• English
  • Login / Register

2024 Kia Sonet വേരിയന്റ് അടിസ്ഥാനമാക്കിയുള്ള എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ വിശദമായി!

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 35 Views
  • ഒരു അഭിപ്രായം എഴുതുക

IMT ഓപ്ഷൻ നിലനിർത്തിക്കൊണ്ടുതന്നെ 2024 സോനെറ്റ് ഡീസൽ-മാനുവൽ ഓപ്ഷൻ വീണ്ടും അവതരിപ്പിച്ചു.

2024 Kia Sonet

  • ഫെയ്‌സ്‌ലിഫ്റ്റ്ഡ്  കിയ സോനെറ്റ് വിപണിയെലെത്തുന്നതിന്  മുന്നോടിയായി സവിശേഷതകൾ വെളിപ്പെടുത്തി.

  • പുതുക്കിയ SUV ഏഴ് വേരിയന്റുകളിലാണ് കിയ വാഗ്ദാനം ചെയ്യുന്നത്.

  • ഡീസൽ എഞ്ചിന് ഇപ്പോൾ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കുന്നു: MT, iMT, AT.

  • ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം മാത്രമേ ടോപ്പ്-സ്പെക്ക് വേരിയന്റുകൾ ലഭ്യമാകുകയുള്ളൂ.

  • 360-ഡിഗ്രി ക്യാമറ, പവർഡ് ഡ്രൈവർ സീറ്റ്, ADAS എന്നിവയാണ് അധിക സവിശേഷതകൾ.

  • 2024-ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്; വില 8 ലക്ഷം രൂപ മുതൽ ആരംഭിക്കാം (എക്സ്-ഷോറൂം).

ഫെയ്‌സ്‌ലിഫ്റ്റ്ഡ് കിയ സോനെറ്റ്  ഇന്ത്യയിൽ ഇപ്പോൾ പൂർണ്ണമായും  വെളിപ്പെടുത്തിയിരിക്കുന്നു, അതിന്റെ ബുക്കിംഗുകൾ ഡിസംബർ 20 മുതൽ ആരംഭിച്ചേക്കാം. വില ഒഴികെയുള്ള എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുടെ പുതുക്കിയ പട്ടിക ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും കിയ പ്രഖ്യാപിച്ചു. ഓഫർ ചെയ്യുന്ന എല്ലാ പവർട്രെയിൻ കോമ്പോസുകളും ഇവിടെ നമുക്ക് മനസ്സിലാക്കാം.

വേരിയന്റ് തിരിച്ചുള്ള തിരഞ്ഞെടുപ്പ്

വേരിയന്റ്

HTE

HTK

HTK+

HTX

HTX+

GTX+

X-Line

1.2 ലിറ്റർ പെട്രോൾ 5MT

1-ലിറ്റർ ടർബോ-പെട്രോൾ 6iMT

1-ലിറ്റർ ടർബോ-പെട്രോൾ 7DCT

1.5 ലിറ്റർ ഡീസൽ 6MT

1.5 ലിറ്റർ ഡീസൽ 6iMT

1.5 ലിറ്റർ ഡീസൽ 6AT

പട്ടികയിൽ സൂചിപ്പിച്ചതുപോലെ, കിയാ എല്ലാ ട്രാൻസ്മിഷൻ ഓപ്ഷനുകളും എല്ലാ വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നില്ല. ഹൈ സ്‌പെക്ക് HTX വേരിയന്റ് ഏറ്റവും കൂടുതൽ പവർട്രെയിനുകളുമായി വരുന്നു. അതേസമയം, ഡീസൽ-മാനുവൽ കോംബോയാണ് ഏറ്റവും കൂടുതൽ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യപ്പെടുന്നത്.

A post shared by CarDekho India (@cardekhoindia)

പവർട്രെയിനുകളുടെ വിശദാംശങ്ങൾ

കിയ സോനെറ്റ് ഇപ്പോഴും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, കൂടാതെ അപ്‌ഡേറ്റ് ചെയ്ത SUVക്ക് അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളുമുണ്ട്. ഇതാ ഇവിടെ കൂടുതൽ വിവരങ്ങൾ  :

  • 1.2-ലിറ്റർ പെട്രോൾ (83 PS/115 Nm): 5-സ്പീഡ് MT

  • 1-ലിറ്റർ ടർബോ-പെട്രോൾ (120 PS/172 Nm): 6-സ്പീഡ് iMT, 7-സ്പീഡ് DCT

  • 1.5-ലിറ്റർ ഡീസൽ (116 PS/250 Nm): 6-സ്പീഡ് MT (പുതിയത്), 6-സ്പീഡ് iMT, 6-സ്പീഡ് AT

ഡീസൽ-മാനുവൽ കോംബോ 2023-ന്റെ തുടക്കത്തിൽ കിയയുടെ മുഴുവൻ ഉൽപ്പന്ന നിരയിലുടനീളം ഒഴുവാക്കിയതിനു ശേഷം ഇപ്പോൾ വീണ്ടും തിരിച്ചുവരുന്നു.

ഇതും വായിക്കൂ: 2023 ൽ ഇന്ത്യയിൽ കിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ ഫീച്ചറുകളും

ഉപകരണങ്ങളും സുരക്ഷാ ഹൈലൈറ്റുകളും

2024 Kia Sonet 10.25-inch touchscreen

10.25 ഇഞ്ച് ഡിസ്‌പ്ലേ (ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റിനും ഓരോന്നിനും), 4-വേ പവർഡ് ഡ്രൈവർ സീറ്റ്, 70 കണക്റ്റഡ് കാർ ടെക് ഫീച്ചറുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ എന്നിവയുമായാണ് സോനെറ്റ് 2024 സജ്ജീകരിച്ചിരിക്കുന്നത്.

ഇതിന്റെ സുരക്ഷാ നെറ്റ്വർക്കിൽ 10 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), ആറ് എയർബാഗുകൾ (ഇപ്പോൾ സ്റ്റാൻഡേർഡ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.

പ്രതീക്ഷിക്കുന്ന വിലയും മത്സരവും

2024 Kia Sonet rear

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024-ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന് 8 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വില പ്രതീക്ഷിക്കാം. പുതുക്കിയ സബ്-4m SUV ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കിഗർ എന്നിവയുമായി മത്സരിക്കുന്നു, അതേസമയം മാരുതി ഫ്രോങ്‌ക്സ് ക്രോസ്ഓവർ SUV യ്ക്കും പകരക്കാരനായിരിക്കാം.

കൂടുതൽ വായിക്കൂ: കിയ സോനെറ്റ് ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Kia സോനെറ്റ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
×
We need your നഗരം to customize your experience