• English
  • Login / Register

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി ആൾട്ടോ K10 സ്വിഫ്റ്റിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 23 Views
  • ഒരു അഭിപ്രായം എഴുതുക

രണ്ട് സ്റ്റാർ മാത്രം ലഭിച്ചപ്പോൾ തന്നെ, സ്വിഫ്റ്റ്, ഇഗ്നിസ്, S-പ്രസ്സോ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ ബോഡിഷെൽ സമഗ്രത സ്ഥിരതയുള്ളതായി റേറ്റ് ചെയ്‌തു

Maruti Alto Crash Tested

  • എൻട്രി ലെവൽ ഹാച്ച്ബാക്ക് മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ രണ്ട് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ സീറോ സ്റ്റാറും സ്കോർ ചെയ്തു.

  • മുതിർന്നവരുടെ സംരക്ഷണത്തിന് 34-ൽ 21.67 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49-ൽ 3.52 പോയിന്റും ഇതിന് ലഭിച്ചു.

  • ഇതിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.

  • 3.99 ലക്ഷം രൂപ മുതൽ 5.95 ലക്ഷം രൂപ വരെയാണ്  ആൾട്ടോ K10-ന് വില നൽകിയിരിക്കുന്നത് (എക്സ് ഷോറൂം).

#SaferCarsForIndia-യുടെ പ്രചാരണത്തിന് കീഴിൽ, ഗ്ലോബൽ NCAP ഇന്ത്യയിൽ വിൽക്കുന്ന ഏതാനും പുതിയ മോഡലുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവിട്ടു, അതിലൊന്ന് ആൾട്ടോ K10 ആയിരുന്നു. ഹാച്ച്ബാക്കിന്റെ മൊത്തത്തിലുള്ള സുരക്ഷാ റേറ്റിംഗുകളെ കുറിച്ച് പറയേണ്ടതില്ലെങ്കിലും, കഴിഞ്ഞ വർഷം ടെസ്റ്റ് ചെയ്ത സ്വിഫ്റ്റ്, S-പ്രസ്സോ, ഇഗ്നിസ് എന്നിവയെക്കാളും ആൾട്ടോ K10-നൊപ്പം ടെസ്റ്റ് ചെയ്ത വാഗൺ Rഎന്നിവ പോലുള്ള ഇതിന്റെ വലിയ സ്റ്റേബിൾമേറ്റുകളേക്കാൾ മികച്ചതാണ്.

ഇതും വായിക്കുക: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര സ്കോർപിയോ N 5-സ്റ്റാർ റേറ്റിംഗ് നേടി

ഈ ടെസ്റ്റുകളിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാർ എങ്ങനെയാണ് പ്രകടനം കാഴ്ചവെച്ചതെന്നു നോക്കാം:

മുതിർന്ന യാത്രക്കാരുടെ സംരക്ഷണം

Maruti Alto K10 Crash Test

എൻട്രി ലെവൽ ഹാച്ച്ബാക്ക് 34-ൽ 21.67 പോയിന്റുമായി രണ്ട് സ്റ്റാർ മുതിർന്ന യാത്രക്കാരുടെ സുരക്ഷാ റേറ്റിംഗ് നേടി.

ഫ്രണ്ട് ഇംപാക്ട്

Maruti Alto K10 Crash Test: Front Impact

ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ, ഡ്രൈവർക്കും സഹയാത്രികർക്കും അവരുടെ തലയിലും കഴുത്തിലും “നല്ല” സംരക്ഷണവും നെഞ്ചിൽ “നേരിയ” പരിരക്ഷയും ലഭിച്ചു. ഡ്രൈവറുടെ വലത് തുടയ്ക്കും കാൽമുട്ടിനും “ദുർബലമായ” പരിരക്ഷ ലഭിച്ചു, വലത് കാൽ അസ്ഥിയുടെ പരിരക്ഷ “നേരിയത്” എന്ന് റേറ്റ് ചെയ്‌തു. ഡ്രൈവറുടെ ഇടത് തുട, കാൽമുട്ട്, കാൽ അസ്ഥി എന്നിവയ്ക്കും "നേരിയ" സംരക്ഷണം ലഭിച്ചു.

സഹയാത്രികന്റെ തുടകൾക്കും കാൽമുട്ടുകൾക്കും "നേരിയ" സംരക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതേസമയം സഹയാത്രികരുടെ കാൽ അസ്ഥികൾക്ക് ലഭിക്കുന്ന സംരക്ഷണം ""പര്യാപ്തമാണ്" എന്ന് റേറ്റുചെയ്തു.

സൈഡ് ഇംപാക്ട്

Maruti Alto Crash Tested: Side Impact

സൈഡ് ഇംപാക്ട് ടെസ്റ്റിൽ, ഡ്രൈവറുടെ തലയ്ക്കും ഇടുപ്പിനും "നല്ല" സംരക്ഷണം ഉണ്ടായിരുന്നു. നെഞ്ചിനുള്ള സംരക്ഷണം "ദുർബലമാണ്" എന്ന് റേറ്റുചെയ്തു, കൂടാതെ അടിവയറിലെ സംരക്ഷണം 'പര്യാപ്തമായിരുന്നു'. ആൾട്ടോ K10-ൽ കർട്ടനും സൈഡ് എയർബാഗുകളും ഇല്ലാത്തതിനാൽ, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് നടത്തിയില്ല.

ബോഡിഷെൽ സമഗ്രത

ഈ ഇംപാക്ടുകൾക്ക് ശേഷം ആൾട്ടോ K10-ന്റെ ബോഡിഷെൽ സമഗ്രത സ്ഥിരതയുള്ളതായി റേറ്റുചെയ്തു, അതായത് 64kmph എന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് വേഗതയേക്കാൾ കൂടുതൽ ലോഡിംഗ് താങ്ങാൻ ഇതിന് പ്രാപ്തിയുണ്ട്.

കുട്ടികളായ യാത്രക്കാരുടെ സംരക്ഷണം

Maruti Alto Crash Tested: Child Occupant Protection

കുട്ടികളായ യാത്രക്കാരുടെ സംരക്ഷണത്തിന്റെ കാര്യമെടുത്താൽ, 49-ൽ 3.52 പോയിന്റുമായി ആൾട്ടോ K10-ന് സീറോ സ്റ്റാർ ആണ് ലഭിച്ചത്.

ഇതും വായിക്കുക: ഏറ്റവും താങ്ങാനാവുന്ന മാരുതി സുസുക്കി നിർത്തലാക്കി

18 മാസം പ്രായമുള്ള കുട്ടിക്ക്, മുതിർന്നവരുടെ സീറ്റ്ബെൽറ്റ് ഉപയോഗിച്ച് പിന്നിലേക്ക് അഭിമുഖമായി ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം (CRS) സ്ഥാപിച്ചു, ഇതുവഴി തലക്ക് "നല്ല" സംരക്ഷണവും നെഞ്ചിന് "ദുർബലമായ" സംരക്ഷണവും ലഭിച്ചു. മൂന്ന് വയസ്സുള്ള കുട്ടിക്ക്, മുതിർന്നവരുടെ സീറ്റ്ബെൽറ്റ് ഉപയോഗിച്ച് മുന്നോട്ട് അഭിമുഖമായി ചൈൽഡ് റെസ്‌ട്രെയ്‌ന്റ് സിസ്റ്റം (CRS) സ്ഥാപിച്ചു. ഇവിടെ, തലയ്ക്ക് ആഘാതം ഏൽക്കാനും പരിക്കുകൾ ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ആൾട്ടോ K10-ൽ ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ മാരുതി നൽകാത്തതിനാൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള സൈഡ് ഇംപാക്ട് ടെസ്റ്റ് നടത്തിയില്ല.
സുരക്ഷാ ഫീച്ചറുകൾ

Maruti Alto K10

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകൾ ആൾട്ടോ K10-ൽ ലഭിക്കുന്നു. ഹാച്ച്ബാക്കിന്റെ ഉയർന്ന വേരിയന്റുകളിൽ ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, സെൻട്രൽ ഡോർ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

വിലയും എതിരാളികളും

Maruti Alto K10 Side

3.99 ലക്ഷം രൂപ മുതൽ 5.95 ലക്ഷം രൂപ വരെയാണ് ആൾട്ടോ K10-ന്റെ വില
(എക്സ്-ഷോറൂം), കൂടാതെ ഇത്  റെനോ ക്വിഡിന് എതിരാളിയാകുന്നു, എന്നാൽ ഈ വിലയിൽ, ഇത് മാരുതി S-പ്രസ്സോക്കുള്ള ഒരു എതിരാളിയായും പരിഗണിക്കാം.

ഇവിടെ കൂടുതൽ വായിക്കുക: ആൾട്ടോ  K10 ഓൺ റോഡ് വില

was this article helpful ?

Write your Comment on Maruti ആൾട്ടോ കെ10

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ ടിയഗോ 2025
    ടാടാ ടിയഗോ 2025
    Rs.5.20 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി 4 ഇ.വി
    എംജി 4 ഇ.വി
    Rs.30 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി വാഗൺആർ ഇലക്ട്രിക്
    മാരുതി വാഗൺആർ ഇലക്ട്രിക്
    Rs.8.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • vinfast vf8
    vinfast vf8
    Rs.60 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience