• English
  • Login / Register

Bharat NCAP: കൂടുതൽ സുരക്ഷിതമായ ഈ പുതിയ സംരംഭത്തെക്കുറിച്ച് കാർ നിർമാതാക്കൾ പറഞ്ഞത് അറിയാം!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ഈ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള നിർമാതാക്കളും പ്രധാന അന്താരാഷ്‌ട്ര കാർ നിർമാതാക്കളും ഉൾപ്പെടുന്നു, അവരെല്ലാം ഇന്ത്യയിലെ കൂടുതൽ സുരക്ഷിതമായ കാറുകളെ പിന്തുണയ്ക്കുന്നു.

Carmakers on Bharat NCAP

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അടുത്തിടെ ഭാരത് NCAP എന്ന പേരിൽ രാജ്യത്തിന്റെ സ്വന്തം ക്രാഷ് ടെസ്റ്റ്, സുരക്ഷാ റേറ്റിംഗ് ഏജൻസി അവതരിപ്പിച്ചു. ഒരു സന്നദ്ധ പ്രോഗ്രാം എന്ന നിലയിൽ, എല്ലാ വില റേഞ്ചുകളിലുമുള്ള തങ്ങളുടെ കാറുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കാർ നിർമാതാക്കളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വാഹന വ്യവസായത്തിലെ വിവിധ പ്ലേയർമാരിൽ നിന്നുള്ള പ്രതികരണങ്ങൾക്കിടയിൽ, പല കാർ നിർമാതാക്കളും ഇതേക്കുറിച്ച് അവരുടെ ചിന്തകൾ പങ്കുവെച്ചു. BNCAP അവതരിപ്പിക്കുന്നതിനെക്കുറിച്ച് മുൻനിര ബ്രാൻഡുകൾക്ക് എന്താണ് പറയാനുള്ളത് എന്നതിന്റെ ചുരുക്കവിവരണം കാണൂ:

മാരുതി

മാരുതി സുസുക്കി ഇന്ത്യ കോർപ്പറേറ്റ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പറയുന്നു, “ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഏതു കാറും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. കൂടുതൽ സുരക്ഷാ വിവരങ്ങൾ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക്, ഭാരത് NCAP സിസ്റ്റം, അറിവോടെ തിരഞ്ഞെടുക്കാൻ ഉപഭോക്താവിനെ ശാക്തീകരിക്കുന്നതിനുള്ള ആധികാരികവും വസ്തുനിഷ്ഠവുമായ റേറ്റിംഗ് സിസ്റ്റമാണ്.

"സർക്കാരിന്റെ ഈ സംരംഭത്തെ മാരുതി സ്വാഗതം ചെയ്യുന്നു, കൂടാതെ ഭാരത് NCAP ടെസ്റ്റിംഗിനായി കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും ആദ്യ ലോട്ടിൽ തന്നെ മാരുതി നൽകും," അദ്ദേഹം കൂട്ടിച്ചേർത്തു.

Maruti Grand Vitara

മാരുതി നിർമിത കാറുകളിൽ റേറ്റിംഗിനായി അണിനിരത്തിയിരിക്കുന്നത് മൂന്നെണ്ണം ഏതൊക്കെയാണെന്ന് ഇതുവരെ അറിവായിട്ടില്ല, എന്നാൽ ഗ്രാൻഡ് വിറ്റാര, ബ്രെസ്സ SUV-കൾ ഇതിൽ ഉൾപ്പെടുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.
ടാറ്റ

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി MD (മാനേജിംഗ് ഡയറക്ടർ) ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു, "ടാറ്റ മോട്ടോഴ്‌സ് എന്ന നിലയിൽ, ഇന്ത്യയിലെ വാഹന സുരക്ഷാ നിലവാരം ഉയർത്തുന്നതിൽ സുപ്രധാന നാഴികക്കല്ലായ ഭാരത് NCAP-യുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാമുണ്ട്. സുരക്ഷ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്, ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന വാഹനങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയോട് ഈ സംരംഭം തികച്ചും യോജിക്കുന്നുണ്ട്."

"ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നൽകുന്നതിൽ ഗവൺമെന്റിന്റെയും റെഗുലേറ്ററി ബോഡികളുടെയും ഓട്ടോമോട്ടീവ് വ്യവസായത്തിന്റെയും സഹകരിച്ചുള്ള ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ റോഡ് ഉപയോക്താക്കൾക്കും അത്യാധുനിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതും ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതുമായ വാഹനങ്ങൾ നവീകരിക്കുന്നതിനും എഞ്ചിനീയർ ചെയ്യുന്നതിനും സമർപ്പിത പ്രവർത്തനങ്ങൾ നടത്തുന്നത് ടാറ്റ മോട്ടോഴ്സ് തുടരുന്നു."

Tata Punch

പഞ്ച്, നെക്‌സോൺ തുടങ്ങിയ വിലകുറഞ്ഞ തങ്ങളുടെ മോഡലുകളിൽ ടാറ്റ രണ്ടിൽ കൂടുതൽ എയർബാഗുകൾ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, പഴയ GNCAP ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾ പ്രകാരം അവർ മുമ്പ് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടിയിട്ടുണ്ട്.

മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ CEO (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) വീജയ് നക്ര പ്രസ്താവിക്കുന്നു, "സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും ഞങ്ങൾ മുൻ‌ഗണന നൽകുന്നു, ഇത് ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായി ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗുകൾ ലഭിക്കുന്നതിൽ വ്യക്തമാണ്. ഭാരത് NCAP-യുടെ ലോഞ്ച് MoRTH-ന്റെ പ്രശംസനീയമായ സംരംഭമാണ്, ഇത് ഇന്ത്യയിലെ വാഹന സുരക്ഷയുടെ നിലവാരം കൂടുതൽ ഉയർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Mahindra Scorpio N

മഹീന്ദ്രയിൽ നിന്നുള്ള അവസാന രണ്ട് പുതിയ SUV-കളായ XUV700, സ്കോർപിയോ N എന്നിവ GNCAP-ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടി.

ഹ്യുണ്ടായ്

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അതിന്റെ MD-യും CEO-യുമായ ഉൻസൂ കിമ്മിന്റെ പ്രതികരണം പങ്കുവെച്ചു, “ഇന്ത്യാ ഗവൺമെന്റിന്റെ BNCAP സുരക്ഷാ സംരംഭത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഈ ശ്രമം സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നും സുപ്രധാന വിവരങ്ങൾ നൽകി ഉപഭോക്താക്കളെ ശാക്തീകരിക്കുമെന്നും ഇന്ത്യൻ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കുമെന്നും വിശ്വസിക്കുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ, ഞങ്ങളുടെ മുഴുവൻ ഉൽപ്പന്നങ്ങളിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

Hyundai Creta

വിൽപ്പനയിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ കാർ ബ്രാൻഡായ ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ്, വെന്യു, ക്രെറ്റ തുടങ്ങിയ ഇന്ത്യയിലെ നിർദ്ദിഷ്ട ഉൽപ്പന്നങ്ങൾക്ക് ഇതുവരെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടില്ല.

ബന്ധപ്പെട്ടത്: മികച്ച സുരക്ഷ നൽകുന്നതിനായി ക്രാഷ് ടെസ്റ്റ് പാരാമീറ്ററുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്ലാനുകൾ ഭാരത് NCAP-ക്ക് ആദ്യമേയുണ്ട്

ടൊയോട്ട

"ഭാരത്-NCAP അവതരിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുകയും അത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് ശക്തമായി വിശ്വസിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾ സുരക്ഷയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ നിരീക്ഷിക്കുകയും കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന സമയത്താണ് ഈ തീരുമാനം വരുന്നത്, വാങ്ങുന്ന തീരുമാനങ്ങൾക്ക് ഇത് മാർഗ്ഗനിർദ്ദേശം നൽകും. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനൊപ്പം, ഓഫർ ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങളുടെ താരതമ്യ സുരക്ഷാ വശങ്ങൾ അറിയാൻ സഹായിക്കുന്നതിലൂടെ കൂടുതൽ അവബോധവും കൂടുതൽ സുതാര്യതയും നൽകാൻ ഇത് സഹായിക്കും.

Toyota Innova Hycross

TKM-നെ സംബന്ധിച്ചിടത്തോളം, മനുഷ്യജീവനാണ് ഏറ്റവും പ്രധാനം, സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാനാവില്ല. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുന്നോട്ട് നോക്കുമ്പോൾ, നൂതന ഫീച്ചറുകളോട് കൂടിയ, കൂടുതൽ സുരക്ഷിതമായ കാറുകൾ നിർമിക്കുന്നതിനൊപ്പം സുരക്ഷാ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉൾപ്പെടുന്ന സമഗ്രമായ സമീപനം ഞങ്ങൾ പിന്തുടരുന്നത് തുടരും,” ടൊയോട്ട കിർലോസ്‌കർ മോട്ടോർ കൺട്രി ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തി അഭിപ്രായപ്പെട്ടു.
കിയ

Kia Seltos

കിയ ഇന്ത്യയിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ, ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറയുന്നു, "കാറുകൾക്ക് സുരക്ഷാ റേറ്റിംഗുകൾ നൽകുക എന്നതിനപ്പുറത്തേക്ക് പോകുന്നന്ന മെച്ചപ്പെട്ട റോഡ് സുരക്ഷാ പ്രസ്ഥാനമാണ് BNCAP. ആക്റ്റീവ്, പാസീവ് സുരക്ഷാ ഘടകങ്ങൾ ഉൾക്കൊള്ളുന്ന, സുരക്ഷിതത്വത്തോടുള്ള വിഷനറി സമീപനത്തിന് ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുകയും അതിനു അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യും. ഇന്ത്യാ ഗവൺമെന്റിന്റെ ആത്മനിർഭർ വിഷനുമായി യോജിച്ച്, ഈ നീക്കം പുറത്ത് വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്നതിന്റെ ആവശ്യകതയും അനുബന്ധ ചെലവുകളും ഇല്ലാതാക്കുന്നു. ലോകത്ത് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ആഗോള പ്രശസ്തി വലിയ രീതിയിൽ മികച്ച റേറ്റിംഗുകളോടെ ഉയർത്തുകയും ചെയ്യും.”

ഭാരത് NCAP ഉപയോഗിച്ച് ഒരു കാർ ക്രാഷ് ടെസ്റ്റ് ചെയ്യുന്നതിന് ഏകദേശം 60 ലക്ഷം രൂപ ചെലവ് വരുന്നതെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയും അദ്ദേഹം ഇവിടെ പരാമർശിക്കുന്നു, അന്താരാഷ്ട്രതലത്തിൽ ഇത് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ്, ഏകദേശം 2.5 കോടി രൂപയാണ്.

ഇതും വായിക്കുക: ഭാരത് NCAP vs ഗ്ലോബൽ NCAP: സമാനതകളും വ്യത്യാസങ്ങളും വിശദമായി

സ്കോഡ

“ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ ചട്ടങ്ങളിലും കാർ സുരക്ഷ മെച്ചപ്പെടുത്തുന്ന നയങ്ങളിലും കൂടുതൽ ഊന്നൽ നൽകുന്നതിൽ ഞങ്ങൾ അഭിനന്ദനമറിയിക്കുന്നു. BNCAP അവതരിപ്പിക്കുന്നത് ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണ്. സുരക്ഷ ഒരു പ്രധാന വശമാണ്, ആക്റ്റീവ്, പാസീവ് സുരക്ഷാ ഫീച്ചറുകൾ, കാറിന്റെ ഘടന സഹിതം ഡ്രൈവറെയും അവരുടെ കുടുംബത്തെയും സുരക്ഷിതമായി നിലനിർത്തുന്നു. സ്‌കോഡ ഒരു കുടുംബ ബ്രാൻഡാണ്, എല്ലാ ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻ‌ഗണന നൽകുന്നത്. ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് കൂടുതൽ വളർത്തുന്നതിനായി സ്‌കോഡ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പെറ്റർ സോൾക് കൂട്ടിച്ചേർത്തു.

Skoda Slaviaഫോക്‌സ്‌വാഗൺ ടൈഗൺ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ കുഷാക്ക്, സ്‌കോഡ സ്ലാവിയ എന്നിവയുടെ രൂപത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് നടത്തിയതിനാൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ഉള്ള കാറുകളാണ് സ്‌കോഡ-ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്കുള്ളത്.

റെനോ

Renault Kiger

“ഭാരത് NCAP-യുടെ സമയോചിതവും ചരിത്രപരവുമായ അവതരണം ഇന്ത്യൻ ഗവൺമെന്റിന്റെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള സമർപ്പണമാണ് പ്രകടമാക്കുന്നത്. റെനോ ഇന്ത്യ ഈ സംരംഭത്തെ പൂര്‍ണ്ണ മനസ്സോടെ പിന്തുണയ്ക്കുന്നു, അപകടങ്ങൾ കുറയ്ക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ യാത്രകൾ ഉറപ്പാക്കുന്നതിനും ഞങ്ങളുടെ വൈദഗ്ധ്യം ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു,” റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി CEO-യും MD-യുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ഭാരത് NCAP-യുടെ ദ്രുത അവലോകനം

2023 ഒക്ടോബർ 1-ന് പ്രവർത്തനമാരംഭിക്കുന്ന ഭാരത് NCAP, ഫ്രണ്ടൽ ഓഫ്‌സെറ്റ്, സൈഡ് ഇംപാക്റ്റ്, പോൾ സൈഡ് ഇംപാക്റ്റ് എന്നിവയുൾപ്പെടെ ഗ്ലോബൽ NCAP-യുടെ ഏതാണ്ട് അതേ പാരാമീറ്ററുകളിൽ കാറുകൾ ടെസ്റ്റ് ചെയ്യും. റേറ്റിംഗ് സിസ്റ്റം, കാർ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, വാഹനത്തിന്റെ തരം എന്നിവയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഞങ്ങളുടെ പ്രധാന സ്റ്റോറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

1 അഭിപ്രായം
1
S
sunny
Aug 23, 2023, 3:08:35 PM

Suzuki need to need all the arena cars for crash testing project.

Read More...
    മറുപടി
    Write a Reply
    Read Full News

    ട്രെൻഡിംഗ് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience