ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: മാരുതി വിറ്റാര ബ്രെസ, ടൊയോട്ട വെൽഫെയർ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, 2020 എലൈറ്റ് ഐ20, ഹ്യുണ്ടായ് ക്രെറ്റ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഒന്നിനു പുറകെ ഒന്നായി പുതിയ മോഡലുകളും പ്രഖ്യാപനങ്ങളുമായി ഇത്തവണ വിപണിയിൽ നിറഞ്ഞുനിന്നത് ഹ്യുണ്ടായ് തന്നെ.
മാരുതി വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം: തൊട്ടുമുമ്പുള്ള മോഡലിനേക്കാൾ കുറഞ്ഞ വിലയിലാണ് പുതിയ വിറ്റാര ബ്രെസ പുറത്തിറക്കിയത്. ഇത് നാല് വേരിയന്റുകളിൽ ലഭ്യമാണ്. കൂടാതെ അവയിൽ മൂന്നെണ്ണം എത്തുന്നത് ഓട്ടോമാറ്റിക് ഓപ്ഷനുമായാണ് എന്ന പ്രത്യേകതയുമുണ്ട്. നിങ്ങൾ ഒരു ബ്രെസ വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ തെരെഞ്ഞെടുക്കേണ്ട മോഡൽ ഏതാണെന്ന് പരിശോധിക്കാം.
ടൊയോട്ട വെൽഫെയർ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒരു പ്രീമിയം മോഡലാണെന്ന് കരുതുന്ന ആളാണോ നിങ്ങൾ? എങ്കിൽ ക്രിസ്റ്റയുടെ കസിനായ വെൽഫെയർ തീർച്ചയായും അതിന്റെ ബിസിനസ്സ്-ക്ലാസ് സവിശേഷതകൾ കൊണ്ട് ക്രിസ്റ്റയുടെ തല കുനിപ്പിക്കും. എന്നിരുന്നാലും, 79.50 ലക്ഷം രൂപയെന്ന പ്രൈസ് ടാഗുമായി എത്തുന്ന വെൽഫെയർ നിങ്ങളുടെ കണ്ണൊന്ന് തള്ളിക്കുമെന്നുറപ്പ്. ഇത്രയും വില നൽകാൻ മാത്രം എന്താണ് വെൽഫെയറിലുള്ളത്? ടൊയോട്ട ബാഡ്ജ് അല്ലെന്ന് തീർച്ച! പിന്നെ?
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ടർബോ: ഗ്രാൻഡ് ഐ10 നിയോസിന്റെ കൂടുതൽ കരുത്തനായ പെട്രോൾ പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കിയിരിക്കുന്നു. ഓറ ടർബോയുടെ അതേ എഞ്ചിനാണ് നിയോസ് ടർബോയ്ക്കും. എന്നാൽ സാധാരണ ഹാച്ച്ബാക്കിനേക്കാൾ എത്ര രൂപ നിയോസ് ടർബോയ്ക്കായി മുടക്കാൻ നിങ്ങൾ തയ്യാറാകും? ഉത്തരം ഇവിടെ കണ്ടെത്താം.
2020 ഹ്യുണ്ടായ് എലൈറ്റ് ഐ20: വരാനിരിക്കുന്ന ഐ20 യുടെ ഇന്റീരിയറിനെക്കുറിച്ച് നല്ലൊരു ചിത്രം ഇതിനകം നമുക്ക് കിട്ടിക്കഴിഞ്ഞു. രൂപത്തിൽ ഈ മോഡൽ എങ്ങനെയിരിക്കുമെന്നും നിലവിലുള്ള മോഡലിനെക്കാൾ കൂടുതൽ പ്രീമിയം സവിശേഷതകൾ ഉണ്ടാകുമോയെന്നുമാണ് ഇനിയും ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ. ഈ ഉത്തരങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താം.
2020 ഹ്യുണ്ടായ് ക്രെറ്റ: ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഏപ്രിലിൽ ഒരു പുതുതലമുറ മോഡൽ ലഭിക്കാനിരിക്കുകയാണ്. എങ്കിലും നിലവിലുള്ള മോഡൽ ആകർഷകമായ ഡിസ്കൌണ്ടുകളിൽ ലഭ്യമാണ് എന്നതിനാൽ ക്രെറ്റ വിപണിയ്ക്ക് പ്രിയപ്പെട്ടതായി തുടരുന്നു. അതിനാൽ നിങ്ങൾ പുതിയതിനായി കാത്തിരിക്കണോ അതോ നിലവിലുള്ള മോഡൽ വാങ്ങി ചെറിയൊരു ലാഭമുണ്ടാക്കണോ? ഉത്തരം ഞങ്ങളുടെ കൈയ്യുലുണ്ട്.
കൂടുതൽ വായിക്കാം: ഗ്രാൻഡ് ഐ10 ഓൺ റോഡ് പ്രൈസ്