ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: 2020 ഹ്യുണ്ടായ് ഐ 20, ഹോണ്ട സിറ്റി, ടൊയോട്ട ഫോർച്യൂണർ ബിഎസ് 6, ഹവൽ എസ്‌യുവികൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 49 Views
- ഒരു അഭിപ്രായം എഴുതുക
വരാനിരിക്കുന്ന പുതിയ കാറുകൾ ഉയർത്താൻ പോലുന്ന ആവേശത്തിന്റെ സൂചന നൽകുന്നതായിരുന്നു ഈ ആഴ്ചയിലെ വാർത്തകൾ.
ബിഎസ്6 ടൊയോട്ട ഫോർച്യൂണർ: കൂടുതൽ പ്രീമിയം ഒന്നും ഈടാക്കാതെ തന്നെ ബിഎസ്6 ഫോർച്യൂണറിന്റെ പ്രെട്രോൾ, ഡീസൽ പതിപ്പുകൾ രംഗത്തിറക്കി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. പുതിയ എമിഷൻ നിബന്ധനകൾ പ്രാബല്യത്തിലാകുന്നതോടെ ഫുൾ-സൈസ് എസ്‌യുവികളുടെ ഡീസൽ വേരിയന്റുകളുടെ വില ഏതാനും ലക്ഷങ്ങൾ ഉയരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇതൊരു നല്ല വാർത്തയാണെന്ന് പറയാതെ വയ്യ. വാർത്തയുടെ പൂർണ രൂപം ഇവിടെ വായിക്കാം.
2020 ഹ്യുണ്ടായ് ഐ20: 48വി മൈൽഡ് ഹൈബ്രിഡ്, 1.0 ലിറ്റർ ടർബോ പ്രെട്രോൾ എഞ്ചിനുമായി വരികയാണ് മൂന്നാം തലമുറ ഐ20. വെണ്യുവിലും ഓറയിലും ലഭ്യമായ ഈ എഞ്ചിൻ ഒട്ടേറെ സാധ്യതകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. സുപ്രധാനമായ ഈ മാറ്റം ഹ്യുണ്ടായുടെ ഭാവി പദ്ധതികളെ എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കാം.
2020 ഹോണ്ട സിറ്റി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഞ്ചാം തലമുറ ഹോണ്ട സിറ്റി ഒടുവിൽ ഈ ഏപ്രിൽ എത്തുകയാണ്. എന്നാൽ ഇത് മറ്റൊരു ആശയക്കുഴപ്പത്തിലേക്ക് ഉപഭോക്താക്കളെ തള്ളിവിടുന്നു. നിരവധി ഡിസ്കൌണ്ടുകൾ സഹിതം ലഭ്യമായ പഴയ തലമുറ ഹോണ്ട സിറ്റി വാങ്ങണോ അതോ പുതുതലമുറക്കാരനെ കാത്തിരിക്കണോ എന്നതാണത്. ഞങ്ങളുടെ ഉത്തരമിതാ…
ഹവാൽ എസ്‌യുവികൾ: ഓട്ടോ എക്സ്പോ 2020 ൽ ചൈനീസ് കാർ നിർമ്മാതാക്കളായിരുന്നു താരങ്ങൾ. പുതിയ മോഡലുകളും മറ്റ് പ്രഡക്ടുകളുമായി അവർ മേള ഇളക്കിമറിച്ചു എന്നുതന്നെ പറയാം. “ജെർമ്മൻ ഗുണനിലവാരവും ചൈനയുടെ വിലക്കുറവും,” എന്ന മുദ്രാവാക്യവുമായെത്തിയ ഹാവലിന്റെ എസ്‌യുവിയാണ് ഇതിൽ പ്രധാനം. ഹ്യുണ്ടായ് ക്രെറ്റ,ജീപ്പ് കോമ്പാസ്, മറ്റ് പ്രധാന എസ്‌യുവികൾ എന്നീ എതിരാളികാളുമായാണ് ഈ ടീമുകദ് ഏറ്റുമുട്ടുകൾ.
പുറത്തറങ്ങാനിരിക്കുന്ന 20 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾ. 20 ലക്ഷത്തിൽ താ? എങ്കിൽ ഈ സെഗ്മെന്റ് വൈവിധ്യം കൊണ്ട് നിങ്ങൾക്ക് ആശശക്കുഴക്കും ഉണ്ടാക്കുമെന്ന് ഉറപ്പ്. വിവിധ മോഡലുകളുടെ ഒരു നീണ്ട നിരയാണ് അണിയറയിൽ ഒരുങ്ങുന്നത്. കൂടുതലും കണ്ണെടുക്കാൻ കഴിയാത്ത എസ്‌യുവികളാണെന്ന പ്രത്യേകതയുമുണ്ട്. വിശദമായ വാർത്ത ഇവിടെ വായിക്കാം.
കൂടുതൽ വായിക്കാം: എലൈറ്റ് ഐ20 ഓൺ റോഡ് പ്രൈസ്.