Login or Register വേണ്ടി
Login

2023ൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ചെയ്ത എല്ലാ 7 ഇന്ത്യൻ കാറുകളെയും പരിചയപ്പെടാം

published on dec 29, 2023 07:39 pm by shreyash for മാരുതി ആൾട്ടോ കെ10

ക്രാഷ് ടെസ്റ്റ് ചെയ്ത 7 കാറുകളിൽ, 5 കാറുകൾക്ക് മികച്ച 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു

ഇന്ത്യയിൽ വാഹന സുരക്ഷയെക്കുറിച്ചുള്ള അവബോധവും മുൻഗണനയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വാഹന നിർമ്മാതാക്കൾ കാറുകളിലെ സുരക്ഷാ ഉപകരണങ്ങൾക്ക് കാര്യമായ ഊന്നൽ നൽകിയിട്ടുണ്ട്. 6 എയർബാഗുകളോ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ആകട്ടെ, പല കാറുകളിലും ഈ വർഷം ഇത്തരത്തിലുള്ള സുരക്ഷാ ഫീച്ചറുകൾ ലഭിച്ചു. 2023-ൽ ഗ്ലോബൽ NCAP, മാരുതി, സ്‌കോഡ, ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ്, ടാറ്റ എന്നിവയിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ മൊത്തം 7 ഇന്ത്യ-സ്പെക്ക് കാറുകൾ ക്രാഷ്-ടെസ്റ്റ് ചെയ്തു.അവയുടെ ഫലങ്ങളുടെ സംഗ്രഹം നമുക്ക് പരിശോധിക്കാം. കൂടാതെ, ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് ഏജൻസിയായ ഭാരത് NCAP അവതരിപ്പിക്കുന്നതോടെ, ഗ്ലോബൽ NCAP ഇന്ത്യ-സ്പെക്ക് കാറുകൾ മേലിൽ പരിശോധന നടത്തിയേക്കില്ല.

നിരാകരണം: 2022-ൽ, ഗ്ലോബൽ NCAP അതിന്റെ മൂല്യനിർണ്ണയ പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തു, കാറുകൾക്കുള്ള നിർബന്ധിത സൈഡ് പോൾ, പെഡസ്ട്രിയൻ ടെസ്റ്റുകൾ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. റിപ്പോർട്ട് ചെയ്ത ഫലങ്ങൾ ഈ അപ്‌ഡേറ്റ് ചെയ്ത ഗ്ലോബൽ NCAP പ്രോട്ടോക്കോളുകൾക്ക് അനുസൃതമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ സന്ദർശിക്കുക.

മാരുതി വാഗൺ ആർ

റേറ്റിംഗ്

സ്‌കോർ

മുതിർന്ന യാത്രക്കാരുടെ സുരക്ഷ

1-star

19.69 / 34

കുട്ടികളായ യാത്രക്കാരുടെ സുരക്ഷ

0-star

3.40 / 49

നിലവിലെ തലമുറ മാരുതി വാഗൺ ആർ ആദ്യമായി ഗ്ലോബൽ NCAP 2019 ൽ പരീക്ഷിച്ചു, അതിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 2 സ്റ്റാർസ് വീതമാണ് റേറ്റിംഗ് ലഭിച്ചത്. ഗ്ലോബൽ NCAP യുടെ അപ്‌ഡേറ്റ് ചെയ്ത മൂല്യനിർണ്ണയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ 2023-ൽ മാരുതി ഹാച്ച്ബാക്ക് വീണ്ടും പരീക്ഷക്കപ്പെട്ടിരുന്നു, മാത്രമല്ല മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ കാറിന് 1 സ്റ്റാർ റേറ്റിംഗ് ലഭിച്ചു, കുട്ടികളുടെ സുരക്ഷയിൽ സ്റ്റാർസ് ഒന്നും തന്നെ ലഭിച്ചില്ല ഹാച്ച്ബാക്കിന്റെ ഫുട്‌വെല്ലും ബോഡിഷെല്ലും അസ്ഥിരമായതാണ് എന്നാണ് റേറ്റിംഗ് വിലയിരുത്താൽ.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് (AMT വേരിയന്റുകളിൽ മാത്രം) തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് വാഗൺ ആറിൽ മാരുതി സജ്ജീകരിച്ചിരിക്കുന്നത്.

ഇതും പരിശോധിക്കൂ: ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ നിങ്ങളുടെ കാർ സംരക്ഷിക്കുന്നതിനുള്ള 7 ടിപ്സ്

മാരുതി ആൾട്ടോ K10

റേറ്റിംഗ്

സ്‌കോർ

മുതിർന്ന യാത്രക്കാരുടെ സുരക്ഷ

2-star

21.67 / 34

കുട്ടികളായ യാത്രക്കാരുടെ സുരക്ഷ

0-star

3.52 / 49

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ചെയ്ത മറ്റൊരു മാരുതിയാണ് മാരുതി ആൾട്ടോ K10. മാരുതി വാഗൺ ആറിനേക്കാൾ ഉയർന്ന അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ ഉണ്ടായിരുന്നിട്ടും, മുതിർന്നവരുടെ സുരക്ഷയിൽ ഈ എൻട്രി ലെവൽ മാരുതി വെറും 2 സ്റ്റാർ മാത്രമാണ് സ്കോർ ചെയ്തത്. കുട്ടികളുടെ സുരക്ഷയിൽ, ആൾട്ടോ K10 ഒരു സ്റ്റാർ പോലും നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. ബോഡി-ഷെൽ സമഗ്രത സ്ഥിരതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ ലോഡിംഗുകളെ ചെറുക്കാൻ കഴിവുള്ളതാണെങ്കിലും, അതിന്റെ ഫുട്‌വെൽ ഏരിയ അസ്ഥിരമാണെന്ന് റേറ്റുചെയ്യപ്പെട്ടു.

സുരക്ഷയുടെ കാര്യത്തിൽ, മാരുതി ആൾട്ടോ K10-ൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സജ്ജീകരണങ്ങളുമായാണ് എത്തുന്നത്.

ഫോക്‌സ്‌വാഗൺ വിർച്ചസ് സ്‌കോഡ സ്ലെവിയ

റേറ്റിംഗ്

സ്‌കോർ

മുതിർന്ന യാത്രക്കാരുടെ സുരക്ഷ

5-star

29.71 / 34

കുട്ടികളായ യാത്രക്കാരുടെ സുരക്ഷ

5-star

42 / 49

ഫോക്‌സ്‌വാഗൺ വിർച്ചസും സ്‌കോഡ സ്ലാവിയയും 2023-ൽ ഗ്ലോബൽ NCAP യിൽ ഒരുമിച്ച് ക്രാഷ്-ടെസ്റ്റ് ചെയ്ത രണ്ട കാറുകളാണ്. രണ്ട് സെഡാനുകളിലെയും പ്ലാറ്റ്‌ഫോമുകളും (MQB A0IN) പവർട്രെയിൻ ഓപ്ഷനുകളും സമാനമാണ്. മുൻവശത്തെ ഇരട്ട എയർബാഗുകളുണ്ടെങ്കിലും, വിർച്ചസും സ്ലാവിയയും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ശ്രദ്ധേയമായ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. രണ്ട് സെഡാനുകളുടെയും ബോഡിഷെല്ലുകളും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതും കൂടുതൽ ലോഡിംഗുകളെ ചെറുക്കാൻ കഴിവുള്ളതുമാണെന്ന് കണക്കാക്കപ്പെട്ടു.

രണ്ട് സെഡാനുകളിലും ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഇതും പരിശോധിക്കൂ: പുതിയ റഗ്ഗഡ് ഹോണ്ട എലവേറ്റ് ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റ് ജപ്പാനിൽ പ്രിവ്യൂ ചെയ്തു

ഹ്യുണ്ടായ് വെർണ

റേറ്റിംഗ്

സ്‌കോർ

മുതിർന്ന യാത്രക്കാരുടെ സുരക്ഷ

5-star

28.18 / 34

കുട്ടികളായ യാത്രക്കാരുടെ സുരക്ഷ

5-star

42 / 49

6 എയർബാഗുകളും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) പോലുള്ള അധിക സുരക്ഷാ ഫീച്ചറുകൾ സ്വീകരിച്ചുകൊണ്ട് 2023-ൽ ഹ്യുണ്ടായ് വെർണ ഒരു ജനറേഷൻ അപ്‌ഡേറ്റിന് വിധേയമായിരുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഈ വാഹനം പരീക്ഷിക്കപ്പെട്ടു, മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ വെർണ പൂർണ്ണമായ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി, ഈ റേറ്റിംഗ് ആദ്യത്തെ ഇന്ത്യൻ നിർമ്മിത കാറാണ് ഹ്യുണ്ടായ്. 6 എയർബാഗുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, VW-സ്കോഡ സെഡാനുകളെ അപേക്ഷിച്ച് വെർണയ്ക്ക് അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ കുറവാണ്. എന്നിരുന്നാലും, മൂന്ന് VW-സ്കോഡ സെഡാനുകളും - വെർണ, വിർച്ചസ്, സ്ലാവിയ - ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) ൽ തുല്യ സ്കോറുകൾ നേടി.

വെർണയുടെ സുരക്ഷാ കിറ്റിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഉൾപ്പെടുന്നു.

ടാറ്റ ഹാരിയറും സഫാരിയും

റേറ്റിംഗ്

സ്‌കോർ

മുതിർന്ന യാത്രക്കാരുടെ സുരക്ഷ

5-star

33.05 / 34

കുട്ടികളായ യാത്രക്കാരുടെ സുരക്ഷ

5-star

45 / 49

ടാറ്റ ഹാരിയറും സഫാരിയും 2023-ൽ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റിന് വിധേയമായി, പുതിയ ഫീച്ചറുകളുടെ ഒരു സമഗ്രമായ ലിസ്റ്റ് ഉൾപ്പെടുത്തി. ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന എല്ലാ മോഡലുകളിലും, ഹാരിയറും സഫാരിയും അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) എന്നിവയിൽ ഉയർന്ന സ്‌കോറുകൾ നേടി, ഓരോന്നും രണ്ട് വിഭാഗങ്ങളിലും ശ്രദ്ധേയമായ 5-സ്റ്റാർ റേറ്റിംഗ് വിലയിരുത്തൽ നേടിയിരുന്നു.

ഏഴ് എയർബാഗുകൾ (6 സ്റ്റാൻഡേർഡ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ ഹാരിയറിലും സഫാരിയിലും സജ്ജീകരിച്ചിരിക്കുന്നത്, അതിൽ ഇപ്പോൾ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉൾപ്പെടുത്തുന്നു.

2023-ൽ ഗ്ലോബൽ NCAP ക്രാഷ്-ടെസ്‌റ്റ് ചെയ്‌ത ഇന്ത്യ-സ്പെക്ക് മോഡലുകളായിരുന്നു ഇവയെല്ലാം. മുന്നോട്ട് പോകുമ്പോൾ, ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഭാരത് NCAP-ൽ നിന്ന് സുരക്ഷാ റേറ്റിംഗ് ലഭിക്കും, ഇതിന്റെ ടെസ്റ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച GNCAP പ്രോട്ടോക്കോളുകൾക്ക് സമാന്തരമാണ്. ആദ്യം പരീക്ഷിച്ച മോഡലുകൾ മുഖം മിനുക്കിയ ടാറ്റ ഹാരിയർ, സഫാരി എന്നിവയായിരുന്നു, അവയുടെ സ്‌കോറുകൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താനാകും. അടുത്തതായി ഏത് കാർ ക്രാഷ് ടെസ്റ്റ് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? താഴെ കമന്റ് ചെയ്യുക.

കൂടുതൽ വായിക്കൂ: മാരുതി ആൾട്ടോ K10 ഓൺ റോഡ് പ്രൈസ്

s
പ്രസിദ്ധീകരിച്ചത്

shreyash

  • 68 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി Alto K10

Read Full News

explore similar കാറുകൾ

ടാടാ ഹാരിയർ

Rs.15.49 - 26.44 ലക്ഷം* get ഓൺ റോഡ് വില
ഡീസൽ16.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

സ്കോഡ slavia

Rs.11.53 - 19.13 ലക്ഷം* get ഓൺ റോഡ് വില
പെടോള്19.36 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

മാരുതി വാഗൺ ആർ

Rs.5.54 - 7.38 ലക്ഷം* get ഓൺ റോഡ് വില
പെടോള്24.35 കെഎംപിഎൽ
സിഎൻജി34.05 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

ഹുണ്ടായി വെർണ്ണ

Rs.11 - 17.42 ലക്ഷം* get ഓൺ റോഡ് വില
പെടോള്18.6 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

മാരുതി ആൾട്ടോ കെ10

Rs.3.99 - 5.96 ലക്ഷം* get ഓൺ റോഡ് വില
പെടോള്24.39 കെഎംപിഎൽ
സിഎൻജി33.85 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ