Mahindra XUV700ൽ നി ന്നും Mahindra Thar 5-door ഏറ്റെടുക്കുന്ന 7 സവിശേഷതകൾ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
ഒരു വലിയ ടച്ച്‌സ്‌ക്രീൻ മുതൽ 6 എയർബാഗുകൾ വരെ, ഥാർ 5-ഡോർ അതിന്റെ 3-ഡോർ പതിപ്പിനേക്കാൾ കൂടുതൽ മികച്ച സാങ്കേതികവിദ്യയുമായി വരുന്നു
മഹീന്ദ്ര ഥാർ 5-ഡോർ 2024 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും, അതിനുശേഷം അത് വിൽപ്പനയ്‌ക്കെത്താനും സാധ്യതയുണ്ട്. ഥാറിൻ്റെ വിപുലീകൃത പതിപ്പ് അതിൻ്റെ 3-ഡോർ കൗണ്ടർപാർട്ടിനേക്കാൾ കൂടുതൽ സാങ്കേതിക വിദ്യ നിറഞ്ഞതായിരിക്കുമെന്ന് സമീപകാല സ്പൈ ഷോട്ടുകൾ തെളിയിക്കുന്നു. കൂടുതൽ പ്രീമിയവും നിലവിലെ മുൻനിര മഹീന്ദ്രSUV യുമായ XUV700-ൽ നിന്ന് ഥാർ 5-ഡോർ പാരമ്പര്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 7 പുതിയ സവിശേഷതകൾ ഇതാ.
ഒരു വലിയ ടച്ച്സ്ക്രീൻ
മുമ്പത്തെ സ്പൈ ചിത്രങ്ങളിൽ കണ്ടതുപോലെ, മഹീന്ദ്ര ഥാർ 5-ഡോർ ഒരു വലിയ ടച്ച്‌സ്‌ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ XUV700-ൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ 10.25 ഇഞ്ച് യൂണിറ്റ് ആയിരിക്കാം ഇതിലും ഉൾപ്പെടുത്തുന്നത്. ഈ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും. നിലവിൽ, ഥാർ 3-ഡോറിൽ ഒരു ചെറിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്ക് വയേർഡ് പിന്തുണ വാഗ്ദാനം ചെയ്യുന്നു.
പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ
മഹീന്ദ്രയുടെ നിലവിലെ മുൻനിര SUVയിൽ കാണുന്നത് പോലെ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഥാർ 5-ഡോർ മോഡലിന് ലഭിക്കും. ഥാറിൻ്റെ വിപുലീകൃത പതിപ്പിൻ്റെ ടെസ്റ്റ് മ്യൂളുകളിൽ ഒന്നിന് ഈ സവിശേഷത ഇതിനകം കണ്ടെത്തിയിരുന്നു. നിലവിലുള്ള ഥാറിന് രണ്ട് റൗണ്ട് ഡയലുകളുള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്.
ഡ്യുവൽ -സോൺ AC
മഹീന്ദ്ര XUV700-ൽ നിന്ന് നീളമുള്ള ഈ ഥാർ മോഡലിന് ലഭിക്കുന്ന മറ്റൊരു പുതിയ സവിശേഷതയാണ് ഡ്യുവൽ സോൺ ACയാണ്. ഈ സവിശേഷത ഫ്രണ്ട് യാത്രക്കാരെ അതത് സോണുകൾക്ക് പര്യാപ്തമായ വ്യക്തിഗത താപനിലയും സജ്ജമാക്കാൻ പ്രാപ്തമാക്കുന്നു.
വയർലെസ് ഫോൺ ചാർജിംഗ്
മഹീന്ദ്രയുടെ 5-ഡോർ ഓഫ്‌റോഡറും XUV700-ൽ നിന്ന് പ്രചോദനം നേടിയ വയർലെസ് ഫോൺ ചാർജറിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സവിശേഷത, ഗിയർ മാറ്റുന്നതിന് പോലും തടസ്സമാകുന്ന രീതിയിൽ സെൻ്റർ കൺസോൾ ഏരിയയ്ക്ക് ചുറ്റുമുള്ള കേബിളുകൾ തൂങ്ങിക്കിടക്കുന്നത് ഒഴിവാക്കുന്നു,
6 എയർബാഗുകൾ
സുരക്ഷാക്രമീകരണങ്ങളിൽ പ്രധാനമായും ഥാർ 5-ഡോറിൽ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ഉണ്ടാകും. ഥാറിൻ്റെ 3-ഡോർ പതിപ്പിന് നിലവിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമാണ് ലഭിക്കുന്നത്. സമീപഭാവിയിൽ ഗവൺമെൻ്റിൻ്റെ സുരക്ഷാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോഴെല്ലാം നിറവേറ്റുന്നതിനായി ലോഞ്ച് ചെയ്ത സമയം മുതൽ ആറ് എയർബാഗുകളിലൂടെ ഥാർ 5-ഡോറിനെ ഭാവിയിലേക്ക് സജ്ജമാക്കാനും മഹീന്ദ്രയ്ക്ക് സാധിക്കുന്നു.
360 ഡിഗ്രീ ക്യാമറ
നീളമേറിയ ഥാർ മോഡൽ XUV700-ൽ നിന്ന് സ്വീകരിച്ചിരിക്കുന്ന മറ്റൊരു സുരക്ഷാ സവിശേഷതയാണ് 360 ഡിഗ്രി ക്യാമറ. തിരക്കുള്ള പാർക്കിംഗ് ഇടങ്ങളിലൂടെയോ ബമ്പർ ടു ബമ്പർ ട്രാഫിക്കിലൂടെയോ കാർ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഉപയോഗപ്രദമായ സവിശേഷതയാണിത്.
ADAS
സുരക്ഷയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് മഹീന്ദ്രയ്ക്ക് നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളോടുകൂടിയാണ് (ADAS) ഥാർ 5-ഡോർ വാഗ്ദാനം ചെയ്യുന്നത്. SUVയുടെ ഒരു ടെസ്റ്റ് മ്യൂൾ ഇതിനകം തന്നെ റഡാർ മൊഡ്യൂൾ സവിശേഷതയോടെ കണ്ടെത്തിയിരുന്നു. ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടെ, ഥാർ 5-ഡോറിലെ ADAS കിറ്റ് XUV700-ന് സമാനമായിരിക്കും.
ബോണസ് - പനോരമിക് സൺറൂഫ്
സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഥാർ 5-ഡോറിൽ പനോരമിക് സൺറൂഫും ഉണ്ടായിരിക്കാം എന്ന് പ്രതീക്ഷിക്കുന്നു. തുടക്കത്തിൽ, SUVയുടെ ടെസ്റ്റ് മ്യൂളിൽ ഒറ്റ പാളി(സിംഗിൾ പെയ്ൻ) സൺറൂഫാണ് കണ്ടെത്തിയത്, എന്നാൽ സമീപകാല ചില സ്പൈ ഇമേജുകൾ സൂചിപ്പിക്കുന്നത് XUV700-ൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ഒരു പനോരമിക് സൺറൂഫ് കൊണ്ട് സജ്ജീകരിച്ചിരിക്കാമെന്ന്.
മഹീന്ദ്ര XUV700-ൽ നിന്ന് ഥാർ 5-ഡോർ കടമെടുത്തേക്കാവുന്ന ചില പ്രധാന സവിശേഷതകൾ ഇവയാണ്. പുതിയ മഹീന്ദ്ര SUVയിൽ XUV700-ൽ മറ്റ് ഏത് സവിശേഷതകളാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്? അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കൂ.
പതിവ് അപ്ഡേറ്റുകൾക്കായി കാർദേഖോ വാട്ട്സ് ആപ്പ് ചാനൽ പിന്തുടരൂ
കൂടുതൽ വായിക്കൂ: മഹീന്ദ്ര ഥാർ ഓട്ടോമാറ്റിക്
0 out of 0 found this helpful