്റവും പുതിയ
  • സഹായകമാണ്
  • VERIFIED
  • CRITICAL
  • Nice car

    I have idtec vx style edition 2018 Done around 25,000kms since Oct 2018 Mileage 20kms in city and 24...കൂടുതല് വായിക്കുക

    വഴി srinivas varadeygowda
    On: Mar 24, 2020 | 8868 Views
  • for i-VTEC V MT

    Great Car: Honda BR-V

    I used Honda BR-V for around 1 yrs. I like the performance of the Honda. It is not good looking as c...കൂടുതല് വായിക്കുക

    വഴി bhojo
    On: Mar 23, 2020 | 15861 Views
  • Great Family Car

    It is a spacious and affordable MPV for the middle class family. Silent engine, good mileage, less m...കൂടുതല് വായിക്കുക

    വഴി user
    On: Feb 20, 2020 | 151 Views
  • Great Car

    Honda BR-V is a fully automatic car. The car is good in driving in the city as well as in highway, v...കൂടുതല് വായിക്കുക

    വഴി dr gopikrishna bollapragada
    On: Feb 16, 2020 | 209 Views
  • Nice Car

    Its excellent SUV. I own  CVT variant. Enjoying the space and luxury inside.

    വഴി inderjeet singh
    On: Feb 07, 2020 | 88 Views
  • എല്ലാം ബിആർ-വി അവലോകനങ്ങൾ കാണുക

BRV പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ്: ഹോണ്ട തങ്ങളുടെ വാഹങ്ങൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷം വരെ അല്ലെങ്കിൽ 1,20,000 കി.മീ വരെയാണ് വാറന്റി.  

ഹോണ്ട BR-V വേരിയന്റുകളും വിലയും:  ഏഴ് വേരിയന്റുകളിലാണ് BR-V ലഭിക്കുന്നത്: 4 പെട്രോൾ വേരിയന്റുകളും 3 ഡീസൽ വേരിയന്റുകളും. 9.52 ലക്ഷം മുതൽ 13.82 ലക്ഷം രൂപ വരെയാണ് വില (ഡൽഹി എക്സ് ഷോറൂം വില)

എൻജിനും മൈലേജും: 1.5-ലിറ്റർ പെട്രോൾ,ഡീസൽ  എൻജിനുകളിൽ എത്തുന്ന BR-V, യഥാക്രമം 119PS/145Nm, 100PS/200Nm ശക്തിയാണ് പ്രദാനം ചെയ്യുന്നത്. രണ്ട് എൻജിൻ മോഡലുകളിലും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ടെങ്കിലും പെട്രോളിൽ CVT ഓപ്ഷനും ലഭ്യമാണ്. BR-V പെട്രോൾ-മാനുവൽ  അവകാശപ്പെടുന്നത് 15.4kmpl മൈലേജാണ്. പെട്രോൾ-CVT വേരിയന്റിന് 16kmpl മൈലേജ് ഉണ്ട്. ഏറ്റവും കൂടുതൽ ഇന്ധന ക്ഷമത ഡീസൽ മോഡലിനാണ്-21.9kmpl. 

ഫീച്ചറുകൾ: കീലെസ് എൻട്രി,പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, സ്റ്റിയറിങ്ങിൽ കോൺട്രോളുകൾ എന്നീ സവിശേഷതകൾ ഉണ്ട്. ഡ്യുവൽ എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് എൻജിൻ ഇമ്മൊബിലൈസേർ എന്നിവയും നൽകിയിട്ടുണ്ട്.

എതിരാളികൾ: മാരുതി എർട്ടിഗ, റെനോ ലോഡ്‌ജി, മഹീന്ദ്ര മറാസോ എന്നിവയാണ് BR-Vയുടെ പ്രധാന എതിരാളികൾ.

കൂടുതല് വായിക്കുക

ഹോണ്ട ബിആർ-വി മൈലേജ്

ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട ബിആർ-വി dieselഐഎസ് 21.9 കെഎംപിഎൽ . ഹോണ്ട ബിആർ-വി petrolvariant has എ mileage of 15.4 കെഎംപിഎൽ.ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട ബിആർ-വി petrolഐഎസ് 16.0 കെഎംപിഎൽ.

ഫയൽ typeട്രാൻസ്മിഷൻarai ഇന്ധനക്ഷമത
ഡീസൽമാനുവൽ21.9 കെഎംപിഎൽ
പെടോള്ഓട്ടോമാറ്റിക്16.0 കെഎംപിഎൽ
പെടോള്മാനുവൽ15.4 കെഎംപിഎൽ

Found what you were looking for?

ഹോണ്ട ബിആർ-വി Road Test

  • പുതിയ ഹോണ്ട അമേസ് ചെയ്തു തയ്യൽ ഉണ്ടാക്കി സബ് 4M വിഭാഗത്തിൽ, നേരത്തെ വ്യത്യസ്തമായി, സബ്-4M സെഡാനുകൾ ഒരു മലക്കം പോലെ കാണപ്പെടുന്ന ഏറ്റെടുക്കാൻ. നിങ്ങൾ ഡിസയറെ ഇഷ്ടപ്പെടുന്നതെല്ലാം എല്ലാം തന്നെയാണോ?

    By alan richardJun 17, 2019
  • 2013 ൽ, അമേസ് കമ്പനിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ ഡീസൽ വിശക്കുന്ന ഇന്ത്യൻ വിപണിയിൽ എത്തിച്ചു. താമസിയാതെ, സെക്കൻഡ്-ജെൻ അമേസ് രാജ്യത്ത് ആദ്യമായി ഡീസൽ-സിവിടി കോമ്പിനേഷൻ അവതരിപ്പിക്കും. ഡീസൽ-സി.വി.ടി ഹോണ്ട ഇതു പോലെ നല്ലതാണെന്ന് കണ്ടെത്തുകയും അമെയ്സ് കൂടുതൽ മെച്ചപ്പെട്ടതാക്കുകയ

    By siddharthJun 17, 2019
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

  • ഏറ്റവും പുതിയചോദ്യങ്ങൾ

Honda BRV me Kon sa oil delta he?

Manvendra asked on 8 Oct 2020

The recommended engine oil for the powetrains is 5W40 synthetic oil, but one can...

കൂടുതല് വായിക്കുക
By Cardekho experts on 8 Oct 2020

ഐ am from Delhi,today ഐ visit എല്ലാം ഡീലർ but no വൺ have brv ഹോണ്ട പെടോള് ,from ...

Nitin asked on 15 Mar 2020

As India is all set to shift emission norms to the BS6, so the carmakers and aut...

കൂടുതല് വായിക്കുക
By Cardekho experts on 15 Mar 2020

Does ഹോണ്ട BRV has Cruise control?

kumar asked on 6 Mar 2020

Honda BRV is not equipped with cruise control option.

By Cardekho experts on 6 Mar 2020

Does this കാർ have touchscreen infotainment system?

Suryabhan asked on 21 Feb 2020

Yes, the Honda BRV is offered with a touchscreen infotainment system.

By Cardekho experts on 21 Feb 2020

Hondda BRV rear bumper available?

Sarfaraz asked on 18 Feb 2020

For the availability of spare parts, we would suggest you walk into the nearest ...

കൂടുതല് വായിക്കുക
By Cardekho experts on 18 Feb 2020

Write your Comment on ഹോണ്ട ബിആർ-വി

63 അഭിപ്രായങ്ങൾ
1
D
dev creation
Sep 12, 2020, 2:13:18 PM

Company has any planing for sunroof....?

Read More...
    മറുപടി
    Write a Reply
    1
    s
    sandeep mane
    Jul 11, 2020, 11:40:08 AM

    Launch date?

    Read More...
      മറുപടി
      Write a Reply
      1
      G
      gs rathod
      Jun 19, 2020, 2:48:49 PM

      Honda brv lunch date sir ji

      Read More...
        മറുപടി
        Write a Reply

        ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ

        • പോപ്പുലർ
        • ഉപകമിങ്
        • ഹോണ്ട റീ-വി
          ഹോണ്ട റീ-വി
          Rs.8 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 01, 2024
        • ഹോണ്ട എലവേറ്റ് ev
          ഹോണ്ട എലവേറ്റ് ev
          Rs.18 ലക്ഷംകണക്കാക്കിയ വില
          പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 15, 2026
        view സെപ്റ്റംബർ offer
        view സെപ്റ്റംബർ offer
        * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
        ×
        We need your നഗരം to customize your experience