എന്തുകൊണ്ടാണ് ഫിയറ്റ് കാറുകൾ അധികം വിറ്റഴിക്കപ്പെടാത്തത്- ഇന്ത്യൻ ഉപഭോഗ്‌താക്കളുടെ കാഴ്‌ചപ്പാട്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ഞാൻ ഇതിനു മുൻപും ഇത് പറഞ്ഞിട്ടുണ്ട്, ഇനിയും പറയും, ഇറ്റാലിയൻസിന് എന്നും ഡെസൈനിങ്ങിൽ മികച്ച കഴിവുണ്ടായിരുന്നു, ഫൈയറ്റിലുള്ള ഡിസൈനർമ്മാർ ഈ വാചകത്തെ സത്യമാണെന്ന് തെളിയിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ മനോഹർമായി ഡെസൈൻ ചെയ്തെടുത്ത വാഹങ്ങളാണ് ഫിയറ്റ് കാറുകളെല്ലാം തന്നെ ( മൾട്ടിപ്ല ഒഴിച്ചു നിർത്തിയാൽ) കൂടാതെ ഈ ഇറ്റാലിയൻ നിർമ്മാതാക്കളുടെ പുത്തൻ നവീകരണങ്ങളെല്ലാം ലോകത്തെ മറ്റു ഭാഗങ്ങളെക്കാൾ ആദ്യം ഇന്ത്യൈലാണ് ലഭിക്കുന്നത് ( പൂണ്ടൊയും ഫേസ്‌ലിഫ്റ്റ് ഇന്ത്യൈൽ ലഭ്യമാണ് എന്നാൽ യു കെ വിപണിയിൽ ഇപ്പോഴും ഫേസ്‌ലിഫ്റ്റിനു മുൻപുള്ള വേർഷനാണ് വിറ്റഴിക്കുന്നത്. എന്നാൽ ഭൂരിഭാഗം വാഹങ്ങളും ഒച്ചയും ഭഹളവുമുള്ള എഞ്ചിനുകളുമായി നിരാശപ്പെടുത്തുകയും ചെയ്യും.ഇതൊക്കെയാണെങ്കിലും ഹ്യൂണ്ടായ്, മാരുതി സുസുകി തുടങ്ങിയ കംപനികൾ നേടുന്നത്ര ജനശ്രദ്ധയാകർശിക്കാൻ ഫിയറ്റിന് കഴിയാറില്ല. ഫിയറ്റിനോടുള്ള ഇന്ത്യൻ ഉപബ്ഃഓഗ്‌താക്കളുടെ കാഴ്‌ച്ചപ്പാടാണ് ഫിയറ്റിന്റെ മോശം പ്രകടനത്തിന്റെ പ്രധാന കാരണം.
നിലവിൽ ഇന്ത്യയൊട്ടാകെ ‘ഫിയറ്റ് കഫേസ്’ തുടങ്ങിയിട്ടുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സുമായുള്ള അവരുടെ ആദ്യത്തെ കൂടിച്ചേരൽ മോശം സർവീസും മോശം കസ്റ്റമർ റെലേഷൻഷിപ്പും കാരണം ഉപഭോഗ്‌താക്കളുടെ മനസ്സു മടുപ്പിച്ചു. ഇന്നത്തെ ഫിയറ്റിന്റെ വാഹനങ്ങൾ നിലവാരത്തിൽ മികച്ചതാണെങ്കിൽ പഴയ മോഡലുകൾ വിസ്വസിക്കാൻ കൊള്ളാത്തവയായിരുന്നു, സിയന്ന, പാലിയൊ, പെട്ര തുടങ്ങിയവയാണ് അവയിൽ ചില ഉദാഹരണങ്ങൾ. ഇതിനു പുറമെ സ്പെയർ പാർട്ടുകളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും ഫിയറ്റ് വാങ്ങുന്നതിൽ നിന്ന് ആളുകളെ അകറ്റി. ചിലവുകളുടെ കാര്യം നോക്കിയാൽ, കൂടുതൽ ഫിയറ്റ് വാഹനങ്ങളും പെർഫോമൻസ് അല്ലെങ്കിൽ സുഖസൗകര്യങ്ങൾ ലക്ഷ്യമാക്കിയുള്ളതാണ് ഇന്ധനക്ഷമതയിൽ എതിരാളികളായ ഹോണ്ട ( ജാസ്സ് സെഗ്‌മെന്റിലെ ഡീസൽ വേരിയന്റുകളുടെ മികച്ച മൈലേജ് ആയ 27.3 കിമി/ലിറ്റർ തരുന്നു), മാരുതി, ഹ്യൂണ്ടായ് എന്നിവ നൽകുന്ന ശ്രദ്ധ കൊടുക്കാറില്ല.
ഞങ്ങൾ മനസ്സിലാക്കിയടുത്തോളം ഫിയറ്റ് ഇതു മനസ്സിലാക്കി കഴിഞ്ഞു. മാത്രമല്ല ഇത്തരം കാര്യങ്ങളിൽ അവർ ശ്രദ്ധ നൽകി തുടങ്ങുകയും ചെയ്തു. കംപനിയുടെ മികച്ച ഹാച്ച്ബാക്കായ ഫിയറ്റ് അബാർത്ത് പൂണ്ടൊ ഇവോയാണ് ഇതിനുള്ള പ്രധാന ഉദാഹരണം.