Login or Register വേണ്ടി
Login

ടാറ്റ ഹാരിയറിന്റെ 1 ലക്ഷത്തിലധികം യൂണിറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞു

published on മെയ് 22, 2023 09:55 pm by ansh for ടാടാ ഹാരിയർ 2019-2023

ലാൻഡ് റോവറിൽ നിന്നുള്ള പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ SUV 2019 ജനുവരിയിലാണ് വിപണിയിൽ പ്രവേശിച്ചത്

  • ലോഞ്ച് ചെയ്തതു മുതൽ 170PS, 2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹാരിയർ SUV-ക്ക് കരുത്ത് പകരുന്നത്.

  • വിൽപ്പനയുടെ ആദ്യ വർഷത്തേക്ക് മാത്രമാണ് മാനുവൽ ട്രാൻസ്മിഷൻ ലഭിച്ചത്, 2020-ൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ചേർത്തു.

  • ഇപ്പോൾ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.

  • ഫോർവേഡ്-കൊളിഷൻ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ പോലുള്ള ADAS ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

  • 15 ലക്ഷം രൂപ മുതൽ 24.07 ലക്ഷം രൂപ വരെയാണ് ഹാരിയറിന് നിലവിൽ വില നൽകിയിരിക്കുന്നത് (എക്സ് ഷോറൂം).

2019-ൽ ലോഞ്ച് ചെയ്ത ടാറ്റ ഹാരിയർ നിരവധി പ്രതീക്ഷകളോടെയാണ് എത്തിയത്, ആഡംബര ഓഫ് റോഡറുകളുടെ രാജാവായ ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ആദ്യത്തെ SUV-യാണിത്. അതിനുശേഷം, ഇത് സ്വയം ഒരു പേര് ഉണ്ടാക്കിയെടുക്കുകയും വളരെയധികം പ്രശസ്തി നേടുകയും ചെയ്തു. നാല് വർഷത്തിന് ശേഷം, ടാറ്റ SUV 1 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന് പുതിയ നാഴികക്കല്ലിൽ എത്തി.

പവർട്രെയിൻ

2019 മുതൽ ഒരേ സിംഗിൾ എഞ്ചിൻ ഓപ്ഷനാണ് ഹാരിയറിൽ ഓഫർ ചെയ്യുന്നത്: 170PS, 350Nm ഉൽപ്പാദിപ്പിക്കുന്ന 2-ലിറ്റർ ഡീസൽ എഞ്ചിൻ ആണിത്. ഇത് 6-സ്പീഡ് മാനുവലിൽ മാത്രമാണ് അരങ്ങേറ്റം കുറിച്ചത്, പിന്നീട് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിച്ചു. 2024-ൽ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിൽ ഇതിന് ആദ്യമായി പെട്രോൾ ഓപ്ഷൻ ലഭിക്കും.

ഫീച്ചറുകളും സുരക്ഷയും

ഇതിന്റെ പവർട്രെയിനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ, വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ നോക്കാം. വ്യതിരിക്തമായ രൂപത്തിലുള്ള 8.8 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേയുള്ള സെമി-ഡിജിറ്റൽ ക്ലസ്റ്റർ, JBL സൗണ്ട് സിസ്റ്റം, ഓട്ടോ AC, ടെറൈൻ മോഡുകൾ എന്നിവയുമായാണ് SUV യഥാർത്ഥത്തിൽ വന്നത്. അതിനുശേഷം, പ്രത്യേക എഡിഷനുകൾ വഴി ഇതിന് വിവിധ ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിച്ചു, ഇപ്പോൾ കൂടുതൽ പ്രീമിയം ആയ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, മെമ്മറിയും വെൽക്കം ഫംഗ്‌ഷനും ഉള്ള ആറ്-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ ഹാരിയർ ഇന്ന് വാഗ്ദാനം ചെയ്യുന്നു.

ഇതും വായിക്കുക: 2 വർഷത്തിനുള്ളിൽ ടാറ്റ പഞ്ച് 2 ലക്ഷം എന്ന ഉൽപ്പാദന നാഴികക്കല്ല് പിന്നിട്ടു

സുരക്ഷയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഇത് ആറ് എയർബാഗുകൾ വരെ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), 360-ഡിഗ്രി ക്യാമറ, ഹിൽ-ഹോൾഡ്, ഹിൽ-ഡിസെന്റ് കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ, ഹാരിയറിന്റെ ചില വേരിയന്റുകളിൽ ഫോർവേഡ്-കൊളിഷൻ മുന്നറിയിപ്പ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ADAS പ്രവർത്തനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.

വിലയും എതിരാളികളും

15 ലക്ഷം രൂപ മുതൽ 24.07 ലക്ഷം രൂപ (എക്സ് ഷോറൂം) വരെയാണ് ഹാരിയറിന് ടാറ്റയിട്ട വില. ലോഞ്ച് ചെയ്യുമ്പോൾ, ടോപ്പ്-സ്പെക്ക് മാനുവൽ ഓപ്ഷന്റെ വില 16.25 ലക്ഷം രൂപയായിരുന്നു, ഇന്ന് ടോപ്പ്-സ്പെക്ക് മാനുവലിന് നിങ്ങൾക്ക് 21.77 ലക്ഷം രൂപ വിലവരും (എക്സ്-ഷോറൂം, ഡൽഹി). മഹീന്ദ്ര XUV700, MG ഹെക്ടർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾ എന്നിവയുടെ എതിരാളിയാണ് ഹാരിയർ.

ഇവിടെ കൂടുതൽ വായിക്കുക: ഹാരിയർ ഡീസൽ

a
പ്രസിദ്ധീകരിച്ചത്

ansh

  • 21 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടാടാ ഹാരിയർ 2019-2023

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ