• English
    • Login / Register
    Discontinued
    • മഹേന്ദ്ര ക്സ്യുവി500 front left side image
    • മഹേന്ദ്ര ക്സ്യുവി500 grille image
    1/2
    • Mahindra XUV500
      + 9നിറങ്ങൾ
    • Mahindra XUV500
      + 20ചിത്രങ്ങൾ
    • Mahindra XUV500
    • Mahindra XUV500
      വീഡിയോസ്

    മഹേന്ദ്ര ക്സ്യുവി500

    4.3629 അവലോകനങ്ങൾrate & win ₹1000
    Rs.12 - 20.07 ലക്ഷം*
    last recorded വില
    Th ഐഎസ് model has been discontinued
    buy ഉപയോഗിച്ചു മഹേന്ദ്ര ക്സ്യുവി500

    പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മഹേന്ദ്ര ക്സ്യുവി500

    എഞ്ചിൻ1997 സിസി - 2179 സിസി
    ground clearance200mm
    power138 - 155 ബി‌എച്ച്‌പി
    torque320 Nm - 360 Nm
    seating capacity7
    drive typeഎഫ്ഡബ്ള്യുഡി / എഡബ്ല്യൂഡി
    • height adjustable driver seat
    • drive modes
    • പിന്നിലെ എ സി വെന്റുകൾ
    • ക്രൂയിസ് നിയന്ത്രണം
    • ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
    • air purifier
    • powered front സീറ്റുകൾ
    • key സ്പെസിഫിക്കേഷനുകൾ
    • top സവിശേഷതകൾ

    മഹേന്ദ്ര ക്സ്യുവി500 വില പട്ടിക (വേരിയന്റുകൾ)

    following details are the last recorded, ഒപ്പം the prices മെയ് vary depending on the car's condition.

    ക്സ്യുവി500 ഡ്ബ്ല്യു4 1.99 എംഹാവ്ക്(Base Model)1997 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ12 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യു 42179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ12.23 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യു 3 bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ12.31 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ5 bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ12.91 ലക്ഷം* 
    ക്സ്യുവി500 ഡ്ബ്ല്യു6 1.99 എംഹാവ്ക്1997 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ13.38 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യു 62179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ13.63 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ7 bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ14.18 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ52179 സിസി, മാനുവൽ, ഡീസൽ14.23 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡ്ബ്ല്യു6 2ഡബ്ല്യൂഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ14.29 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡ്ബ്ല്യു6 1.99 എംഹാവ്ക്1997 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ14.51 ലക്ഷം* 
    ക്സ്യുവി500 ഡ്ബ്ല്യുഃ 1.99 എംഹാവ്ക്1997 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ15.11 ലക്ഷം* 
    ക്സ്യുവി500 ഡ്ബ്ല്യുഃ 2ഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ15.38 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ7 അടുത്ത് bsiv2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ15.39 ലക്ഷം* 
    ക്സ്യുവി500 അടുത്ത് g 2.2 mhawk(Base Model)2179 സിസി, ഓട്ടോമാറ്റിക്, പെടോള്, 16 കെഎംപിഎൽ15.49 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ72179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ15.56 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 1.991997 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ15.59 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ15.89 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡ്ബ്ല്യുഃ 1.99 എംഹാവ്ക്1997 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ15.94 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡ്ബ്ല്യുഃ എഫ്ഡബ്ല്യുഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ15.94 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്ല്യൂ10 1.99 എംഹാവ്ക്1997 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ15.98 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യു 8 എഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ16.04 ലക്ഷം* 
    ക്സ്യുവി500 ജി അടുത്ത്(Top Model)2179 സിസി, ഓട്ടോമാറ്റിക്, പെടോള്, 11.1 കെഎംപിഎൽ16.10 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്ല്യൂ10 2ഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ16.29 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡബ്ല്യൂ9 2ഡബ്ല്യൂഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ16.53 ലക്ഷം* 
    ക്സ്യുവി500 സ്പോർട്സ് എംആർ എഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ16.53 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 അടുത്ത് 1.991997 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ16.67 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ7 അടുത്ത്2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ16.76 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 അടുത്ത് bsiv2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ17.10 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്ല്യൂ10 എഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ17.14 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ17.16 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 എഫ്ഡബ്ള്യുഡി ഡീസൽ2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ17.22 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ92179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ17.30 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡബ്ല്ല്യൂ10 എഫ്ഡബ്ല്യുഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ17.32 ലക്ഷം* 
    ക്സ്യുവി500 ആർ w10 എഫ്ഡബ്ള്യുഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ17.32 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡബ്ല്ല്യൂ10 1.99 എംഹാവ്ക്1997 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ17.32 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 option bsiv2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ17.41 ലക്ഷം* 
    ക്സ്യുവി500 സ്പോർട്സ് അടുത്ത് എഡബ്ല്യൂഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ17.56 ലക്ഷം* 
    ക്സ്യുവി500 അടുത്ത് ഡബ്ല്ല്യൂ10 എഡബ്ല്യൂഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 16 കെഎംപിഎൽ18.03 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 അടുത്ത് bsiv2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ18.38 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 അടുത്ത്2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ18.51 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 ഓപ്ഷൻ എഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ18.52 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 option അടുത്ത് bsiv2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ18.63 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 ഓപ്ഷൻ2179 സിസി, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽ18.84 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 ഓപ്ഷൻ അടുത്ത് എഡബ്ല്യൂഡി2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ19.71 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ9 2ഡബ്ല്യൂഡി2179 സിസി, മാനുവൽ, ഡീസൽ, 16 കെഎംപിഎൽ20 ലക്ഷം* 
    ക്സ്യുവി500 ഡബ്ല്യൂ11 ഓപ്ഷൻ അടുത്ത്(Top Model)2179 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 15.1 കെഎംപിഎൽ20.07 ലക്ഷം* 
    മുഴുവൻ വേരിയന്റുകൾ കാണു

    മഹേന്ദ്ര ക്സ്യുവി500 അവലോകനം

    Overview

    മഹീന്ദ്രയുടെ മുൻനിര മോഡലും ചീറ്റപുലിയിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഡിസൈൻ ചെയ്തതുമായ എക്സ് യു വി 500,  മുഖംമിനുക്കലുമായി എത്തുന്നു. നിരത്തിലെത്തി 7 വർഷത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് ഈ മോഡലിന്റെ പുതുക്കിയ വേർഷൻ വിപണിയിലെത്തുന്നത്. എന്നത്തേയും പോലെ കാഴ്ചയിലുള്ള പ്രിയം, ഒരു നിര ഫീച്ചറുകൾ, മികച്ച പ്രകടനം എന്നിവയിലാണ് മഹീന്ദ്ര ശ്രദ്ധ നൽകിയിരിക്കുന്നത്. പുതുക്കിയ മോഡലിൽ എന്തൊക്കെയാണ് പുതുമയെന്ന് നോക്കാം.

    2018 Mahindra XUV500

    ഏഴ് വർഷങ്ങൾക്ക് മുൻപാണ് മഹീന്ദ്ര തങ്ങളുടെ മുൻനിര കാർ എന്ന നിലയിൽ എക്സ് യു വി 500 ഇറക്കുന്നത്. സ്കോർപിയോയെ പിന്തള്ളിയാണ് എക്സ് യു വി ഈ സ്ഥാനത്ത് എത്തുന്നത്. ഈ സെഗ്മെന്റിലെ തന്നെ ആദ്യമായി വിപണിയിൽ എത്തുന്ന ഫീച്ചറുകൾ,ഡ്രൈവിംഗ് സുഖം,7 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ലക്ഷ്വറി കാർ, കൊടുക്കുന്ന വിലയ്ക്ക് കിട്ടുന്ന സൗകര്യങ്ങൾ എന്നിവയൊക്കെയാണ് എക്സ് യു വി 500 ന്റെ മേന്മയായി കമ്പനി ഉയർത്തിക്കാട്ടിയത്. എന്നാൽ മഹീന്ദ്രയുടെ പേരിൽ 12 ലക്ഷത്തിന് മുകളിൽ വില നൽകി ഈ കാർ വാങ്ങാൻ ആളുകൾ ആദ്യം ഒന്ന് മടിച്ചു. എന്നാൽ കാലം എക്സ് യു വി യുടെ വിജയം കാണിച്ചു തന്നു. എന്നാൽ ഏഴ് വർഷത്തിന് ഇപ്പുറം 10 ലക്ഷം മുതൽ 20 ലക്ഷം വരെ വില വരുന്ന കാറുകളുടെ സെഗ്മെന്റിൽ കടുത്ത മത്സരം ഉണ്ട്. അതിനിടയിൽ എക്സ് യു വി 500 മറ്റൊരു കാർ മാത്രമായി മാറിയിരുന്നു. 

    2020 ലെ പുതിയ ജനറേഷൻ കാറുകൾ വരും മുൻപേ, നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ പുറമെ കുറച്ച് മിനുക്കുപണികളും അകമേ കുറച്ച് ശക്തിയും ചേർത്താണ് മഹീന്ദ്ര പുതിയ വേർഷൻ എക്സ് യു വി 500 ഇറക്കിയിരിക്കുന്നത്. മാറ്റങ്ങൾ അടുത്തറിയാൻ 2018 എക്സ് യു വി 500 ചകാനിലെ  ടെസ്റ്റ് ട്രാക്കിൽ ഞങ്ങളും ഓടിച്ചു നോക്കി. പഴയ മോഡലിന് പകരം വയ്ക്കാൻ എത്രത്തോളം മികച്ച പാക്കേജാണ് മഹീന്ദ്ര കൊണ്ട് വന്നിരിക്കുന്നത്?

    മഹീന്ദ്ര എക്സ് യു വി 500 പുതുക്കിയ മോഡൽ,പഴയ മോഡലിനെ അടിസ്ഥാനമാക്കി തന്നെയാണ് എത്തുന്നത്. വൻ മാറ്റങ്ങളൊന്നും ചെയ്തിട്ടില്ല. എന്നാൽ വണ്ടിയുടെ ശക്തിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ എല്ലാ മുഖംമിനുക്കലുകളും പുറം മോടിയിൽ മാത്രം ചില മാറ്റങ്ങളുമായാണ് എത്തുക. എന്നാൽ മഹീന്ദ്ര വ്യത്യസ്തമായി കാറിന്റെ ശക്തിയിലാണ് മാറ്റം കൊണ്ട് വന്നിരിക്കുന്നത്. വലിയ പവർ കുറവൊന്നും പഴയ മോഡലിൽ പറയാനില്ലെങ്കിലും ഇത്തവണ പ്രധാന എതിരാളികളായ ടാറ്റ ഹെക്സ, ജീപ് കോംപസ് എന്നിവയുടെ എഞ്ചിനുകളോടൊപ്പം എത്തിച്ചു എന്നതാണ് പ്രധാന മാറ്റം. എയർ വെന്റുകളുടെ പ്രശ്നങ്ങൾ, സ്മാർട്ട് ഫോൺ വയ്ക്കാനുള്ള മികച്ച ഒരു സ്പേസ് ഇല്ലായ്മ, മൂന്ന് നിരയായി സീറ്റുകൾ ഉള്ളതിനാൽ തീരെ ഇല്ലാതെ പോയ ബൂട്ട് സ്പേസ് എന്നീ കുറവുകൾ ഇനിയും നികത്താനുണ്ട്.

    പുറം

    Mahindra XUV500 2018

    മുഖം മിനുക്കൽ ആയതിനാൽ 2018 എക്സ് യു വി 500 ന്റെ മുഖമാണ് പ്രധാനമായും മാറ്റം ഉൾക്കൊണ്ടിരിക്കുന്നത്. ഗ്രില്ലിലെ ലംബമായുള്ള ഡക്ടുകൾക്ക് പകരം കുറെ ചെറിയ ക്രോം എലെമെന്റുകൾ നൽകിയിട്ടുണ്ട്. പ്രീമിയം ലുക്ക് ലഭിക്കാനായി ക്രോം ഫിനിഷ് പലയിടത്തും നൽകിയിരിക്കുന്നത് കാണാം. ഗ്രില്ലിന്റെ മുകൾഭാഗത്തും താഴ് ഭാഗത്തും ക്രോം ഫിനിഷ് നൽകിയിട്ടുണ്ട്. ഫോഗ് ലാമ്പുകൾക്ക് ചുറ്റും, ഹെഡ്‍ലാംപുകളിലും ക്രോം എലെമെന്റുകൾ കാണാം. വളഞ്ഞ പ്രൊജക്ടർ ഹെഡ്‍ലൈറ്റുകളിൽ LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ നൽകിയിട്ടുണ്ട്. ഗ്രില്ലിന് മുകളിലുള്ള ക്രോം സ്ട്രിപ്പിനോട് ചേർന്നാണ് ഇവയുടെ സ്ഥാനം. അതിനാൽ ഒരു പ്രഭാവലയം ഉള്ള എഫക്ട് തോന്നിക്കും. ബോണറ്റിന്റെ ബൾജ് അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു. പഴയ ഭയാനക ലുക്ക് നിലനിർത്താനാണിത്. പഴയ മോഡലിന്റെ ക്ലീൻ ലൂക്കിനെക്കാൾ കൂടുതൽ കൂടിക്കലർന്ന രൂപമാണ് പുതിയ മോഡലിന്. എന്നാലും പല കാർ പ്രേമികളും ഈ പുതിയ ലുക്ക് ഇഷ്ടപ്പെട്ടേക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

    Mahindra XUV500 2018

    വശങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും എടുത്ത് പറയാനില്ല. പുതിയ 18-ഇഞ്ച് ഡ്യുവൽ ടോൺ മെഷീൻ കട്ട് ചെയ്ത അലോയ് വീലുകൾ എക്സ് യു വി 500 ന് സ്‌പോർട്ടി ലുക്ക് നൽകുന്നു. ഡോറുകൾക്ക് താഴെയുള്ള ക്രോം സ്ട്രിപ്പ് നിങ്ങൾ ശ്രദ്ധിച്ചു എന്ന് വിശ്വസിക്കുന്നു.

    Mahindra XUV500 2018

    Mahindra XUV500 2018

    പിന്നിൽ നീളമുള്ള വെർട്ടിക്കൽ യൂണിറ്റിന് പകരം ചിറകുകളുടെ രൂപത്തിലുള്ള റാപ് എറൗണ്ട് ടെയിൽ ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. ഗോത്രവർഗ്ഗക്കാരുടെ ചിഹ്നങ്ങളെ ഓർമിപ്പിക്കുന്ന ഈസ്റ്റർ മുട്ട പോലുള്ള മഹീന്ദ്ര ലോഗോ ലൈറ്റുകൾക്കുള്ളിൽ തിളങ്ങുന്ന സംവിധാനം പൂർണമായും ഒഴിവാക്കി. റൂഫ് സ്പോയ്ലർ കൂടുതൽ നീളത്തിൽ ആക്കി. നമ്പർ പ്ലേറ്റിന് മുകളിൽ ആയി ഉള്ള ക്രോം സ്ട്രിപ്പും വ്യത്യസ്തമായ ഡിസൈനിലായി മാറി. ചുരുക്കത്തിൽ പുതുക്കിയ എക്സ്റ്റീരിയർ രൂപത്തിലും എക്സ് യു വി 500 അതിന്റെ ശക്തിശാലി ലുക്ക് നിലനിർത്തുന്നുണ്ട്.

    ഉൾഭാഗം

    Mahindra XUV500 2018

    എല്ലാം കറുത്ത നിറത്തിലുള്ള ഡാഷ് ബോർഡ് അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു. എന്നാൽ പ്ലാസ്റ്റിക് കൊണ്ടുള്ള മുകൾ ഭാഗത്ത് ലെതർ പൊതിഞ്ഞ ട്രിമ്മുകൾ നൽകിയിട്ടുണ്ട്. ഒപ്പം സെൻട്രൽ കൺസോൾ പിയാനോ ബ്ലാക്കിൽ നൽകിയിരിക്കുന്നു. ഇത് കൂടുതൽ മികച്ച സ്പർശന അനുഭവം നൽകുന്നു. സീറ്റുകളിൽ ക്വിൽറ്റഡ് ടാൻ ലെതർ നൽകിയിട്ടുണ്ട്. ഈ സീറ്റുകളിൽ ഇരുന്നാൽ ഉറങ്ങിപോകാൻ നല്ല സാധ്യതയുണ്ട്! എന്നാലും ഈ സീറ്റ് കവറുകൾ അഴുക്കായാൽ വൃത്തിയാക്കാൻ കുറച്ച് പാടുപെടേണ്ടി വരും.

    Mahindra XUV500 2018

    നിർഭാഗ്യകരമായ ഒരു കാര്യം പഴയ മോഡലിലെ പല വസ്തുക്കളുടെയും ഗുണനിലവാരം  മാറ്റമില്ലാതെ തുടരുന്നു എന്നതാണ്. 2011 ൽ എക്സ് യു വി 500 അവതരിപ്പിച്ചപ്പോൾ ഈ നിലവാരം സ്വീകാര്യമായിരുന്നു. എന്നാൽ ഇപ്പോൾ 20 ലക്ഷം രൂപ നൽകേണ്ടി വരുന്ന ഒരു എസ് യു വിക്ക് ഇത് ശരിയായ രീതിയല്ല.

    അളവുകൾ- മുൻ സീറ്റുകൾ 
    പാരാമീറ്റർ 
    ലെഗ്‌റൂം (കുറവ്-കൂടുതൽ) 980-1125എംഎം 
    നീ റൂം (മുട്ട് വയ്ക്കാനുള്ള സ്ഥലം) (കുറവ്-കൂടുതൽ) 610-850എംഎം 
    സീറ്റ് ബേസ് നീളം  475എംഎം 
    സീറ്റ് ബേസ് വീതി  515എംഎം 
    സീറ്റ് ബൈക്കിന്റെ ഉയരം  575എംഎം 
    ഹെഡ് റൂം (കുറവ്-കൂടുതൽ) 900-930എംഎം 
    ക്യാബിൻ വീതി  1380എംഎം 

    ക്യാബിൻ സ്പേസ് ആവശ്യത്തിന് നൽകിയിരിക്കുന്നു. ബ്ലാക്ക് ഇന്റീരിയർ ആയിട്ടും പിൻസീറ്റുകൾ വലുപ്പം തോന്നിക്കുന്നുണ്ട്. സിൽവർ ട്രിം,ടാൻ അപ്ഹോൾസ്റ്ററി,വലിയ ഗ്ലാസ് ഏരിയ എന്നിവ ക്യാബിനിൽ കൂടുതൽ സ്ഥലസൗകര്യം ഉള്ളതായി തോന്നിക്കുന്നു. 610-850എംഎം നീ റൂം, മാരുതി സുസുകി ബലെനോയുടെ അതെ അളവിലാണ് ഉള്ളത്. അതായത് 6 അടിയിൽ കൂടുതൽ ഉയരമുള്ളവർക്ക് ഡാഷ്ബോർഡിൽ മുട്ട് ഇടിക്കുന്ന പ്രശ്നം അനുഭവപ്പെടാം.

    Mahindra XUV500 2018

    Mahindra XUV500 2018

    അളവുകൾ-രണ്ടാം നിര സീറ്റുകൾ 
    പാരാമീറ്റർ 
    ഷോൾഡർ റൂം  1460എംഎം 
    ഹെഡ് റൂം  955എംഎം 
    സീറ്റ് ബേസ് നീളം  460എംഎം 
    സീറ്റ് ബേസ് വീതി  1355എംഎം 
    സീറ്റ് ബാക്ക് ഉയരം  600എംഎം 
    നീ റൂം (കുറവ്-കൂടുതൽ) 670-875എംഎം 

    പിൻസീറ്റുകളിലും ആവശ്യത്തിന് ക്യാബിൻ സ്പേസ് ഉണ്ട്. 1460 എംഎം  ഷോൾഡർ സ്പേസ് ഉള്ളതിനാൽ മൂന്ന് പേർക്ക് സുഖമായി രണ്ടാം നിര സീറ്റുകളിൽ യാത്ര ചെയ്യാം. നടുവിലുള്ള ആം റസ്റ്റ് കുറച്ച് പുറത്തേക്ക് തള്ളിനിൽക്കുന്നതിനാൽ നടുവിൽ ഇരിക്കുന്ന ആൾക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും. 

    അളവുകൾ-മൂന്നാം നിര സീറ്റുകൾ 
    പാരാമീറ്റർ 
    ഷോൾഡർ റൂം  1245എംഎം 
    ഹെഡ്‍റൂം  840എംഎം 
    സീറ്റ് ബേസ് നീളം  455എംഎം 
    സീറ്റ് ബേസ് വീതി  1000എംഎം 
    സീറ്റ് ബാക്ക് ഉയരം  585എംഎം 
    നീ റൂം (കുറവ്-കൂടുതൽ) 530-635എംഎം 

    അവസാനത്തെ നിര സീറ്റുകൾ കുട്ടികൾക്കാണ് കൂടുതൽ യോജിക്കുക.60:40 സ്പ്ലിറ്റിൽ രണ്ടാം നിര സീറ്റുകൾ മടക്കി പിന്നിലേക്ക് എളുപ്പത്തിൽ കയറാം. നടുവിലെ നിര സീറ്റുകൾ സ്ലൈഡ് ചെയ്ത് മുന്നോട്ട് നീക്കാൻ സാധിക്കില്ല. അതിനാൽ അത്തരത്തിൽ പിന്നിൽ കൂടുതൽ സ്പേസ് ഉണ്ടാക്കിയെടുക്കാൻ ഓപ്ഷൻ ഇല്ല.

    1245 എംഎം ഷോൾഡർ റൂം മൂലം രണ്ട് പേർക്ക് മാത്രമേ ഇവിടെ ഇരിക്കാൻ കഴിയൂ(മാരുതി സ്വിഫ്റ്റിന്റെ പിൻ നിരയിൽ ഇതേ ഷോൾഡർ സ്പേസ് ആണ് ഉള്ളത്).530-635 എംഎം നീ റൂം മാത്രമേ ഇവിടെ ലഭ്യമാകൂ. ഇത് മുതിർന്നവർക്ക് സുഖകരമായി ഇരിക്കാൻ പറ്റാത്ത അളവാണ്. സീറ്റ് ബേസ് നീളം 455 എംഎം ഉള്ളത് നല്ലതാണ്. എന്നാൽ സീറ്റ് ഫ്ളോറുമായി അടുത്തിരിക്കുന്നതിനാൽ മുട്ട് ഉയർത്തി ഇരിക്കുന്ന അനുഭവമാകും പിന്നിൽ. അവസാന നിരയിലെ യാത്ര ചെയ്യുന്നവർക്ക് കപ്പ് ഹോൾഡറുകൾ, റിയർ എ സി വെന്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയും നൽകിയിരിക്കുന്നു.

    പഴയ മോഡലിൽ ഉള്ള പല ഫീച്ചറുകളും പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്. 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,അലുമിനിയം ഫ്ലോർ പെഡലുകൾ,ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഇലക്ട്രിക്ക് സൺറൂഫ്,റേക്/റീച്ച്  അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ എന്നിവ അതേ പോലെ നിലനിർത്തിയിരുന്നു. സെൻട്രൽ കൺസോളിൽ പുഷ്-സ്റ്റാർട്ട് ബട്ടൺ അതിന് താഴെ ലിഡ്-കവർ ചെയ്ത സ്റ്റോറേജ് ബിൻ എന്നിവയുണ്ട്. സ്റ്റോറേജ് സ്പേസുകൾ പലയിടത്തായി നൽകിയിരിക്കുന്നു-വലിയ ഡോർ ബിന്നുകൾ,സെൻട്രൽ ഇൻഫോടെയ്ൻമെൻറ് സ്‌ക്രീനിന് മുകളിൽ സ്റ്റോറേജ് എന്നിങ്ങനെ. എന്നാൽ ഇവയുടെ സ്ഥാനം എളുപ്പത്തിൽ കൈയെത്തും വിധത്തിൽ അല്ല. എന്റെ 5-ഇഞ്ച് സ്മാർട്ട് ഫോൺ പോലും സെൻട്രൽ ആം റസ്റ്റ് സ്റ്റോറേജിന്റെ മുകൾഭാഗത്ത് വയ്ക്കാൻ സാധിക്കില്ല! ഇവിടെയുള്ള വലിയ ഭാഗത്ത് കൂളിംഗ് ഫങ്ക്ഷൻ നൽകിയിട്ടുണ്ട്. പാനീയങ്ങൾ തണുപ്പിക്കാനാണ് ഈ സ്ഥലം. ഫോൺ വേണമെങ്കിൽ  ഗ്ലോവ് ബോക്സിൽ വയ്ക്കാം. എന്നാൽ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് അവിടേക്ക് എത്തിപ്പെടാൻ പ്രയാസമാണ്. അതിനാൽ പെട്ടെന്ന് ഫോൺ എടുക്കേണ്ടി വന്നാൽ അതിന് സാധ്യമല്ല.

    ടെക്നോളജി 

    Mahindra XUV500 2018

    Mahindra XUV500 2018

    7-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് യൂണിറ്റിൽ വ്യത്യാസം ഒന്നുമില്ല. എന്നാൽ ഇപ്പോൾ യൂണിറ്റിനെ സ്മാർട്ട് ഫോൺ കൊണ്ട് മാത്രമല്ല സ്മാർട്ട് വാച്ച് കൊണ്ടും നിയന്ത്രിക്കാം. മഹീന്ദ്ര ബ്ലൂ സെൻസ് ആപ്പ് ഉപയോഗിച്ച് ക്ലൈമറ്റ് കൺട്രോൾ,ഓഡിയോ സോഴ്സ്,ശബ്ദം എന്നിവ നിയന്ത്രിക്കാം. ഒപ്പം വെഹിക്കിൾ ഇൻഫോർമേഷൻ അറിയാൻ സാധിക്കും-ടയർ പ്രഷർ,ഫ്യൂവൽ സ്റ്റാറ്റസ് എന്നിവ. ഓട്ടോ ഹെഡ്‍ലാംപുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ നിയന്ത്രിക്കാനും കഴിയും. ഡ്രൈവർ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ ആപ്പ് കൂടുതൽഗുണകരമാണ്. ഭൂരിപക്ഷം ആൻഡ്രോയിഡ്,ആപ്പിൾ അടിസ്ഥാനമാക്കിയ സ്മാർട്ട് വാച്ചുകളും ഇതിൽ ഉപയോഗിക്കാമെന്നാണ് മഹീന്ദ്ര അവകാശപെടുന്നത്. ക്യാബിനിൽ കേൾക്കുന്ന ശബ്ദം മികച്ചതാക്കാൻ സ്‌പീക്കറുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിനായി ആർകമീസ് സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിക്കുന്നു.ട്വീറ്ററുകൾ എ-പില്ലറിൽ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത്രയൊക്കെയാണെങ്കിലും ഓഡിയോ ക്വാളിറ്റി ഇപ്പോഴും ആവറേജ് ആണ്. 

    സുരക്ഷ

    ഓസ്‌ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിൽ 5ൽ 4 സ്റ്റാറും വാങ്ങിയ കാറാണ് എക്സ് യു വി500. ടോപ് മോഡൽ ഇന്ത്യൻ വേർഷനിലും യാത്രക്കാരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ഈ കാർ. 6 എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഇ എസ് പി വിത്ത് റോൾ ഓവർ മിറ്റിഗേഷൻ സിസ്റ്റം,ഹിൽ ഹോൾഡ്,ഹിൽ ഡിസെന്റ് കൺട്രോൾ എന്നിവയെല്ലാമാണ് എക്സ് യു വി500ൽ ഉള്ള സുരക്ഷ ക്രമീകരണങ്ങളിൽ ചിലത്.

    പ്രകടനം

    Mahindra XUV500 2018

    മുൻ മോഡൽ എക്സ് യു വി 500 നൽകിയിരുന്നത് 140PS പവറും 330Nm ടോർക്കും ആയിരുന്നു. 2.2-ലിറ്റർ ടർബോ ചാർജ്ഡ് എംഹാക് 140 എന്ന ഡീസൽ എൻജിനാണ് ഇതിൽ ഘടിപ്പിച്ചിരുന്നത്. ടാറ്റ ഹെക്സയുടെ വാരികോർ ഡീസൽ എൻജിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ എക്സ് യു വി 500ന്റെ പ്രകടനം കുറവുകൾ ഉള്ളതായിരുന്നു. ECUവിൽ വരുത്തിയ മാറ്റങ്ങളും വാരിയബിൾ ജോമെട്രി ടർബോചാർജർ മാറ്റി പകരം ഇലക്ട്രിക്കൽ കൺട്രോൾ ഉള്ള സംവിധാനം കൊണ്ട് വന്നതും മൂലം, മഹീന്ദ്രയ്ക്ക്, പവറിൽ 15PS വർധനയും ടോർക്കിൽ 30Nm വർധനയും നൽകാനായി. കണക്കിൽ വലിയ മാറ്റം ദൃശ്യമല്ലെങ്കിലും പ്രകടനത്തിൽ ആ വ്യത്യാസം കാണാം. റിവേഴ്‌സ് റേഞ്ചിൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. ഉയർന്ന ടോർക്ക് 1750rpmൽ തുടങ്ങി(പഴയ മോഡലിൽ അത് 1600rpm ആയിരുന്നു) 2800rpm എത്തി നിൽക്കുന്നു. ഈ കണക്കുകൾ എക്സ് യു വിയെ ടാറ്റയോടുള്ള മത്സരത്തിൽ ഇഞ്ചോടിഞ്ച് പൊരുതാൻ സഹായിക്കും. പവർ ബാൻഡ് പഴയത് പോലെ തന്നെയാണ്. അതായത് 155PS പവർ ലഭിക്കാൻ,എൻജിൻ 3750rpm വരെ എത്തിക്കേണ്ടി വരും. 

    Mahindra XUV500 2018

    40kmph വേഗതയിൽ അഞ്ചാം ഗിയറിൽ പോലും പുള്ളിങ് ലഭിക്കുന്നുണ്ട്. അതിൽ നിന്ന് 140kmph എത്തിക്കാനും വലിയ സമയം എടുക്കുന്നില്ല. പഴയ മോഡലിലെ അതേ 6-സ്പീഡ് സിൻക്രോമെഷ് യൂണിറ്റ് തന്നെയാണ് പുതിയ മോഡലിലും മഹീന്ദ്ര നൽകിയിരിക്കുന്നത്. ഇടയ്ക്ക് ചെറിയ മുരൾച്ച കേൾപ്പിക്കുമെങ്കിലും ഭൂരിപക്ഷ സമയത്തും ഇത് മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാറുണ്ട്. പഴയ മോഡൽ എക്സ് യു വി500ൽ ഉണ്ടായിരുന്ന ക്ലച്ച് പെഡൽ മാതൃക പിന്തുടർന്നിരിക്കുന്നു. ലോങ്ങ് ഡ്രൈവുകളിൽ ഇത് വലിയ പ്രശ്നം ഉണ്ടാക്കാറില്ല. എന്നാൽ നിർത്തി നിർത്തി പോകുന്ന സിറ്റി ട്രാഫിക്കിൽ ഈ പെഡൽ പ്രയാസകരമായ അനുഭവം നൽകും. ക്ലച്ചിന് കുറച്ചധികം സ്ഥലം പോകുന്നതിനാൽ സീറ്റ് പിന്നോട്ട് സ്ലൈഡ് ചെയ്തിട്ടാലേ ഡ്രൈവർക്ക് സുഖകരമായ ഇരിപ്പ് സാധ്യമാകൂ. 

    ഡീസൽ വേരിയന്റിലും പെട്രോൾ വേരിയന്റിലും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, മഹീന്ദ്ര നൽകുന്നു. എന്നാൽ പെട്രോൾ വേരിയന്റിൽ മാനുവൽ ഓപ്ഷൻ ലഭ്യമല്ല.

    Mahindra XUV500 2018

    .ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വളരെ സ്മൂത്താണ്. മികച്ച ക്ഷമതയും കാഴ്ച വയ്ക്കുന്നു. എന്നാൽ ഗിയർ മാറ്റം കുറച്ച് നേരത്തെ ചെയ്യുന്നതായി നമുക്ക് തോന്നും. മാനുവൽ മോഡിൽ പോലും 3400rpm അപ്പുറത്തേക്ക് റിവേഴ്‌സ് ഉപയോഗിക്കാൻ ഈ ട്രാൻസ്മിഷൻ സമ്മതിക്കില്ല. സാധാരണ ഡ്രൈവിങ്ങിൽ ഇതൊരു പ്രശ്നമല്ല. ഓട്ടോമാറ്റിക്കിൽ 100kmphന് അപ്പുറത്തേക്ക് പറപ്പിക്കാൻ സാധിക്കില്ല. ആ സ്പീഡിലെത്താൻ 12.98 സെക്കൻഡുകൾ മതി. സ്പീഡ് 20-80kmphലേക്ക് കുറയ്ക്കാൻ 7.75 സെക്കൻഡുകൾ മതി. ഓട്ടോമാറ്റിക് അത്ര ക്വിക്ക് ആണെന്ന് പറയാൻ ആവില്ല. എന്നാലും ഓവർടേക്കിങ് അനായാസമായി ചെയ്യാൻ സാധിക്കുന്നുണ്ട്.

    നോയ്‌സ്, വൈബ്രേഷൻ,ഹാർഷ്നസ്(NCH) നോക്കിയാൽഎൻജിൻ ശബ്ദം വളരെ കുറവാണെന്ന് കാണാം. 2500rpm കഴിഞ്ഞാൽ മാത്രമേ ക്യാബിനകത്തേക്ക് പോലും എൻജിൻ ശബ്ദം കേൾക്കുകയുള്ളൂ. ബ്രിഡ്ജ്സ്റ്റോൺ ഏകോപിയ ടയറുകൾ ഉണ്ടാക്കുന്ന റോളിങ്ങ് ശബ്ദം അല്പം കൂടുതലാണ്. എന്നാലും ഓഡിയോ സിസ്റ്റം ഉപയോഗിച്ച് ആ ശബ്ദപ്രശ്നം ക്യാബിന് അകത്ത് ഒരു പരിധി വരെ ഒഴിവാക്കാം.

    Mahindra XUV500 2018

    സവാരിയും കൈകാര്യവും

    മോണോകോക്‌ പ്ലാറ്റ്‌ഫോമിലാണ് എക്സ് യു വി ആദ്യം മുതലേ പണിതിരിക്കുന്നത്. ബോഡി-ഓൺ-ഫ്രയിം എസ് യു വികളായ സ്കോർപിയോ,സഫാരി എന്നിവ നേരിടുന്ന മൂലകളിലൂടെ തിരിയുമ്പോഴുള്ള പ്രശ്നങ്ങൾ എക്സ് യു വി 500 നേരിടുന്നില്ല. 70kmph സ്പീഡിൽ പോകുമ്പോൾ പോലും വളവുകൾ തിരിയാൻ ഒരു മടിയും എക്സ് യു വി500 കാണിക്കുന്നില്ല..

    വലുപ്പം ഉണ്ടെങ്കിലും എളുപ്പത്തിൽ സവാരി ചെയ്യാൻ ക്ഷമതയുള്ള വണ്ടിയാണ് എക്സ് യു വി 500. സ്റ്റിയറിംഗ് കൃത്യമെങ്കിലും ഡ്രൈവ് വലിയ ഫീൽ നൽകുന്നില്ല. ഞങ്ങൾ ഓടിച്ച ടോപ് സ്പെസിഫിക്കേഷൻ W11 മോഡലിൽ 18-ഇഞ്ച് അലോയ് വീലുകളുണ്ട്. ഇതിന്റെ ടയർ പ്രൊഫൈൽ 235/65 എന്നത് 235/60 എന്നാക്കി മാറ്റിയിട്ടുണ്ട്. സാധാരണ 17-ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡ് ആയി ലഭിക്കും. വലിയ വീലുകൾ സ്‌പോർട്ടി ഡ്രൈവ് അനുഭവം നൽകിയെങ്കിലും ദൃഢമായ ഗ്രിപ് നൽകിയില്ല. ഉയർന്ന ബമ്പുകളിൽ കയറി ഇറങ്ങുമ്പോൾ, പിൻവശത്ത് ചാട്ടം അനുഭവപ്പെടുന്ന പ്രശ്‌നത്തിന് ഈ പുതുക്കിയ മോഡലിലും പരിഹാരം ആയില്ല. 

    വണ്ടി ബ്രേക്ക് ചെയ്യാൻ ഉള്ള സൗകര്യങ്ങൾ മികച്ചതാണ്. എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട്. രണ്ട് ടൺ ഭാരമുള്ള ഈ എസ്.യു.വി ബ്രേക്ക് ചെയ്യാൻ അതായത് 100-0kmph എത്താൻ 44.66 മീറ്റർ ദൂരം പിന്നിട്ടാൽ മതി. ബ്രേക്കിംഗ് സംവിധാനം ശീലമാകാൻ കുറച്ച് സമയമെടുക്കും. കാരണം ചെറിയൊരു സമയം വെറുതെ മുന്നോട്ട് പോയ ശേഷം പെട്ടെന്നാണ് ബ്രേക്ക് പിടിക്കുന്നത്. ഈ ലാഗ് പഠിച്ചെടുത്താൽ പിന്നെ പ്രശ്നമില്ല.

    വേരിയന്റുകൾ

    വേരിയന്റ് കോഡുകൾ ഇപ്പോൾ ഒറ്റ സംഖ്യയിൽ ആയി. മുൻപുണ്ടായിരുന്ന W4 എന്നതിന് പകരം ഓരോ വേരിയന്റിലും ഒരക്കം കൂടി ചേർക്കേണ്ടി വരും. ബേസ് വേരിയന്റ് ഇനി മുതൽ W5 ആയിരിക്കും. പിന്നെ W7,W9 എന്നിങ്ങനെയും ടോപ് വേരിയന്റ് W11 എന്നും അറിയപ്പെടും.

    മേന്മകളും പോരായ്മകളും മഹേന്ദ്ര ക്സ്യുവി500

    ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

    • പെർഫോമൻസ് നോക്കിയാൽ ഒരു ഓൾ റൗണ്ടർ ആണ് എക്സ് യു വി500. ഹൈവേ യാത്രക്ക് മാത്രമല്ല സിറ്റി ഡ്രൈവിനും മികച്ച തിരഞ്ഞെടുപ്പാണ് ഈ എസ്.യു.വി.
    • മാനുവലിലും ഓട്ടോമാറ്റിക്കിലും 4 വീൽ ഡ്രൈവ് ഓപ്ഷൻ നൽകിയിട്ടുണ്ട്.
    • ഫീച്ചറുകളാൽ സമൃദ്ധം: ബേസ് വേരിയന്റ് എക്സ് യു വി500ൽ പോലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, പവർ വിങ് മിററുകൾ,ബേസിക് മ്യൂസിക് സിസ്റ്റം വിത്ത് 6-ഇഞ്ച് ഡിസ്പ്ലേ,ടിൽറ്റ് സ്റ്റിയറിംഗ്,മാനുവൽ എ.സി, നാലും പവർ വിൻഡോകൾ എന്നീ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
    View More

    ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

    • പെട്രോൾ വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രം.
    • ചില സ്വിച്ചുകൾ,എ.സി വെന്റുകൾ എന്നിവയുടെ ഗുണനിലവാരം പ്രതീക്ഷിച്ചത്ര ഇല്ല. ഉയർന്ന വിലയ്ക്ക് ചേർന്ന ഗുണനിലവാരം നൽകിയിട്ടില്ല.
    • എക്സ് യു വി500 ഒരു 7 സീറ്റർ കാറാണ്. എന്നാലും മൂന്നാം നിര സീറ്റുകൾ കുട്ടികൾക്ക് യാത്ര ചെയ്യാനേ ഉപകരിക്കൂ. കാരണം കുറഞ്ഞ ഹെഡ്റൂം,ഷോൾഡർ റൂം,നീ റൂം എന്നിവയാണ് ഈ മൂന്നാം നിര സീറ്റുകളിൽ നൽകിയിരിക്കുന്നത്. ഇത് മുതിർന്നവർക്ക് സുഖകരമായി യാത്ര ചെയ്യാൻ അനുയോജ്യമായ സൗകര്യമല്ല.
    View More

    മഹേന്ദ്ര ക്സ്യുവി500 car news

    • ഏറ്റവും പുതിയവാർത്ത
    • റോഡ് ടെസ്റ്റ്
    • മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക് അവലോകനം: ഒരു യന�്ത്രത്തേക്കാൾ കൂടുതൽ ഇതിലെന്ത്?
      മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക് അവലോകനം: ഒരു യന്ത്രത്തേക്കാൾ കൂടുതൽ ഇതിലെന്ത്?

      ഒജി സ്കോർപിയോയ്ക്ക് മെച്ചപ്പെടുത്താൻ ധാരാളം ഇടമുണ്ട്, എന്നാൽ ഈ കാറിൻ്റെ ആകർഷണം യുക്തിസഹമായ യുക്തിക്ക് അതീതമാണ്

      By anshNov 27, 2024
    • മഹീന്ദ്ര XUV400 റിവ്യൂ: ഒരു സെൻസിബിൾ EV!
      മഹീന്ദ്ര XUV400 റിവ്യൂ: ഒരു സെൻസിബിൾ EV!

      മികച്ച പ്രകടനവും സവിശേഷതകളും സ്ഥലവും സൗകര്യവും ഉള്ളതിനാൽ, XUV400 നിങ്ങളുടെ കുടുംബത്തിൻ്റെ സോളോ വാഹനമാകാം, പക്ഷേ ഒരു മുന്നറിയിപ്പും കൂടാതെ

      By ujjawallNov 18, 2024
    • Mahindra Thar Roxx: ഇത് അന്യായമാണ്!
      Mahindra Thar Roxx: ഇത് അന്യായമാണ്!

      മഹീന്ദ്ര കേൾക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പത്രപ്രവർത്തകർ ഥാറിനെ കുറിച്ച് പരാതിപ്പെടുമ്പോഴെല്ലാം അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഥാറിൽ ഒരു ഉടമ നിരാശനാകുമ്പോഴെല്ലാം അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ, താർ തിരിച്ചെത്തിയിരിക്കുന്നു - മുമ്പത്തേക്കാൾ വലുതും മികച്ചതും ധീരവുമാണ്.

      By nabeelSep 04, 2024
    • മഹീന്ദ്ര XUV 3XO അവലോകനം: ആദ്യ ഡ്രൈവ്
      മഹീന്ദ്ര XUV 3XO അവലോകനം: ആദ്യ ഡ്രൈവ്

      ഒരു പുതിയ പേര്, ബോൾഡർ ഡിസൈൻ, ഒരു കൂട്ടം പുതിയ ഫീച്ചറുകൾ എന്നിവ ഈ എസ്‌യുവിയെ വളരെ പ്രലോഭിപ്പിക്കുന്നതാണ്

      By arunMay 15, 2024
    •  Mahindra XUV700 അവലോകനം: എല്ലാം തികഞ്ഞ ഫാമിലി എസ്‌യുവി
      Mahindra XUV700 അവലോകനം: എല്ലാം തികഞ്ഞ ഫാമിലി എസ്‌യുവി

      2024-ലെ അപ്‌ഡേറ്റുകൾ പുതിയ ഫീച്ചറുകളും നിറങ്ങളും പുതിയ സീറ്റിംഗ് ലേഔട്ടും കൊണ്ടുവരുന്നതോടെ, XUV700 എന്നത്തേക്കാളും കൂടുതൽ സമ്പൂർണ്ണ ഫാമിലി എസ്‌യുവിയായി മാറി.

      By ujjawallApr 12, 2024

    മഹേന്ദ്ര ക്സ്യുവി500 ഉപയോക്തൃ അവലോകനങ്ങൾ

    4.3/5
    അടിസ്ഥാനപെടുത്തി629 ഉപയോക്തൃ അവലോകനങ്ങൾ
    ജനപ്രിയ
    • All (629)
    • Looks (195)
    • Comfort (236)
    • Mileage (142)
    • Engine (136)
    • Interior (97)
    • Space (76)
    • Price (98)
    • More ...
    • ഏറ്റവും പുതിയ
    • സഹായകമാണ്
    • Verified
    • Critical
    • S
      saurabh chaturvedi on Mar 19, 2025
      4.7
      Hero Of The Road
      Unmatched performance xuv 500 . Very specious I can't find so much space in Mahindra XUV500. Road presence is impressive style n disign lovely. A very powerful machine when I accilate it run like bullet on the road . I can travel on it all over india with confidence. It like a super car rear seat ac is very good . Cool so fast u can't believe.
      കൂടുതല് വായിക്കുക
    • H
      harshit on Mar 19, 2025
      4.3
      I Liked It
      It is a good suv it is very comfortable the mileage is good although it is suv but after that it give much mileage and it is front wheel drive so it not have off-road capability like 4x4 vehicle have but it can do some offroad although it was discontinued but till now it is a best option second hand car buyer specially for youth you should consider these car if you are going to buy second hand suv.
      കൂടുതല് വായിക്കുക
      1
    • K
      kanish nagar on Mar 16, 2025
      4.2
      Superb Fantastic
      It's overall a good car for a family man and for a middle class family it's average is also decent and maintenance cost is also not that much high it's good
      കൂടുതല് വായിക്കുക
      1
    • M
      mohd jabir on Feb 17, 2025
      4.2
      Perfect For Trips.
      Mahindra XUV500 gives a smooth ride with decent mileage and affordable maintenance. It's safe, has cool features, and comfy seats. Perfect for trips. Like, long drive and bit off a off roading as well.
      കൂടുതല് വായിക്കുക
    • J
      jayant girdhar on Jan 28, 2025
      4
      Powerful Vehicle
      Xuv 500 is great vehicle. It is a combination of great mileage, comfort and safety features. The overall vehicle is a great . The outer exterior is full of great perfection
      കൂടുതല് വായിക്കുക
      2 1
    • എല്ലാം ക്സ്യുവി500 അവലോകനങ്ങൾ കാണുക

    ക്സ്യുവി500 പുത്തൻ വാർത്തകൾ

    പുതിയ വിവരങ്ങൾ: മഹീന്ദ്ര ബി.എസ് 6 അനുസൃത എക്സ് യു വി500 ഉടൻ ലോഞ്ച് ചെയ്യും. കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. 

    വേരിയന്റുകളും വിലകളും: 6 ഡീസൽ വേരിയന്റുകളിലാണ് എക്സ് യു വി500 എത്തുന്നത്. 12.22 ലക്ഷം മുതൽ 18.55 ലക്ഷം രൂപ വരെയാണ് വില( മുംബൈ എക്സ് ഷോറൂം വില).

    എൻജിൻ: 2.2-ലിറ്റർ(155PS/360Nm) ഡീസൽ എൻജിനിൽ 6-സ്പീഡ് എം.ടി അല്ലെങ്കിൽ 6-സ്പീഡ് എ.ടി എന്നീ ഓപ്ഷനുകളിലാണ് ഈ കാർ വിപണിയിലെത്തുക. 2 വീൽ ഡ്രൈവ്,4 വീൽ ഡ്രൈവ് എന്നീ ഓപ്ഷനുകൾ മാനുവൽ ഗിയർ ബോക്സിൽ മാത്രം ലഭ്യമാകും. 

    ഫീച്ചറുകൾ:  ഏറ്റവും ഉയർന്ന വേരിയന്റിൽ 6 എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഇ.സ്.പി,റോൾ ഓവർ മിറ്റിഗേഷൻ, ഹിൽ ലോഞ്ച് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ എന്നീ സുരക്ഷ ക്രമീകരണങ്ങൾ നൽകിയിട്ടുണ്ട്. 18-ഇഞ്ച് അലോയ് വീലുകൾ,ഇലക്ട്രിക്ക് സൺറൂഫ്, ഫ്രണ്ട്-റിയർ ഫോഗ് ലാമ്പുകൾ,ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‍ലാംപുകൾ,LED ഡേടൈം റണ്ണിങ് ലാമ്പുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ എന്നിവയും ഉണ്ട്. 8 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,ടിൽറ്റ് ആൻഡ് ടെലിസ്കോപിക് സ്റ്റിയറിംഗ് എന്നിവയും എടുത്ത് പറയേണ്ട സവിഷേഷതകളാണ്. 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലെ, കണക്ടഡ് ആപ്പുകൾ, ഇക്കോ സെൻസ് എന്നിവയും ഉണ്ട്. 

    എതിരാളികൾ: ജീപ് കോംപസ്,ഹ്യുണ്ടായ് ടുസാൻ,ടൊയോട്ട ഇന്നോവ ക്രിസ്റ്റ,എം ജി ഹെക്ടർ, ടാറ്റ ഹെക്സ എന്നിവയോടാണ് എക്സ് യു വി 500 ന്റെ മത്സരം.അടുത്ത ജനറേഷൻ എക്സ് യു വി 500, ടാറ്റ ഗ്രാവിട്ടാസിനും വെല്ലുവിളി ഉയർത്തും. 2020, ഫെബ്രുവരിയിൽ തന്നെ പുതിയ ജനറേഷൻ എക്സ് യു വി 500 ലോഞ്ച് പ്രതീക്ഷിക്കാം. 

    മഹേന്ദ്ര ക്സ്യുവി500 ചിത്രങ്ങൾ

    • Mahindra XUV500 Front Left Side Image
    • Mahindra XUV500 Grille Image
    • Mahindra XUV500 Front Fog Lamp Image
    • Mahindra XUV500 Headlight Image
    • Mahindra XUV500 Taillight Image
    • Mahindra XUV500 Side Mirror (Body) Image
    • Mahindra XUV500 Wheel Image
    • Mahindra XUV500 Rear Wiper Image
    space Image

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    Suraj asked on 1 Nov 2021
    Q ) Mahindra has discontinued XUV 500 ??
    By CarDekho Experts on 1 Nov 2021

    A ) The XUV500 has been discontinued following the launch of its spiritual successor...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answers (2) കാണു
    Faisal asked on 26 Aug 2021
    Q ) 4*4 and panoramic sunroof?
    By CarDekho Experts on 26 Aug 2021

    A ) Mahindra XUV500 comes with a FWD drive type and doesn't feature panoramic su...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    Trivedi asked on 22 Aug 2021
    Q ) When XUV 400 launching?
    By CarDekho Experts on 22 Aug 2021

    A ) As of now, there's no official update from the brand's end. Stay tuned f...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    Ankush asked on 9 Jun 2021
    Q ) Tyre pressure to fill air ?
    By CarDekho Experts on 9 Jun 2021

    A ) The Mahindra XUV500 features a tyre size of 235/60 R18. The recommend tyre press...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    Chetan asked on 11 May 2021
    Q ) I want to buy a 7 seater car with good fuel efficiency need power, looks and re...
    By CarDekho Experts on 11 May 2021

    A ) As per your requirement, we would suggest you for XUV500. As XUV 500 comes in 7 ...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answers (2) കാണു

    ട്രെൻഡുചെയ്യുന്നു മഹേന്ദ്ര കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    view ഏപ്രിൽ offer
    space Image
    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
    ×
    We need your നഗരം to customize your experience