• English
  • Login / Register

പരിഷ്ക്കരിച്ച ടാറ്റ നെക്‌സോണിന്റെ വ്യക്തമായി കാണാനാകുന്ന പരിഷ്ക്കരിച്ചഡാഷ്‌ബോർഡ് പരിശോധിക്കുക

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 22 Views
  • ഒരു അഭിപ്രായം എഴുതുക

പുറത്തെ നിറത്തിന്റെ പുതിയ ഓപ്ഷനുമായി പൊരുത്തപ്പെടുന്നതിന് ക്യാബിന് ഒരു പർപ്പിൾ നിറഭേദം നൽകിയിരിക്കുന്നു.

Tata Nexon Facelift

  • പരിഷ്ക്കരിച്ച നെക്സോൺ സെപ്തംബർ 14-ന് ലോഞ്ച് ചെയ്യാൻ തയ്യാറായിരിക്കുന്നു.

  • ഇതിന് പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉണ്ട്, 1.5 ലിറ്റർ ഡീസൽ ഓപ്ഷൻ നിലനിർത്തിയിട്ടുമുണ്ട്.

  • കർവ് പോലുള്ള ആശയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്പോർട്സ് ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ.

  • സുരക്ഷാ കിറ്റിന്റെ ഭാഗമായി ADAS ഫീച്ചറുകൾ ലഭിക്കും.

  • 8 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കുന്നു.

യഥാർഥ രൂപം മറച്ചുവയ്ക്കാത്ത  ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ നെക്‌സോൺ വീണ്ടും കാണാനായി , ഇത്തവണ അതിന്റെ ക്യാബിനിനുള്ളിൽ പുതിയ ഡാഷ്‌ബോർഡ് നമുക്ക് വ്യക്തമായി കാണാം. പരിഷ്ക്കരിച്ച ഈ സബ്‌കോംപാക്‌റ്റ് എസ്‌യുവി അകത്തും പുറത്തും വളരെയധികം മാറ്റങ്ങളോടെ ഒരു  കാര്യമായ മുഖം മിനുക്കൽ നടത്തിയിരിക്കുന്നു. നിങ്ങൾക്ക് അവ ഇവിടെ പരിശോധിക്കാം.

ക്യാബിൻ

പ്രധാനമായും ബ്ലാക്ക് തീമുള്ള ലേയേർഡ് ഡാഷ്‌ബോർഡാണ് ഈ ക്യാബിന് ഉള്ളത്. ഇവിടെ കണ്ട യൂണിറ്റിന് പുറത്തെ പുതിയ പെയിന്റ് ഓപ്ഷനുമായി പൊരുത്തപ്പെടാൻ ഒരു ഡ്യുവൽ-ടോൺ ഫിനിഷുണ്ട്. ഇരിപ്പിടങ്ങളിലും സ്റ്റിയറിംഗ് വീലിന്റെ അടിയിലും ഇതേ നിറം കാണാം.

Tata Nexon Facelift Interior

തിളങ്ങുന്നടാറ്റലോഗോയിൽ  ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ വ്യക്തമായി കാണാം. ഇതിന് പുതിയ പൂർണ്ണമായ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും മധ്യഭാഗത്ത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഉണ്ട്. കാബിനിന്റെ ബാക്കി ഭാഗങ്ങൾക്ക് ആധുനികത പ്രതിഫലിപ്പിക്കുന്ന  പുതുമയാർന്ന ഭംഗിയുള്ള രൂപകൽപ്പനയാണുള്ളത്

പവർട്രെയിനുകൾ

6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ 6-സ്പീഡ് എഎംടിയുമായോ ജോടിയാക്കിയ 1.5-ലിറ്റർ ഡീസൽ എഞ്ചിൻ (110PS/260Nm) പുതുക്കിയ നെക്സോൺ നിലനിർത്തും. മാനുവൽ, DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളോടൊപ്പം ടാറ്റയുടെ പുതിയ E20-കംപ്ലയിന്റ് 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (125PS/225Nm) ലഭിക്കാൻ ഇടയുണ്ട്.

ഫീച്ചറുകളും സുരക്ഷയും

Tata Nexon 2023

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും പൂർണ്ണമായ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും പുറമെ, പരിഷ്ക്കരിച്ച നെക്‌സോണിന് വയർലെസ് ഫോൺ ചാർജിംഗും ലഭിക്കും.

ഇതും വായിക്കുക: ടാറ്റ നെക്സോൺ മുഖം മിനുക്കൽ:ഇതുവരെ  ശ്രദ്ധയിൽപെട്ട എല്ലാ മാറ്റങ്ങളും

സുരക്ഷയുടെ കാര്യത്തിൽ, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സഹിതമുള്ള ABS-ന് പുറമെ ആറ് എയർബാഗുകളും 360-ഡിഗ്രി ക്യാമറയും ഇതിന് ലഭിക്കാം. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS സവിശേഷതകളും ഇതിന് ലഭിക്കാം.

ലോഞ്ച്, വില, എതിരാളികൾ

Tata Nexon 2023

ഇലക്‌ട്രിക് പതിപ്പിനൊപ്പം പരിഷ്ക്കരിച്ച നെക്‌സോണും സെപ്റ്റംബർ 14-ന്ടാറ്റ അവതരിപ്പിക്കും. വില 8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു; പുറത്തിറങ്ങിക്കഴിയുമ്പോൾ​ ഇത് തുടർന്നും കിയ സോനെറ്റ്, മഹീന്ദ്ര XUV300, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, റെനോ കിഗർ , നിസ്സാൻ മാഗ്‌നൈറ്റ്എന്നിവയെ എതിരിടും.

ചിത്രത്തിന്റെ ഉറവിടം

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ നെക്സോൺ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata നെക്സൺ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience