Login or Register വേണ്ടി
Login

സെൽറ്റോസിനും സോണറ്റിനുമായി കിയ ഡീസൽ-iMT പവർട്രെയിൻ അവതരിപ്പിക്കുന്നു

published on മാർച്ച് 15, 2023 07:45 pm by ansh for കിയ സെൽറ്റോസ് 2019-2023

എഞ്ചിനുകൾ ഏറ്റവും പുതിയ എമിഷൻ, ഇന്ധന അനുവര്‍ത്തനം ചട്ടങ്ങൾക്കായി അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ രണ്ട് SUV-കൾക്കും 2023-ൽ വില കൂടും

  • ഇപ്പോൾ സെൽറ്റോസിന്റെ വില 10.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു (എക്സ്-ഷോറൂം).

  • സോണറ്റിന് 7.79 ലക്ഷം രൂപയാണ് പുതിയ തുടക്ക വില (എക്സ്-ഷോറൂം).

  • രണ്ട് SUV-കളുടെയും ഡീസൽ വേരിയന്റുകൾ ഇപ്പോൾ മാനുവൽ ട്രാൻസ്മിഷനു പകരം iMT സഹിതമാണ് വരുന്നത്.

  • സെൽറ്റോസിൽ താൽക്കാലികമായി ടർബോ-പെട്രോൾ ഓപ്ഷൻ നിർത്തിയിരിക്കുന്നു.

കാരൻസ് അപ്ഡേറ്റ് ചെയ്തതിനു ശേഷം, കിയതങ്ങളുടെ SUV ലൈനപ്പിന് അതേ ഡീസൽ-iMT പവർട്രെയിൻ ആണ് നൽകിയിട്ടുള്ളത്, ഈ ലൈനപ്പിൽ സെൽറ്റോസ്, സോണറ്റ് എന്നിവ ഉൾപ്പെടുന്നു. അപ്ഡേറ്റ് ചെയ്ത പവർട്രെയിനുകൾ രണ്ടിലും വില വർദ്ധിപ്പിക്കുന്നു. ചുവടെ പുതിയ വിലകളും മാറ്റങ്ങളും പരിശോധിക്കാം:
സെൽറ്റോസ്

സെൽറ്റോസ് പെട്രോൾ

വേരിയന്റ്

പഴയ വില

പുതിയ വില

വ്യത്യാസം

HTE 1.5 MT

10.69 ലക്ഷം രൂപ

10.89 ലക്ഷം രൂപ


+ 20,000 രൂപ

HTK 1.5 MT

11.75 ലക്ഷം രൂപ

12.00 ലക്ഷം രൂപ

+ 25,000 രൂപ

HTK+ 1.5 MT

12.85 ലക്ഷം രൂപ

13.10 ലക്ഷം രൂപ

+ 25,000 രൂപ

HTK+ 1.5 iMT

13.25 ലക്ഷം രൂപ

നിർത്തലാക്കി

-

HTX 1.5 MT

14.65 ലക്ഷം രൂപ

14.90 ലക്ഷം രൂപ

+ 25,000 രൂപ

HTX 1.5 IVT

15.65 ലക്ഷം രൂപ

15.90 ലക്ഷം രൂപ

+ 25,000 രൂപ

GTX (O) 1.4 MT

16.45 ലക്ഷം രൂപ

നിർത്തലാക്കി

-

GTX+ 1.4 MT

17.39 ലക്ഷം രൂപ

നിർത്തലാക്കി

-

GTX+ 1.4 DCT

18.39 ലക്ഷം രൂപ

നിർത്തലാക്കി

-

X ലൈൻ 1.4 DCT

18.69 ലക്ഷം രൂപ

നിർത്തലാക്കി

-

സെൽറ്റോസ് 1.5 ലിറ്റർ പെട്രോൾ വേരിയന്റുകളുടെ വില 25,000 രൂപ വരെ എന്ന നിലയിൽ കൂടിയിട്ടുണ്ട്, ഏറ്റവും കുറഞ്ഞ ഇൻക്രിമെന്റ് ഉള്ളത് ബേസ്-സ്പെക്ക് HTE മാനുവൽ വേരിയന്റിൽ വന്ന 20,000 രൂപയാണ്. SUV-യുടെ വില 10.89 ലക്ഷം രൂപയിലാണ് ഇപ്പോൾ തുടങ്ങുന്നത് (എക്‌സ്-ഷോറൂം).

പവർട്രെയിനിലുള്ള മാറ്റങ്ങൾ

1.4-ലിറ്റർ ടർബോ-പെട്രോൾ GT ലൈൻ വേരിയന്റുകൾ താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്നു, ആ പവർട്രെയിനിനു പകരം കാരൻസിൽ ചേർത്തിട്ടുള്ള അതേ1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും വായിക്കുക: കൂടുതൽ ശക്തവും ഫീച്ചറുകൾ നിറഞ്ഞതുമായ കിയ കാരൻസ് ലോഞ്ച് ചെയ്തു!

കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ നിന്ന് iMT-യും (ക്ലച്ച് പെഡൽ ഇല്ലാത്ത മാനുവൽ) നീക്കംചെയ്തിരിക്കുന്നു, ഇപ്പോൾ ഇത് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനു പകരമായി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആണ് നൽകുന്നത്. അപ്ഡേറ്റ് ചെയ്ത RDE-അനുവർത്തിത ഡീസൽ എഞ്ചിനിൽ ഇപ്പോഴും സിക്സ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ചോയ്സ് ഉണ്ടാകും.

സെൽറ്റോസ് ഡീസൽ

വേരിയന്റ്

പഴയ വില

പുതിയ വില

വ്യത്യാസം

HTE 1.5

11.89 ലക്ഷം രൂപ

12.39 ലക്ഷം രൂപ

+ 50,000 രൂപ

HTK 1.5

13.19 ലക്ഷം രൂപ

13.69 ലക്ഷം രൂപ

+ 50,000 രൂപ

HTK+ 1.5

14.79 ലക്ഷം രൂപ

15.29 ലക്ഷം രൂപ

+ 50,000 രൂപ

HTX 1.5

16.09 ലക്ഷം രൂപ

16.59 ലക്ഷം രൂപ

+ 50,000 രൂപ

HTX+ 1.5

17.09 ലക്ഷം രൂപ

17.59 ലക്ഷം രൂപ

+ 50,000 രൂപ

HTX 1.5 AT

17.09 ലക്ഷം രൂപ

17.59 ലക്ഷം രൂപ

+ 50,000 രൂപ

GTX+ 1.5 AT

18.85 ലക്ഷം രൂപ

19.35 ലക്ഷം രൂപ

+ 50,000 രൂപ

X ലൈൻ 1.5 AT

19.15 ലക്ഷം രൂപ

19.65 ലക്ഷം രൂപ

+ 50,000 രൂപ

സെൽറ്റോസിന്റെ എല്ലാ ഡീസൽ വേരിയന്റുകളിലും 50,000 രൂപയെന്ന ഏകീകൃത വിലവർദ്ധന ആണ് ഉണ്ടായിരിക്കുന്നത്. ടോപ്പ്-സ്പെക്ക് X ലൈൻ വേരിയന്റ് ഇപ്പോൾ ഡീസൽ-ഓട്ടോമാറ്റിക് ഓപ്ഷനിൽ മാത്രമേ ലഭിക്കൂ, ഇതിനു വില നൽകിയിട്ടുള്ളത് 19.65 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

സോണറ്റ്

സോണറ്റ് 1.2 ലിറ്റർ പെട്രോൾ

വേരിയന്റ്

പഴയ വില

പുതിയ വില

വ്യത്യാസം

HTE MT

7.69 ലക്ഷം രൂപ

7.79 ലക്ഷം രൂപ

+10,000 രൂപ

HTK MT

8.45 ലക്ഷം രൂപ

8.70 ലക്ഷം രൂപ

+ 25,000 രൂപ

HTK+ MT

9.39 ലക്ഷം രൂപ

9.64 ലക്ഷം രൂപ

+ 25,000 രൂപ

സോണറ്റിന്റെ 1.2 ലിറ്റർ പെട്രോൾ വേരിയന്റുകളിൽ 25,000 രൂപ വരെയുള്ള വിലവർദ്ധനവ് ഉണ്ടാകും. ഈ പവർട്രെയിനിൽ മാറ്റങ്ങൾ ഒന്നുമില്ല, കൂടാതെ 1.2-ലിറ്റർ യൂണിറ്റ് (83PS/115Nm) ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സഹിതം വരുന്നത് തുടരുന്നു.

സോണറ്റ് 1.0 ലിറ്റർ ടർബോ-പെട്രോൾ

വേരിയന്റ്

പഴയ വില

പുതിയ വില


വ്യത്യാസം

HTK+ Imt

10.24 ലക്ഷം രൂപ

10.49 ലക്ഷം രൂപ

+ 25,000 രൂപ

HTX iMT

11.20 ലക്ഷം രൂപ

11.45 ലക്ഷം രൂപ

+25,000 രൂപ

HTX+ iMT

12.50 ലക്ഷം രൂപ

12.75 ലക്ഷം രൂപ

25,000 രൂപ

HTX DCT

11.80 ലക്ഷം രൂപ

11.99 ലക്ഷം രൂപ

+19,000 രൂപ

GTX+ iMT

12.84 ലക്ഷം രൂപ

13.09 ലക്ഷം രൂപ

+ 25,000 രൂപ

GTX+ DCT

13.44 ലക്ഷം രൂപ

13.69 ലക്ഷം രൂപ

+ 25,000 രൂപ

X-ലൈൻ DCT

13.64 ലക്ഷം രൂപ

13.89 ലക്ഷം രൂപ

+25,000 രൂപ

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ വേരിയന്റുകളിൽ 25,000 രൂപ വരെയുള്ള വിലവർദ്ധനവ് ഉണ്ടാകും, ഏറ്റവും കുറഞ്ഞ വർദ്ധനവായ 19,000 രൂപ വരുന്നത് HTX DCT വേരിയന്റിലാണ്. ഈ പവർട്രെയിനിൽ മാറ്റങ്ങളൊന്നും ഇല്ല. ടർബോ-പെട്രോൾ എഞ്ചിൻ സിക്സ് സ്പീഡ് iMT അല്ലെങ്കിൽ സെവൻ സ്പീഡ് DCT എന്നിവയോടൊപ്പം വരികയും 120PS, 172Nm ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

ഇതും വായിക്കുക: പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ മിലിട്ടറി, നേവി, എയർഫോഴ്സ് ക്യാന്റീനുകൾ വഴി കിയ കാറുകൾ വാങ്ങാവുന്നതാണ്

സോണറ്റ് 1.5 ലിറ്റർ ഡീസൽ

വേരിയന്റ്

പഴയ വില

പുതിയ വില

വ്യത്യാസം

HTE iMT

9.49 ലക്ഷം രൂപ

9.95 ലക്ഷം രൂപ

+50,000 രൂപ

HTK iMT

10.19 ലക്ഷം രൂപ

10.69 ലക്ഷം രൂപ

+50,000 രൂപ

HTK+ iMT

10.89 ലക്ഷം രൂപ

11.39 ലക്ഷം രൂപ

+50,000 രൂപ

HTX iMT

11.75 ലക്ഷം രൂപ

12.25 ലക്ഷം രൂപ

+50,000 രൂപ

HTX+ iMT

13.05 ലക്ഷം രൂപ

13.55 ലക്ഷം രൂപ

+50,000 രൂപ

GTX+ iMT

13.39 ലക്ഷം രൂപ

13.89 ലക്ഷം രൂപ

+50,000 രൂപ

HTK AT

12.55 ലക്ഷം രൂപ

13.05 ലക്ഷം രൂപ

+50,000 രൂപ

GTX+ AT

14.19 ലക്ഷം രൂപ

14.69 ലക്ഷം രൂപ

+50,000 രൂപ

X-ലൈൻ AT

14.39 ലക്ഷം രൂപ

14.89 ലക്ഷം രൂപ

+50,000 രൂപ

സെൽറ്റോസിനു സമാനമായി, സോണറ്റിന്റെ ഡീസൽ വേരിയന്റുകളിലും 50,000 രൂപയെന്ന ഏകീകൃത വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്. ടോപ്പ്-സ്പെക് X ലൈൻ വേരിയന്റിന് ഇപ്പോൾ 14.89 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം).

ഇതും വായിക്കുക: കിയ കാരൻസ് 5 സീറ്റർ ഓപ്‌ഷൻ കൂടി ഓഫർ ചെയ്യാൻ സാധ്യതയുണ്ട്

സെൽറ്റോസിനെ പോലെ, സോണറ്റിന്റെ ഡീസൽ മാനുവൽ വേരിയന്റുകൾ ഇപ്പോൾ ഡീസൽ-iMT പവർട്രെയിൻ ആയി മാറ്റിയിരിക്കുന്നു. ഈ ഡീസൽ യൂണിറ്റ് ഇപ്പോൾ 116PS സൃഷ്ടിക്കുന്നു, സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ചോയ്സ് നൽകുന്നത് സെഗ്‌മെന്റിൽ ഇതു മാത്രമാണ്.

വിലകളും എതിരാളികളും

കിയ സെൽറ്റോസിന് ഇപ്പോൾ 10.89 ലക്ഷം രൂപ മുതൽ 19.65 ലക്ഷം രൂപ വരെയാണ് വില നൽകിയിട്ടുള്ളത് (എക്സ് ഷോറൂം), കൂടാതെ ഇത് ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാക്വ്, ഫോക്സ്‌വാഗൺ ടൈഗൺ എന്നിവക്ക് എതിരാളിയായി പരിഗണിക്കുന്നു. കിയ സോണറ്റിന്റെ പുതിയ വില 7.79 ലക്ഷം രൂപ മുതൽ 14.89 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം), കൂടാതെ ഇത് ഹ്യുണ്ടായ് വെന്യൂ, മാരുതി ബ്രെസ്സ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300 എന്നിവയോട് മത്സരിക്കുന്നു.

ഇവിടെ കൂടുതൽ വായിക്കുക: കിയ സെൽറ്റോസ് ഡീസൽ

a
പ്രസിദ്ധീകരിച്ചത്

ansh

  • 64 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ കിയ സെൽറ്റോസ് 2019-2023

Read Full News

explore കൂടുതൽ on കിയ സെൽറ്റോസ് 2019-2023

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ