ഇവയാണ് 2023 മാർച്ചിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന 4 പുതിയ കാറുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 37 Views
- ഒരു അഭിപ്രായം എഴുതുക
ഒരു പുതിയ തലമുറ സെഡാനും അതിന്റെ ഫേസ്‌ലിഫ്റ്റഡ് എതിരാളിയും ഒരു പുതിയ SUV-ക്രോസ്‌ഓവറും ഈ മാർച്ചിൽ വിൽപ്പനക്കെത്തും
2023 മൂന്നാം മാസത്തിൽ കുറച്ചെങ്കിലും വളരെ പ്രധാനപ്പെട്ട ലോഞ്ചുകൾ വരാനുണ്ട്. ഹ്യുണ്ടായ് തങ്ങളുടെ പുതിയ തലമുറ സെഡാൻ എത്തിക്കുന്നു, അതേസമയം ഹോണ്ടയിൽ നിന്നുള്ള പ്രധാന എതിരാളിക്കും ഒരു അപ്‌ഡേറ്റ് വരുന്നുണ്ട്. അതുമാത്രമല്ല, മാരുതിയിൽ നിന്നുള്ള ഒരു പുതിയ ക്രോസ്ഓവർ-SUV-യും ഉണ്ടാകാം, ഒരുപക്ഷേ, ഇതൊരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് ആവാം.
മാർച്ചിൽ നമ്മൾ പ്രതീക്ഷിക്കുന്ന നാല് കാറുകൾ ഇവയാണ്:
പുതിയ ഹ്യുണ്ടായ് വെർണ
ലോഞ്ച് തീയതി - മാർച്ച് 21
പ്രതീക്ഷിക്കുന്ന വില - 10 ലക്ഷം രൂപ മുതൽ
മാർച്ചിൽ പുതിയ വെർണ പുറത്തിറക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചിട്ടുണ്ട്.. സെഡാനിനായുള്ള ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആദ്യ സെറ്റ് സ്കെച്ചുകൾ സൂചിപ്പിക്കുന്നത് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ സ്‌പോർട്ടിയായിട്ടായിരിക്കും ഇതുണ്ടാവുകയെന്നാണ്. പുതിയ വെർണ വലുപ്പം കൂടിയതും പ്രീമിയവും ആയിരിക്കും. ഫീച്ചറുകളുടെ കാര്യത്തിൽ, കൂടുതൽ വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഒരു പുതിയ ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേ, ADAS എന്നിവ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. ഡീസൽ എഞ്ചിൻ നിർത്തലാക്കുകയാണെങ്കിലും ഇതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിൽക്കും. കൂടാതെ, പുതിയ വെർണയിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും ഉണ്ടാവുക, ഇതിന് 160PS വരെ നൽകാൻ സാധിക്കും.
ഫേസ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി
ലോഞ്ച് തീയതി - മാർച്ച് 2
പ്രതീക്ഷിക്കുന്ന വില - 11 ലക്ഷം രൂപ മുതൽ
മാർച്ച് ആദ്യത്തിൽ വെർണയുടെ എതിരാളിയും ചെറിയ ഫേസ്‌ലിഫ്റ്റ് അപ്‌ഡേറ്റ് ചെയ്യും. പുതിയ ഹോണ്ട സിറ്റിയിൽ അകത്തും പുറത്തും ചെറിയ രൂപമാറ്റങ്ങൾ ഉണ്ടാകും കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ADAS (ഇതിന്റെ ഹൈബ്രിഡ് വേരിയന്റിൽ നിന്നുള്ളത്) തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ സമീപകാല കണ്ടെത്തലുകൾ പ്രകാരം, സിറ്റിക്ക് ഫേസ്‌ലിഫ്റ്റിൽ കൂടുതൽ താങ്ങാനാവുന്ന 'SV' വേരിയന്റും ലഭിച്ചേക്കും. സമാനമായി, ഇതിന്റെ ഹൈബ്രിഡ് കൗണ്ടർപാർട്ട് പോലും കൂടുതൽ ആക്സസ് ചെയ്യാവുന്ന 'V' വേരിയന്റ് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഡാൻ 1.5 ലിറ്റർ പെട്രോൾ, ശക്തമായ ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിവ ഉൾപ്പെടുത്തി തുടരും, എന്നാൽ BS6 ഘട്ടം 2 പാലിക്കുന്നതായിരിക്കും.
മാരുതി ഫ്രോൺക്സ്
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി - മാർച്ച് പകുതി
പ്രതീക്ഷിക്കുന്ന വില - 8 ലക്ഷം രൂപ മുതൽ
മാർച്ച് പകുതിയോടെ ഫ്രോൺക്സ് SUV-ക്രോസ്ഓവറിന്റെ വിലകൾ മാരുതി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയുടെയും ഗ്രാൻഡ് വിറ്റാരയുടെയും സമ്മിശ്ര സ്റ്റൈലിംഗ് ആണ് ഫ്രോൺക്‌സിൽ ഉള്ളത്. ബലേനോയോട് സാമ്യമുള്ളതാണ് കാബിൻ, കൂടാതെ ശക്തമായ ഹൈബ്രിഡ് മാരുതി SUV-യിൽ നിന്നും കടമെടുത്ത ചില ഹൈലൈറ്റുകളും ഉണ്ട്. ഇതിൽ ബലേനോയുടെ 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുമ്പോൾ തന്നെ, മാരുതിയുടെ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഫ്രോൺക്സ് മൈൽഡ്-ഹൈബ്രിഡ് അവതാറിൽ തിരികെ കൊണ്ടുവരുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, ഫ്രോൺക്സിൽ ഒമ്പത് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ചാർജർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, കൂടാതെ ആറ് എയർബാഗുകൾ വരെയും ലഭിക്കും.
ഇതും വായിക്കുക: മാരുതി ഫ്രോൺക്സിന്റെ പ്രതീക്ഷിക്കുന്ന വിലകൾ: ബലേനോയെക്കാൾ എത്ര വില കൂടും?
സിട്രോൺ eC3
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി - മാർച്ച് ആദ്യത്തിൽ
പ്രതീക്ഷിക്കുന്ന വില - 11 ലക്ഷം രൂപ മുതൽ
C3-യുടെ ഇലക്ട്രിക് പതിപ്പ് ഹാച്ച്ബാക്കും മാർച്ച് ആദ്യം വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പെട്രോൾ കൗണ്ടർപാർട്ട് പോലെയാണ് ഇത് കാണാനാകുന്നത്, എക്സോസ്റ്റ് പൈപ്പ് ഇല്ല. ഇതിൽ 29.2kWh ബാറ്ററി പായ്ക്ക് ഉണ്ടാകും, അത് 320 kms വരെ റേഞ്ച് നൽകും (ARAI-അവകാശപ്പെടുന്നത്). ടാപ്പിൽ 57PS-ഉം 143Nm-ഉം നൽകുമെന്നാണ് eC3 അവകാശപ്പെടുന്നത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, കീലെസ് എൻട്രി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചർ ലിസ്റ്റ് പോലും ഇതിന്റെ പെട്രോൾ കൗണ്ടർപാർട്ടിന്റേതിനോട് സമാനമായിരിക്കും.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ
പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി - മാർച്ച് പകുതി
പ്രതീക്ഷിക്കുന്ന വില - 20 ലക്ഷം രൂപ മുതൽ
ഇന്നോവ ക്രിസ്റ്റ ഫെബ്രുവരിയിൽ വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നിട്ടില്ല. ഇപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് MPV-യുടെ വില ഈ മാസം വെളിപ്പെടുത്തുമെന്നാണ്. പുതിയ തലമുറ ഇന്നോവ ഇതിനകം വിൽപ്പനക്കെത്തിയിട്ടുണ്ടെങ്കിലും, പഴയ മോഡലിലെ ഡീസൽ-മാനുവൽ രൂപത്തിന്റെ സാന്നിധ്യം തുടരും. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവേർഡ് ഡ്രൈവർസ് സീറ്റ്, ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയ്സ് കൺട്രോൾ, കൂടാതെ ഏഴ് എയർബാഗുകൾ വരെ എന്നിങ്ങനെയുള്ള ഫീച്ചറുകൾ സഹിതമുള്ള ഒന്നിലധികം ട്രിമ്മുകളിൽ ഇത് ലഭ്യമാകും.
ഈ കാറുകൾക്ക് പുറമേ, പുതിയ തലമുറ ലെക്സസ് RH, മാരുതി ബ്രെസ്സ CNG എന്നിവയുടെ വിലകളും നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ഈ കാറുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോഞ്ച് ചെയ്തിരുന്നില്ല.
0 out of 0 found this helpful