2020 മാർച്ചിൽ ബിഎസ്4, ബിഎസ്6 മാരുതി കാറുകൾ വൻ ലാഭത്തിൽ വാങ്ങാം; പ്രധാന ഓഫറുകൾ ഇവയാണ്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
നെക്സ മോഡലുകൾ ഇത്തവണവും ഈ ഓഫറുകൾക്ക് പുറത്താണെന്ന് ഓർക്കുക.
മാരുതി മിക്ക മോഡലുകളിലും ഓഫർ പെരുമഴ തുടരുകയാണെങ്കിലും ഫെബ്രുവരിയിലേതു പോലെ അരീന മോഡലുകളിൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. കൂടാതെ ബിഎസ്4 മോഡലുകളുടെ ഡീസൽ വേരിയന്റുകളിലും മാരുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ്6 സമയപരിധി 2020 ഏപ്രിൽ 1 നാണ്. അതുകൊണ്ട് ബിഎസ്4 മോഡലുകൾ വാങ്ങുന്നതിനുള്ള അവസാന മാസമാണിത്. കാരണം ഏപ്രിൽ 1 ന് ശേഷം ബിഎസ്4 വാഹനങ്ങൾ റെജിസ്റ്റർ ചെയ്യാൻ കഴിയില്ല. മോഡൽ തിരിച്ചുള്ള ഓഫറുകളുടെ വിശദവിവരങ്ങൾ ചുവടെ.
ആൾട്ടോ 800
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 30,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 15,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 3,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 48,000 |
- ആൾട്ടോ 800 ന്റെ പെട്രോൾ, സിഎൻജി വേരിയന്റുകളിലാണ് മാരുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
- ബിഎസ്6 മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ആൾട്ടോ കെ 10 നിർത്തലാക്കും.
ഏറ്റവും പുതിയ കാർ ഡീലുകളും കിഴിവുകളും ഏതെല്ലാമാണെന്ന് അറിയാം.
എസ്പ്രെസോ
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 20,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 3,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 43,000 |
- മാരുതി എസ്പ്രസോ പുറത്തിറക്കിയതുതന്നെ ബിഎസ്6 മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്.
-
ഇതിന്റെ സിഎൻജി വേരിയന്റ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ഈക്കോ
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 20,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 3,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 43,000 |
- എസ്പ്രെസോയ്ക്ക് നൽകുന്ന അതേ ഓഫറുകളുമായാണ് ഇക്കോയുടെ വരവ്.
-
2020 ജനുവരിയിലാണ് മാരുതി ബിഎസ്6 ഇക്കോ അവതരിപ്പിച്ചത്.
-
എല്ലാ ഓഫറുകളും ഇക്കോയുടെ പെട്രോൾ, സിഎൻജി വേരിയന്റുകൾക്കും ബാധകമാണ്.
സെലെറിയോ
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 30,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 3,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 53,000 |
- സെലെറിയോയുടെ എല്ലാ പെട്രോൾ, സിഎൻജി വേരിയന്റുകളിലും ഈ ഓഫറുകൾ ലഭിക്കുന്നു.
-
സെലെറിയോ എക്‌സിന്റെ എല്ലാ വേരിയന്റുകളിലും ഒരേ ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.
-
സെലെറിയോയുടെ ബിഎസ്6 പതിപ്പ് 2020 ജനുവരിയിലാണ് മാരുതി അവതരിപ്പിച്ചത്.
വാഗൺ ആർ
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 15,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 2,500 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 37,500 |
- വാഗൺആറിന്റെ പെട്രോൾ, സിഎൻജി വേരിയന്റുകൾ ഇപ്പോൾ ബിഎസ്6 അനുസരിച്ചുള്ളതാണ്.
-
മേൽപ്പറഞ്ഞ ഓഫറുകൾ പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് മാരുതി നൽകുന്നുണ്ട്.
സ്വിഫ്റ്റ് (എല്ലാ പെട്രോൾ വേരിയന്റുകൾക്കും)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 30,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 25,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 5,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 60,000 |
- സ്വിഫ്റ്റ് പെട്രോളിന്റെ മാനുവൽ, എഎംടി വേരിയന്റുകളിൽ മാരുതി മേൽപ്പറഞ്ഞ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
-
2019 ജൂൺ മുതൽ സ്വിഫ്റ്റ് പെട്രോൾ ബിഎസ്6 അനുസരിച്ചുള്ളതാണ്.
-
1,500 രൂപ ഉപഭോക്തൃ ഓഫറും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൌണ്ടും സഹിതം സ്വിഫ്റ്റ് സ്‌പെഷ്യൽ പതിപ്പും മാരുതി അവതരിപ്പിക്കുന്നു.
സ്വിഫ്റ്റ് (എല്ലാ ഡീസൽ വേരിയന്റുകൾക്കും)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 20,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 10,000 |
- സ്വിഫ്റ്റിന്റെ എംടി, എഎംടി വേരിയന്റുകൾക്ക് ഈ ഓഫറുകൾ ബാധകം.
-
സ്വിഫ്റ്റിന്റെ ഡീസൽ വേരിയൻറ് വാങ്ങുമ്പോൾ നിങ്ങൾക്ക് 17,700 രൂപ വരെ വിലവരുന്ന 5 വർഷത്തെ എക്സ്റ്റൻഡെഡ് വാറന്റി പാക്കേജ് അല്ലെങ്കിൽ 15,750 രൂപ വരെ ക്യാഷ് ഡിസ്കൌണ്ട് തെരഞ്ഞെടുക്കാം.
-
അതുകൊണ്ടു തന്നെ സ്വിഫ്റ്റ് ഡീസലിൽ ലഭിക്കുന്ന മൊത്തം ലാഭം 67,700 രൂപയാണെന്ന് കാണാം.
-
മാരുതി സ്വിഫ്റ്റ് ഡീസൽ ബിഎസ്4 അനുസരിച്ചുള്ളതായതിനാൽ 2020 ഏപ്രിലിലോടെ നിർത്തലാക്കും.
ഡിസയർ (എല്ലാ പെട്രോൾ വേരിയന്റുകൾക്കും)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 35,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 25,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 5,000 |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 65,000 |
- ഡിസയറിന്റെ എംടി, എഎംടി വേരിയന്റുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്.
-
എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടും അതേപടി നിലനിർത്തി 6,500 രൂപ ഉപഭോക്തൃ ഓഫറുമായാണ് ഡിസയർ സ്പെഷ്യൽ പതിപ്പിന്റെ വരവ്.
-
2019 ജൂണിലാണ് മാരുതി ബിഎസ്6 ഡിസയർ പെട്രോൾ പുറത്തിറക്കിയത്.
-
സ്പോട്ട് ടെസ്റ്റിംഗ് കഴിഞ്ഞ ഫേസ്‌ലിഫ്റ്റഡ് ഡിസയർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.
ഡിസയർ (എല്ലാ ഡീസൽ വേരിയന്റുകൾക്കും)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 25,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 10,000 |
- ഡിസയറിന്റെ ഡീസൽ വേരിയൻറ് വാങ്ങുമ്പോൾ, നിങ്ങൾക്ക് 19,100 രൂപ വരെ വിലവരുന്ന 5 വർഷത്തെ എക്സ്റ്റൻഡെഡ് വാറന്റി പാക്കേജോ 17,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടോ തെരഞ്ഞെടുക്കാം.
-
അതിനാൽ, ഡിസയർ ഡീസൽ നേടിത്തരുന്ന മൊത്തം ലാഭം 74,100 രൂപ.
-
ബിഎസ്4 അനുസരിച്ചുള്ള മാരുതി ഡിസയർ ഡീസൽ 2020 ഏപ്രിലിൽ നിർത്തലാക്കും.
വിറ്റാര ബ്രെസ (ഫേസ്‌ലിഫ്റ്റിന് മുമ്പുള്ള ഡീസൽ മോഡൽ)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
Rs 35,000 |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
Rs 10,000 |
- പ്രീ-ഫേസ്‌ലിഫ്റ്റ് ഡീസൽ പവർ വിറ്റാര ബ്രെസ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 21,200 രൂപ വരെ വിലവരുന്ന 5 വർഷത്തെ എക്സ്റ്റെൻഡെഡ് വാറന്റി പാക്കേജോ 19,500 രൂപ വരെ കിഴിവോ തിരഞ്ഞെടുക്കാം.
-
മൊത്തം ലാഭം 86,200 രൂപ വരെ.
-
മാരുതിയുടെ വിറ്റാര ബ്രെസ ഡീസൽ ബിഎസ്4 അനുസരിച്ചുള്ളതാണ്.
-
വിറ്റാര ബ്രെസ പെട്രോളിന് 7.34 ലക്ഷം മുതൽ 11.4 ലക്ഷം രൂപ വരെയാണ് വില (എക്സ്ഷോറൂം ഡൽഹി).
എർട്ടിഗ (ഡീസൽ)
ഓഫർ |
തുക |
കൺസ്യൂമർ ഓഫർ |
- |
എക്സ്ചേഞ്ച് ബോണസ് |
Rs 20,000 |
കോർപ്പറേറ്റ് ഡിസ്കൌണ്ട് |
- |
- എംപിവിയുടെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ മാരുതി ഒരു ആനുകൂല്യവും നൽകുന്നില്ല.
-
20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് എർട്ടിഗയുടെ ഡീസൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.
-
മാരുതി എർട്ടിഗ ഡീസൽ ബിഎസ് 4 അനുസരിച്ചുള്ളതാണ്, 2020 ഏപ്രിലിൽ ഇത് നിർത്തലാക്കും.
-
എംപിവിയുടെ പെട്രോൾ, സിഎൻജി വേരിയന്റുകൾ ഇപ്പോൾ ബിഎസ്6 അനുസരിച്ചുള്ളതാണ്.
കൂടുതൽ വായിക്കാം: വാഗൺ ആർ എഎംടി