• English
    • Login / Register

    Maruti Brezzaയെക്കാൾ 5 പുതിയ ഫീച്ചറുകളുമയി Tata Nexon!

    <തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

    • 19 Views
    • ഒരു അഭിപ്രായം എഴുതുക

    വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പ്രീ-ഫെയ്സ്‌ലിഫ്റ്റ് നെക്‌സോണിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു

    2023 Tata Nexon vs Maruti Brezza

    ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോൺ പുറത്തിറക്കിയിട്ടുണ്ട്, അതിന്റെ ഫീച്ചറുകൾ വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. നെക്‌സോണിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്ന് മാരുതി ബ്രെസ്സ ആയിരുന്നു, രണ്ടും വ്യത്യസ്ത സമയങ്ങളിൽ തങ്ങളുടെ സെഗ്‌മെന്റിൽ ബെസ്റ്റ് സെല്ലർ കിരീടം അണിഞ്ഞിട്ടുണ്ട്. രണ്ടാമത്തേത് 2022-ൽ പുതിയ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തി വലിയ രീതിയിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ ഫീച്ചറുകൾ കൊണ്ട് സമ്പുഷ്ടമാണ്, മാരുതി SUV-യിൽ നിന്ന് ലഭിക്കുന്നതെല്ലാം കാണൂ.

    വലിയ ടച്ച്സ്ക്രീൻ

    2023 Tata Nexon Touchscreen Infotainment System

    അപ്ഡേറ്റ് ചെയ്ത നെക്‌സോണിൽ ഹാരിയർ സഫാരി എന്നിവയിൽ നിന്നുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. ഈ പുതിയ ഡിസ്പ്ലേ ഒരു സ്ലിം ഫോം ഫാക്ടറിലാണ് വരുന്നത്, കൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. ബ്രെസ്സയിൽ വയർലെസ് കണക്റ്റിവിറ്റിയും ഉണ്ട്, ഇതിൽ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മാത്രമേ ലഭിക്കൂ.

    ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

    2023 Tata Nexon Digital Driver's Display

    പുതിയ 10.25 ഇഞ്ച് ഫുളി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയിൽ ബ്രെസ്സയെക്കാൾ നെക്‌സോണിന്റെ ഡിസ്‌പ്ലേ മികവ് തുടരുന്നു. ഈ യൂണിറ്റിൽ ടയർ പ്രഷർ, മീഡിയ, ഡ്രൈവ് വിവരങ്ങൾ, ഒരു കോമ്പസ് എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കാൻ കഴിയും. നാവിഗേഷനായി ഇതിന് ഡിസ്‌പ്ലേ മുഴുവനായും ഉപയോഗിക്കാം, മുമ്പ് ലക്ഷ്വറി സെഗ്‌മെന്റിൽ മാത്രമായി പരിമിതപ്പെടുത്തിയതാണ് ഈ ഫീച്ചർ. മറുവശത്ത്, ബ്രെസ്സയിൽ അനലോഗ് ഡയലുകൾക്കിടയിൽ TFT കളർ ഡിസ്പ്ലേ മാത്രമേ ലഭ്യമാകൂ.

    ഇതും വായിക്കുക: ടാറ്റ നെക്‌സോൺ EV ഫെയ്‌സ്‌ലിഫ്റ്റ് നാളെ പുറത്തിറങ്ങും: ഇതുവരെ നമുക്കറിയാവുന്ന എല്ലാ കാര്യങ്ങളും

    വെന്റിലേറ്റഡ് മുൻ സീറ്റുകൾ

    2023 Tata Nexon Ventilated Front Seats

    രണ്ട് SUV-കൾക്കും അവയുടെ ടോപ്പ് വേരിയന്റുകളിൽ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി ലഭിക്കുമ്പോൾ, പുതിയ നെക്‌സോണിന് മുൻവശത്ത് വെന്റിലേഷൻ ഫംഗ്‌ഷൻ വരുന്നു. ടാറ്റ SUV-ക്ക് പ്രീ-ഫെയ്സ്‌ലിഫ്റ്റ് പതിപ്പിലും ഈ ഫീച്ചർ ഉണ്ടായിരുന്നു, അത് ഇവിടെ തുടർന്നു.

    കൂടുതൽ ക്ലീൻ ആയ എയർ

    2023 Tata Nexon Air Purifier

    PM2.5 എയർ ഫിൽട്ടറും പ്യൂരിഫയറും ആണ് പുതിയ നെക്‌സോണിന് ബ്രെസ്സയേക്കാൾ കൂടുതലായി ലഭിക്കുന്ന മറ്റൊരു ഫീച്ചർ. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ എയറിന്റെ ഗുണനിലവാരം പരിശോധിക്കാം.

    ഇതും വായിക്കുക: ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റ് വൈസ് പവർട്രെയിനുകളും കളർ ഓപ്ഷനുകളും പരിശോധിക്കൂ

    ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

    2023 Tata Nexon Tyre Pressure Monitoring System

    രണ്ട് കാറുകളിലും 6 എയർബാഗുകൾ, EBD ഉള്ള ABS, കൂടാതെ 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ ഫീച്ചറുകളുടെ നീണ്ട ലിസ്റ്റ് തന്നെ ലഭിക്കും. എന്നാൽ ബ്രെസ്സയിൽ ഇല്ലാതാകുന്ന ഒരു ഫീച്ചർ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ആണ്. നെക്‌സോണിൽ ഈ ഫീച്ചർ ലഭിക്കുന്നു, കൂടാതെ ഓരോ ടയറിന്റെയും പ്രഷറിന്റെ വിശദാംശങ്ങൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയിൽ കാണാൻ കഴിയും.

    ബോണസ്: വോയ്സ് സൺറൂഫ്

    2023 Tata Nexon Voice-enabled Sunroof

    ഏതൊരു SUV-യിലും കൂടുതലായി കാണുന്ന ഒരു ഫീച്ചർ സൺറൂഫാണ്, ഈ രണ്ട് കാറുകളും സിംഗിൾ-പെയ്ൻ യൂണിറ്റിലാണ് വരുന്നത്. എന്നാൽ വോയ്‌സ് കമാൻഡുകൾ വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ നെക്‌സോൺ ഇവിടെയും ബ്രെസ്സയ്‌ക്ക് ഒരുപടി മുകളിലാണ്, ഇത് ഉപയോഗിച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യാതെ തന്നെ സൺറൂഫ് തുറക്കാനാകും. വീലിൽ കൈകൾ വെക്കുന്ന ഡ്രൈവർക്ക് ഇത് നല്ല കാര്യമാണ്, കൂടാതെ പിന്നിലെ യാത്രക്കാർക്കും നിയന്ത്രണം നൽകുന്നു.

    ലോഞ്ച് & എതിരാളികൾ

    2023 Tata Nexon

    ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ 14-ന് ലോഞ്ച് ചെയ്യും, അതിന്റെ വില 8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലായിരിക്കും. ഇത് മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ്, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ് ഒപ്പം റെനോ കൈഗർ എന്നിവക്ക് എതിരാളിയാകുന്നത് തുടരും.

    കൂടുതൽ വായിക്കുക: നെക്സോൺ AMT

    was this article helpful ?

    Write your Comment on Tata നെക്സൺ

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • നിസ്സാൻ പട്രോൾ
      നിസ്സാൻ പട്രോൾ
      Rs.2 സിആർEstimated
      ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി മജിസ്റ്റർ
      എംജി മജിസ്റ്റർ
      Rs.46 ലക്ഷംEstimated
      ഏപ്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംEstimated
      മെയ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • vinfast vf3
      vinfast vf3
      Rs.10 ലക്ഷംEstimated
      ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience