Login or Register വേണ്ടി
Login

Tata Nexon Faceliftന്റെ ഫ്രണ്ട് പ്രൊഫൈൽ കാണാം മറയില്ലാതെ!

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ ഹാരിയർ EV കോൺസെപ്‌റ്റിൽ ഉള്ളതിന് സമാനമാണ്

  • ടെസ്റ്റ് മ്യൂൾ ഫ്രണ്ട് പ്രൊഫൈലിൽ രൂപമാറ്റം ഇല്ലാതെ കണ്ടെത്തി.

  • ഉൾഭാഗത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

  • പ്രതീക്ഷിക്കുന്ന എഞ്ചിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർഡീസൽ, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്നു.

  • ഈ വർഷാവസാനം 8 ലക്ഷം രൂപയെന്ന (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന വിലയിൽ ഇത് ലോഞ്ച് ചെയ്യും.

ഫെയ്സ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോൺ കുറച്ച് കാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, വരാനിരിക്കുന്ന SUV-യുടെ ഒന്നിലധികം സ്പൈ ഷോട്ടുകൾ നമ്മൾ കാണുന്നുണ്ട്. അടുത്തിടെ, ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണിന്റെ ടെസ്റ്റ് മ്യൂൾ ഫ്രണ്ട് പ്രൊഫൈൽ മറയ്ക്കാതെ കാണപ്പെട്ടു, ചില പ്രധാന ഡിസൈൻ അപ്‌ഗ്രേഡുകൾ ഇത് വെളിപ്പെടുത്തുന്നുണ്ട്.

പുതിയ ഡിസൈൻ

നെക്‌സോണിന്റെ പുതിയ ഫ്രണ്ട് പ്രൊഫൈൽ നിലവിലെ മോഡലിനെ അപേക്ഷിച്ച് വളരെയധികം പരിഷ്‌കരിച്ചതായി തോന്നുന്നു. മുൻവശത്ത്, സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകളുള്ള സ്ലീക്ക് LED DRL-കൾ ഉണ്ട്, ഹെഡ്‌ലാമ്പുകൾ ഇപ്പോൾ ബമ്പറിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ EV-യിൽ പ്രദർശിപ്പിച്ചിരിക്കുന്നതു പോലെയാണ് വെർട്ടിക്കലി ഓറിയന്റഡ് ഹൗസിംഗിലുള്ള ഈ ഹെഡ്‌ലാമ്പുകൾ.

ഗ്രിൽ ഇപ്പോൾ കൂടുതൽ വലുതായെന്ന് തോന്നുന്നു, വലിയ എയർ ഡാമിന്റെ മധ്യത്തിലൂടെ ഒരു പ്ലാസ്റ്റിക് എലമെന്റ് കടന്നുപോകുകയും രണ്ട് ഹെഡ്‌ലാമ്പുകളുടെ ഹൗസിംഗിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

മറ്റ് ഡിസൈൻ അപ്ഡേറ്റുകൾ

ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണിന്റെ മുമ്പത്തെ കാഴ്ചകളിൽ, പുതിയ അലോയ് വീലുകൾ, പുതുക്കിയ ബമ്പർ ഡിസൈൻ (മുന്നിലും പിന്നിലും), രൂപം മാറ്റിയ ടെയിൽഗേറ്റ്, കണക്റ്റഡ് ടെയിൽ ലാമ്പ് സജ്ജീകരണം എന്നിവ പോലുള്ള മറ്റ് ഡിസൈൻ മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. സ്റ്റീൽ വീലുകളിലായിരുന്നതിനാലും ക്രോം അല്ലെങ്കിൽ ഗ്ലോസ് ബ്ലാക്ക് ഗാർണിഷൊന്നും ഇല്ലാതിരുന്നതിനാലും പുതിയതായി കണ്ടത് താഴ്ന്ന വേരിയന്റായിരിക്കാം.

ഇതും വായിക്കുക: ഫേസ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോൺ ഒരു പുത്തൻ ഇന്റീരിയർ ഡിസൈൻ സ്വന്തമാക്കാൻ പോകുന്നു - സ്പൈ ഷോട്ടുകൾ

2023 ടാറ്റ നെക്‌സോണിൽ പുതുക്കിയ ഇന്റീരിയറും ലഭിക്കും. പുതിയ ക്യാബിൻ തീം, വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റുള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, ടാറ്റ അവിനിയ-പ്രചോദിത സ്റ്റിയറിംഗ് വീൽ, പുതുക്കിയ സെന്റർ കൺസോൾ എന്നിവ സഹിതമാണ് ഇത് വരുന്നത്.

പ്രതീക്ഷിക്കുന്ന പവർട്രെയിനുകൾ

6-സ്പീഡ് മാനുവലും 6-സ്പീഡ് AMT-യും ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ (115PS/160Nm) ടാറ്റ നിലനിർത്താനാണ് കൂടുതൽ സാധ്യതയും. എന്നാൽ കാർ നിർമാതാക്കൾ അതിന്റെ പുതിയ 1.2-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും (125PS/225Nm) വാഗ്ദാനം ചെയ്തേക്കാം, അത് DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് ഓപ്ഷൻ സഹിതം വന്നേക്കാം.

ഫീച്ചറുകളും സുരക്ഷയും

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുളി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ AC, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളോടെ ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണിനെ ടാറ്റ സജ്ജീകരിക്കും.

ഇതും വായിക്കുക: 2024 ടാറ്റ നെക്‌സോൺ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ സഹിതം കണ്ടെത്തി

സുരക്ഷയുടെ കാര്യത്തിൽ, കാർ നിർമാതാക്കൾ ആറ് എയർബാഗുകൾ വരെ, EBD ഉള്ള ABS, ഹിൽ അസിസ്റ്റ്, ESP (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), 360-ഡിഗ്രി ക്യാമറ എന്നിവ വാഗ്ദാനം ചെയ്തേക്കും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സബ്കോംപാക്റ്റ് SUV-യായി ഇത് മാറുകയും ചെയ്തേക്കും.

ലോഞ്ചും എതിരാളികളും

ടാറ്റ 2023 സെപ്‌റ്റംബറോടെ അപ്‌ഡേറ്റ് ചെയ്‌ത നെക്‌സോൺ 8 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രതീക്ഷിക്കുന്ന പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്തേക്കും. കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയുമായുള്ള അതിന്റെ മത്സരം തുടരും.

ഇവിടെ കൂടുതൽ വായിക്കുക: നെക്സോൺ AMT

Share via
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.11.11 - 20.42 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ