• English
  • Login / Register

ഈ ജൂണിൽ ഒരു ടൊയോട്ട ഡീസൽ കാറിനായി നിങ്ങൾക്ക് 6 മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം

published on ജൂൺ 13, 2024 05:23 pm by ansh for ടൊയോറ്റ ഫോർച്യൂണർ

  • 96 Views
  • ഒരു അഭിപ്രായം എഴുതുക

ഇന്ത്യയിൽ ഫോർച്യൂണർ, ഹിലക്‌സ്, ഇന്നോവ ക്രിസ്റ്റ എന്നീ മൂന്ന് ഡീസൽ മോഡലുകൾ മാത്രമാണ് കാർ നിർമ്മാതാവിന് ഉള്ളത്.

Toyota Diesel Cars June 2024 Waiting Period

ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ നിരവധി മോഡലുകൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്, ചിലത് അവരുടെ സ്വന്തം ഉൽപ്പന്നങ്ങളാണ്, എന്നാൽ മറ്റ് ചിലത്  മാരുതിയുമായി പങ്കിട്ട മോഡലുകളാണ്. എന്നാൽ പെട്രോൾ മാത്രം ഉപയോഗിക്കുന്ന ഷെയേർഡ് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ ഇവ മാത്രമായി അവതരിക്കുന്ന  കാറുകൾ ഡീസൽ പവർട്രെയിനുമായാണ് വരുന്നത്. ഈ ജൂണിൽ ടൊയോട്ട അതിൻ്റെ ഡീസൽ കാറുകളുടെ കാത്തിരിപ്പ് സമയം അപ്‌ഡേറ്റു ചെയ്തിരിക്കുന്നു, നിലവിൽ നിങ്ങൾ ഒരു ടൊയോട്ട ഡീസൽ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എത്രത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം.

 

മോഡൽ 

 

കാത്തിരിപ്പ് കാലയളവ്

 

ഇന്നോവ ക്രിസ്റ്റ

 

ഏകദേശം 6 മാസങ്ങൾ 

 

ഹിലക്സ്

 

ഏകദേശം 1 മാസം

 

ഫോർച്യൂണർ 

 

ഏകദേശം 2 മാസങ്ങൾ

  • പാൻ ഇന്ത്യയിലെ ശരാശരി വെയിറ്റിംഗ് പിരീഡ് 

മൂന്ന് ഡീസൽ മോഡലുകളിൽ നിന്നും, ഹിലക്‌സ് കുറഞ്ഞ കാലയളവിൽ ലഭ്യമാകുന്നു, അതിന് ശേഷം ഫോർച്യൂണർ, ശരാശരി 2 മാസത്തെ കാത്തിരിപ്പ് സമയത്തിന് ശേഷം ലഭിക്കുന്നു. എന്നാൽ, ഇന്നോവ ക്രിസ്റ്റ, നിങ്ങളുടെ ഗാരേജിൽ എത്താൻ കുറച്ച് അധിക സമയമെടുക്കും, കാരണം അതിൻ്റെ ശരാശരി കാത്തിരിപ്പ് സമയം ഒരു വർഷത്തിന്റെ പകുതിയോളമാണ് .

പവർട്രെയ്ൻ വിശദാംശങ്ങൾ

ഇന്നോവ ക്രിസ്റ്റ

 

എഞ്ചിൻ

 

2.4 ലിറ്റർ ഡീസൽ എഞ്ചിൻ

 

പവർ 

150 PS

 

ടോർക്ക് 

343 Nm

 

ട്രാൻസമിഷൻ

 

5-സ്പീഡ് MT

ഇന്നോവ ക്രിസ്റ്റയിൽ ഒരു മാനുവൽ ട്രാൻസ്മിഷൻ  മാത്രമേ വരുന്നുള്ളൂ, നിങ്ങൾക്ക് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയേ മോഡൽ ആവശ്യമാണെങ്കിൽ, നിങ്ങൾക്ക് പെട്രോൾ മാത്രമുള്ള ഇന്നോവ ഹൈക്രോസ് തിരഞ്ഞെടുക്കാം, ഈ മോഡൽ പെട്രോൾ-ഹൈബ്രിഡ് സജ്ജീകരണം സഹിതം സാധാരണ 2-ലിറ്റർ പെട്രോൾ എഞ്ചിനോ e-CVT ഗിയർബോക്സോ ഉള്ള CVT ഓപ്ഷനുമായി വരുന്നു.

ഫോർച്യൂണർ/ഹിലക്സ്

 

എഞ്ചിൻ

 

2.8-ലിറ്റർ ഡീസൽ എഞ്ചിൻ

 

പവർ 

204 PS

 

ടോർക്ക് 

420 Nm, 500 Nm

 

ട്രാൻസമിഷൻ

 

6 സ്പീഡ് MT,6 സ്പീഡ് AT

ഇതും പരിശോധിക്കൂ: ടൊയോട്ട ടെയ്‌സറിൻ്റെ ഡെലിവറി നടന്നുകൊണ്ടിരിക്കുന്നു

ഹൈലക്‌സിനും ഫോർച്യൂണറിനും (ഫോർച്യൂണർ ലെജൻഡർ ഉൾപ്പെടെ) ഫോർ വീൽ ഡ്രൈവ് (4WD) സംവിധാനത്തിൽ സമാനമായ എഞ്ചിൻ ഓപ്ഷൻ ലഭിക്കുന്നു. എന്നിരുന്നാലും, ഫോർച്യൂണറും ഫോർച്യൂണർ ലെജൻഡറും റിയർ-വീൽ-ഡ്രൈവ് (RWD) സജ്ജീകരണത്തിലും ലഭിക്കും.

വിലയും എതിരാളികളും 

kia carens vs toyota innova crysta

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില 19.99 ലക്ഷം മുതൽ 26.55 ലക്ഷം രൂപ വരെയും ഫോർച്യൂണറിന് 33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെയും ഹിലക്‌സിൻ്റെ വില 30.40 ലക്ഷം മുതൽ 37.90 ലക്ഷം രൂപ വരെയുമാണ്.

ഈ ഇന്നോവ ക്രിസ്റ്റ  മോഡൽ, മാരുതി എർട്ടിഗ, കിയ കാരൻസ് എന്നിവയുടെ പ്രീമിയം ബദലാണെങ്കിൽ, ഫോർച്യൂണർ മോഡൽ  MG ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ എന്നിവയോട് കിടപിടിക്കുന്നു. ഫോർച്യൂണർ, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള പൂർണ്ണ വലിപ്പമുള്ള SUVകൾക്ക് പകരമുള്ള പിക്കപ്പ് ട്രക്ക് ബദലായി നിലനിൽക്കുമ്പോൾ തന്നെ ഇസുസു വി-ക്രോസിന് മുകളിലാണ് ഹിലക്‌സിൻ്റെ സ്ഥാനം.

എല്ലാ വിലകളും എക്സ്-ഷോറൂം ആണ്

ശ്രദ്ധിക്കുക: കാർ നിർമ്മാതാവ് നൽകുന്ന ടൊയോട്ട മോഡലുകളുടെ ശരാശരി പാൻ-ഇന്ത്യ കാത്തിരിപ്പ് കാലയളവുകളാണിത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലർഷുമായി ബന്ധപ്പെടാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു

കൂടുതൽ വായിക്കൂ : ഫോർച്യൂണർ ഓൺ റോഡ് പ്രൈസ്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടൊയോറ്റ ഫോർച്യൂണർ

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience