• English
  • Login / Register

Facelifted Kia Sonetന്റെ ഓരോ വേരിയന്റും വാഗ്ദാനം ചെയ്യുന്നവ പരിശോധിക്കാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 29 Views
  • ഒരു അഭിപ്രായം എഴുതുക

ഡിസൈൻ, ക്യാബിൻ അനുഭവം, ഫീച്ചറുകൾ, പവർട്രെയിൻ തുടങ്ങി എല്ലാ രൂപങ്ങളിലും പുതിയ സോനെറ്റിന് അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്

Facelifted Kia Sonet

  • മുമ്പത്തെ അതേ 7 വേരിയന്റുകളിൽ വരുന്നു: HTE, HTK, HTK , HTX, HTX , GT-Line, X-Line.

  • കിയയുടെ പുറംമോടിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  • ലെവൽ 1 ADAS ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ ലഭിക്കുന്നു

  • ഡീസൽ എഞ്ചിൻ ഇപ്പോൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്.

  • 8 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് അനാച്ഛാദനം ചെയ്‌തു, ഇത് ഇപ്പോൾ പുനർരൂപകൽപ്പന ചെയ്‌ത പുറം, ചെറുതായി ട്വീക്ക് ചെയ്‌ത ക്യാബിൻ, അധിക സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, ഡീസൽ-മാനുവൽ പവർട്രെയിൻ ഓപ്ഷൻ എന്നിവയുമായി വരുന്നു. ഡിസംബർ 20-ന് കാർ നിർമ്മാതാവ് അതിന്റെ ഓർഡർ ബുക്കുകൾ തുറക്കും, നിങ്ങൾ ഒരെണ്ണം ബുക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ഏത് വേരിയന്റ് തിരഞ്ഞെടുക്കണമെന്ന് അറിയില്ലെങ്കിൽ, സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഏത് വേരിയന്റാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കാണാൻ ഈ ലേഖനം പരിശോധിക്കുക.

കിയ സോനെറ്റ് HTE

Facelifted Kia Sonet 6 Standard Airbags

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും

​​​​​​​കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ

​​​​​​​ബോഡി കളർ-ഡോർ ഹാൻഡിലുകൾ

​​​​​​​സെമി-ലെതറെറ്റ് സീറ്റുകൾ

​​​​​​​മൊത്തം കറുപ്പു നിറമുള്ള കാബിൻ

​​​​​​​എസി വെന്റുകളിൽ സിൽവർ ഫിനിഷ്

​​​​​​​ബീജ് റൂഫ് ലൈനിംഗ്

​​​​​​​ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ

​​​​​​​മാനുവൽ എസി

​​​​​​​റിയർ എസി വെന്റുകൾ

​​​​​​​ഡേ & നൈറ്റ് ഐ.ആർ.വി.എം

​​​​​​​ടൈപ്പ്-സി USB ചാർജറുകൾ (മുന്നിലും പിന്നിലും)

​​​​​​​12V പവർ ഔട്ട്ലെറ്റ്

​​​​​​​4.2-ഇഞ്ച് കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

​​​​​​​6 എയർബാഗുകൾ

​​​​​​​EBD ഉള്ള ABS

​​​​​​​ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം (ESC)

​​​​​​​വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM)

​​​​​​​പിൻ പാർക്കിംഗ് സെൻസറുകൾ

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)​​​​​​​

എല്ലാ 3-പോയിന്റ് സീറ്റ് ബെൽറ്റുകളും​​​​​​​

സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ - എല്ലാ യാത്രക്കാർക്കും

പുതിയ കിയസോനെറ്റിന്റെ അടിസ്ഥാന വേരിയന്റ് ബാഹ്യ രൂപകൽപ്പനയിൽ കൂടുതലായൊന്നും വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ സെമി-ലെതറെറ്റ് സീറ്റുകളുള്ള ഒരു കറുത്ത കാബിൻ ലഭിക്കും. കൂടാതെ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒഴിവാക്കുമ്പോള്‍, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് ഇതിന് ലഭിക്കും.

ഇതും വായിക്കൂ: 2024 കിയ സോനെറ്റ് വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ വിശദീകരിക്കുന്നു

ഈ വേരിയന്റ് 1.2-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്, എന്നാൽ ഓരോന്നിനും മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രം ലഭ്യമാകുന്നു.

കിയ സോനെറ്റ് HTK

Facelifted Kia Sonet Front Parking Sensors

HTE വേരിയന്റിന് പുറമേ, ബേസിനെക്കാൾ അല്പം കൂടുതലുള്ള സോനെറ്റ് HTK വേരിയന്റ് വാഗ്ദാനം ചെയ്യുന്നു:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

16 ഇഞ്ച് സ്റ്റൈൽ സ്റ്റീൽ വീലുകൾ

​​​​​​​റൂഫ് റാക്ക്

ഷാർക്ക് ഫിൻ ആന്റിന

 

​​​​​​​ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

​​​​​​​റിയർ ഡോർ സൺഷെയ്ഡ്

​​​​​​​കീലെസ് എൻട്രി

​​​​​​​എല്ലാ ഡോറിലും പവർ വിൻഡോകൾ

​​​​​​​സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾ

​​​​​​​8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

​​​​​​​വയർലെസ് ആൻഡ്രോയിഡ് ഓട്ടോ& ആപ്പിൾ കാർപ്ലേ

​​​​​​​6-സ്പീക്കർ സൗണ്ട് സിസ്റ്റം (4 സ്പീക്കറും 2 ട്വീറ്ററും)

​​​​​​​മുൻവശത്തെ പാർക്കിംഗ് സെൻസറുകൾ

​​​​​​​ഫോളോ-മീ-ഹോം ഹെഡ്‌ലൈറ്റുകൾ

​​​​​​​റിയർവ്യൂ ക്യാമറ

HTK വേരിയന്റിനൊപ്പം, നിങ്ങൾക്ക് ചെറിയ അപ്‌ഗ്രേഡുകൾ ലഭിക്കും, എന്നാൽ ക്യാബിനിൽ കൂടുതൽ സൗകര്യങ്ങളും വയർലെസ് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കുന്നു. ഇതുകൂടാതെ, പാർക്കിംഗ് ക്യാമറ പോലുള്ള സൗകര്യപ്രദമായ സുരക്ഷാ ഫീച്ചറുകളും ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. സോനെറ്റ് HTK ബേസ് വേരിയന്റിന്റെ അതേ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

കിയ സോനെറ്റ് HTK+

Facelifted Kia Sonet Electric Sunroof

HTK വേരിയന്റിനേക്കാള്‍ കൂടുതൽ, സോനെറ്റ് HTK+ ൽ ലഭിക്കുന്നത് എന്താണെന്ന് നോക്കാം:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

LED DRL-കൾ​​​​​​​

LED കണക്റ്റ്ഡ്  ടെയിൽ ലാമ്പുകൾ

LED ഫോഗ് ലാമ്പുകൾ

​​​​​​​

ഇലക്ട്രിക് സൺറൂഫ് (ടർബോ)

 

​​​​​​​ഓട്ടോ എ.സി​​​​​​​

പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്​​​​​​​

ഇലക്ട്രിക്കലി ഫോൾഡബിൾ  ORVM-കൾ

​​​​​​​

വാൺ -ടച്ച് ഓട്ടോ അപ്/ഡൗൺ ഡ്രൈവർ വിൻഡോ

​​​​​​​

റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് (ടർബോയും ഡീസലും)

 

​​​​​​​റിയർ ഡീഫോഗർ

സബ്‌കോംപാക്‌ട് SUVയുടെ ഈ വകഭേദത്തിൽ ഹെഡ്‌ലൈറ്റുകൾ ഒഴികെ LED ലൈറ്റിംഗിനൊപ്പം കൂടുതൽ സ്റ്റൈലിഷ് ഘടകങ്ങൾ കൊണ്ടുവരുന്നു. കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളാൽ സൗകര്യങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.

ടർബോ-പെട്രോൾ എഞ്ചിനോടുകൂടിയ സോനെറ്റിന് 6-സ്പീഡ് iMT (ക്ലച്ച് പെഡൽ ഇല്ലാത്ത മാനുവൽ) ഉള്ള ഒരു എൻട്രി ലെവൽ വേരിയന്റ് കൂടിയാണിത്.

കിയ സോനെറ്റ് HTX

Facelifted Kia Sonet Ventilated Front Seats

HTK വേരിയന്റിനേക്കാള്‍ കൂടുതൽ HTK+ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത് ഇതാണ്:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

LED ഹെഡ്ലൈറ്റുകൾ

​​​​​​​

സൺറൂഫ്

ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, ഡോർ ആംറെസ്റ്റ്

 

മൾട്ടിപ്പിൾ ഡ്യുവൽ-ടോൺ ഇന്റീരിയർ തീമുകൾ

റിയർ സീറ്റ് 60:40 സ്പ്ലിറ്റ്

​​​​​​​

റിയർ പാഴ്സൽ ഷെൽഫ്

​​​​​​​ക്രമീകരിക്കാവുന്ന റിയർ ഹെഡ്‌റെസ്റ്റുകൾ

​​​​​​​പിൻഭാഗത്ത് നടുവിലെ ആംറെസ്റ്റ്​​​​​​​

ക്രൂയിസ് കൺട്രോൾ

​​​​​​​വെന്റിലേറ്റഡ് മുൻ സീറ്റുകൾ

​​​​​​​ഒന്നിലധികം ഡ്രൈവ് മോഡുകൾ (ഓട്ടോമാറ്റിക്)

​​​​​​​

പാഡിൽ ഷിഫ്റ്ററുകൾ (ഓട്ടോമാറ്റിക്)

​​​​​​​

റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്

 

​​​​​​​റിയർ ഡിസ്ക് ബ്രേക്കുകൾ​​​​​​​

ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ

പൂർണ്ണമായ LED ലൈറ്റിംഗ് സജ്ജീകരണത്തിന് പുറമെ, അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകളും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും പോലുള്ള ഫീച്ചറുകളുള്ള മികച്ച ക്യാബിൻ എക്സ്പീരിയന്‍സാണ് കിയ സോനെറ്റിന്റെ HTX വേരിയന്റ് വാഗ്ദാനം ചെയ്യുന്നന്നത്, അതേസമയം ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ഉപയോഗിച്ച് ഡ്രൈവ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുകായും ചെയ്യുന്നു.

പുതിയ കിയ സോനെറ്റിനുള്ള ഓട്ടോമാറ്റിക് ഓപ്ഷന്റെ എൻട്രി പോയിന്റ് കൂടിയാണിത്. എന്നിരുന്നാലും നിങ്ങൾക്ക് ഇനിമുതല്‍  1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ ഓപ്ഷൻ ലഭിക്കില്ല.

കിയ സോനെറ്റ് HTX+

Facelifted Kia Sonet 10.25-inch Touchscreen

സോനെറ്റിന്റെ ഈ മിഡ്-സ്പെക്ക് HTX+ വേരിയന്റിന് ഇനിപറയുന്ന  അധിക സവിശേഷതകൾ കൂടി ലഭിക്കുന്നു:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

 

ഇൻഫോടൈൻമെന്റ്

 

സുരക്ഷ

16 ഇഞ്ച് അലോയ് വീലുകൾ

കറുപ്പ്, തവിട്ട് നിറത്തിലുള്ള ലെതറെറ്റ് സീറ്റുകൾ

​​​​​​​

LED ആംബിയന്റ് സൗണ്ട് ലൈറ്റിംഗ്

വയർലെസ് ഫോൺ ചാർജർ

​​​​​​​4-വേ പവർഡ് ഡ്രൈവർ സീറ്റ്

​​​​​​​

റിയർ വൈപ്പർ വാഷർ

7-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം

​​​​​​​

എയർ പ്യൂരിഫയർ

ആന്റി-ഗ്ലെയർ IRVM

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം​​​​​​​

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

വയേർഡ് ആൻഡ്രോയിഡ് ഓട്ടോ& ആപ്പിൾ കാർപ്ലേ

 

HTX+ വേരിയന്റ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്ന മിക്ക പ്രീമിയം  സൗകര്യങ്ങളും ചേർക്കുന്നു. എന്നിരുന്നാലും, വലിയ ടച്ച്‌സ്‌ക്രീനുമായുള്ള വയർലെസ് സ്മാർട്ട്‌ഫോൺ സംയോജനം ഇതിൽ ഇപ്പോഴും ഒഴിവാക്കിയിരിക്കുന്നു. പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് ഈ  ഫെയ്‌സ്‌ലിഫ്റ്റിഡ് മോഡലിലെ  വലിയ മാറ്റം.

റോഡ് സൈഡ് അസിസ്റ്റൻസ്

കൂടാതെ, ഈ വേരിയന്റിൽ ഏതെങ്കിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭ്യമല്ല.

കിയ സോനെറ്റ് GTX +

Facelifted Kia Sonet ADAS

സോനെറ്റിന്റെ GTX+ വേരിയന്റിനൊപ്പം, നിങ്ങൾക്ക് ഈ അധിക സവിശേഷതകൾ ലഭിക്കും:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

16 ഇഞ്ച് അലോയ് വീലുകൾ

മിനുസമാർന്ന LED ഫോഗ് ലാമ്പുകൾ

​​​​​​​

ബോഡി കളർ റിയർ സ്‌പോയിലർ

​​​​​​​

ഫ്രണ്ട്, റിയർ സ്കിഡ് പ്ലേറ്റുകൾക്ക് വ്യത്യസ്ത സ്റ്റൈലിംഗ്

തിളങ്ങുന്ന കറുത്ത റൂഫ് റെയിലുകൾ

GT ലൈൻ ലോഗോ ഉള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ​​​​​​​

അലോയ് പെഡലുകൾ​​​​​​​

കറുത്ത ലെതറെറ്റ് സീറ്റുകൾ​​​​​​​

4-വേ പവർ അഡ്ജസ്റ്റബിൾ   ഡ്രൈവർ സീറ്റ്

 

 

360-ഡിഗ്രി ക്യാമറ​​​​​​​

ഫോർവേഡ് കൊളീഷൻ വാർണിംഗ്

ലെയ്ൻ കീപ്പ് അസിസ്റ്റ്

​​​​​​​ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്​​​​​​​

ഹൈ ബീം അസിസ്റ്റ്​​​​​​​

ഡ്രൈവറുടെ അറ്റൻഷൻ വാർണിംഗ്​​​​​​​

ഓട്ടോ എമർജൻസി ബ്രേക്കിംഗ്

കിയ സോനെറ്റിന്റെ GT ലൈൻ വേരിയന്റ് വ്യത്യസ്ത ശൈലിയിലുള്ള 16 ഇഞ്ച് അലോയ് വീലുകളും ക്യാബിനിൽ ചെറിയ മാറ്റങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ 360-ഡിഗ്രി ക്യാമറയും ലെവൽ 1 ADAS ഫീച്ചറുകളുടെ ഒരു സ്യൂട്ടും ചേർക്കുന്നതോടെ സുരക്ഷയിൽ വലിയ മാറ്റം വരുന്നു. ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ മാത്രമേ GTX+വേരിയന്റ് ലഭ്യമാകൂ.

ഇതും വായിക്കൂ: ഈ 15 ചിത്രങ്ങളിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ GTX+ വേരിയന്റ് പരിശോധിക്കൂ

കിയ സോനെറ്റ് എക്സ്-ലൈൻ

Facelifted Kia Sonet X-Line

അവസാനമായി, GT-ലൈനിലൂടെ X-ലൈൻ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത് ഇതാണ്:

എക്സ്റ്റീരിയര്‍

ഇന്റീരിയർ

സുഖവും സൗകര്യവും

ഇൻഫോടൈൻമെന്റ്

സുരക്ഷ

പിയാനോ ബ്ലാക്ക് ORVM-കൾ

​​​​​​​

മാറ്റ് ഫിനിഷ്

സെയ്ജ് ഗ്രീൻ ലെതറെറ്റ് സീറ്റുകൾ

എല്ലാ പവർ വിൻഡോകളും വൺ ടച്ച് അപ്പ് ആൻഡ് ഡൌൺ

 

 

2024 കിയ സോനെറ്റിന്റെ ടോപ്പ്-സ്പെക്ക് എക്‌സ്-ലൈൻ വേരിയന്റിന് GT-ലൈനിനേക്കാൾ പ്രധാനമായും കോസ്‌മെറ്റിക് മാറ്റങ്ങൾ ലഭിക്കുന്നു. ഇതിൽ വ്യത്യസ്‌തമായ എക്സ്റ്റിരിയർ കളറും പച്ച നിറത്തിലുള്ള സീറ്റുകളും മൊത്തത്തിലുള്ള സ്‌പോർട്ടിയർ അപ്പീലും ഉൾപ്പെടുന്നു. ഇത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലേക്കും പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രതീക്ഷിത വിലയും & ലോഞ്ചും

Facelifted Kia Sonet

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ വില ഏകദേശം 8 ലക്ഷം മുതൽ (എക്സ്-ഷോറൂം) ആരംഭിക്കും. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയുമായി അതിന്റെ മത്സരം തുടരും.

കൂടുതൽ വായിക്കൂ: സോനെറ്റ് ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on Kia സോനെറ്റ്

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience