Tata Safari Facelift Adventure Variant വിശദീകരിക്കുന്നു 5 ചിത്രങ്ങളിലൂടെ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
മുൻവശത്തെ LED ഫോഗ് ലാമ്പുകൾ, 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്രൗൺ ക്യാബിൻ തീം എന്നിവയിലൂടെ SUVക്ക് കൂടുതൽ പ്രീമിയം ലുക്കും മികവും തോന്നുന്നത് ഈ വേരിയന്റ് മുതലാണ്.\
പുതിയ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് ലഭ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ ഞങ്ങൾക്കറിയാം, അതിന്റെ പുതിയ ഫീച്ചറുകൾ മുതൽ പവർട്രെയിൻ ഓപ്‌ഷൻ വരെ, കൂടാതെ വിലകളിലെ ആനുകൂല്യങ്ങളും. മിഡ്‌ലൈഫ് അപ്‌ഡേറ്റിനൊപ്പം, കാർ നിർമ്മാതാവ് അതിന്റെ വേരിയന്റ് ലൈനപ്പ് പോലും പരിഷ്‌ക്കരിച്ചിരിക്കുന്നു (ഇപ്പോൾ ഇത് 'പേഴ്സണസ്' എന്നറിയപ്പെടുന്നു), കൂടാതെ ഓരോ വേരിയന്റും ഓർമ്മിക്കാൻ എളുപ്പമുള്ള പേരുകളിൽ വരുന്നു: സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്‌കംപ്ലിഷ്ഡ് എന്നിങ്ങനെ. അഡ്വഞ്ചർ ട്രിമ്മിന് മൂന്ന് ഉപ വകഭേദങ്ങളുണ്ട്: അഡ്വഞ്ചർ+, അഡ്വഞ്ചർ+ ഡാർക്ക്, അഡ്വഞ്ചർ+എ.
ടാറ്റയുടെ 3-റോ എസ്‌യുവിയുടെ ഒരു അഡ്വഞ്ചർ വേരിയന്റ് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നതിൽ, അതിന്റെ വിശദാംശങ്ങൾ എങ്ങനെയാണെന്ന് നോക്കാം:
കാഴ്ച്ചയിൽ കൂടുതൽ ആകർഷകത്വം
പുതിയ ടാറ്റ സഫാരിയുടെ അഡ്വഞ്ചർ വേരിയന്റ് ടോപ്പ്-സ്പെക്ക് അകംപ്ലിഷ്ഡ് ട്രിമ്മിന് സമാനമാണ്. കാർ നിർമ്മാതാക്കളിൽ നിന്നും പുതുക്കിയ 'പാരാമെട്രിക്' ഗ്രില്ലും കറുപ്പ് അലങ്കാരങ്ങളും കണക്റ്റുചെയ്‌ത LED DRL കളും ബമ്പറിൽ ഒരു ചങ്കി സ്‌കിഡ് പ്ലേറ്റും ഇതിന് ലഭിക്കുന്നു. LED ഫ്രണ്ട് ഫോഗ് ലാമ്പുകളും LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾക്കായി 'ഫോളോ-മീ-ഹോം' ഫംഗ്ഷനും ടാറ്റ സഫാരി അഡ്വഞ്ചറിൽ നൽകിയിട്ടുണ്ട്.
പ്രൊഫൈലിൽ, പ്യുവർ വേരിയന്റിന് മീതെ വലിയ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ നൽകിയത് മാത്രമാണ് പ്രധാന മാറ്റം. കറുത്ത ORVM ഹൗസുകൾ, ഫ്രണ്ട് ഡോറുകളിലെ 'സഫാരി' ചിഹ്നം തുടങ്ങിയ മറ്റ് സവിശേഷതകൾ മാറ്റമില്ലാതെ തുടരുന്നു. പിൻഭാഗത്ത്, സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ അഡ്വഞ്ചർ വേരിയന്റിന് സമാനമായ കണക്റ്റഡ് LED ടെയിൽലൈറ്റ് സജ്ജീകരണവും പുതിയ ഫോണ്ടിൽ ബൂട്ട്ലിഡിൽ 'സഫാരി' എന്ന ബാഡ്‌ജിംഗും കാണാവുന്നതാണ്.
മറുവശത്ത്, അഡ്വഞ്ചർ+വേരിയന്റിന് ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് പ്രവർത്തനക്ഷമതയും ലഭിക്കുന്നു. നിങ്ങൾ അഡ്വഞ്ചർ+ ഡാർക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിന് ഒബറോൺ ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനും ഫ്രണ്ട് ഫെൻഡറുകളിൽ ‘ഡാർക്ക്’ ബാഡ്ജുകളും 19 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ലഭിക്കും.
-
ഇന്ത്യയിലെ 6-സീറ്റർ SUVകൾ
-
ഇന്ത്യയിലെ ജനപ്രിയ കാറുകൾ
ഇന്റീരിയറിലും പുതുമ
സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ അഡ്വഞ്ചർ ട്രിമ്മിന് തവിട്ട് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയുള്ള ടാൻ ക്യാബിൻ തീമാണ് ടാറ്റ നൽകിയിട്ടുള്ളത്. പ്രകാശിതമായ ‘ടാറ്റ’ ലോഗോയും ടച്ച് അധിഷ്‌ഠിത കാലാവസ്ഥാ നിയന്ത്രണ പാനലും ഉള്ള സ്മാർട്ട്, പ്യുവർ വേരിയന്റുകളുടെ അതേ 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തന്നെയാണ് ഇതിലുമുള്ളത്. അഡ്വഞ്ചർ+ ഡാർക്ക് വേരിയന്റാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയുള്ള ഓൾ-ബ്ലാക്ക് ക്യാബിൻ തീമാണ് ലഭിക്കുന്നത് .
ഫീച്ചറുകളുടെ വിപുലമായ ശ്രേണി
പുതുക്കിയ SUVയുടെ അഡ്വഞ്ചർ വേരിയന്റിൽ ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനും), പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ലംബർ സപ്പോർട്ടോടുകൂടിയ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ എന്നിവയാണ് വരുന്നത്. പിന്നിലെ യാത്രക്കാർക്ക് വിൻഡോ സൺഷേഡുകളും കപ്പ് ഹോൾഡറുകളുള്ള ആംറെസ്റ്റും ലഭിക്കും. നിങ്ങൾ അഡ്വഞ്ചർ+ വേരിയന്റാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, അതിൽ പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, എയർ പ്യൂരിഫയർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. സജ്ജീകരിച്ചിരിക്കുന്നു.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു റിവേഴ്‌സിംഗ് ക്യാമറ എന്നിവയാണ് അഡ്വഞ്ചർ വേരിയന്റിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. അഡ്വഞ്ചർ+ വേരിയന്റിന് 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയും ലഭിക്കുന്നു. പ്യുവർ ട്രിം മുതൽ പിൻവശത്തെ വൈപ്പറും വാഷറും ലഭ്യമാകുമ്പോൾ , അഡ്വഞ്ചർ വേരിയന്റിൽ ഒരു റിയർ ഡീഫോഗർ കൂട്ടിചേർക്കപ്പെടുന്നു.
നിങ്ങൾ അഡ്വഞ്ചർ+ എ വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) 11 ഫീച്ചറുകൾ നിങ്ങൾക്ക് ലഭിക്കും, അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ-ഡ്രോസിനസ് അലേർട്ട് എന്നിവ ഉൾപ്പെടുന്നു.
ഇതും കാണൂ: ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് പ്യുവർ വേരിയന്റ് -4 ചിത്രങ്ങളിൽ വിശദമായി
ഡീസൽ എഞ്ചിൻ മാത്രം ഓഫർ ചെയ്യുന്നു
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി പൊരുത്തപ്പെടുത്താവുന്ന 2-ലിറ്റർ ഡീസൽ എഞ്ചിനിലാണ് (170PS/350Nm) പുതിയ ടാറ്റ സഫാരി വരുന്നത് (അഡ്വഞ്ചർ ട്രിം മുതൽ ലഭ്യമാണ്). ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ അഡ്വഞ്ചർ വേരിയന്റിൽ മൾട്ടി-ഡ്രൈവ് മോഡുകളും (ഇക്കോ, സിറ്റി, സ്‌പോർട്‌സ്), മൾട്ടി-ടെറൈൻ മോഡുകളും (നോർമൽ, റഫ്,വെറ്റ്) എന്നിവയും ഉണ്ട്.
അഡ്വഞ്ചർ വേരിയന്റിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റും പാഡിൽ ഷിഫ്റ്ററുകളോടെയാണ് വരുന്നത്.
ബന്ധപ്പെട്ടവ: ടാറ്റ ഹാരിയർ, സഫാരി ഫേസ്‌ലിഫ്റ്റുകളുടെ ഇന്ധനക്ഷമത കണക്കുകൾ
എപ്പോഴാണ് ലോഞ്ച് ?
ഒക്‌ടോബർ 17 ന് ടാറ്റ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സഫാരി പുറത്തിറക്കും. 25,000 രൂപയ്ക്ക് പുതിയ സഫാരിയുടെ ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. പുതിയ SUVക്ക് നിലവിലുള്ള മോഡലിനേക്കാൾ ഒരു ലക്ഷം വരെ പ്രീമിയം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (15.85 ലക്ഷം മുതൽ 25.21 ലക്ഷം വരെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില). ഹ്യുണ്ടായ് അൽകാസർ, MG ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുമായി ഇത് കിടപിടിക്കുന്ന.
ഇതും പരിശോധിക്കൂ: ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് അഡ്വഞ്ചർ വേരിയന്റ് 6 ചിത്രങ്ങളിൽ വിശദമായി
0 out of 0 found this helpful