2023 ഫെബ്രുവരിയിൽ സെഗ്മെന്റ് സിംഹാസനം ടാറ്റ നെക്‌സോണിൽ നിന്ന് മാരുതി ബ്രെസ്സ തിരിച്ചെടുക്കുന്നു

published on മാർച്ച് 14, 2023 03:13 pm by shreyash for മാരുതി brezza

  • 53 Views
  • ഒരു അഭിപ്രായം എഴുതുക

മാരുതി ബ്രെസ്സ, കിയ സോണറ്റ്, റെനോ കൈഗർ എന്നിവ ജനുവരിയിൽ മെച്ചപ്പെട്ട വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റ് മിക്ക സബ്കോംപാക്റ്റ് SUV-കളും വിൽപ്പനയിൽ വലിയ ഇടിവാണ് അനുഭവിച്ചത്Maruti Brezza, Tata Nexon and Hyundai Venue

മാരുതി അവസാനം 2023 ഫെബ്രുവരിയിൽ സബ്-4m SUV വിൽപ്പനയുടെ മുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, തൊട്ടടുത്ത് തന്നെയുള്ളത് ടാറ്റ നെക്സോൺ ആണ്. മിക്ക സബ്‌കോംപാക്‌റ്റ് SUV-കളും കഴിഞ്ഞ മാസം വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, റെനോ കൈഗറിന് മുൻമാസങ്ങളോട് താരതമ്യപ്പെടുത്തി ഈ മാസത്തെ (MoM) കണക്കുകളിൽ ഏറ്റവും ഉയർന്ന വർദ്ധനവ് ഉണ്ടായി.

2023 ഫെബ്രുവരിയിലെ സബ്-കോംപാക്റ്റ് SUV സെഗ്‌മെന്റ് വിൽപ്പനയുടെ വിശദമായ ബ്രേക്ക്ഡൗൺ കാണൂ:

 

ഫെബ്രുവരി 2023

ജനുവരി 2023

MoM വളർച്ച

മാർക്കറ്റ് ഷെയർ നിലവിൽ (%)

മാർക്കറ്റ് ഷെയർ (% കഴിഞ്ഞ വർഷം)

YoY മാർക്കറ്റ് ഷെയർ (%)

ശരാശരി വിൽപ്പന (6 മാസം)

മാരുതി ബ്രെസ

15787

14359

9.94

27.53

18.85

8.68

12910

ടാറ്റ നെക്‌സോൺ

13914

15567

-10.61

24.27

24.97

-0.7

14477

ഹ്യുണ്ടായ് വെന്യൂ

9997

10738

-6.9

17.43

20.8

-3.37

10270

കിയ സോനെറ്റ്

9836

9261

6.2

17.15

12.53

4.62

7935

മഹീന്ദ്ര XUV300

3809

5390

-29.33

6.64

9.19

-2.55

5471

നിസാൻ മാഗ്നൈറ്റ്

2184

2803

-22.08

3.8

4.19

-0.39

2717

റെനോ കൈഗർ

1802

1153

56.28

3.14

4.57

-1.43

2231

 പ്രധാന ടേക്ക്അവേകൾMaruti Brezza

  • സെഗ്‌മെന്റിന്റെ ഏറ്റവും മികച്ച വിൽപ്പനക്കാരായ മാരുതി ബ്രെസ്സ ഫെബ്രുവരിയിൽ 15000-ലധികം ടേക്കർമാരുള്ള ഒരേയൊരു മോഡൽ ആണ്, ഏകദേശം 10 ശതമാനം MoM വളർച്ച ഇത് കൈവരിച്ചു.

ഇതും വായിക്കുക: പെട്രോൾ, ഡീസൽ സബ്‌കോംപാക്‌റ്റ് SUV-കളേക്കാൾ മഹീന്ദ്ര XUV400 എത്രത്തോളം വേഗതയുള്ളതാണെന്ന് കാണൂTata Nexon

  • അതേസമയം, ടാറ്റ നെക്സോൺ വിൽപ്പനയിൽ 10 ശതമാനത്തിലധികം MoM ഇടിവ് രേഖപ്പെടുത്തി, ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.. ഫെബ്രുവരി മാസത്തിൽ നെക്‌സോൺ വാങ്ങുന്ന ഏകദേശം 14,000 പേരെ കണ്ടെത്താൻ ടാറ്റക്ക് സാധിച്ചു.Hyundai Venue

  • സമാനമായി, ഹ്യുണ്ടായ് വെന്യൂ വിൽപ്പന 6.9 ശതമാനം MoM ഇടിഞ്ഞു, ഒരിക്കൽകൂടി 10,000 യൂണിറ്റിന് താഴേക്ക് പതിച്ചു. സെഗ്‌മെന്റ് മാർക്കറ്റ് ഷെയറിന്റെ 17 ശതമാനത്തിലധികം നിലവിൽ ഇവർക്കുണ്ട്.

ഇതും വായിക്കുക: 2023 ഫെബ്രുവരിയിലെ വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ചതെന്ന് കാണൂKia Sonetഈ ഫെബ്രുവരിയിലെ 9,500 യൂണിറ്റുകൾക്ക് മുകളിലുള്ള വിൽപ്പനയോടെ, കിയ സോണറ്റിനുള്ള ആവശ്യം താരതമ്യേന സ്ഥിരതയുള്ളതായിരുന്നുവെന്ന് മനസ്സിലാക്കാം. കിയയുടെ സബ്കോംപാക്റ്റ് SUV-യും MoM വിൽപ്പനയിൽ 6.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഇതിന്റെ ഹ്യുണ്ടായ് കസിനെ പോലുള്ള വിപണി വിഹിതവും സ്വന്തമായുണ്ട്Mahindra XUV300

  • മഹീന്ദ്ര  XUV300 ഈ സെഗ്മെന്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ മോഡൽ ആയി തുടരുന്നു, എങ്കിലും ഇത് MoM വിൽപ്പനയിൽ 29.33 ശതമാനമെന്ന ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഈ കഴിഞ്ഞ മാസം 3,800 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.Nissan Magnite

  • നിസാൻ മാഗ്നൈറ്റും MoM വിൽപ്പനയിൽ ഇടിവ് നേരിട്ടു, ഫെബ്രുവരിയിൽ 2,184 യൂണിറ്റുകൾ മാത്രം വിറ്റതോടെ 22.08 ശതമാനമാണ് ഇടിവുണ്ടായത്.Renault Kiger

  • റെനോ കൈഗറിന് MoM വിൽപ്പനയിൽ 56.28 ശതമാനമെന്ന വലിയ വർദ്ധനവുണ്ടായി എന്ന വസ്തുത നിലനിൽക്കെത്തന്നെ, ഫെബ്രുവരിയിൽ 1,800 ടേക്കർമാർ മാത്രമുള്ളതിനാൽ സെഗ്മെന്റിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.

ഇവിടെ കൂടുതൽ വായിക്കുക: മാരുതി ബ്രെസ്സ ഓൺ റോഡ് വില

 

 

 

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി brezza

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience