Login or Register വേണ്ടി
Login

രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ: ആദ്യ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത് വന്നു

published on ഫെബ്രുവരി 07, 2020 05:06 pm by rohit for ഹുണ്ടായി ക്രെറ്റ 2020-2024

ഓട്ടോ എക്സ്പോയിൽ ഫെബ്രുവരി 6നാണ് പുതിയ ക്രെറ്റ പുറത്തിറക്കുന്നത്. മാർച്ച്,2020 മുതൽ വില്പന ആരംഭിക്കും.

  • ക്രെറ്റയുടെ തന്നെ ചൈനീസ് വേർഷൻ ഐ എക്സ് 25 മായി സാമ്യമുണ്ട്.

  • കിയാ സെൽറ്റോസിലെ പോലുള്ള 1.5 ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകളും1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഉണ്ടാകും.

  • കണക്ടഡ് കാർ ടെക്നോളജി, പനോരമിക് സൺറൂഫ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷ.

  • 10 ലക്ഷം രൂപയിൽ താഴെ മുതൽ വില തുടങ്ങുമെന്നാണ് കരുതുന്നത്.

  • കിയാ സെൽറ്റോസും നിസ്സാൻ കിക്‌സുമാണ് പ്രധാന എതിരാളികൾ.

രണ്ടാം തലമുറ ക്രെറ്റ ഇന്ത്യയിൽ ഇറക്കാൻ തയാറായിരിക്കുകയാണ് കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ്. ഔദ്യോഗിക ലോഞ്ചിന് മുൻപ് ഓട്ടോ എക്സ്പോ 2020ൽ ഈ കാറിന്റെ പതിപ്പ് അവതരിപ്പിക്കും. ഔദ്യോഗിക ടീസർ പുറത്തിറക്കിയ കമ്പനി, ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.30ന് ക്രെറ്റയുടെ പുതിയ രൂപം ഷോയിൽ അവതരിപ്പിക്കുമെന്നും അറിയിച്ചു.

(ചിത്രത്തിൽ: ഹ്യുണ്ടായ് ഐ എക്സ് 25)

ഡിസൈൻ സ്‌കെച്ചുകൾ നോക്കിയാൽ ചൈനീസ് വേർഷൻ ആയ ഐ എക്സ് 25നോടാണ് പുതിയ ക്രെറ്റയ്ക്ക് സാമ്യം. ഹ്യൂണ്ടായ് കമ്പനിയുടെ സെൻഷസ് 2.0 ഡിസൈൻ ലാംഗ്വേജ് അനുസൃതമായാണ് നിർമാണം. ഇതിന് മുൻപ് വെന്യൂവിൽ ഈ രീതി പിന്തുടർന്നിരുന്നു. ഐ എക്സ് 25 പോലുള്ള ഗ്രിൽ അല്ല നൽകിയിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. വെന്യൂവിന്റെ പോലുള്ള വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലാണ് പുതിയ ക്രെറ്റയ്ക്ക് നൽകിയിരിക്കുന്നത്.

രണ്ടാം തലമുറ ക്രെറ്റയിൽ LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ ഉണ്ടാകും. അത് പ്രൊജക്ടർ ഹെഡ് ലാമ്പുകളുടെ മുകളിലായി സ്ഥാപിക്കും.(ചൈനീസ് വേർഷനിലെ പോലെ തന്നെ)പിൻ വശത്തും ചൈനീസ് ക്രെറ്റയുടെ അതേ ഡിസൈൻ ആയിരിക്കും. മുൻപിലെ പോലെ LED ഡേ ടൈം റണ്ണിങ് ലാമ്പുകളും ഉണ്ടാകും. വശത്ത് നിന്ന് നോക്കുമ്പോൾ പൗരുഷമുള്ള ലുക്ക് ദൃശ്യമാണ്. സൈഡിലും വീൽ ആർച്ചുകളിലും ക്ലാഡിങ് നൽകിയിട്ടുണ്ട്.

രണ്ടാം തലമുറ ക്രെറ്റയ്ക്ക് കിയ സെൽറ്റോസിലെ പോലുള്ള ബി.എസ് 6 പവർട്രെയിൻ ഓപ്ഷനുകളാണ് ഉണ്ടാകുക. സെൽറ്റോസിലെ പോലുള്ള 1.5 ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകളും1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഉണ്ടാകും. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ CVT നൽകും. 1.5 ലിറ്റർ ഡീസൽ യൂണിറ്റിൽ 6 സ്പീഡ് ടോർക്ക് കോൺവെർട്ടറും 1.4 ലിറ്റർ ടർബോ പെട്രോളിൽ 7 സ്പീഡ് DCT യും ആയിരിക്കും ഓപ്ഷൻ.

ഫീച്ചറുകളിൽ ഓട്ടോമാറ്റിക് പാർക്കിംഗ് ബ്രേക്ക്,കണക്ടഡ് കാർ ടെക്നോളജി, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം(സെൽറ്റോസിലെ പോലെ),പനോരമിക് സൺറൂഫ് എന്നിവ പ്രതീക്ഷിക്കാം.

പ്രധാന എതിരാളിയായ കിയ സെൽറ്റോസിന്റെ വിലയുടെ അടുത്ത വിലയ്ക്കാവും ക്രെറ്റയും വിപണിയിലെത്തുക. ബേസ് വേരിയന്റിന് 10 ലക്ഷം രൂപയിൽ താഴെ തുടങ്ങി ടോപ് വേരിയന്റിൽ 17 ലക്ഷം രൂപ വരെ എത്താം. കിയാ സെൽറ്റോസ്,നിസ്സാൻ കിക്സ്,മാരുതിസുസുകി എസ് ക്രോസ്സ്, റെനോ ക്യാപ്ച്ചർ,ഡസ്റ്റർ എന്നിവയോടും 2021 ൽ വരാനിരിക്കുന്ന ഫോക്സ്‌വാഗൺ കോംപാക്ട് എസ് യു വി,സ്കോഡ കോംപാക്ട് എസ് യു വി എന്നിവയുമായും വിപണിയിൽ മത്സരിക്കും.

കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ

r
പ്രസിദ്ധീകരിച്ചത്

rohit

  • 15 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി ക്രെറ്റ 2020-2024

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.67.65 - 71.65 ലക്ഷം*
Rs.11.39 - 12.49 ലക്ഷം*
Rs.20.69 - 32.27 ലക്ഷം*
Rs.13.99 - 21.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ