ഏതു ബ്രെസ വാങ്ങണം? മാരുതി വിറ്റാര ബ്രെസ വേരിയന്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
വിറ്റാര ബ്രെസ തിരിച്ചെത്തിയത് കഥയിൽ ഒരു ട്വിസ്റ്റും കൊണ്ടാണ്. ഉശിരൻ ഡീസൽ മോട്ടോറിനുപകരം, ഇപ്പോൾ അത് ഒരു തണുപ്പൻ പെട്രോളുമായാണ് വരുന്നത്. എന്നാൽ ബ്രെസ വേരിയന്റുകൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നിള്ളത്?
2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫെയ്‌സ് ലിഫ്റ്റ് ചെയ്ത വിറ്റാര ബ്രെസ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പുറത്തുനിന്ന് കാണാവുന്ന മാറ്റങ്ങളാണ് ആദ്യം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പക്ഷേ മാറ്റങ്ങളിൽ ഭൂരിഭാഗവും അകത്താണ്. ഒരു പുതിയ എഞ്ചിൻ, പുതിയ ട്രാൻസ്മിഷൻ ഓപ്ഷൻ, ഏറ്റവും പ്രധാനമായി, വേരിയൻറ് നിരയിലുടനീളം പുതിയ വിലകൾ എന്നിവ പുറമേ. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വേരിയന്റ് ഏതാണ്?
ലഭ്യമായ എല്ലാ വേരിയന്റുകളുടെയും വില പരിശോധിച്ചു കൊണ്ട് നമുക്ക് ആരംഭിക്കാം.
വേരിയന്റ് |
മാനുവൽ വേരിയന്റ് വില |
ഓട്ടോമാറ്റിക് വേരിയന്റ് വില |
L |
Rs 7.34 lakh |
NA |
V |
Rs 8.35 lakh |
Rs 9.75 lakh (Rs 1.40 lakh) |
Z |
Rs 9.10 lakh |
Rs 10.50 lakh (Rs 1.40 lakh) |
Z+ |
Rs 9.75 lakh |
Rs 11.15 lakh (Rs 1.40 lakh) |
Z+ Dual Tone |
Rs 9.98 lakh |
Rs 11.40 lakh (Rs 1.42 lakh) |
എല്ലാ വിലകളും എക്സ് ഷോറൂം ഇന്ത്യ.
മുമ്പ് വിറ്റാര ബ്രെസ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിലവിൽ വരാൻ പോകുന്ന ബിഎസ്6 മാനദണ്ഡങ്ങൾ മാരുതിക്ക് പെട്രോൾ എഞ്ചിനിലേക്ക് മാറാനുള്ള ഒരു കാരണമായി. എർട്ടിഗയിൽ നിന്നും സിയാസിൽ നിന്നും കടമെടുത്ത 1.5 ലിറ്റർ യൂണിറ്റാണ് ഇവിടെ താരമായത്. 105പിഎസ്, 138എൻഎം ഉൽപ്പാദിപ്പിക്കുന്ന ഈ യൂണിറ്റിനോടൊപ്പം ലഭ്യമായ ട്രാൻസ്മിഷൻ ഓപ്ഷനുകൾ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ മൈൽഡ്-ഹൈബ്രിഡ് ടെക്ക് ഉള്ള 4 സ്പീഡ് ഓട്ടോമാറ്റിക്കാണ്.
ആറ് കളർ ഓപ്ഷനുകളാണ് വിറ്റാര ബ്രെസയ്ക്ക് മാരുതി നൽകുന്നത്. ടോപ്പ്-സ്പെക്ക് വേരിയന്റിൽ ഡ്യുവൽ ടോൺ കളർ സ്കീം ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലഭ്യമായ എല്ലാ കളർ ഓപ്ഷനുകളും താഴെ പരിശോധിക്കാം.
- മെറ്റാലിക് സിസ്ലിംഗ് റെഡ് (പുതിയത്) (അടിസ്ഥാന എൽ വേരിയന്റിൽ ലഭ്യമല്ല)
-
ടോർക്ക് ബ്ലൂ (പുതിയത്)
-
ഓട്ടം ഓറഞ്ച്
-
ഗ്രാനൈറ്റ് ഗ്രേ
-
പേൾ ആർട്ടിക് വൈറ്റ്
-
പ്രീമിയം സിൽവർ
ഡുവൽ ടോൺ കളർ സ്കീമുകൾ
-
മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള മെറ്റാലിക് സിസ്ലിംഗ് റെഡ് (പുതിയത്)
-
മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോർക്ക് ബ്ലൂ (പുതിയത്)
-
ഓട്ടം ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ (പുതിയത്)
ഇപ്പോൾ പവർട്രെയിനും കളർ ഓപ്ഷനുകളും നമ്മൾ പരിശോധിച്ചു കഴിഞ്ഞു. അടുത്തത് വേരിയന്റുകളെ കൂടുതൽ അടുത്തറിയാനുള്ള ശ്രമമാണ്.
കൂടുതൽ വായിക്കാം: മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ: മൈലേജ് വിവരങ്ങൾ പുറത്ത്; ഹ്യുണ്ടായ് വെണ്യു, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയേക്കാൾ മികച്ചത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ എൽ: ബജറ്റ് ഉപഭോക്താക്കൾക്കായി മാരുതി നൽകുന്ന മാന്യമായ ഒരു വാഗ്ദാനം. വില്പനാനന്തര കസ്റ്റമൈസേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല തുടക്കം. എന്നാൽ ഓട്ടോമാറ്റിക്കിന്റെ അഭാവം പ്രധാന പരിമിതി.
ട്രാൻസ്മിഷൻ |
വില |
5 സ്പീഡ് മാനുവൽ |
Rs 7.34 lakh |
4 സ്പീഡ് ഓട്ടോമാറ്റിക് |
NA |
എക്സ്റ്റീരിയർ: എൽഇഡി പാർക്കിംഗ് ലൈറ്റുകളുള്ള ഹാലൊജെൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ഫ്രണ്ട് ഗ്രിൽ, ബോഡി-കളർ ബമ്പറുകൾ, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബോഡി-കളർ ഡോർ ഹാൻഡിലുകളും ഒആർവിഎമ്മുകളും, ഒആർവിഎമ്മുകളിൽ ടേൺ ഇൻഡിക്കേറ്റർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ (സെന്റർ ക്യാപ്പിനൊപ്പം), റൂഫ് എൻഡ് സ്‌പോയിലർ, എൽഇഡി ടെയ്‌ൽലാമ്പുകൾ, എൽഇഡി ഹൈ മൌണ്ട് സ്റ്റോപ്പ് ലാമ്പ്, ബൂട്ടിൽ ക്രോം സ്ട്രിപ്പ്.
ഇന്റീരിയർ: സെൻട്രൽ ലോക്കിംഗ് + റിമോട്ട് കീ, ടിൽറ്റ് അഡ്ജസ്റ്റ് സ്റ്റിയറിംഗ്, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, എസി നോബിൽ ക്രോം ഫിനിഷ്, പാർക്കിംഗ് ബ്രേക്ക് ടിപ്പിൽ ക്രോം ഫിനിഷ്, ഡേ / നൈറ്റ് ഐആർവിഎം, മാനുവൽ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎം, ഡ്രൈവർ ടിക്കറ്റ് ഹോൾഡർ, നാല് പവർ വിൻഡോകൾ (ഡ്രൈവർ ഓട്ടോ അപ്പ്/ഡൌൺ).
ഇൻഫോടെയ്ൻമെന്റ്: 2 ഡിഎൻ മ്യൂസിക് സിസ്റ്റം (ബ്ലൂടൂത്ത്, എഫ്എം, യുഎസ്ബി എന്നിവയ്ക്കൊപ്പം), 4 സ്പീക്കറുകൾ, പിന്നിൽ സീറ്റ് ഫ്ലിപ്പും ഫോൾഡുകളും.
സുരക്ഷ: ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, പ്രീ-ടെൻഷനർ, ലോഡ്-ലിമിറ്റർ എന്നിവയുള്ള ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ്.
വെർഡിക്റ്റ്
വിറ്റാര ബ്രെസയുടെ അടിസ്ഥാന വേരിയന്റാണോ ഇത് എന്നറിയാൻ മാരുതി നൽകുന്ന കിറ്റ് ഞങ്ങൾ രണ്ടുതവണ പരിശോധിച്ചു. പുറത്ത് നിന്നുള്ള കാഴ്ചയിൽ ഈ വേരിയൻറ് ശ്രേണിയിലെ ഏറ്റവും താഴ്ന്ന സ്ഥാനക്കാരനാണെന്ന് വിളിച്ചു പറയുന്നില്ല. എന്നിരുന്നാലും, പിന്നിലെ യാത്രക്കാർക്ക് ഈ വേരിയന്റിൽ കുറവായി തോന്നാൻ ഇടയുള്ളത് ഹെഡ്‌റെസ്റ്റുകളാണ്. കൂടുതൽ ചികഞ്ഞു നോക്കിയാൽ ഒരു പിൻ പാർസൽ ട്രേയുടെ അഭാവം പോലുള്ള കാര്യങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. നിങ്ങൾ കർശനമായ ബജറ്റുമായാണ് ഈ വിറ്റാര ബ്രെസ വാങ്ങാൻ ഇറങ്ങുന്നതെങ്കിൽ ഇത് നിങ്ങളുടെ പണത്തിന് നല്ല മൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ കാറിൽ ധാരാളം വില്പനാനന്തര കസ്റ്റമൈസേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ എല്ലാ അടിസ്ഥാന കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനാൽ ഞങ്ങൾ ഈ വേരിയൻറ് വീണ്ടും നിർദ്ദേശിക്കുന്നു. എൽ വേരിയന്റിനൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷന്റെ അഭാവമാണ് പ്രധാനമായും മുഴച്ചു നിൽക്കുന്നത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ വി: ഈ വേരിയൻറ് ഒഴിവാക്കുകയാണ് നല്ലത്. കാരണം വില വർദ്ധനവിനെ ന്യായീകരിക്കുന്ന തരം സവിശേഷതകൾ ഒന്നും തന്നെ ബ്രെസ വി നൽകുന്നില്ല.
ട്രാൻസ്മിഷൻ |
വില |
വ്യത്യാസം |
5 സ്പീഡ് മാനുവൽ |
Rs 8.35 lakh |
Rs 1.01 lakh |
4 സ്പീഡ് ഓട്ടോമാറ്റിക് |
Rs 9.75 lakh |
NA |
മുമ്പത്തെ വേരിയന്റിനേക്കാൾ:
സുരക്ഷ: ഹിൽ ഹോൾഡ് (ഓട്ടോമാറ്റിക്)
എക്സ്റ്റീരിയർ: ഫുൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, റൂഫ് റെയിലുകൾ (കറുപ്പ്), വീൽ കവർ, ഇലക്ട്രിക് ഫോൾഡ് ഒആർവിഎം.
ഇന്റീരിയർ: ഡോർ ആംസ്ട്രെസ്റ്റ് (ഫാബ്രിക്കിനൊപ്പം), ഗ്ലോവ് ബോക്സ് ഇല്യുമിനേഷൻ, ഫ്രണ്ട് ഫുട്‌വെൽ ഇല്യൂമിനേഷൻ, പാസഞ്ചർ ടിക്കറ്റ് ഹോൾഡർ, റിയർ ഡീഫോഗർ, ഓഡിയോയ്ക്കുള്ള സ്റ്റിയറിംഗ് മൌണ്ടഡ് നിയന്ത്രണങ്ങൾ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, റിയർ സീറ്റ് ഹെഡ്‌റെസ്റ്റ്, ഫ്രണ്ട് സീറ്റ് ബാക്ക് ഹുക്ക് (ഡ്രൈവർ സൈഡ്) , സീറ്റ് ബാക്ക് പോക്കറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അപ്പർ ഗ്ലോവ് ബോക്സ്.
വെർഡിക്റ്റ്
ഈ വേരിയന്റിലെ സവിശേഷതകളും കൂട്ടിച്ചേർക്കലുകളും നിങ്ങൾ നൽകുന്ന പ്രീമിയത്തെ ന്യായീകരിക്കുന്നില്ല. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെലവു കുറഞ്ഞ വേരിയന്റാണിത് എന്നതാണ് ഒരേയൊരു മെച്ചം!
കൂടുതൽ വായിക്കാം: 2020 മാരുതി വിറ്റാര ബ്രെസ പെട്രോൾ ഫെയ്‌സ്‌ലിഫ്റ്റ് ആക്സസറി പായ്ക്ക്: ചിത്രങ്ങളിലൂടെ.
മാരുതി സുസുക്കി വിറ്റാര ബ്രെസ ഇസഡ്: ഞങ്ങൾ ശുപാർശ ചെയ്യുന്ന വേരിയന്റ്.
ട്രാൻസ്മിഷൻ |
വില |
വ്യത്യാസം |
5 സ്പീഡ് മാനുവൽ |
Rs 9.10 lakh |
Rs 75,000 |
4 സ്പീഡ് ഓട്ടോമാറ്റിക് |
Rs 10.50 lakh |
Rs 75,000 |
മുമ്പത്തെ വേരിയന്റിനേക്കാൾ:
എക്സ്റ്റീരിയർ: റൂഫ് റെയിലുകൾ (ഗൺമെറ്റൽ ഗ്രേ), 16 ഇഞ്ച് അലോയ് വീലുകൾ (കറുപ്പ്), സിൽവർ സ്‌കിഡ് പ്ലേറ്റ്, റിയർ വാഷ് / വൈപ്പർ.
ഇന്റീരിയർ: ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, പിയാനോ ബ്ലാക്ക് ആക്സന്റ്സ് (സൈഡ് വെന്റുകൾ + സെന്റർ കൺസോൾ), വാതിൽ ഹാൻഡിലുകൾക്കുള്ളിൽ ക്രോം, ബൂട്ട് ലാമ്പ്, ഫ്രണ്ട് മാപ്പ് ലാമ്പ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ക്രമീകരിക്കാവുന്ന ലൈറ്റിംഗ്, കപ്പ്ഹോൾഡറുമായി പിൻ സീറ്റ് ആംസ്ട്രെസ്റ്റ്, പാർസൽ ട്രേ, ക്രൂയിസ് കൺട്രോൾ.
ഇൻഫോടെയ്ൻമെന്റ്: ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റിയറിംഗ് മൌണ്ടഡ് ഓഡിയോ നിയന്ത്രണങ്ങൾ, വോയ്‌സ് കമാൻഡ്.
വെർഡിക്റ്റ്
നമ്മുടെ കാഴ്ചപ്പാടിൽ പണത്തിന് ഏറ്റവും കൂടുതൽ മൂല്യം നൽകുന്ന വേരിയന്റാണിത്. എന്തിനധികം, ഈ വേരിയന്റിൽ നിങ്ങൾക്ക് ഇക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. ഓട്ടോമാറ്റിക് വേരിയന്റിലെ ക്രൂയിസ് കൺട്രോൾ സവിശേഷത പലപ്പോഴും ദേശീയപാതയിൽ യാത്ര ചെയ്യുന്നവർക്ക് ഗുണകരമാകും.
മാരുതി സുസുക്കി വിറ്റാര ബ്രെസ ഇസഡ് +: നിങ്ങളുടെ പക്കൽ ചെലവഴിക്കാൻ പണമുണ്ടെങ്കിൽ ഈ വേരിയന്റ് തെരഞ്ഞെടുക്കാം. ഡുവൽ ടോൺ പെയിന്റ് സ്കീമുമായി വരുന്ന ഒരേയൊരു വേരിയന്റ്.
ട്രാൻസ്മിഷൻ |
വില |
വ്യത്യാസം |
5 സ്പീഡ് മാനുവൽ |
Rs 9.75 lakh |
Rs 65,000 |
4 സ്പീഡ് ഓട്ടോമാറ്റിക് |
Rs 11.15 lakh |
Rs 65,000 |
മുമ്പത്തെ വേരിയന്റിനേക്കാൾ:
സുരക്ഷ: റിവേഴ്സ് പാർക്കിംഗ് ക്യാമറ
എക്സ്റ്റീരിയർ: 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ.
ഇന്റീരിയർ: ഫ്രണ്ട് സ്ലൈഡിംഗ് സെന്റർ ആംസ്ട്രെസ്റ്റ്, 6-സ്പീക്കറുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഓട്ടോ വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡ് ഒആർവിഎമ്മുകൾ, റിയർവ്യു മിററിനുള്ളിൽ ഓട്ടോ ഡിമ്മിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, കൂൾഡ് അപ്പർ ഗ്ലോവ് ബോക്സ്.
വെർഡിക്റ്റ്
മുമ്പത്തെ വേരിയന്റിനേക്കാൾ കൂടുതലായി നൽകേണ്ടി വരുന്ന പ്രീമിയം ഇവിടെ പാഴായി എന്ന തോന്നൽ ഉണ്ടാകുന്നില്ല. അതിനാൽ വിറ്റാര ബ്രെസ വാങ്ങാൻ നിങ്ങളുടെ ഹൃദയം സജ്ജമാകുകയും നിങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് പണവും ഉണ്ടെങ്കിൽ, ധൈര്യമായി മുന്നോട്ട് പോക്കാവുന്നതാണ്. കൂടാതെ, ഡുവൽ ടോൺ പെയിന്റ് സ്കീം ലഭിക്കുന്ന ഒരേയൊരു വേരിയന്റാണ് വിറ്റാര ബ്രെസയുടെ ഇസഡ് + വേരിയൻറ്.
കൂടുതൽ വായിക്കാം: മാരുതി വിറ്റാര ബ്രെസ ഓൺ റോഡ് പ്രൈസ്.
0 out of 0 found this helpful