• English
    • Login / Register

    ഇന്ത്യൻ വിപണിയിൽ 4 ലക്ഷത്തിന്റെ വിൽപ്പനയുമായി Tata Punch!

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    33 Views
    • ഒരു അഭിപ്രായം എഴുതുക

    ടാറ്റ പഞ്ച് സ്ഥിരമായി ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഓഫറുകളിലൊന്നായി തുടരുന്നു, ഒരു പക്ഷെ EV ഓപ്ഷൻ  ഉൾപ്പെടുന്ന പവർട്രെയിനുകളുടെ റേഞ്ച് ഇതിനൊരു കാരണമായിരിക്കാം.

    Tata Punch

    2021-ൽ ലോഞ്ച് ചെയ്ത ടാറ്റ പഞ്ച് മൈക്രോ-SUV സെഗ്‌മെൻ്റ് ആരംഭിക്കുകയും അതിവേഗം ജനപ്രീതി നേടുകയും ചെയ്തു. 2024 ലെ സമീപ മാസങ്ങളിൽ, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി (പഞ്ച് EV ഉൾപ്പെടെ) ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ, മൈക്രോ SUV രാജ്യത്ത് 4 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആരംഭിച്ച പഞ്ചിന്റെ  വിൽപ്പന യാത്രയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം:

    വർഷം

    സെയിൽസ് 

    ഒക്ടോബർ 2021

    ലോഞ്ച് 

    ഓഗസ്റ്റ് 2022

    1 ലക്ഷം 

    മെയ് 2023

    2 ലക്ഷം 

    ഡിസംബർ 2023

    3 ലക്ഷം 

    ജൂലൈ 2024

    4 ലക്ഷം 

    ടാറ്റ പഞ്ച് അതിന്റെ  ആദ്യ 1 ലക്ഷം വിൽപ്പന എന്ന നാഴികക്കല്ലിലെത്താൻ 10 മാസവും 2 ലക്ഷം യൂണിറ്റുകളുടെ മൊത്തം വിൽപ്പന കൈവരിക്കാൻ ഏകദേശം 9 മാസവും എടുത്തു. എന്നാൽ, 2023 മെയ് മാസത്തിനുശേഷം ഈ വിൽപ്പന കുതിച്ചുയരുകയായിരുന്നു, 2023 ഡിസംബറോടെ 7 മാസത്തിനുള്ളിൽ പഞ്ച് 1 ലക്ഷം യൂണിറ്റുകൾ കൂടി വില്പനയിലേക്ക് ചേർത്തു, മൊത്തം 3 ലക്ഷം യൂണിറ്റായി. പിനീടുള്ള 1 ലക്ഷം വിൽപ്പനയും വെറും 7 മാസത്തിനുള്ളിലും പൂർത്തിയാക്കി.

    ടാറ്റ പഞ്ചിനെക്കുറിച്ച് കൂടുതൽ

    ടാറ്റ പഞ്ചിൻ്റെ ICE (ആന്തരിക ജ്വലന എഞ്ചിൻ) വേരിയന്റിൽ പെട്രോൾ, CNG പവർട്രെയിൻ ഓപ്ഷനുകളുണ്ട്. അവയുടെ സവിശേഷതകൾ ചുവടെ വിശദമായി വിവരിച്ചിരിക്കുന്നു:

    എഞ്ചിൻ 

    1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ

    1.2 ലിറ്റർ പെട്രോൾ-CNG

    പവർ 

    86 PS

    73.5 PS

    ടോർക്ക് 

    113 Nm

    103 Nm

    ട്രാൻസ്മിഷൻ  

    5-സ്പീഡ് MT, 5-സ്പീഡ് AMT

    5-സ്പീഡ് MT

    Tata Punch Interior

    സവിശേഷതകൾ പരിഗണിക്കുമ്പോൾ ടാറ്റ പഞ്ച് മോഡലിൽ വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കായുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് AC, സിംഗിൾ-പേയ്ൻ സൺറൂഫ്, കൂൾഡ് ഗ്ലോവ് ബോക്‌സ് എന്നിവ ഉൾക്കൊള്ളുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD സഹിതമുള്ള ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റങ്ങൾ (TPMS), റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.

    2024-ൽ പുറത്തിറക്കിയ  പഞ്ച് ഓൾ-ഇലക്‌ട്രിക് പതിപ്പിലും വാഗ്ദാനം ചെയ്യുന്നു. അതിൻ്റെ ബാറ്ററി പാക്കും മോട്ടോർ സവിശേഷതകളും ഇപ്രകാരമാണ്:

    Tata Punch EV

    വേരിയന്റ് 

    മീഡിയം റേഞ്ച് 

    ലോംഗ് റേഞ്ച്

    ബാറ്ററി പാക്ക് 

    25 kWh

    35 kWh

    പവർ 

    82 PS

    122 PS

    ടോർക്ക് 

    114 Nm

    190 Nm

    ക്ലെയിംഡ് റേഞ്ച് (MIDC)

    315 km

    421 km

    Tata Punch EV Interiorപഞ്ച് ICE-നേക്കാൾ ചില പ്രീമിയം ഫീച്ചറുകൾ പഞ്ച് EV വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

    ഇതും പരിശോധിക്കൂ: ടാറ്റ പഞ്ച് EV ലോംഗ് റേഞ്ച്: മൂന്ന് ഡ്രൈവ് മോഡുകളിലും യഥാർത്ഥ സഹചര്യങ്ങളിലുള്ള പ്രകടനം പരീക്ഷിച്ചു

    വില പരിധിയും എതിരാളികളും

    ടാറ്റ പഞ്ച് ICE

    ടാറ്റ പഞ്ച് EV

    6.13 ലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെ

    10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെ

    എല്ലാ വിലകളും ഡൽഹി എക്സ്ഷോറൂം ആണ്

    മാരുതി ഫ്രോങ്‌ക്‌സ്, ടൊയോട്ട ടൈസർ സബ്-4m ക്രോസ്ഓവറുകൾക്ക് ബദലായി പ്രവർത്തിക്കുന്ന പഞ്ച് ICE ഹ്യുണ്ടായ് എക്‌സ്‌റ്ററിനെ എതിരുടുന്നു. ടാറ്റ ടിയാഗോ EV, MG കോമറ്റ് EV എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായിരിക്കുമ്പോൾ തന്നെ, പഞ്ച് EV, സിട്രോൺ eC3 യുമായി മത്സരിക്കുന്നു.

    കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.

    കൂടുതൽ വായിക്കൂ: പഞ്ച് AMT

    was this article helpful ?

    Write your Comment on Tata പഞ്ച്

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience