പുതു തലമുറ മഹീന്ദ്ര എക്സ്‌യുവി500 വാങ്ങാൻ ഒരുങ്ങുകയാണോ? നിങ്ങൾ അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
പുതിയ എക്സ്‌യുവി500 2020 ന്റെ രണ്ടാം പകുതിയോടെ എത്തുമെന്നാണ്
-
മഹീന്ദ്ര 2021 ആദ്യ പാദത്തിലാണ് രണ്ടാം തലമുറ എക്സ്‌യുവി500 പുറത്തിറക്കുക.
-
2020 ന്റെ രണ്ടാം പകുതിയിൽ ഇത് പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
-
ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫൺസ്റ്റർ കൺസെപ്റ്റാണ് പുതിയ എക്‌സ്‌യുവി500 ആദ്യമായി അവതരിപ്പിച്ചത്.
-
2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് പുതിയ മോഡലിന്റെ കരുത്ത്.
-
നിലവിലെ മോഡലിന് സമാനമായിരിക്കും വിലയെന്നാണ് പ്രതീക്ഷ. 12.3 ലക്ഷം മുതൽ 18.62 ലക്ഷം രൂപ വരെ (എക്സ്ഷോറൂം ഡൽഹി).
-
എംജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവ പ്രധാന എതിരാളികളായി തുടരും.
രണ്ടാം തലമുറ മഹീന്ദ്ര എക്സ്‌യുവി500 ചർച്ചാ വിഷയമായിട്ട് കുറച്ചു കാലമായി. 2020 ന്റെ രണ്ടാം പകുതിയിലെങ്കിലും മഹീന്ദ്രയുടെ ഈ പോരാളി വിപണിയെത്തുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക ഇപ്പോഴിതാ എക്സ്‌യുവി500 ക്കായി ഒരു ഔദ്യോഗിക ടൈംലൈൻ തന്നെ നൽകിയിരിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പുതു തലമുറ മഹീന്ദ്ര എക്സ്‌യുവി500 വിപണിയിലെത്തും, അതായത് 2021 ജനുവരിയ്ക്കും മാർച്ചിനുമിടയിൽ.
(പ്രതീകാത്മക ചിത്രം)
2020 ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര പ്രദർശിപ്പിച്ച ഫൺസ്റ്റർ റോഡ്സ്റ്റർ കൺസെപ്റ്റാണ് അടുത്ത തലമുറ എക്‌സ്‌യുവി500 നെക്കുറിച്ചുള്ള ആദ്യ സൂചനകൾ നൽകിയത്. കൺസെപ്റ്റിന്റെ രൂപമനുസരിച്ച് പുതിയ എക്‌സ്‌യുവി500 അടിമുടി പുനർരൂപകൽപ്പന ചെയ്യപ്പെടുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച് ഇത് കൂടുതൽ മികവുറ്റതായിരിക്കുമെന്നും പ്രതീക്ഷിക്കാം.
കൂടുതൽ വായിക്കാം: മഹീന്ദ്ര എക്സ്‌യുവി300 ഇലക്ട്രിക്കിന് ആദ്യ സ്പൈഡ് ടെസ്റ്റിംഗ്!
ഉൾവശത്താകട്ടെ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും മഹീന്ദ്ര ഈ മിഡ്-സൈസ് എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്ക് നൽകാൻ സാധ്യതയുണ്ട്. കിയ സെൽറ്റോസിലെപ്പോലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഇടംപിടിച്ചിരിക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു സാധ്യത.
(പ്രതീകാത്മക ചിത്രം)
പുതിയ 2.0 ലിറ്റർ ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് അടുത്ത തലമുറ എക്‌സ്‌യുവി500 ന്റെ ഹുഡിന് കീഴെ കരുത്ത് പകരുന്നത്. മഹീന്ദ്ര 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച പുതിയ ടർബോചാർജ്ഡ് ഡയറക്ട്-ഇഞ്ചക്ഷൻ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ കുടുംബത്തിൽപ്പെട്ട 2.0 ലിറ്റർ ടർബോ-പെട്രോൾ 190 പിഎസ്, 380 എൻഎം നൽകുന്നു. ഈ എഞ്ചിൻ 6 സ്പീഡ് എംടി, എടി ഓപ്ഷനുകളോടൊപ്പമാണ് ലഭിക്കുക. പുതിയ 2.0 ലിറ്റർ ഡീസലിനെക്കുറിച്ച് ഒന്നുംതന്നെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ മോഡലിനെപ്പോലെ ഓൾ-വീൽ ഡ്രൈവായും പുതിയ എക്‌സ്‌യുവി500 ലഭിക്കാൻ സാധ്യതയുണ്ട്.
നിലവിലുള്ള മോഡലിന് ഏതാണ്ട് അടുത്തായിരിക്കും എക്സ്‌യുവി500 ന്റെ വിലയെന്നാണ് പ്രതീക്ഷ, 12.3 ലക്ഷം മുതൽ 18.62 ലക്ഷം രൂപ വരെ (എക്സ്ഷോറൂം ഡൽഹി). ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ട്യൂസൺ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവയുമായി കൊമ്പുകോർക്കുന്ന എക്സ്‌യുവി500 വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, എംജി ഗ്ലോസ്റ്റർ എന്നിവയിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരും.
കൂടുതൽ വായിക്കാം: മഹീന്ദ്ര എക്സ്‌യുവി500 ഡീസൽ.