ആദ്യ സ്പൈഡ് ടെസ്റ്റിംഗ് നടത്തി മഹീന്ദ്ര എക്സ് യു വി 300 ഇലക്ട്രിക്
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
കുറഞ്ഞത് 350 കിലോമീറ്റർ ദൂരപരിധിയുള്ള ഈ നെക്‌സൺ ഇവി എതിരാളി 2021 ൽ പുറത്തിറങ്ങും
-
അടിമുടി മറച്ച് എക്സ്‌യുവി300 ഇലക്ട്രിക്കിന്റെ സ്പൈഡ് ടെസ്റ്റിംഗ്.
-
2020 ഓട്ടോ എക്‌സ്‌പോ 2020യിൽ പ്രദർശിപ്പിച്ച മോഡലിന്റെ രൂപസൈശേഷതകളൊന്നും തന്നെ ടെസ്റ്റ് മോഡലിൽ കാണാനില്ല.
-
ടെസ്റ്റ് പ്രോട്ടോടൈപ്പ് സാധാരണ എക്സ്‌യുവി300ന്റെ ടോപ്പ്-ഹാറ്റ് കടമെടുക്കാനിടയുണ്ട്. അതിനാൽ ഇത് സമാനമായി കാണപ്പെടുന്നു.
-
എക്സ്‌യുവി300 ഇലക്ട്രിക്കിന് കരുത്തു പകരുന്നത് ബ്രാൻഡിന്റെ പുതിയ ഇവി പവർട്രെയിൻ മെസ്മാ 350 ആയിരിക്കും.
-
ഇത് കുറഞ്ഞത് 350 കിലോമീറ്റർ ദൂരപരിധി ഉറപ്പു നൽകുന്നതോടൊപ്പം ടാറ്റ നെക്സൺ ഇവി അടക്കമുള്ള എതിരാളികൾക്ക് വൻ വെല്ലുവിളി ഉയർത്തുകയും ചെയ്യും.
ഒരു ഇന്ത്യൻ കാർ നിർമ്മാതാവിൽ നിന്നുള്ള ആദ്യ ലോംഗ് റേഞ്ച് ഇവി ആയിരിക്കും മഹീന്ദ്ര എക്സ്‌യുവി300 ഇലക്ട്രിക്. സാധാരണ എക്‌സ്‌യുവി300 പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഈ മോഡൽ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ എക്സ്‌യുവി300 ഇലക്ട്രിക് ഓൺ റോഡ് സ്പൈഡ് ടെസ്റ്റിംഗ് നടത്തുകയാണ് മഹീന്ദ്ര.
സ്പൈഡ് ടെസ്റ്റിന്റെ ഭാഗമായി എക്‌സ്‌യുവി300നെ നന്നായി മറച്ചുവെച്ചിട്ടുണ്ടെങ്കിലും അതിന്റെ അളവുകളിലെ അനുപാതവും ഫുവൽ ഫില്ലർ ക്യാപ്പും എക്‌സ്‌യുവി300 ന്റെ ഐസിഇ (ഇന്റേണൽ ജ്വലന എഞ്ചിൻ) പതിപ്പിന് സമാനമാണ്. എന്തായാലും, സ്പൈഡ് പ്രോട്ടോടൈപ്പ് ടെസ്റ്റ് മോഡൽ നിലവിലെ എക്സ്‌യുവി300 ന്റെ അതേ ടോപ്പ് ഹാറ്റുമായാണ് എത്തുകയെന്ന് അനുമാനിക്കാം. പുറത്ത് കാണാവുന്ന ഒരു ടെയിൽ പൈപ്പിന്റെ അഭാവമാണ് ഇത് ഇവി പതിപ്പാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. കൂടാതെ, ഈ ചിത്രങ്ങളുടെ ഉടമ ഇത് നിശബ്ദമായാണ് പ്രവർത്തിക്കുന്നുതെന്നും അവകാശപ്പെടുന്നു. നീല അലോയാണ് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു സൂചകം.
എക്സ്‌യുവി300 ഇലക്ട്രിക്കിന്റെ സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ബ്രാൻഡിന്റെ പുതിയ ഇവി ആർക്കിടെക്ചറായ മെസ്മാ 350 (മഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ മോഡുലാർ ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, എക്‌സ്‌യുവി300 ഇലക്ട്രിക് ഒരൊറ്റ ചാർജിൽ നിന്ന് കുറഞ്ഞത് 350 കിലോമീറ്റർ ദൂരം ഉറപ്പുതരുന്നു. വേഗത്തിലുള്ള ചാർജിംഗാണ് മറ്റൊരു സവിശേഷത.
എക്‌സ്‌യുവി300 ഇലക്ട്രിക്കിന്റെ അന്തിമ പ്രൊഡക്ഷൻ-സ്‌പെക്ക് മോഡലിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ചില ഡിസൈൻ സൂചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ പിന്നീട് എക്‌സ്‌യുവി 300 ഫെയ്‌സ്‌ലിഫ്റ്റിൽ നെക്‌സണിലേതിന് സമാനമായ രീതിയിൽ അവതരിപ്പിക്കുമെന്നാണ്പ്രതീക്ഷ. 2021 ന്റെ രണ്ടാം പകുതിയിൽ എക്‌സ്‌യുവി300 ഇലക്ട്രിക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 15 ലക്ഷം രൂപയായിരിക്കും പ്രാരംഭവില. ടാറ്റ നെക്‌സൺ ഇവിയുടെ കടുത്ത എതിരാളിയായിരിക്കും എക്‌സ്‌യുവി300 ഇലക്ട്രിക്.
കൂടുതൽ വായിക്കാം: XUV300 AMT