• English
  • Login / Register

Tata Nexon 2023 ഇപ്പോൾ അതിന്റെ ഔട്ട്‌ഗോയിംഗ് പതിപ്പിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയോടെ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

പുതുക്കിയ സബ്കോംപാക്റ്റ് SUV പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ വരുന്നു, കൂടാതെ നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്നു

2023 Tata Nexon

  • ഇപ്പോൾ ലഭിക്കുന്നു,120PS, 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 115PS, 1.5-ലിറ്റർ ഡീസൽ യൂണിറ്റും.

  • ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് AMT, 7-സ്പീഡ് DCT എന്നിവ ഉൾപ്പെടുന്നു.

  • 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ.

  • വില 8.10 ലക്ഷം മുതൽ 15.50 ലക്ഷം വരെ (തുടക്കത്തിലേത്, എക്സ്-ഷോറൂം).

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നു,കൂടാതെ അതിന്റെ എല്ലാ വിശദാംശങ്ങളും ഇതിനകം തന്നെ പുറത്ത് വന്നിരിക്കുകയാണ്. അതിന്റെ മാറ്റങ്ങളെക്കുറിച്ചും ഫീച്ചർ അപ്‌ഗ്രേഡുകളെക്കുറിച്ചും നമുക്ക് അറിയാൻ സാധിക്കുന്നു എങ്കിലും , ടാറ്റ രണ്ട് എഞ്ചിൻ ഓപ്ഷനുകളുടെയും ക്ലെയിം ചെയ്ത മൈലേജ് കണക്കുകൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ധനക്ഷമത കണക്കുകൾ പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോണുമായി താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

 കൂടുതൽ ഇന്ധനക്ഷമതയോടെ

2023 Tata Nexon

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ

ട്രാൻസ്മിഷൻ

2023 നെക്‌സോൺ

പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോൺ

വ്യത്യാസം

5-സ്പീഡ് MT

17.44kmpl

-

-

6-സ്പീഡ് MT

17.44kmpl

17.33kmpl

+ 0.11kmpl

6-സ്പീഡ് AMT

17.18kmpl

17.05kmpl

+ 0.13kmpl

7-സ്പീഡ് DCT

17.01kmpl

-

-

1.5 ലിറ്റർ ഡീസൽ എഞ്ചിൻ

ട്രാൻസ്മിഷൻ

2023 നെക്‌സോൺ

പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോൺ

വ്യത്യാസം

6-സ്പീഡ് MT

23.23kmpl

23.22kmpl

+ 0.01kmpl

6-സ്പീഡ് AMT

24.08kmpl

24.07kmpl

+ 0.01kmpl

പുതിയ നെക്‌സോണിന് അതിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിന് സമാനമായ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു, എന്നാൽ അതിന്റെ ടർബോ-പെട്രോൾ എഞ്ചിനായി രണ്ട് പുതിയ ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. ഇവ താരതമ്യപ്പെടുത്തുമ്പോൾ, പെട്രോൾ എഞ്ചിന്  അൽപ്പം ഉയർന്ന മൈലേജ് ലഭിക്കുന്നു, എന്നാൽ ഡീസൽ എഞ്ചിനെ സംബന്ധിച്ചുള്ള ഇന്ധനക്ഷമതയിലെ വ്യത്യാസം നിസ്സാരമാണ്.

ഇത് കൂടി കാണൂ: ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പ്യുവർ വേരിയന്റ് 10 ചിത്രങ്ങളിൽ വിശദീകരിച്ചിരിക്കുന്നു

ടർബോ-പെട്രോൾ യൂണിറ്റ് 120PS/170Nm ഉം ഡീസൽ മിൽ 115PS/260Nm ഉം ഉത്പാദിപ്പിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും BS6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്, കൂടാതെ യഥാക്രമം നാല്, രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്നു.

സവിശേഷതകളും സുരക്ഷയും

2023 Tata Nexon Cabin

ഈ അപ്‌ഡേറ്റിൽ, ഏതാനും  പുതിയ ഫീച്ചറുകൾ ടാറ്റ നെക്‌സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പാഡിൽ ഷിഫ്റ്ററുകൾ, ടച്ച്-എനേബിൾഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ ഇതിന് ലഭിക്കുന്നു. വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സിംഗിൾ-പാൻ സൺറൂഫ് തുടങ്ങിയ മറ്റ് ഫീച്ചറുകൾ പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോണിൽ നിന്ന് നിലനിർത്തിയിട്ടുണ്ട്.

ഇതും കൂടി വായിക്കൂ: കിയ സോനെറ്റിനെ മറികടക്കുന്ന ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ 7 ഫീച്ചറുകൾ  

സുരക്ഷയുടെ കാര്യത്തിൽ, ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുന്നു.

വിലയും എതിരാളികളും

2023 Tata Nexon

2023 ടാറ്റ നെക്‌സോണിന്റെ വില 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് (തുടക്കത്തിലേത്, എക്‌സ്-ഷോറൂം), കൂടാതെ ഇത് കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയോട് മത്സരിക്കുന്നത് തുടരുന്നു.

കൂടുതൽ വായിക്കൂ: ടാറ്റ നെക്സോൺ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata നെക്സൺ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience