Tata Punch EV vs Citroen eC3; സ്പെസിഫിക്കേഷനുകൾ താരതമ്യം ചെയ്യാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പഞ്ച് EV സിട്രോൺ eC3-നേക്കാൾ കൂടുതൽ ടെക്-ലോഡഡ് മാത്രമല്ല, ദീർഘദൂര ബാറ്ററി പാക്ക് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
ടാറ്റയുടെ ഇതിനകം പ്രബലമായ ഓൾ-ഇലക്‌ട്രിക് ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ടാറ്റ പഞ്ച് EV. മൈക്രോ SUV, അതിന്റെ ഓൾ-ഇലക്‌ട്രിക് രൂപത്തിൽ, നിരവധി പുതിയ സവിശേഷതകളും സ്വീകരിച്ചിട്ടുണ്ട്. വലിപ്പത്തിലും വിലയിലും പഞ്ച് EV യുടെ ഏറ്റവും അടുത്ത എതിരാളി സിട്രോൺ eC3 ആണ്. സ്‌പെസിഫിക്കേഷന്റെ അടിസ്ഥാനത്തിൽ eC3 യ്‌ക്കെതിരെ പഞ്ച് ഇവി എങ്ങനെ കിടപിടിക്കുന്നുവെന്ന് നമുക്ക് നോക്കാം.
അളവുകൾ
അളവുകൾ |
ടാറ്റ പഞ്ച്EV |
സിട്രോൺ eC3 |
---|---|---|
നീളം |
3857 mm |
3981 mm |
വീതി |
1742 mm |
1733 mm |
ഉയരം |
1633 mm |
1064 mm വരെ |
വീൽബേസ് |
2445 mm |
2540 mm |
ബൂട്ട് സ്പേസ് |
366 ലിറ്റർ (14 ലിറ്റർ ഫ്രങ്ക് സ്റ്റോറേജ്) |
315 ലിറ്റർ |
-
സിട്രോൺ eC3 ടാറ്റ പഞ്ച് EVയേക്കാൾ നീളമുള്ളതാണെങ്കിലും, സിട്രോണിന്റെ ഇലക്ട്രിക് ഹാച്ച്ബാക്കിനെക്കാൾ വീതിയും ഉയരവുമുള്ളത് പഞ്ച് EV യ്ക്ക് തന്നെയാണ്.
-
സിട്രോൺ eC3-ക്ക് നീളം കൂടിയ വീൽബേസ് ഉണ്ട്,പഞ്ച് EV-യെ അപേക്ഷിച്ച് അതിന്റെ നീളം കൂടുതലാണ് എന്ന് പറയുന്നതിന്റെ പ്രധാന കാരണമാണിത് .
-
ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തിൽ, ടാറ്റ പഞ്ച് EV പിൻഭാഗത്ത് കൂടുതൽ ലഗേജ് ഏരിയ നൽകുന്നു മാത്രമല്ല മുൻവശത്ത് ബോണറ്റിനടിയിൽ അധികമായി 14 ലിറ്റർ സ്റ്റോറേജും നൽകുന്നു.
ഇതും പരിശോധിക്കൂ: ടാറ്റ പഞ്ച് EV vs സിട്രോൺ eC3 vs ടാറ്റ ടിയാഗോ EV vs MG കോമറ്റ് EV: വില താരതമ്യം
ഇലക്ട്രിക് പവർട്രെയിൻ
സ്പെസിഫിക്കേഷനുകൾ |
ടാറ്റ പഞ്ച് EV |
സിട്രോൺ eC3 |
|
---|---|---|---|
സ്റ്റാൻഡേർഡ് |
ലോംഗ് റേഞ്ച് |
||
ബാറ്ററി പാക്ക് |
25 kWh |
35 kWh |
29.2 kWh |
പവർ |
82 PS |
122 PS |
57 PS |
ടോർക്ക് |
114 Nm |
190 Nm |
143 Nm |
ക്ലെയിം ചെയ്യുന്ന റേഞ്ച് |
315 km |
421 km |
320 km |
-
50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ പഞ്ച് EV, eC3 എന്നിവയ്‌ക്ക് തുല്യമായ ചാർജിംഗ് സമയങ്ങളാണ് വരുന്നത്
-
50,000 രൂപ അധികമായി നൽകുകായാണെങ്കിൽ പഞ്ച് EV ഉപഭോക്താക്കൾക്ക് ചാർജിംഗ് സമയം കുറയ്ക്കാൻ 7.2 കിലോവാട്ട് AC ഫാസ്റ്റ് ചാർജർ ലഭിക്കും.
-
എന്നാൽ, eC3-ന് 3.3 kW AC ചാർജറിന്റെ ഓപ്‌ഷൻ മാത്രമേ ലഭിക്കൂ, ബാറ്ററി 10 മുതൽ 100 ശതമാനം വരെ വർദ്ധിപ്പിക്കാൻ 10 മണിക്കൂറിൽ കൂടുതൽ എടുക്കും.
ചാർജിംഗ്
ചാർജർ |
ടാറ്റ പഞ്ച് EV |
സിട്രോൺ eC3 |
|
---|---|---|---|
സ്റ്റാൻഡേർഡ് |
ലോംഗ് റേഞ്ച് |
||
DC ഫാസ്റ്റ് ചാർജർ (10-80 %) |
56 മിനിറ്റുകൾ |
56 മിനിറ്റുകൾ |
57 മിനിറ്റുകൾ |
7.2 kW AC ചാർജർ (10-100 %) |
3.5 മണിക്കൂർ |
5 മണിക്കൂർ |
ബാധകമല്ല |
15 A / 3.3 kW ചാർജർ (10-100 %) |
9.4 മണിക്കൂർ |
13.5 മണിക്കൂർ |
10.5 മണിക്കൂർ |
-
50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ പഞ്ച് EV, eC3 എന്നിവയ്‌ക്ക് തുല്യമായ ചാർജിംഗ് സമയമാണുള്ളത്.
-
50,000 രൂപ അധികമായി നൽകുകായാണെങ്കിൽ പഞ്ച് EV ഉപഭോക്താക്കൾക്ക് ചാർജിംഗ് സമയം കുറയ്ക്കാൻ 7.2 കിലോവാട്ട് AC ഫാസ്റ്റ് ചാർജർ ലഭിക്കും.
-
എന്നാൽ, eC3-ന് 3.3 kW AC ചാർജറിന്റെ ഓപ്‌ഷൻ മാത്രമേ ലഭിക്കൂ, ബാറ്ററി 10 മുതൽ 100 ശതമാനം വരെ വർദ്ധിപ്പിക്കാൻ 10 മണിക്കൂറിൽ കൂടുതൽ എടുക്കും.
ഇതും പരിശോധിക്കൂ: 2025 അവസാനത്തോടെ ലോഞ്ച് ചെയ്യുന്ന എല്ലാ ടാറ്റ EVകളും ഇതാ
ഫീച്ചർ ഹൈലൈറ്റുകൾ
ടാറ്റ പഞ്ച് EV |
സിട്രോൺ eC3 |
---|---|
|
ഹാലൊജൻ ഹെഡ്ലൈറ്റുകൾ
|
-
ടാറ്റ പഞ്ച് EV, സിട്രോൺ eC3-യെക്കാളും കൂടുതൽ സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ചിലത് മുകളിലുള്ള ഒരു വിഭാഗത്തിൽ നിന്നുള്ളവയാണ്.
-
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും 360-ഡിഗ്രി ക്യാമറയും പോലുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വലിപ്പത്തിലുള്ള ഒരേയൊരു ഇലക്ട്രിക് മൈക്രോ SUVയായി പഞ്ച് EV വേറിട്ടുനിൽക്കുന്നു.
-
10.99 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള പഞ്ച് EV-യുടെ ബേസ്-സ്പെക്ക് വേരിയന്റിന് പോലും, eC3-യുടെ ബേസ്-സ്പെക്ക് വേരിയന്റിനേക്കാൾ 62,000 രൂപ കുറവാണ്, LED ഹെഡ്ലൈറ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, ഓട്ടോമാറ്റിക് AC എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.ഒരു എയർ പ്യൂരിഫയർ, മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും വരുന്നു രസകരമെന്നു പറയട്ടെ, 13 ലക്ഷം രൂപ വിലയുള്ള സിട്രോൺ eC3 യുടെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ പോലും ഈ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നില്ല.
-
ടാറ്റയുടെ മൈക്രോ ഇലക്ട്രിക് SUV 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും പോലുള്ള കൂടുതൽ സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
-
ഫ്രഞ്ച് ഇലക്ട്രിക് ഹാച്ച്ബാക്ക് ഓട്ടോമാറ്റിക് AC, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ ചില പ്രധാന ഫീച്ചറുകൾ നഷ്‌ടപ്പെടുത്തുന്നു, ഇപ്പോൾ eC3യേക്കാൾ കുറഞ്ഞ വിലയുള്ള കാറുകളിലും ലഭ്യമാകുന്നവയാണ്.
വില
ടാറ്റ പഞ്ച് EV |
സിട്രോൺ eC3 |
---|---|
10.99 ലക്ഷം മുതൽ 15.49 ലക്ഷം വരെ (തുടക്കത്തിൽ) |
11.61 ലക്ഷം മുതൽ 13 ലക്ഷം വരെ |
സംഗ്രഹം
ടാറ്റ പഞ്ച് EV, സിട്രോൺ eC3-യെക്കാളും നൽകുന്ന പണത്തിന് മൂല്യമുള്ള ഒരു ഓപ്ഷനായി ഉയർന്നുവരുന്നു, അതിന്റെ സമഗ്രമായ ഫീച്ചറുകളുടെ പട്ടികയ്ക്കും ദൈർഘ്യമേറിയ ഓപ്ഷനുകൾക്കുമാണ് നന്ദി പറയേണ്ടത്. സിട്രോൺ eC3-യുടെ ടോപ്പ്-സ്പെക് ട്രിമ്മിൽ പോലും ചില ശ്രദ്ധേയമായ ഫീച്ചറുകൾ ഒഴിവാക്കുന്നു, കൂടാതെ ഇതിന് ദീർഘ ദൂര ബാറ്ററി ഓപ്ഷനും ഇല്ല. ഈ ഇലക്ട്രിക് മോഡലുകളിൽ ഏതാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളോട് പറയൂ.
കൂടുതൽ വായിക്കൂ: പഞ്ച് EV ഓട്ടോമാറ്റിക്
0 out of 0 found this helpful