2020 മാരുതി വിറ്റാര ബ്രെസ പെട്രോൾ ഫെയ്‌സ്‌ലിഫ്റ്റ് വിശേഷങ്ങൾ, ചിത്രങ്ങളിലൂടെ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ബ്രെസയുടെ രണ്ട് പേർസണലൈസേഷൻ പാക്കുകളിൽ ഒന്നാണ് ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചത്.
പുതിയ മാരുതി വിറ്റാര ബ്രെസ ഓട്ടോ എക്സ്പോ 2020 ൽ അവതരിച്ചിരിക്കുന്നു. വരും ആഴ്ചകളിൽ പുറത്തിറങ്ങാനൊരുങ്ങുന്നഫെയ്‌സ് ലിഫ്റ്റ് ചെയ്ത ബ്രെസയുടെ ആക്‌സസ്സറൈസ്ഡ് പതിപ്പും എക്‌സ്‌പോയിൽ മാരുതി പ്രദർശിപ്പിച്ചു. അർബൻ, സ്പോർട്ടി എന്നിങ്ങനെ രണ്ട് വ്യക്തിഗത ആക്സസറി പാക്കുകളാണ് ബ്രെസയ്ക്ക് മാരുതി നൽകുക. ഇതിൽ രണ്ടാമത്തേതാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ഈ പാക്കിന്റെ സവിശേഷതകൾ ചിത്രങ്ങളിലൂടെ വിശദമായി പരിശോധിക്കാം.
പുതിയ ബ്രെസയുടെ മുൻവശത്തെ ബമ്പറിന്റെ സ്റ്റൈലിംഗാണ് ആദ്യത്തേത്. പുതിയ എൽഇഡി ഫോഗ് ലാമ്പ്, പുതിയ ഗ്രിൽ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയ്ക്ക് സ്വന്തം സ്ഥാനം നൽകിയിരിക്കുന്നു. ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ, ഗ്രേ, ഓറഞ്ച് നിറങ്ങൾ സമ്മേളിക്കുന്ന റൂഫ്, ഒആർവിഎമ്മുകൾ (പൂർണ്ണമായും ഓറഞ്ച് നിറത്തിൽ), ബാക്കിയുള്ള ഭാഗത്ത് ഓറഞ്ച് ആക്‌സന്റുകൾ, ഫോഗ് ലാമ്പിന് ചുറ്റുമായി ക്രോം സറൗണ്ട് എന്നിവയും ഈ സ്‌പോർടി ആക്‌സസറി പായ്ക്കിൽ നൽകിയിരിക്കുന്നു.
ഫെയ്‌സ് ലിഫ്റ്റിന്റെ പിൻഭാഗത്തും മാരുതി ഒരു ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. പുതിയ എൽഇഡി ടെയിൽ ലാമ്പുകളും പുതുക്കിയ റിയർ ബമ്പറുമാണിവ. ആക്സസറി പാക്കേജിനൊപ്പം റൂഫിൽ നിന്നുള്ള ഓറഞ്ച് സി-പില്ലറിനേയും സ്‌പോയിലറിന്റെ മുകൾഭാഗത്തേയും മൂടുകയും ചെയ്യുന്നു.
സ്പോർട്ടി ആക്സസറി പായ്ക്കിന്റെ മറ്റൊരു പ്രത്യേകത പുതിയ മാരുതി വിറ്റാര ബ്രെസ മുൻ, പിൻ സ്കിഡ് പ്ലേറ്റുകൾക്ക് ഓറഞ്ച് ആക്സന്റുകൾ നൽകിയിരിക്കുന്നു എന്നതാണ്.
വശങ്ങളിലെ ക്ലാഡിംഗിലാകട്ടെ സ്‌പോർടി പാക്കേജിനൊപ്പം ഓറഞ്ച് ആക്‌സന്റുകളുമുണ്ട്. കൂടാതെ ബ്രെസ ലെറ്ററിംഗ് ഡെക്കലുകളും നൽകിയിരിക്കുന്നു. എസ്‌യുവിയുടെ മുൻ, പിൻ സ്‌കിഡ് പ്ലേറ്റുകളെ അനുകരിക്കുന്ന ബോഡി ക്ലാഡിംഗിലെ സിൽവർ പൂശിയ അലങ്കാരപ്പണികളും ശ്രദ്ധയാകർഷിക്കുന്നു.
മുമ്പത്തെപ്പോലെ ഒവിആർഎമ്മുകളുമായി സംയോജിപ്പിച്ച സൂചകങ്ങളുമായാണ് മാരുതി വിറ്റാര ബ്രെസയുടെ വരവ്. സ്‌പോർടി പാക്കേജിനൊപ്പമുള്ള ഒവിആർഎമ്മുകൾക്കുപോലും ഓറഞ്ച് തീം നൽകിയിരിക്കുന്നു.
പുതിയ ബ്രെസയുടെ ഗ്രില്ലും ഒരു ക്രോം ഘടകമെന്ന രീതിയിൽ കാണാവുന്നതാണ്. ഇതിന്റെ രൂപം എസ്-പ്രസ്സോയുടെ ഗ്രില്ലിനെ ഓർമ്മിപ്പിക്കും. സ്പോർട്ടി ആക്സസറി പാക്കേജ് പുതിയ ഗ്രില്ലിനുള്ളിലെ രൂപങ്ങൾക്ക് ഒരു കാർബൺ ഫൈബർ പ്രതീതി നൽകുന്നു.
ഫോഗ് ലാമ്പ് ഹൗസിംഗുകൾക്ക് ഒരു ക്രോം സ്പർശം ലഭിച്ചിരിക്കുന്നു.
ഈ ആക്സസറി പായ്ക്ക് റൂഫ് സ്‌പോയിലറിന്റെ അടിവശത്തും ഒരു കാർബൺ ഫൈബർ പ്രതീതി ഉണ്ടാക്കിയിരിക്കുന്നു.
സ്പോർട്ടി ആക്സസറി പാക്കേജ് ബ്രെസ ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇരുണ്ട ചാരനിറത്തിലുള്ള അപ്ഹോൾസ്റ്ററി, ഓറഞ്ച് ആക്സന്റുകൾ എന്നിവ പുറമേയുള്ള തീം കാബിനുള്ളിലേക്ക് കൊണ്ടുവരുന്നു. മുന്നിലും പിന്നിലുമുള്ള സീറ്റുകൾക്ക് ഓറഞ്ച് പൈപ്പിംഗും മധ്യത്തിലാണ് മൂന്ന് വരകളുമുണ്ട്. ഫ്ലോർമാറ്റുകൾക്ക് പോലും ഒരു ഓറഞ്ച് സ്പർശം നൽകിയിരിക്കുന്നതും കൌതുകമുണ്ടാക്കുന്നു.
ആക്‌സസ്സറൈസ്ഡ് ബ്രെസയുടെ ഡാഷ്‌ബോർഡിലാകട്ടെ എസി വെന്റുകൾക്കും സെൻട്രൽ ഇൻഫോടെയ്ൻമെന്റ് കൺസോളിനും ചുറ്റുമായി ഓറഞ്ച് ഇൻസേർട്ടുകളുണ്ട്.
ആക്സസ്സറൈസ്ഡ് മാരുതി വിറ്റാര ബ്രെസയിലും ഹെർട്സ് ബാസ് ട്യൂബ് ഓഡിയോ ആക്സസറി ഉണ്ടായിരുന്നു.
2020 ബ്രെസ വരും ദിവസങ്ങളിൽ പുറത്തിറങ്ങിക്കഴിഞ്ഞാൽ മേൽപ്പറഞ്ഞ എല്ലാ ആക്‌സസറികളും ഒറ്റക്കൊറ്റയ്ക്കും ലഭ്യമാകും. ബിഎസ് 6 പെട്രോൾ എഞ്ചിനുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസയ്ക്ക് 7.5 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് വില. മാരുതിയുടെ അരീന ഡീലർഷിപ്പുകളിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാം: മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ മൈലേജ് വിവരങ്ങൾ പുറത്ത്; ഹ്യുണ്ടായ് വെണ്യു, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയെ വെല്ലും!
കൂടുതൽ വായിക്കാം: മാരുതി വിറ്റാര ബ്രെസ എ എം ടി