ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിക്കുന്ന 10 ലക്ഷം രൂപയിൽ കുറവ് വിലയുള്ള 10 കാറുകൾ: ടാറ്റ എച്ച് 2 എക്സ്,കിയാ ക്യൂ വൈ ഐ, പുതുക്കിയ മാരുതി വിറ്റാര ബ്രെസ, റെനോ എച്ച് ബി സി,ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ ഓറ ആർ 1 തുടങ്ങിയവ

തിരുത്തപ്പെട്ടത് ഓൺ ഫെബ്രുവരി 04, 2020 11:27 am വഴി rohit

 • 20 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

10 ലക്ഷം രൂപയിൽ താഴെ വില വരുന്ന കാറാണോ നോക്കുന്നത്? ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിക്കാൻ പോകുന്ന 10 കാറുകളെക്കുറിച്ച് അറിയാം.

ഓട്ടോ എക്സ്പോയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി. എല്ലാ കാർ നിർമാതാക്കളും കോൺസെപ്റ്റ് കാറുകളും പുതിയ മോഡലുകളും അവതരിപ്പിക്കും. ഇതാ നിങ്ങൾ ശ്രദ്ധിക്കേണ്ട 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന 10 കാറുകൾ: 

പ്രൊഡക്ഷൻ സ്പെസിഫിക്കേഷൻ എച്ച് 2 എക്സ് 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

2019 ജനീവ മോട്ടോർ ഷോയിലാണ് എച്ച് 2 എക്സിന്റെ കോൺസെപ്റ്റ് കാർ ടാറ്റ പുറത്തിറക്കിയത്. അതിനെ അടിസ്ഥാനമാക്കി പുതിയ മൈക്രോ എസ് യു വിയുടെ ടെസ്റ്റിംഗ് നടക്കുന്നുണ്ടായിരുന്നു. അൾട്രോസിന്റെ ബി എസ് 6 അനുസൃത 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും ഇതിലും ഉണ്ടാകുക. പ്രൊഡക്ഷൻ സ്പെസിഫിക്കേഷൻ എസ് യു വി, അതിന്റെ കൺസെപ്റ്റ് കാറിൽ നിന്ന് 80 % ഡിസൈൻ സാമ്യത നിലനിർത്തുമെന്നാണ് പ്രതീക്ഷ. അതേ ലുക്ക് ആണ് ടെസ്റ്റിംഗ് ചിത്രങ്ങളിലും ദൃശ്യമാകുന്നത്. ടിയാഗോയ്ക്കും അൾട്രോസിനും ഇടയിലാവും എച്ച് 2 എക്സിന്റെ സ്ഥാനം. 5.5 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ഗ്രാൻഡ് i10,മാരുതി സുസുകി സ്വിഫ്റ്റ്,ഫോർഡ് ഫിഗോ,ഫോർഡ് ഫ്രീസ്റ്റൈൽ,മഹീന്ദ്ര കെ.യു.വി 100എൻ.എക്സ്.ടി എന്നിവയ്ക്ക് കടുത്തഎതിരാളി ആയിരിക്കും എച്ച് 2 എക്സ്.

കിയ ക്യൂ വൈ ഐ

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

സബ് 4 മീറ്റർ എസ് യു വി ആയ ക്യൂ.വൈ.ഐ, കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ, കണക്ടഡ് ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് റൂഫ് സ്പോയ്ലർ ഡിസൈൻ എന്നിവ കൊണ്ട് ശ്രദ്ധേയമാകും. വെന്യൂ വിന്റെ  1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റുകളെ അടിസ്ഥാനമാക്കിയ കാർ ആയിരിക്കും ഇത്. സെൽറ്റോസിന്റെ 1.5 ലിറ്റർ ഡീസൽ എൻജിന് ചെറിയ മാറ്റം വരുത്തിയ ഡീസൽ മോഡലും അവതരിപ്പിക്കും. 5 സ്പീഡ് മാനുവൽ, 6 സ്പീഡ്  മാനുവൽ,7 സ്പീഡ് DCT|(1.0 ലിറ്റർ ടർബോ പെട്രോൾ മോഡലിൽ മാത്രം) എന്നീ ട്രാൻസ്മിഷനുകളിൽ ഇറക്കും. ആഗസ്റ്റ് 2020 ൽ ഈ കാർ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.

പുതുക്കിയ ഹ്യുണ്ടായ് വേർണ

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

പുതുക്കിയ വേർണയും ഈ ഓട്ടോ എക്സ്‌പോയിൽ അവതരിപ്പിക്കും. ഇപ്പോഴത്തെ എൻജിനുകൾക്ക് പകരം സെൽറ്റോസിലെ പോലെ ബി എസ് 6 അനുസൃത 1.5 ലിറ്റർ പെട്രോൾ എൻജിൻ (115 PS/ 144 Nm),ഡീസൽ എൻജിൻ(115PS/ 250Nm) എന്നീ മോഡലുകളിൽ വേർണ പുറത്തിറക്കും. 6 സ്പീഡ് മാനുവൽ ആയിരിക്കും സ്റ്റാൻഡേർഡ്. പെട്രോൾ മോഡലിൽ CVTയും ,ഡീസലിൽ ടോർക്ക് കോൺവെർട്ടറും നൽകും. എക്സ്‌പോയ്ക്ക് ശേഷം ഉടൻ തന്നെ പുതുക്കിയ മോഡൽ വിപണിയിൽ ലഭ്യമാകും. ഇപ്പോഴത്തെ വിലയേക്കാൾ ചെറിയ വില വർദ്ധനവ് ഉണ്ടാകും. 8.17 ലക്ഷം മുതൽ 14.07 ലക്ഷം രൂപ വരെയാണ് പുതിയ വില.(ഡൽഹി എക്സ് ഷോറൂം വില)

പുതുക്കിയ മാരുതി വിറ്റാര ബ്രെസ 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

മാരുതിയുടെ സബ് 4 മീറ്റർ എസ് യു വി 2016 മുതൽ വിപണിയിലുണ്ട്. കാഴ്ച്ചയിലും മെക്കാനിക്കൽ രംഗത്തും മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തുക. ബി എസ് 6 അനുസൃത 1.5 ലിറ്റർ പെട്രോൾ എൻജിൻ മോഡലിൽ മൈൽഡ്-ഹൈബ്രിഡ് ടെക്നോളജി ഉണ്ടാകും. സിയാസ്,എർട്ടിഗ,എക്സ് എൽ 6 എന്നിവയിലെ പോലെയുള്ളതാണ് ഇതും. 5 സ്പീഡ് എം ടി, 4 സ്പീഡ് എ.ടി എന്നീ ട്രാൻസ്മിഷനുകളിൽ ലഭിക്കും. ഓട്ടോ എക്സ്പോ 2020 ൽ ഇതിന്റെ ലോഞ്ച് ഉണ്ടാകും. ഇപ്പോഴത്തെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. 7.63 ലക്ഷം മുതൽ 10.37 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.(ഡൽഹി എക്സ് ഷോറൂം വില|). ആദ്യമായി പെട്രോൾ എൻജിൻ ലഭിക്കുന്നു എന്നതാണ് ബ്രെസയിൽ ഉണ്ടാകാൻ പോകുന്ന പ്രധാന മാറ്റം. 

മാരുതി എസ് ക്രോസ്സ് പെട്രോൾ 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

വിറ്റാര ബ്രെസയിലെ പോലെ തന്നെ എസ് ക്രോസ്സിലും ബി എസ് 6 അനുസൃത 1.5 ലിറ്റർ പെട്രോൾ എൻജിൻ ഉണ്ടാകും. ട്രാൻസ്മിഷനിലും ബ്രെസയുടെ അതേ രീതികൾ പിന്തുടരും-5 സ്പീഡ് മാനുവൽ,4 സ്പീഡ് ഓട്ടോ. ഓട്ടോ എക്സ്പോ 2020ൽ ഇതിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്നു. കാഴ്ച്ചയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. ഫീച്ചറുകളിലും ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടാകും.പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആദ്യമായാണ് എസ് ക്രോസിൽ എത്തുന്നത്. എൻട്രി ലെവൽ പെട്രോൾ മോഡലിന് പഴയ ഡീസൽ മോഡലിനേക്കാൾ വില കുറവായിരിക്കും. 8.80 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കാം.(ഡൽഹി എക്സ് ഷോറൂം വില) 

പുതുക്കിയ മാരുതി ഇഗ്നിസ് 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

ഓട്ടോ എക്സ്പോ 2020 ൽ പുതുക്കിയ രൂപത്തിലുള്ള ഇഗ്നിസിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എസ് പ്രെസ്സോയിലെ പോലെ പുതിയ ഡിസൈനിലുള്ള ഫ്രന്റ് ഗ്രിൽ,യു ഷേപ്പിലുള്ള ക്രോം ഇൻസേർട്ടുകൾ എന്നിവ ഉണ്ടാകും. അതേ ബി എസ് 6 അനുസൃത 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെ ആയിരിക്കും ഉണ്ടാവുക. 83PS പവറും 113 Nm ടോർക്കും ലഭിക്കുന്ന എൻജിനാണിത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ,5 സ്പീഡ് എ.എം.ടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾ തുടരും. ഇപ്പോഴുള്ള 4.83 ലക്ഷം മുതൽ 7.13 ലക്ഷം രൂപ വരെ എന്ന വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.(ഡൽഹി എക്സ് ഷോറൂം വില ) 

റെനോ ട്രൈബർ എ.എം.ടി, ടർബോ മോഡലുകൾ 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

റെനോയുടെ സബ് 4 മീറ്റർ ക്രോസ്സ് ഓവർ എം.പി.വി ആയ ട്രൈബർ പുതിയ രൂപത്തിൽ എത്തിയേക്കും. ഇപ്പോഴുള്ള 1.0 ലിറ്റർ പെട്രോൾ എൻജിൻ ബി എസ് 6 അനുസൃതമാണ്. അതിൽ എ.എം.ടി ഓപ്ഷനും ടർബോ ചാർജ്ഡ് വേർഷനും അവതരിപ്പിച്ചേക്കും. ടർബോ ഇല്ലെങ്കിലും എ.എം.ടി എങ്കിലും ഈ എക്സ്‌പോയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള വിലയായ 4.99 ലക്ഷം മുതൽ 6.78 ലക്ഷം രൂപ വരെ എന്നതിൽ 40,000 മുതൽ 50,000 രൂപ വരെ വർദ്ധനവ് പ്രതീക്ഷിക്കാം. (ഡൽഹി എക്സ് ഷോറൂം വില)ടർബോ ചാർജ്ഡ് വേർഷൻ ഈ വർഷം പകുതി ആകുമ്പോഴേക്കും വിപണിയിലെത്തുമായിരിക്കും.

റെനോ എച്ച് ബി സി 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോയുടെ ഇന്ത്യൻ വിപണിക്ക് വേണ്ടിയുള്ള ആദ്യ സബ് 4 മീറ്റർ എസ് യു വിയാണ് എച്ച് ബി സി(കോഡ് നെയിം). ട്രൈബർ ക്രോസ്സ് ഓവറിന്റെ അതേ പ്ലാറ്റഫോമിലാണ് ഇത് നിർമിക്കുന്നത്.1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിൽ മാനുവൽ/ ഓട്ടോമാറ്റിക്(CVT ആകാൻ സാധ്യത) ട്രാൻസ്മിഷനുകളിൽ ലഭ്യമാകും. ഈ വർഷം രണ്ടാം പകുതിയിൽ ലോഞ്ച് പ്രതീക്ഷിക്കാം.7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

ഗ്രേറ്റ് വാൾ മോട്ടോർസ് ഓറ ആർ 1 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

ലോകത്തിലെ തന്നെ ഏറ്റവും വിളിച്ചു കുറഞ്ഞ ഇലക്ട്രിക് കാറുമായാണ്‌ ഗ്രേറ്റ്‌ വാൾ മോട്ടോർസ് ഓട്ടോ എക്സ്‌പോയിൽ എത്തുന്നത്. 30.7kWh ബാറ്ററി പാക്കിൽ 351 കി.മീറ്റർ ഒറ്റ ചാർജിൽ ഓടുന്ന കാറായിരിക്കും ഇത്. വലിയ വിലക്കിഴിവിൽ 6.24 ലക്ഷം രൂപ(8680 ഡോളർ)മുതൽ 8 ലക്ഷം രൂപ(11293 ഡോളർ)വരെയാണ് വില. ഇവി വിപണിയിലേക്ക് ഇവരുടെ എൻട്രി എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണണം. ഹവാൽ എസ് യു വി ബ്രാൻഡ് 2021ൽ പുറത്തിറക്കി ഇവർ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് കാർ നിർമാതാക്കളായ ഗ്രേറ്റ്‌ വാൾ മോട്ടോർസ് ഇന്ത്യൻ ഇവി വിപണിയിലേക്കും എത്തും എന്നത് ഉറപ്പാണ്. 

  ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് 1.0 ലിറ്റർ ടർബോ 

10 Cars Priced Under Rs 10 Lakh Coming To Auto Expo 2020

ഹ്യുണ്ടായ് ഈയടുത്ത ദിവസങ്ങളിലാണ് തങ്ങളുടെ സബ് 4 മീറ്റർ സെഡാനായ ഓറ 3 എൻജിൻ ഓപ്ഷനുകളിൽ ഇറക്കിയത്. വെന്യൂവിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിൽ മാറ്റങ്ങൾ വരുത്തിയാണ് ഇതിൽ ഉപയോഗിച്ചത്. ഗ്രാൻഡ് i10 നിയോസിലും ഈ എൻജിൻ തന്നെയാണ് ഘടിപ്പിക്കുക. ഓറയിലെ 5 സ്പീഡ് മാനുവൽ ഗിയർ ബോക്സ്‌(100PS/172 Nm) നിയോസിലും വരും. ഏറ്റവും വിലയേറിയ പെട്രോൾ വേരിയന്റ് ആയിരിക്കും ഇത്-7.5 ലക്ഷം രൂപ. ഓട്ടോ എക്സ്‌പോയിലെ അവതരണത്തിന് ശേഷം മാർച്ചിൽ തന്നെ ഈ കാർ വിപണിയിലെത്തും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ

trendingകാറുകൾ

 • ലേറ്റസ്റ്റ്
 • ഉപകമിങ്
 • പോപ്പുലർ
 • മാരുതി Brezza 2022
  മാരുതി Brezza 2022
  Rs.8.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2022
 • എംജി 3
  എംജി 3
  Rs.6.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
 • വോൾവോ xc40 recharge
  വോൾവോ എക്സ്സി40 recharge
  Rs.65.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
 • കിയ സ്പോർട്ടേജ്
  കിയ സ്പോർട്ടേജ്
  Rs.25.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
 • ഓഡി എ8 L 2022
  ഓഡി എ8 L 2022
  Rs.1.55 സിആർകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
×
We need your നഗരം to customize your experience