മൈൽഡ്-ഹൈബ്രിഡ് സാങ ്കേതികവിദ്യയുടെ കരുത്തുമായി 2020 മാരുതി വിറ്റാര ബ്രെസ മാനുവൽ വരുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 29 Views
- ഒരു അഭിപ്രായം എഴുതുക
നിലവിലെ വിവരമനുസരിച്ച് ഫേസ്‌ലിഫ്റ്റഡ് സബ് -4 എം എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മാത്രമേ മൈൽഡ്-ഹൈബ്രിഡ് ടെക്ക് ലഭിക്കൂ.
-
ലിഥിയം അയൺ ബാറ്ററി സഹിതമാണ് മാരുതി ഏറ്റവും പുതിയ 12 വി മൈൽഡ്-ഹൈബ്രിഡ് ടെക് അവതരിപ്പിക്കുന്നത്.
-
പെട്രോൾ-മാനുവൽ ഹൈബ്രിഡിനും സമാന ഓപ്ഷനുകളായിരിക്കും.
-
മൈൽഡ്-ഹൈബ്രിഡ് ടെക് ഇല്ലാത്ത മാനുവൽ വേരിയന്റുകക്കുടെ മൈൽഡ് ലിറ്ററിന് 17.03 കിലോമീറ്ററാണ്.
-
മൈൽഡ്-ഹൈബ്രിഡ് ടെക്ക് കൂടി വരുന്നതോടെ ഇന്ധനക്ഷമത ലിറ്ററിന് 2-3 കിലോമീറ്റർ വരെ ഉയരും.
-
പുറത്തിറങ്ങുമ്പോൾ ഈ മാനുവൽ വേരിയന്റുകളുടെ വില 50,000 രൂപയിലധികം ഉയരുമെന്ന് കരുതാം.
-
2020 വിറ്റാര ബ്രെസയുടെ വില നിലവിൽ 7.34 ലക്ഷം മുതൽ 11.4 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ഡൽഹി).
2020 ഫെബ്രുവരിയിലാണ് ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസ പുറത്തിറങ്ങിയത്. സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോളജിയും ടോർക്ക് അസിസ്റ്റ് ഫംഗ്ഷനും ഉൾക്കൊള്ളുന്ന 12 വി മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളാണ് മാരുതി അവതരിപ്പിക്കുന്നത്. ഡൽഹി ആർടിഒയിൽ രജിസ്റ്റർ ചെയ്തതിനാൽ മാനുവൽ വേരിയന്റുകളിൽ ഗ്രീൻ ടെക് ഇണക്കിച്ചേർക്കാനും മാരുതി ഒരുങ്ങുന്നതായാണ് സൂചന.
ആർടിഒ രേഖ പ്രകാരം, ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസയുടെ മാനുവൽ എൽഎക്‌സി, വിഎക്‌സി, ഇസഡ്സി, ഇസഡ്സി + വേരിയന്റുകളിൽ മാരുതി മൈൽഡ്-ഹൈബ്രിഡ് ടെക്ക് ഉടൻ അവതരിപ്പിക്കും. വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മൈൽഡ്-ഹൈബ്രിഡ് ടെക് ഇല്ലാത്ത മാനുവൽ വേരിയന്റുകൾ ലിറ്ററിന് 17.03 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത ലിറ്ററിന് 18.76 കിലോമീറ്ററാണ്. അതിനാൽ, മൈൽഡ്-ഹൈബ്രിഡ് ടെക്ക് നിലവിൽ വരുന്നതോടെ മാനുവൽ വേരിയന്റുകളുടെ ഇന്ധനക്ഷമത ലിറ്ററിന് 2-3 കിലോമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷ.
മാറ്റങ്ങളുടെ കാര്യമെടുത്താൽ പ്രീ-ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസയും ഫേസ്‌ലിഫ്റ്റഡ് മോഡലും തികച്ചും സമാനമാണ്, മാത്രമല്ല വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ പ്രയാസമാണു താനും. ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ചത് ബോണറ്റിന് കീഴിലാണ്. നേരത്തെ ഇത് ഡീസൽ മാത്രമുള്ള മോഡലായാണ് ലഭ്യമായിരുന്നെങ്കിലും, ഇപ്പോൾ ഇത് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ഇറങ്ങുന്നത്. കൂടാതെ, എസ്‌യുവിയുടെ അകം, പുറം സവിശേഷതകളിലും പ്രകടമായ മാറ്റമൊന്നും വന്നിട്ടില്ല.
സ്റ്റാൻഡേർഡ് മാനുവൽ വേരിയന്റുകളേക്കാൾ പെട്രോൾ-ഹൈബ്രിഡിന് 50,000 രൂപയോളം വില കൂടുതലായിരിക്കും. ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസയുടെ വില 7.34 ലക്ഷം മുതൽ 11.4 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ഡൽഹി). ടാറ്റ നെക്സൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര എക്സ്‌യുവി300, ഹ്യുണ്ടായ് വെണ്യൂ എന്നിവയുമായാണ് പുതിയ ബ്രെസ കൊമ്പുകോർക്കുക. കൂടാതെ വരാനിരിക്കുന്ന റെനോ എച്ച്ബിസി, കിയ സോനെറ്റ്, നിസ്സാൻ ഇഎം 2 എന്നിവയ്ക്കും ബ്രെസ വെല്ലുവിളിയാകും. എതിരാളികളിൽ നിന്ന് ബ്രെസയെ വ്യത്യസ്തമാക്കുന്നതിൽ പ്രധാനം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സബ്-4എം എസ്‌യുവി എന്നതാണ്.
കൂടുതൽ വായിക്കാം: വിറ്റാര ബ്രെസ ഓൺ റോഡ് പ്രൈസ്.