ഓട്ടോ എക്സ്പോയിലെ പ്രഥമ അരേങ്ങറ്റത്തിന് മുൻപായി ഫിയറ്റ് മൂന്ന്-ഡോർ പുന്റോ ടീസ് ചെയ്തു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഫിയറ്റ് പറയുന്നു “ ഞങ്ങളോട് പറയുക ഏത് ഫിയറ്റാണ് നിങ്ങൾ കാണാനിഷ്ടപ്പെടുന്നതെന്ന്?” ഞങ്ങൾക്ക് തീർച്ചയായും ഉത്തരമുണ്ട്. നിങ്ങൾക്കുണ്ടോ?
“2016 ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്താൻ പോകുന്ന ഫിയറ്റ് സ്റ്റേബിളിനോടുള്ള പുതിയ കൂട്ടീച്ചേർക്കലുകൾ കാണുക!” ഇതാണ് ഫിയറ്റ് ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വായിക്കാൻ സാധിക്കുക, അതുപോലെ ഇത് നമ്മുടെ ഹൃദയത്തിൽ സന്തോഷം കൊണ്ടുവരുന്നു. ഇതിന്റെ കാരണം വളരെ ലളിതമാണ്, ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക ഐക്കോണിക്ക് പുന്റോയുടെ മൂന്ന്-ഡോർ വേർഷനാണ്. എങ്കിലും ഇത് ഉണ്ടാക്കിയിരിക്കുന്നത് അഞ്ച്-ഡോർ ഹച്ച് നിർമ്മിച്ച അതേ അച്ചിൽ തന്നെയാണ്, പക്ഷേ കാഴ്ച്ചയിൽ കുറച്ച്കൂടി സ്പോർട്ടിയറാണ്. കാറിന്റെ ഡോറുകളുടെ കുറവ് മാറ്റി നിർത്തിയാൽ മൾട്ടി സ്പോക്ക് അലോയി ഫീച്ചർ കാറിന്റെ സ്പോർട്ടിനസ് കൂട്ടുന്നു. 14 സ്പോക്ക് അലോയികൾ കാഴ്ച്ചയിൽ മികവുറ്റതാണ്. ഫിയറ്റ് ഇൻസിഗ്നീയ്ക്ക് തൊട്ട് താഴെയായി മദ്ധ്യത്തിലായി പേരു സ്ഥാപിച്ചിരിക്കുന്നത് കാറിനു കുറച്ച് വ്യത്യസ്ത ബൂട്ട് ലേയൗട്ട് നല്കുന്നു.
ഇന്ത്യയിൽ മൂന്ന് ഡോർ ഫോക്സ് വാഗൺ പോളോ ഗി റ്റി ഐ അവതരിപ്പിക്കാൻ പോകുന്നു എന്ന വാർത്തയ്ക്കു ശേഷം ഉടനെയാണ് ഈ ടീസ് പുറത്ത് വന്നത്. ഈ കോൺഫിഗ്രേഷനിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത അവസാന കാർ സെൻ സ്റ്റീലും, കാർബണുമാണ്. 2003 ൽ അവതരിപ്പിച്ച ജനപ്രിയ സെൻ ഹച്ച് ബാക്കിന്റെ ഈ വേർഷനുകൾക്ക് പ്രയോഗികതയുടെ കുറവ് മൂലം വേണ്ടത്ര ജനപ്രിയത നേടാൻ കഴിഞ്ഞില്ലാ.
ഈ കാർ വരുന്നത് ഒരു സ്പോർട്ടി ആകർഷികതയോടെയാണ്. വെറുതെ കാറിലേയ്ക്ക് നോക്കിയാൽ തന്നെ, ഇത് നിർമ്മിച്ചിരിക്കുന്നത് പെർഫോം ചെയ്യാനാണെന്ന് അറിയാൻ സാധിക്കും. ഇന്ത്യയിൽ മൂന്ന്-ഡോർ ഹച്ച് അതിന്റെ അഞ്ച്-ഡോർ സഹോദരനുമായി ഇതിന്റെ മിൽ പങ്കുവയ്ക്കുമെന്നാണ് തോന്നുന്നത്. ഇപ്പോൾ, അവിടെ 3 എഞ്ചിനുകളിൽ ഓപ്ഷനുണ്ട്, 197 എൻ എം ടോർക്കും, 75 ബി എച്ച് പി പവറും നല്കുന്ന 1.3 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ എഞ്ചിൻ, യഥാക്രമം 96 എൻ എം ടോർക്കും, 68 ബി എച്ച് പിയും , 90 ബി എച്ച് പിയും 115 എൻ എം പരമാവധി ടോർക്കും നല്കുന്ന പെട്രോൾ 1.2 ലിറ്റർ, 1.4 ലിറ്റർ ഫയർ എന്നിവയാണവ. മൂന്ന് ഡോർ പിന്റോ അബാരതിന്റെ പാത്രത്തിൽ മുക്കിയാണ് നല്കുന്നതെങ്കിൽ നമുക്ക് കൂടുതൽ ഇഷ്ടമാകും. ഇത് കാറിന് 145 ബി എച്ച് പി കഴിവുള്ള 1.4 -ലിറ്റർ റ്റി-ജെറ്റ് നല്കും.
0 out of 0 found this helpful