• English
    • Login / Register

    പെട്രോൾ, ഡീസൽ സബ്‌കോംപാക്‌റ്റ് SUV-കളേക്കാൾ മഹീന്ദ്ര XUV400 എത്രത്തോളം വേഗതയുള്ളതാണെന്ന് കാണാം

    മാർച്ച് 14, 2023 02:38 pm tarun മഹേന്ദ്ര xuv400 ഇ.വി ന് പ്രസിദ്ധീകരിച്ചത്

    • 22 Views
    • ഒരു അഭിപ്രായം എഴുതുക

    XUV400 ഇലക്ട്രിക് SUV-യിൽ 150PS, 310Nm റേറ്റ് ചെയ്ത ഒരു ഇലക്ട്രിക് മോട്ടോർ ഉൾപ്പെടുന്നുHere's How Much Quicker Mahindra XUV400 Is Than Petrol & Diesel Subcompact SUVs

    മഹീന്ദ്ര XUV400 ആണ് വിൽപ്പനക്കെത്തുന്ന ഏറ്റവും പുതിയ ഇലക്ട്രിക് SUV, 16 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം വില) ഇതിന് വിലനൽകിയിട്ടുള്ളത്. ഇത് XUV300 അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ഇതിന് കൂടുതൽ ബൂട്ട് സ്‌പെയ്‌സ് ലഭിക്കുന്നതിനായി പുനർരൂപകൽപ്പന ചെയ്‌ത ബൂട്ടും 200mm വർദ്ധിപ്പിച്ച നീളവും ഉണ്ട്. XUV400-ന്റെ ക്യാബിൻ സ്‌പേസ് XUV300-നു സമാനമാണ്, ഇതും ICE-പവർ നൽകുന്ന സബ്‌കോംപാക്റ്റ് SUV-കൾക്ക് അടിസ്ഥാനപരമായി ഇത് ഒരു ഇലക്ട്രിക് എതിരാളിയാണെന്ന് സൂചിപ്പിക്കുന്നു. 

    ഇതും വായിക്കുക: മഹീന്ദ്ര ബൊലേറോക്കും ബൊലേറോ നിയോക്കും 31,000 രൂപ വരെ വില കൂടുതലുണ്ടാകും

    മഹീന്ദ്ര XUV400 ഞങ്ങളുടെ പെർഫോമൻസ് ടെസ്റ്റുകളിൽ ഉൾപ്പെടുത്തുകയും രസകരമായ ചില നമ്പറുകൾ കാണാനാവുകയും ചെയ്തു. ഞങ്ങളുടെ ആന്തരിക ടെസ്റ്റ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവിടെ പെട്രോൾ, ഡീസൽ സബ്-ഫോർ-മീറ്റർ എതിരാളികൾക്കെതിരെ ഞങ്ങൾ ഇത് ഉയർത്തിക്കാണിച്ചു. വർഷങ്ങളായി ഞങ്ങൾ ഈ കാറുകൾ ടെസ്റ്റ് ചെയ്യുന്നുണ്ടെന്നും ഓരോ മോഡലിലെയും ഏറ്റവും വേഗമേറിയ പവർട്രെയിൻ സംയോജനമാണ് പ്രധാനമായും പരിഗണിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധിക്കുക: 

     

    മോഡലുകൾ

    XUV400 EV

    XUV300 ഡീസൽ MT

    സോണറ്റ് iMt

    ബ്രെസ്സ AT

    മാഗ്നൈറ്റ് CVT

    കൈഗർ MT

    നെക്സോൺ MT

      വെന്യൂ DCT 

    0-100 kmph* 

    8.4 സെക്കന്‍ഡ്

    12.21 സെക്കന്‍ഡ്

    11.68 സെക്കന്‍ഡ്

    15.24 സെക്കന്‍ഡ്

    12.03 സെക്കന്‍ഡ്

    11.01 സെക്കന്‍ഡ്

    11.64 സെക്കന്‍ഡ്

    11.24 സെക്കന്‍ഡ്

    പവർ / ടോർക്ക്

    150PS / 310Nm

    117PS / 300Nm

    120PS / 172Nm

    103PS / 138Nm

    100PS / 152Nm

    100PS / 160Nm

    120PS / 170Nm 

    120PS / 172Nm

    *ആന്തരിക ടെസ്റ്റിംഗ് നമ്പർ 

    • XUV400 EV അതിന്റെ എതിരാളികൾക്കിടയിൽ ഏറ്റവും വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്ന കാറാണ്, 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ മോഡലുമാണ്. ഈ കണക്കുകൾ ഇലക്ട്രിക് മഹീന്ദ്രയെ BMWകൾ, ഔഡികൾ, എന്നുവേണ്ട മിനി കൂപ്പർ SE-നോടുപോലും (7.13 സെക്കൻഡ്) വിജയം കണ്ടെത്തുന്നത് സാധ്യമാക്കുന്നു.  Mahindra XUV400

    • ഞങ്ങൾ പെർഫോമൻസ്-ടെസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വേഗതയേറിയ രണ്ടാമത്തേത് കൈഗർ ആണ്, ഇത് XUV400-നേക്കാൾ പരമാവധി 2.5 സെക്കൻഡ് കുറവാണ്. അതിശയകരമെന്നു പറയാം, എതിരാളികൾക്കിടയിൽ ഏറ്റവും ശക്തി കുറഞ്ഞതും ടോർക്കിയുമായ SUV-കളിൽ ഒന്നാണിത്. Renault Kiger

    • റെനോക്ക് ശേഷം DCT സഹിതമുള്ള വെന്യൂ ടർബോ പെട്രോൾ (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്), നെക്സോൺ ടർബോ പെട്രോൾ-മാന്വൽ കോമ്പിനേഷൻ, കൂടാതെ iMT സഹിതമുള്ള സോണറ്റ് ടർബോ പെട്രോൾ (ക്ലച്ച്ലസ് മാന്വൽ) എന്നിവയാണുള്ളത്.

      Hyundai Venue
      Tata Nexon

    • ബ്രെസ്സ ആണ് ഇവിടെയുള്ള ഏറ്റവും വേഗത കുറഞ്ഞതും ടർബോചാർജർ ഇല്ലാത്തതുമായ ഈ ലിസ്റ്റിലെ ഏക ICE-പവേർഡ് SUV. 

    Maruti Brezza

    • ഇതിന്റെ സബ്കോംപാക്റ്റ് എതിരാളികളുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, XUV400-ന് 5 ലക്ഷം രൂപയിലധികം വില അധികം നൽകണം. 

    ഇതും വായിക്കുക: കിയ സെൽറ്റോസിലും കാരൻസിലും ഹ്യുണ്ടായിയുടെ പുതിയ 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വരാൻപോകുന്നു

    മഹീന്ദ്രയുടെ XUV400 EV ത്രോട്ടിൽ പ്രതികരണം മാറ്റുന്ന ഡ്രൈവ് മോഡുകൾ -- ഫൺ, ഫാസ്റ്റ്, ഫിയർലസ് -- സഹിതം ഓഫർ ചെയ്യുന്നു. 456 കിലോമീറ്റർ എന്ന അവകാശപ്പെടുന്ന റേഞ്ച് ഉള്ള XUV400, റേഞ്ചിനെ കുറിച്ചുള്ള ഉത്കണ്ഠ ഇല്ലാതാക്കാനും ആകർഷകമായ ഡ്രൈവിംഗ് അനുഭവം നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഇത് ടാറ്റ നെക്സോൺ EV മാക്സിനുള്ള നേരിട്ടുള്ള എതിരാളിയാണ്, കൂടാതെ ഇത് സിട്രോൺ eC3യെക്കാൾ ഉയർന്നുമാണ് നിൽക്കുന്നത്.

    ഇവിടെ കൂടുതൽ വായിക്കുക: XUV400 EV ഓട്ടോമാറ്റിക്

     

    was this article helpful ?

    Write your Comment on Mahindra xuv400 ev

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    • മാരുതി ഇ വിറ്റാര
      മാരുതി ഇ വിറ്റാര
      Rs.17 - 22.50 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ ev6 2025
      കിയ ev6 2025
      Rs.63 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി സൈബർസ്റ്റർ
      എംജി സൈബർസ്റ്റർ
      Rs.80 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി എം9
      എംജി എം9
      Rs.70 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ carens ഇ.വി
      കിയ carens ഇ.വി
      Rs.16 ലക്ഷംEstimated
      ഏപ്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience