വരാനിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ഫിയറ്റ് ടിപ്പോയും പ്രദർശിപ്പിക്കും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
കഴിഞ്ഞ വർഷം ഇസ്താൻബുൾ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ലിനിയയുടെ പിൻഗാമി ഫിയറ്റ് ടിപ്പോ ( ചില വിപണികളിൽ ഏഗിയ എന്നറിയപ്പെടും) വരാനിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഈ ഇറ്റാലിയൻ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കും. ‘ടിപ്പൊ’ എന്ന പേർ പാരമ്പര്യത്തിന്റെ ഭാഗമായി ലഭിച്ചതാണ്, ഈ പേർ ആദ്യം ഉപയോഗിച്ചത് 1988 ൽ വിൽപ്പനയ്‌ക്കെത്തിച്ച കുഞ്ഞൻ ഫാമിലി ഹാച്ച്ബാക്കിനാണ് പിന്നീട് 1989 ൽ ആ വാഹനം “ യൂറോപ്യൻ കാർ ഓഫ് ദ ഇയർ” ആയി മാറി.
90 പി എസ്സിനും 120 പി എസ്സിനും ഇടയിൽ പവർ വാഗ്‌ദാനം ചെയ്യുന്ന രണ്ട് പെട്രോൾ എഞ്ചിനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമായിട്ടായിരിക്കും വാഹനത്തിന്റെ വരവ് എന്ന് പ്രതീക്ഷിക്കാം. പെട്രോൾ വേരിയന്റുകളിൽ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ട്രാൻസ്‌മിഷൻ ഓപ്‌ഷനായി തിരഞ്ഞെടുക്കാം എന്നാൽ ഡീസൽ എഞ്ചിനുകൾക്കൊപ്പം മാനുവൽ ട്രാൻസ്മിഷൻ മാത്രമെ ലഭ്യമാകു.
വാഹനത്തിന്റെ വലിപ്പത്തിലേക്ക് നോക്കുകയാണെങ്കിൽ, 4.5 മീറ്റർ നീളമുള്ള വാഹനത്തിന് 1.78 മീറ്റർ വീതിയും 1.48 മീറ്റർ ഉയരവും 510 ലിറ്റർ ബൂട്ടും ഉണ്ടാകും. ലിനിയയെക്കാൾ വലുതാണ് ടിപ്പോയെങ്കിലും അതിനേക്കാൾ ഭാരം കുറവാണ്. സുരക്‌ഷ സംവിധാനങ്ങളായ എ ബി എസ്സിനും എയർ ബാഗുകൾക്കുമൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫിയറ്റിന്റെ യു കണക്‌റ്റ് ടച്ച് സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം, ടോം ടോം നാവിഗേഷൻ മാപ്പുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
0 out of 0 found this helpful