Login or Register വേണ്ടി
Login

2020 ഹ്യുണ്ടായ് ക്രെറ്റയുടെ വേരിയൻറ് തിരിച്ചുള്ള എഞ്ചിൻ ഓപ്ഷൻ വിവരങ്ങൾ പുറത്ത്

published on മാർച്ച് 04, 2020 03:53 pm by dinesh for ഹുണ്ടായി ക്രെറ്റ 2020-2024

2020 ക്രെറ്റ അഞ്ച് വേരിയന്റുകളിലാണ് എത്തുന്നത്: ഇ, എക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ)

  • 2020 ക്രെറ്റയും കിയ സെൽറ്റോസും ഒരേ ബിഎസ്6 എഞ്ചിനുകൾ പങ്കിടുന്നു.

  • 1.4 ലിറ്റർ ടർബോ യൂണിറ്റ് 7 സ്പീഡ് ഡിസിടിയോടൊപ്പം മാത്രമായിരിക്കും ലഭിക്കുക.

  • 1.5 ലിറ്റർ പെട്രോൾ 6 സ്പീഡ് എംടി, സിവിടി എന്നിവയോടൊപ്പം ലഭിക്കും.

  • 1.5 ലിറ്റർ ഡീസൽ എഞ്ചിന് 6 സ്പീഡ് എംടിയും 6 സ്പീഡ് എടിയും ലഭിക്കും.

2020 ഓട്ടോ എക്‌സ്‌പോയിൽ രണ്ടാം തലമുറ ക്രെറ്റ അവതരിപ്പിച്ച ശേഷം മാർച്ച് 17 ന് ഈ കോംപാക്റ്റ് എസ്‌യുവി വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. പുറത്തിറങ്ങാൻ വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വരാനിരിക്കുന്ന എസ്‌യുവിയുടെ വേരിയൻറ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു രേഖ ഞങ്ങൾ പരിശോധിക്കാനിടയായി.

ഇ +, എക്സ്, എസ്, എസ്എക്സ്, എക്സ് (ഒ), എസ് എക്സ് (ഒ) എക്സിക്യൂട്ടീവ് എന്നിങ്ങനെ ആറ് വേരിയന്റുകളിൽ എത്തുന്ന നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി 2020 ക്രെറ്റ അഞ്ച് വേരിയന്റുകളായാണ് വിപണിയിലെത്തുന്നത്ത്: ഇ, എക്സ്, എസ്, എസ്എക്സ് എസ് എക്സ് (ഒ) എന്നിവയാണ് ഈ വേരിയന്റുകൾ.

വേരിയൻറ് തിരിച്ചുള്ള എഞ്ചിൻ വിശദാംശങ്ങൾ ചുവടെ:

ഇ‌എക്സ്

എസ്

എസ്‌എക്സ്

എസ്‌എക്സ് (ഒ)

പെട്രോൾ

-

1.5L with 6MT

1.5L with 6MT

1.5L with 6MT or CVT/1.4-litre turbo with 7-DCT

1.5L with CVT/1.4-litre turbo with 7-DCT

ഡീസൽ

1.5L with 6MT

1.5L with 6MT

1.5L with 6MT

1.5L with 6MT or 6AT

1.5L with 6MT or 6AT

  • 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ സ്റ്റാൻഡേർഡായി 6 സ്പീഡ് എംടി.

  • 1.5 ലിറ്റർ പെട്രോൾ യൂണിറ്റിന് സിവിടി ഓപ്ഷൻ ലഭിക്കുമ്പോൾ 1.5 ലിറ്റർ ഡീസൽ യൂണിറ്റിന് ഓപ്ഷണൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റാണുള്ളത്.

  • ടോപ്പ്-സ്പെക്ക് വേരിയന്റിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം മാനുവൽ ട്രാൻസ്മിഷൻ ലഭിക്കില്ല.

  • മൂന്നാമതായി ഒരു 1.4 ലിറ്റർ ടർബോ യൂണിറ്റും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് 7 സ്പീഡ് ഡിസിടിയോടൊപ്പം മാത്രമായിരിക്കും ലഭ്യമാവുക. സെൽറ്റോസിൽ, 1.4 ലിറ്റർ ടർബോ എഞ്ചിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം ലഭ്യമാണ്.

  • ആദ്യ രണ്ട് വേരിയന്റുകളിൽ മാത്രമേ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭ്യമാകൂ.

പുതിയ ക്രെറ്റയുടെ കളർ ഓപ്ഷനുകൾ താഴെ:

  • പോളാർ വൈറ്റ്

  • ടൈഫൂൺ സിൽ‌വർ

  • ഫാന്റം ബ്ലാക്ക്

  • ലാവ ഓറഞ്ച്

  • ടൈറ്റൻ ഗ്രേ

  • ഡീപ് ഫോറസ്റ്റ് (1.4 ലിറ്റർ ടർബോയോടൊപ്പം മാത്രം)

  • ഗാലക്സി ബ്ലൂ (പുതിയത്)

  • റെഡ് മൾബറി (പുതിയത്)

  • ഫാന്റം ഫാന്റം ബ്ലാക്ക് റൂഫുള്ള പോളാർ വൈറ്റ്

  • ഫാന്റം ബ്ലാക്ക് റൂഫുള്ള ലാവ ഓറഞ്ച് (1.4 ലിറ്റർ ടർബോയൊടൊപ്പം മാത്രം)

2020 ക്രെറ്റയുടെ വേരിയൻറ് തിരിച്ചുള്ള സവിശേഷതകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സെഗ്‌മെന്റിൽ ആദ്യമായി ക്രെറ്റ അവതരിപ്പിക്കുന്ന സവിശേഷതകൾ ഇതാ:

  • പാഡിൽ ഷിഫ്റ്ററുകൾ

  • മാനുവൽ വേരിയന്റുകൾക്കായി റിമോട്ട് സ്റ്റാർട്ട് (കണക്റ്റഡ് ടെക്)

  • പനോരമിക് സൺറൂഫ്

ഹെക്ടറിൽ ഉള്ളതു പോലുള്ള വോയ്‌സ് കമാൻഡുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് മറ്റ് ചില സവിശേഷതകൾ.

10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് 2020 ക്രെറ്റയുടെ വില. കിയ സെൽറ്റോസ്, റെനോ കാപ്റ്റർ, നിസാൻ കിക്ക്സ്, എം‌ജി ഹെക്ടറിന്റെ ചില വേരിയന്റുകൾ, ടാറ്റ ഹാരിയർ എന്നിവരായിരിക്കും ക്രെറ്റയുടെ എതിരാളികൾ.

കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ

d
പ്രസിദ്ധീകരിച്ചത്

dinesh

  • 31 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി ക്രെറ്റ 2020-2024

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ